തുണ്ട് കാണ്മാനില്ല !!!
തുണ്ട് കാണ്മാനില്ല !!!
Related Articles
His Boss
His Boss
Related Articles
ഒരു ചോദ്യ കടലാസ്
ഒരു ചോദ്യ കടലാസ്
Related Articles
"തുണ്ട്" - കോളേജുകളില്‍ പരീക്ഷാ സമയങ്ങളില്‍ മാത്രം കേള്‍ക്കുന്ന വാക്ക്
എന്നാ ഞാന്‍ എഞ്ചിനീയറിംഗ് നു ചേര്‍ന്നത്... ആര് മാസം പോയത് അറിഞ്ഞതെ ഇല്ല ,,, ഈ ആര് മാസത്തിനിടക്ക് വീട്ടില്‍ പോയത് അകെ രണ്ടു പ്രാവശ്യം... വീട്ടുകാരെ ഓര്‍ക്കാറുണ്ട്, അവരെ വിളിക്കാറുണ്ട്.. പക്ഷെ കാണാറില്ല..
അമ്മയെ ഞാന്‍ ഒരു പാട് മിസ്സ് ചെയ്യുന്നു.. മുത്തശ്ശിയുടെ ആ ഉമിനീര് കലര്‍ന്ന ഉമ്മയെ മിസ്സ് ചെയ്യുന്നു.. ഒന്നാ സെമിസ്റ്റര്‍ ഇവിടെ അവസാനിക്കാന്‍ പോകുന്നു.. ഇന്ന് ഒന്നാം ഘട്ട പ്രാക്ടിക്കല്‍ എക്സാമിനേഷന് ...
മൂന്നു റെക്കോര്‍ഡ് ബുക്കുകള്‍ എടുത്ത് വച്ച് കുത്തിയിറക്കാന്‍ തുടങ്ങിയിട്ട് കുറച്ചു മണികൂരുകളായി.. കെമിസ്ടി, ഫിസിക്സ്, പിന്നെ പണ്ടാരം പിടിച്ച ഒരു പ്രോഗ്രാമ്മിംഗ് സി .... മൂന്നു റെക്കോര്‍ഡ് ബുക്കുകള്‍ ..
മനപ്പാട മാക്കാന് ശ്രമിച്ചിട്ടും , നടക്കുന്നില്ല....
ഈ പ്രാക്ടിക്കല്‍ ഏകാസാമിനൊരു കുറച്ചു സ്റെപ്പുകള്‍ ഉണ്ട്, ആദ്യം കിട്ടുന്ന ചോദ്യത്തിനു എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും... അത് വേരിഫികേശന്‍ ചെയ്ത് അടുത്തതു പ്രവര്‍ത്തന പരീക്ഷ .. പിന്നെ വൈവ എന്ന പറഞ്ഞ സതാനവും ഉണ്ട്..
ഈ വൈവ എന്ന പറഞ്ഞ സാധനം എന്താന്നു ഞാന്‍ അന്വേഷിച്ചു.. സംഭവം നമുക്ക് കിട്ടുന്നചോദ്യത്തില് നിന്നും നമ്മോളോട് തന്നെ തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്ന സംഭ്രതായമാണത്രേ ഈ വൈവ.
പിന്നെ വേറെ ഒരു പ്രശ്നം എന്താന്ന് വച്ചാല്‍... നമുക്ക് ചോദ്യങ്ങള്‍ തരുന്നത് നറുക്കുകള്‍ എടുത്ത്തായിരിക്കും... അകെ മൊത്തം മൂന്ന് റെക്കോര്‍ഡ് ചേര്‍ത്ത് 36 പ്രാക്ടിക്കല്‍ വര്‍ക്ക് ഉണ്ട്...
ഏതു ചോദ്യം എങ്ങിനെ വരും എന്ന് പറയാന്‍ പറ്റില്ല 36 ചോദ്യങ്ങള്‍ വ്യക്തമായി പഠിച്ചാലേ എന്തങ്കിലും എഴുതാന്‍ പട്ടുകയോള്ളൂ ..
ഞാന്‍ തിരിഞ്ഞും മറിഞ്ഞും പഠിച്ചു നോക്കി... രക്ഷ ഇല്ല... ഒരു പരീക്ഷണം പോലും ഈ തല തെറിച്ച മണ്ടയില്‍ കയറിയില്ല....
ഇനി ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ പരെക്ഷയാണ്...
എന്ത് ചെയ്യും ?
റെക്കോര്‍ഡ് ബുക്കുകല്‍ അടച്ചു ബാകിലിട്ടു ഒരേ ഒരോട്ടം .. നേരെ കൊളെജിലോട്ട് .. അവിടെ ഞാന്‍ ദീപ്തിയും പിള്ളേരെയും പ്രതീക്ഷിച്ചിരുന്നു... പക്ഷെ അപ്രതീക്ഷകമായി പോയി... ആരെയും അവിടെ കാണുന്നില്ല !!!.. കുറച്ചു ദിവസങ്ങളായി ദീപ്തിയെ കണ്ടിട്ട്.. ആളെ ഇപ്പൊ കാണാനേ കിട്ടാറില്ല..
ദീപ്തിയും ആ എട്ടു മലയാളികളെയും അന്വേഷിച്ചു പക്ഷെ, അവരുടെ പേരുകള്‍ രണ്ടാമത്തെ ബാച്ചില്‍ ലിസ്റ്റ് ചയ്യപ്പെട്ടിരുന്നു. ദീപതി പറഞ്ഞു തന്നാല്‍ നേരെ ചൊവ്വേ മണ്ടയില്‍ കയറും.. അവള്‍ക്കെന്തോ ഒരു പ്രത്യേക തരം കഴിവുകള്‍ ഉണ്ട്... അവള്‍ക്ക് നല്ലൊരു ടീച്ചര്‍ ആകാനുള്ള കഴിവുണ്ട്...
പ്രതീക്ഷകള്‍ അവസാനിച്ചു തുടങ്ങി..... ഈ പ്രാക്ടിക്കല്‍ എക്സാമിന് തൊറ്റ് പോകുമോ ? ..
ഒരു പ്രാക്ടിക്കല്‍ എക്സ്പരിമന്റെ പോലും ഞാന്‍ ഇത് വരെ ചെയ്തു നോക്കിയിട്ടില്ലാ .... ഇതുവരെ ഞാന്‍ ഒരു പ്രാക്ടിക്കല്‍ ക്ലാസില്‍ കയറിയുട്ടുമില്ല.... പിന്നെ ഇപ്പൊ എങ്ങാണ്ട് ആരും കൂട്ടിനുമില്ല..!!
അല്ലെങ്കിലും എല്ലാവരും സ്വന്തം കാര്യങ്ങള്‍ വരുമ്പോള്‍ സ്വാര്ത്തന് മാരാണ് ..
"എല്ലാവരും സ്വാര്ത്തരാണു പിന്നെ ഞാന്‍ എന്റെ രാഷ്ട്രത്തിന്മേല്‍ സ്വാര്‍ത്തനാണ്" - ഗാന്തിജി പോലും സ്വാര്ത്തനായിരുന്നു.. ഞാന്‍ "എന്റെ സത്യാന്വേഷണ ജീവിത കഥയില്‍" വായിച്ചതായി ഓര്‍ക്കുന്നു..
സ്വാര്ത്തത അത് മനുഷ്യനെ വിഡ്ഢികളാക്കുന്നു, തറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.. ചിലവര്‍ക്ക് നല്ലത് ചയ്യാന് പ്രേരിപ്പിക്കുന്നു..
അങ്ങിനെ എന്റെ സ്വാര്‍ത്ഥത എന്നെ തറ്റിലേക്കാണ് കൊണ്ട് പോയത്... അതെ ഞാന്‍ കുറച്ചു തുണ്ടുകള്‍ വെക്കാന്‍ തിരുമാനിച്ചു...
" തുണ്ട് " --- ഈ വാക്ക് കേട്ടു കാണും .. കോളേജുകളിലും, പ്ലസ്ടൂ വിദ്യാലയങ്ങളിലും പരീക്ഷ സമയങ്ങളില്‍ കേള്‍ക്കാറുള്ള വാക്കുകളാണ് "തുണ്ട്" "കോപ്പി" "ബിറ്റ്" ... പലയിനം തുണ്ടുകള്‍ നിലവില്‍ ഉണ്ട്.. സ്വയം കയ്യില്‍ എഴുതി കൊണ്ട് പോകുന്നവ..
പിന്നെ മൈക്രോ ഫോട്ടോ കോപ്പി എടുത്ത് കൊണ്ട് പോകുന്നവ .. പിന്നെ കയ്യിന്റെ ഉള്ളനടിയില്‍ എഴുതി പോകുന്നവ... ചരുപ്പില് , ഉടുത്തിരിക്കുന്ന തുണിയില്‍ .. അങ്ങിനെ പലതു.. ഇവിടെ ഇപ്പൊ പറഞതല്ലാത്ത കുറെ "തുണ്ടുകള്‍" നിലവിലുണ്ട്...
എനിക്ക്കിതിനെ പറ്റി കൂടുതല്‍ അറിയില്ല .. കാരണം ഇത് എന്റെ ആദ്യത്തെ മെനക്കടലാണ്.. ഞാന്‍ ഇതിനു മുന്‍പ് തുണ്ട് അടിച്ചു പരിചയം ഇല്ല ,, പാക്ഷേ പരീക്ഷ ഹാളില്‍ തുണ്ട് അടിക്കുന്നത് കണ്ടിട്ടുണ്ട്.. പഠിക്കാനോ , എഴുതാനോ ഇനി സമയം ഇല്ല!!!.
അതുകൊണ്ട് , ഞാന്‍ മൈക്രോ ഫോട്ടോ കോപ്പി എടുക്കാന്‍ തിരുമാനിച്ചു..
മൂന്ന് റെക്കോര്‍ഡ്കള്‍ താങ്ങി പിടച്ചു കോളേജിലെ ബ്രൌസിംഗ് സെന്റെരിലോട്ടു നടന്നു... നടക്കുമ്പോള്‍ എനിക്കൊന്നും ഫീല്‍ ചെയ്തില്ല... ഒരു ഫോട്ടോ കോപ്പിക്ക് രണ്ടു രൂപയാണ് മൊത്തം 36 പ്രാക്ടിക്കല്‍ പ്രൊസീജിയര്‍ ഉണ്ട്.. ഒരു നൂറു രൂപ കയ്യില്‍ കരുതിയുരുന്നു..
പെട്ടല്ലോ ... സെന്റെറില്‍ ചെന്നിട്ടു ഞാന്‍ എന്ത് ചോദിക്കും.. എനിക്ക് ബിറ്റ് സൈസില്‍ ഈ ബുക്കിന്റെ ഫോട്ടോകോപ്പി വേണം എന്നോ ? , അവിടെ നില്ക്കുന്ന സ്ത്രീ എന്നെ കുറിച്ച് എന്ത് വിചാരിക്കും.. ഞാന്‍ ബ്രൌസിംഗ് സെന്റെറില്‍ പകച്ചു നിന്നു ...
ഞാന്‍ നക്കി നിക്കണ കണ്ട ആ സ്ത്രീ (തമിഴില്‍ ): " എന്ത് വേണം ?" എന്ന് ചോദിച്ചു..
തിരിച്ചു എനിക്ക് മറുപടി പറയാന്‍ നാവ് വഴങ്ങിയില്ല.. ഞാന്‍ ഒരു പേന തൊട്ടു കാണിച്ചു..
ആ സ്ത്രീ ആ പേന എന്റെ മുന്നില്‍ വച്ച് തന്നിട്ട് പറഞ്ഞു " പത്ത് രൂപ കൊട് "
ഞാന്‍ കയ്യില്‍ ഇരുന്ന നൂറു രൂപ ആ സ്ത്രീക്ക് കൊടുത്തു..
അവിടെ ചില്ലറ ഉണ്ടായിരുന്നില്ല .. ആ സ്ത്രീ ആ നൂറു രപ തിരിചു തന്നിട്ട് നാളെ തന്നാല്‍ മതി എന്ന് പറഞ്ഞു..
ഞാന്‍ പേന വാങ്ങി കീശയില്‍ ഇട്ടു... പിന്നെയും അവിടെ തന്നെ ചുറ്റിയും പറ്റിയും നിന്ന്..
അത് കണ്ടു വീണ്ടു ആ സ്ത്രീ ചോദിച്ചു " എന്നാ വേണം തമ്പി , സീക്രം സല്ലു "
ഞാന്‍ മനസ്സിലുള്ള ആ ലജ്ജ വിട്ടു എനിക്ക് ഈ റെക്കോര്‍ഡ്കളുടെ ഒരു മൈക്രോ ഫോട്ടോ കോപ്പി വേണം എന്ന് വാവിട്ടു പറഞ്ഞു... ഞാന്‍ റെക്കോര്ഡ്കല് അവര്‍ക്ക് നീട്ടി..
പുതു ചരിപ്പിട്ടു ചാണകത്തില്‍ അറിയാതെ ചവിട്ടിയാല്‍ എന്ത് ഫീല്‍ ഉണ്ടാകും അതെ ഫീല്‍ ആയിരുന്നു എനിക്കവിടെ അനുഭവപ്പട്ടത്
ആ സ്ത്രീ കയ്യിലിരുന്ന റെക്കോര്‍ഡ് ബുക്ക് വാങ്ങിച്ചിട്ട് ചോദിച്ചു ചിരിച്ചിട്ട് ചോദിച്ചു... " ബിറ്റ് സൈസ് തന്നെ തമ്പി " .. ആ ചിരിയില്‍ അല്പം പരിഹാസവും പുച്ചവും നിറഞ്ഞിരുന്നു..
ഞാന്‍: അതെ എന്ന് മറുപടി പറഞ്ഞു
ആ സ്ത്രീ കയ്യിലിരുന്ന റെക്കോര്‍ഡ് ബുക്ക് മറിച് ഓരോ പേജുകള്‍ ഫോട്ടോ കോപ്പികള്‍ എടുത്ത് കൊണ്ടിരുന്നു.. റെക്കോര്‍ഡ് ബുക്കുകളില്‍ ഒരു പച്ച കളര്‍ പ്രകാശം വന്നു മറയുമ്പോള്‍ , A4 ഷീറ്റുകളില്‍ , "തുണ്ട് " പുറത്ത് വന്നു തുടങ്ങി...
ആ സമയം എന്റെ മനസാക്ഷിയില് ഉയര്‍ന്ന ഹ്രദയമിടിപ്പോടെ തറ്റ് ചെയ്യുന്നു എന്ന് ആരോ പറയുന്നുണ്ടായിരുന്നു..