image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഏഴാം നാൾ

കണ്ണടച്ച് ഇങ്ങനെ കഴിഞ്ഞ കാര്യങ്ങളെ ഓർത്ത് കാണാൻ എന്ത് രസാ..  നിങ്ങൾ കാണാറുണ്ടോ കിനാവുകൾ.. ഓർക്കാൻ ഇഷ്ടപെടുന്ന ഓർമ്മകൾ, ആ പഴയ ഓർമ്മകൾ അത് മനസ്സിലോട്ട് വരുമ്പോൾ നമ്മുടെ ശരീരം മുഴുവൻ ആ കാഴ്ചയിലോട്ട് പതിയും...
അറിഞ്ഞു കൊണ്ട് കണ്ണ് അടച്ചോണ്ട് ഒരു സ്വപ്നം കണ്ടുനോക്കു, its quite magical....
പഴയ ഓർമ്മകൾ, ഒരുമിച്ച് ഭക്ഷണം കഴിച്ചതും തട്ടി പറിച്ചതും, എന്നെ കളിയാക്കി സോപ്പെ ന്ന്‌ നീട്ടി വിളിച്ചതും....  അങ്ങിനെ അങ്ങിനെ..... 
ഓർക്കുമ്പോൾ തോന്നും ഓരോ വർഷം മുന്നോട്ടു പോയില്ലായിരുന്നു എങ്കിൽ....
കണ്ണടച്ചിരുന്നു സമയം പോയതറിയാതെ അങ്ങിനെ ഇരുന്നു..... 
"തമ്പി...  ഏൻ ഇങ്ക ഉക്കാന്തിട്ടിർക്കിങ്കെ,  സാപ്പിഡലയാ... ?,  റ്റൈം ആയിഡിച്ചില്ലേ.... "
ശബ്ദം കേട്ടതും ഞാൻ ഞട്ടി ഉണർന്നത്..  സമയം നോക്കിയപ്പോൾ പതിനൊന്നു മണി....  ഹൊസ്റ്റലിൽ ഞാൻ മാത്രം ആയതിനാൽ എനിക്ക് മാത്രമേ മെസ്സിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നൊള്ളൂ.  ഞാൻ വരാത്തെതു കാരണം മെസ്സിലെ അണ്ണൻ എന്നെ വിളിക്കാൻ വന്നതായിരുന്നു....  ഞാൻ പെട്ടന്ന് തന്നെ അവിടുന്ന് എഴുനേറ്റു ഒന്ന് ഫ്രഷ്‌ ആയതിനു ശേഷം മെസ്സിലൊട്ട് നടന്നു. ഇരുട്ടിൽ പൊതിഞ്ഞ വഴിയിലൂടെ മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ ഞാൻ നടന്നു നീങ്ങി...  ആ സമയം മനസ്സിൽ തെളിഞ്ഞ് വന്നത് ഒൻപതു പേരെ അല്ല...  പകരം പ്രോജക്ട് എങ്ങിനെ കമ്പ്ലീറ്റ്‌ ചെയ്യും എന്നതായിരുന്നു... ഭക്ഷണം കഴിച്ചിട്ട് പ്രൊജക്ടിൽ ശ്രദ്ധ ചെലുത്തണം. മെസ്സിൽ ഞാൻ മാത്രം ആയതു കൊണ്ട് തന്നെ കൊറച്ചു മാത്രമേ ഉണ്ടാക്കാറുള്ളൂ അത്കൊണ്ട് ഇപ്പൊ മെസ്സിലെ ഭക്ഷണത്തിന് നല്ല രുചിയും ഉണ്ടാകാറുണ്ട്. എന്തായാലും അഞ്ചു ദോശയും പിന്നെ ഇച്ചിരി സാമ്പാറും ഒരു ഗ്ലാസ് പാലും എടുത്ത് ഞാൻ എപ്പഴും ഇരിക്കാറുള്ള ആ ബെഞ്ചിൽ പോയിത്തന്നെ ഇരുന്നു...
ഒറ്റക്കായത് കൊണ്ടായിരിക്കണം ഫുൾ ടൈമും ചിന്ത തന്നെ ചിന്ത ... ആ ഒറ്റ കാരണം കൊണ്ട് തന്നെ ദോശ കഴിക്കാൻ ഒരു മണിക്കൂർ വേണ്ടി വന്നു. തിരിച്ചു റൂമിൽ2എത്തിയപ്പോൾ സമയം പന്ത്രണ്ട് മണി. ലാപ്പ്ടോപ്പ് തുറന്നു എന്റെ പ്രോജക്ടിന്റെ ആദ്യ പേജ് ഓപ്പൺ ചെയ്തു വെച്ചു "Handling multiple ip failiers by on demand link state routing"
എങ്ങിനെ ഉണ്ട് എന്റെ പ്രോജക്ടിന്റെ പേര്...
"ഇന്നും ഈ പേര് ഗൂഗിൾ ചെയ്ത കിട്ടും ഒരു അവിഞ്ഞ കുറെ ഇൻഫോർമേഷൻ_ ആ അത് എന്റേത് തെന്നയാ..." തുടങ്ങിയപ്പോ സംഭവം കിടുവായിരുന്നു ... റിയൽ ടൈമിൽ സിസ്റ്റം വെച്ചു ഒക്കെ പ്രോജക്ട് തുടങ്ങിയിട്ട് എങ്ങോട്ടും എത്താതെ റിസൽറ് കിട്ടാതെ പണ്ടാരമടങ്ങി ഇങ്ങനെ ഇതിന്റെ മുൻപിൽ കുത്തിയിരിക്കൽ അല്ലാതെ എനിക്ക് വേറെ ഒന്നും ചെയ്യാനറിയില്ലായിരുന്നു.. ഡെസ്‌ക്കിൽ തല വെച്ച് ഒറ്റ കിടത്തം.. ഫ്ലാറ്റ് ......
മിഴി ഉണർന്നപ്പോ... കോഴി കൂവിയിരുന്നു... അങ്ങിനെ ഏഴാം ദിവസവും കഴിഞ്ഞു...
മുഷിയൻ.. ഒരു വക സാധനം സ്വന്തം ഉണ്ടാക്കാൻ അറിയാത്ത ഒരു കോപ്പിലെ എഞ്ചിനീയർ...പ്പൂ പുല്ലാണ്..
ഈ പ്രോജക്ട് അല്ല ഇതിന്റെ അപ്പന്റെ പ്രോജക്ട് ആണേലും റയാൻ ചെയ്യും ... ആവേശവും ആത്മവിശ്വാസവും ഒരു ചായ കിടിയുലൂടെ ഉണ്ടാക്കിയടുത്തു എന്നിട്ട് ലാൽടോപ് തുറന്നു .. ഹെഡ്‌ഡിങ് വായിച്ചു സകലമാന ആത്മവിശ്വാസവും ഒറ്റയടിക്ക് ഒലിച്ച് പോയി... എന്റെ പ്രശനം ഇതാണ്.. പരീക്ഷക്ക് പഠിക്കാൻ ഇരുന്നാലും ദേ .. ഇതുപോലെ ഹെഡ്‌ഡിങ് വായിച്ചാൽ ആത്മവിശ്വാസം ഒലിച്ച് പോവാറുണ്ട്..
വിയർപ്പിന്റെ ഉപ്പു മണം ഉള്ള എന്റെ ബെഡ്ഷീറ്റിന്റെ മുകളിൽ വെച്ച എന്റെ ഫോൺ എടുത്ത് നോക്കി.
ഒരു നാറിയും വിളിച്ചിട്ടും ഇല്ല മെസ്സേജ് അയച്ചിട്ടും ഇല്ല... അല്ലേലും ഇപ്പൊ ആരും മെസ്സേജ് അയക്കാറില്ല .. ഇപ്പൊളൊക്കെ എല്ലാര്ക്കും വഹാട്സാപ്പ് മതിയല്ലോ..
നമ്മഴിപ്പഴും ആ സോപ്പ് പെട്ടി തന്നെയാണ് ഉപയോഗിക്കുന്നത്..നോ വാട്സാപ്പ് nothing...
എന്റെ ആദ്യ ശമ്പളം കിട്ടിയിട്ട് വേണം ഒരു നല്ല ടച്ച് ഫോൺ വാങ്ങാൻ..
ബോറടിക്കുമ്പോൾ ആദ്യം ഡൈൽ ചെയ്യുന്ന നമ്പർ അവളുടേത് തന്നെ...
(തുടരും)
_____________
ആ ഇന്ന് വാലന്റൈൻസ് ഡേ ആണല്ലോ.... എല്ലാർക്കും ആശംസകൾ അറിയുക്കിന്നു...
ഇനി ഒരു കാര്യം കൂടി പറയാം... വാലന്റൈൻസ് ടെ ആയത് കൊണ്ട് ഒരു പരിപാടി സംഘടിപ്പിച്ചാലോ എന്നാലോജനയുണ്ട് ... ഒരു കുറിപ്പ് എഴുത്ത് മത്സരം...
വായനക്കാർക്ക് അവരവരുടെ ലവ് സ്റ്റോറി എഴുതി എനിക്ക് അയച്ചു തന്നാൽ നല്ല കഥ തിരഞ്ഞെടുത്ത് ഈ ഡയറിയുടെ ഒരു താളിൽ പോസ്റ്റ് ചെയ്യുന്നതാണ്.. അവർക്ക് ഒരു സർപ്രൈസ് ഗിഫ്റ്റും എഞ്ചിനീയരുടെ വകയായി ഉണ്ടാവും...
തിരഞ്ഞടുക്കപ്പെടാത്ത എല്ലാ കഥകളും...എന്റെ വെബ് ഡയറിയുടെ (http://aengineerdiary.blogspot.in) പല താളുകളിൽ പ്രസിദ്ധീകരിക്കാം വിത്ത് നെയിം ഓട് കൂടി.
നോട്ട് :പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്തവർ അവ പറഞ്ഞാൽ , പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കാം..
കഥകൾ പേഴ്സണൽ മെസ്സേജിലൂടെ മാത്രം അയക്കുക..

Share this:

CONVERSATION

0 comments:

Post a Comment