മനസ്സിലെ ഏക ദൈവത്തെ കരുതി കൊണ്ട് വലത് കാലു വെച്ചു എന്റെ ഒറ്റ മുറിയിലോട്ട് പ്രവേശിച്ചു. അധികം ആർഭാടങ്ങൾ ഇല്ലാത്ത ഒരു ഷീറ്റ് മേഞ്ഞ ഒരു മുറി .. ഒരു ചെറിയ ജനാല മാത്രമേ ഉള്ളു- വെളിച്ചം വരാനുള്ള ഏക മാർഗം. വാതിൽ പോലും ഒരു വീടിനോടു ചേർന്നുള്ള ഒരു ഇടുക്കിലേക്കാണ് തുറക്കുന്നത് അതു കൊണ്ടു തന്നെ അതിലൂടെ റൂമിലേക്ക് വരുന്ന വെളിച്ചത്തിന്റെ അളവ് വളരെ കുറവാണ്. ലൈറ്റ് ഇട്ടില്ലേൽ ശരിക്കും ഇരുട്ട് നിറയുന്ന മുറിയാണ്. അഞ്ഞൂറ് രുപയാണ് ഒരു മാസത്തെ