image1 image2 image3 image3

HELLO I'M AN ENGINEER

ബലൂണുകൾ

അവസാന വാർഷിക പരീക്ഷ, അത് ഒരു പരീക്ഷണം തന്നെയാണ് ജീവിതത്തിൽ എനിക്ക് സംഭവയ്ക്കാൻ പോവുന്ന ഒരു വലിയ പരീക്ഷണം. എവിടെയോ ഏതോ ഒരു ഗ്രാമത്തിൽ സാധാരണ കാരനായി ജനിച്ച എന്നെ എന്റെ മോഹങ്ങൾ പരിഗണിച്ച് ഒന്നും നോക്കാതെ എന്ജിനീറിങ് പഠിക്കാൻ ചേർത്ത് വിട്ട ന്റെ മാതാപിതാക്കളോട് നന്ദി പറഞ്ഞു ഈ ആദ്യായം തുടങ്ങട്ടെ ... നല്ലഉ വർഷത്തെ വിദ്യാഭ്യാസ ജീവിദം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ ഒരു എൻജിനീയർ ആയി തെന്നെ മടങ്ങും എന്ന വിശ്വാസതത്തോടെ അന്ന് പഠിക്കാൻ ഇരുന്നു... ആകെ കൂടെ ഉള്ളത് രണ്ടേ രണ്ടു സബ്ജക്ട് , അറിയാവുന്ന സബ്ജക്ട് ആണ് ഏലക്ടീവ് ആയിട്ട് തിരഞ്ഞെടുത്തതെങ്കിലും പരീക്ഷ തലേന്ന് വായിച്ചു  നോക്കിയില്ലേൽ , പരീക്ഷക്ക് പണി കിട്ടും ..
കയ്യിലുള്ള സിലബസ് നോട്ട് നോക്കി ... ഓരോ യൂണിട്ടും റിവൈസ് ചെയ്തു തുടങ്ങി ....
എന്നെ തന്നെ അത്ഭുതപെടുത്തികൊണ്ട് എന്റെ മനസ്സ് നാളെ പരീക്ഷയാണെന്നുള്ള എന്ന ആ വിവരം ആക്സപ്റ്റ് ചെയ്തു... എനിക്ക് തന്നെ ഞാൻ അൽപ്പം മെച്ചർ ആയോ എന്നു തോന്നി തുടങ്ങി ... പൂട്ടി ഇട്ടിരുന്ന ഹോസ്റ്റൽ മുറിയയുടെ ചുവരുകൾകിടയിൽ വെളുത്ത പ്രകാശം പരത്തുന്ന ടിയൂബ് ലൈറ്റിന് താഴെ പുസ്തകം പിടിച്ച് ഇരുന്നു ... പുറത്തുള്ള ലോകതത്തെ അകറ്റി ... പഠനത്തിൽ മാത്രം കണ്ണു കൊടുത്തിരിക്കവേ... വാതിലിൽ ഒരു മുട്ടൽ ...
രണ്ടു തവണ മുട്ടി ... ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ ചിരിച്ചു നിക്കുന്ന ഹോസ്റ്റൽ വാർഡൻ..

വാർഡൻ: എന്നമ്മാ .....സീകരം വന്തിട്ടിയ...
ഞാൻ :അതേ സർ . ഒരാഴ്ച മുൻപേ ഞാൻ എത്തി ..
വാർഡൻ :ഗുഡ് ബോയ് ... സരി ഉൻ പേരു റയാൻ താനേ ...
ഞാൻ : അതേ സാർ
വാർഡൻ : സുമാധാ ഹാജർ എടുക്ക വന്തേൻ .. സരി നീങ്ക പോയി പഡിങ്കോ..
  അങ്ങേര് അടുത്ത റൂമിന്റെ ... കതക് തട്ടി വിളിച്ചു...
  ‎ആ സമയം ഞാൻ പുരത്തോട്ട് നോക്കിയപ്പോൾ ...
  ‎ഉറങ്ങി കിടന്ന ... എന്റെ ക്യാമ്പസ് .. ഉയർത്ത് എഴുനീട്ടിരിക്കുന്നു ... ആ പഴയ ക്യാമ്പസ് ...
ഹിസ്റ്റാലിലെ മുറികളിൽ എല്ലാവരും വന്നു കഴിഞ്ഞു...
വാതിൽ കൊട്ടി അടച്ചു...

ഉണർന്നിരുന്ന ക്യാമ്പസിൽ ഞാൻ മാത്രം എപ്പഴും ഉറങ്ങുക തന്നെ ആയിരുന്നു... ക്യാമ്പസിലെ അഞ്ചു മാസത്തെ ഒറ്റപ്പെടൽ രണ്ടു മാസം കൊണ്ട് അവസാനിക്കാൻ പോവുന്നു. വേണ്ടു വിചാരവും, കൊറേ ഏറെ ഭീതിയും നിറഞ്ഞ എന്റെ ജീവിതത്തിലെ , സുന്ദരമായ നിമിഷങ്ങളിൽ ഒന്ന് കോളേജ് തന്നെ ആയിരിക്കും...

നിമിഷങ്ങളുടെ ഇടവേളകളിൽ മനസ്സിൽ മിന്നി മായുന്ന കൊറേ ഏറെ ചിന്തകൾ.. ആ ചിന്തകാളിലെ ഒടുക്കമാണ് ഈ പേജ് പിന്നെ എന്റെ ബ്ലോഗും ...
ജീവിതത്തിൽ ഒന്നും എത്തിപ്പെടാൻ കഴിഞ്ഞില്ലങ്കിലും. എഴുത്തിലൂടെ കൂട്ടുകെട്ടുകൾ ഉണ്ടാവുക .. അതായിരുന്നു ലക്ഷ്യം ... അത് തന്നെ ആയിരുന്നു ഈ എഴുത്തിലൂടെ ഉദ്ദേശിച്ചതും ...

പരീക്ഷകളുടെ തെയ്യാറാടുപ്പുകളുടെ അവസാന ആദ്യായവും ഇവിടെ അവസാനിക്കിന്നു..
കൂടുതൽ വലിച്ചു നീട്ടുനില്ല ...
പരീക്ഷകൾ ഒക്കെ എഴുതി തീർത്ത കാര്യങ്ങൾ ഒന്നും ഓർമയില്ല ... ആ അവസ്‌ഥയിൽ എന്ത് സംഭവിച്ചു എന്ന് ഓർത്ത് എടുക്കാനും കഴയുന്നില്ല ...

ഈ ഭൂതകാലത്തെ ഓർത്ത് എടുത്ത് എഴുതുക എന്നുള്ളത് വളരെ പ്രയാസപെട്ട കാര്യമാണ്...

ഒരു കര്യം ഒഴികെ ... ബാക്കിയെല്ലാം മനസ്സിൽ ഉണ്ടങ്കിലും അവയൊന്നും ഇവിടെ പ്രസക്തമല്ലെന്നു തോന്നുന്നു..

പരീക്ഷയും കഴിഞ്ഞു മടക്ക യാത്രക്ക് പുറപ്പെടുമ്പോൾ യാത്ര പറയാനോ... കെട്ടിപിടിക്കാനോ... ആരും തന്നെ ഉണ്ടായിരുന്നില്ല ... ആ പത്ത് പേര് ഊതി വീർപ്പിച്ച ബലൂണുകളെ പോലെ എങ്ങോട്ടോ പൊയി..
കിടക്കയും പിന്നെ നാല് വർഷം ഒരുക്കി കൂട്ടിയ സകല വസ്തുക്കളും അടുത്ത തലമുറക്ക് ഉപേക്ഷിച്ച് ...
ആറാം നിലയിലെ 6സി എന്ന മുറി പൂട്ടി .. ലിഫ്റ്റലോട്ടു കയറി ...

നാലു കണിയുള്ള ആ താക്കോൽ വാർഡനെ ഏൽപ്പിച്ച് ..
നാലു വർഷം , അന്നവും തണലും വിദ്യാഭ്യാസവും തന്ന .. എന്റെ കോളേജിന്റെ പടിയിറങ്ങി ... തിരഞ്ഞു നോക്കാൻ ഇനി ഒരു അവകാശവും ബാക്കി വെക്കത്തെ ... കയ്യിലുള്ള വലിയ ബാകും തൂക്കി പിടിച്ചു കോയമ്പത്തൂരി നിന്നും വണ്ടി കയറി ...

ഒരു പുതിയ അധ്യായത്തിലേക്ക്...

Share this:

CONVERSATION

0 comments:

Post a Comment