image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നാട്ടിലെ സ്ഥിര പൂവാലന

രാവിലെ ഒരു ആറു മണി ആയി കാണും എന്ന് വിജാരിക്കുന്നു. കണ്ണ് തുറന്നപ്പോൾ എന്റെ റൂമിലെ മേശയുടെ മേൽ ഒരു കപ്പ് ചൂട് ചായ ഇരിക്കുന്നത് ആണ് ഞാൻ കണി കണ്ടത്. പക്ഷെ ഇതൊരു പതിവില്ലാത്ത ചായ ആണല്ലോ !!,
എപ്പഴും അമ്മയാണ് എന്നെ എഴുന്നെല്പ്പികാര്, പക്ഷെ അന്നൊന്നും ബെഡ് റൂമിൽ ചായ കൊണ്ട് വയ്ക്കുന്ന പതിവ് ഇല്ലായിരുന്നു. അപ്പഴേ വിചാരിച്ചു അത് അവള് വച്ചതായിരിക്കും എന്ന്.. എഴുന്നേറ്റ് നോക്കിയപ്പോൾ കൂടെ ഒരു എഴുത്തും ഉണ്ടായിരുന്നു.
Hi Rayan.
I am back to my native, really thanks to give your presents in whole night. I don’t wann to disturb your sleep , i know yesterday you gone for sleep at late. Will you ping when i reach home
Yours Deepthi
ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് അടുക്കളിയിലോട്ടു പോയി, അമ്മ ദോശ ചുട്ടു കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ: അമ്മെ അവള് പോയോ?
അമ്മ: പോയല്ലോ!!, ദാ ഇപ്പൊ ഇറങ്ങിയാതെ ഉള്ളൂ..
ഞാൻ: നിങ്ങൾ ദെഷ്യപട്ട് എന്തങ്കിലും പറഞ്ഞോ, എന്താ ഇത്രേം നേരത്തെ തന്നെ തിരിച്ചു പോകുന്നത്.
അമ്മ: ഞാൻ ഒന്നും പറഞ്ഞില്ല... "( അല്പം ദേഷ്യത്തോടെ)
ഞാൻ: എപ്പഴാ അവള് പോയെ?
അമ്മ: ഇപ്പൊ ഇറങ്ങിയതെ ഉള്ളൂ....
ഞാൻ ബ്രെഷ് ചെയ്തിരുന്നില്ല കുളിച്ചുരുന്നില്ല..... കേട്ട പാതി കേൾക്കാത്ത പാതി ഞാൻ പുറത്തോട്ടിറങ്ങി..
കുറച്ച അകലെ അവള് നടന്നു പോയി കൊണ്ടിരിക്കുന്നു. ഞാന് കുറെ അവളെ വിളിച്ചു............. പക്ഷെ അവള് കേട്ടില്ല..
ഞാന് കുറച്ചു കൂടി സ്പീഡില് അവളുടെ അടുത്തോട്ട് നീങ്ങി.
അവള് രണ്ടു ബാകും കയ്യില് പിടിച്ചു വളരെ പതിയെ ആണ് നടന്നു പോയി കൊണ്ടിരിക്കുന്നത്.
ഞാന് ഒന്ന് കൂടെ ഉറക്കെ അവളെ വിളിച്ചു..
"ദീപ്തി................."
അവള് ബാക് താഴെ വച്ച് തിരിഞ്ഞു നോക്കി. എന്നെ വെയിറ്റ് ചെയ്തു.
ഞാന് വേകം നടന്ന് അവളുടെ അരികില് ചെന്നു...
ഞാന് : എന്താ ഇത്ര നേരത്തെ തന്നെ പുറപ്പട്ടത് ?
അവള് , ആവളുടെ കൈ കൊണ്ട് മൂക്ക് പൊത്തി....
ദീപ്തി: ഛീ, ആദ്യം പോയി പല്ല് തേക്കാടാ കൊണവാ....
ഞാന്: സോറി, പെട്ടന്നായി പോയി....അതുകൊണ്ടാ പല്ല് തേക്കാന് മറന്നത്... അല്ല ഞാന് ചോദിച്ചത്തിനു മറുപടി കിട്ടിയില്ല ...
ദീപ്തി: ഒന്നുല്ല ഞാന് നേരത്തെ ഇറങ്ങി.. നീ പൊക്കോ ഞാന് പോയി കൊള്ളാം...
ഞാന്: നിക്ക് ഞാനും വരാം... ഒരു അഞ്ചു മിനുട്ട് വെയിറ്റ് ചെയ്താല്, പല്ലൊന്നു തേക്കാമായിരുന്നു.
ദീപ്തി: അത്ര്കൊന്നും വെയിറ്റ് ചെയ്യാന് പറ്റൂല്ല... വേണങ്കില് ഇങ്ങനെ തന്നെ പോന്നോ ...
ഞാന് അവളുടെ കയ്യിലെ ഒരു ബാഗ് വാങ്ങിച്ചു കയ്യില് പിടിച്ചു...
അപ്പഴാണ് എന്റെ ബാല്യകാല സുഹ്രത്ത് സനല് കുമാര് അവന്റെ ബൈക്കുമായി ആ വഴി വന്നത്. ഞാന് ബാഗും പിടിച്ചു നടക്കുന്നത് കണ്ട്
അവന്: ഇത് എപ്പോ എത്തി, തിരിച്ചു പൂവാണോ ?
ഞാന്: ഇന്നലെ രാത്രി, ഇല്ലടാ , ഫ്രണ്ട് തിരിച്ചു പൂവാ...
അവന്: ഓ.. ബൈക്ക് വേണോ, കൊണ്ട് വിട്ടിട്ടു വാ...
അവന് സ്നേഹമുള്ളവനാ.. പണ്ട് നാലാം ക്ലാസില് പഠിക്കുമ്പോ, അവന് എന്റെ ചിവിക്കിറ്റൊരന്നം തന്നിട്ടുണ്ട്. പക്ഷെ ആ പകയോന്നും ഞാന് അവനോടു ഇത് വരെ കാണിച്ചിട്ടില്ല, അതുകൊണ്ട് തന്നെ, അവനും ഞാനും നല്ല
കൂട്ടായിരുന്നു.. പക്ഷെ ഇവനാള് പെണ്ണ്ങ്ങളുടെ കാര്യത്തിനു ഇച്ചിരി ചെവലാ, നാട്ടിലെ സ്ഥിര പൂവാലന്. ആ ബൈക്ക് തരാനുള്ള സ്നേഹത്തിന്റെ പിന്നിലെ പൊരുള് അപ്പഴേ എനിക്ക് പിടികിട്ടി..
പെണ്ണുങ്ങളുടെ മുന്നില് ഷൈന് ചെയ്യാന് ഇവന് കാഴിഞ്ഞേ വേറെ ആരും ....
പക്ഷെ ഈ അവസരം ഞാന് തികച്ചും മുതലടുത്തു.. അവന്റെ ബൈകിന്റെ ചാവി ഞാന് വാങ്ങിച്ചു...
പാവം , അവന് രണ്ടു കിലോ മീറ്റര് നടന്നാ അവന്റെ വീട്ടിലോട്ടു പോയത്..
ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്..
ദീപ്തിക്ക് ബൈക്കില് കയറാന് പേടി ,,, ഞാന് എത്ര വിളിച്ചിട്ടും അവള് ബൈക്ക് കയറാന് കൂട്ടാക്കിയില്ല.. അവസാനം കുറെ പറഞ്ഞു പറഞ്ഞ് അവള് ബൈക്കില് കയറി... അന്നൊരു ഓടുകത്ത് സ്പീഡിലാ പാലക്കാട് ബസ് സ്റ്റാന്ഡില്
എത്തിയത്..
വറും 6 കിലോമീറ്റര് 45 മിനുട്ട് കൊണ്ട് ഞാന് എത്തിച്ചു, കാര്യം പിടികിട്ടി കാണുമല്ലോ...!. ഞാന് എന്റെ ജീവിതത്തില് ഇത്രേം സ്പ്പീടില് വണ്ടി ഓടിചിട്ടെ ഇല്ല. ...
ബൈക്ക് പാര്ക്ക് ചെയ്ത്, പോള്ളാച്ചിയിലോട്ടുള്ള ബസ്സില് കയറുന്നത് വരെ അവള് പേടിച്ചു കൊണ്ട് ... ദൈവമേ എന്ന് വിളിചോണ്ടിരിക്ക
ുകയായിരുന്നു.
ഞാന് അതിശയപട്ടു പോയി.. ആരെയും തോല്പ്പിച്ചു കളയുന്ന ദൈരമാണ് അവള്ക്ക്കുള്ളത്, പക്ഷെ കേവലം ഒരു ബൈക്ക് കണ്ടു ഭയപ്പെടണമങ്കില്‍ അവളുടെ ജീവിതത്തില് ഏതോ ഒരു നിമിശം ഏതോ ഒരു ബൈക്ക് സ്വദീനിച്ചു കാണും എന്ന് വികാഹൃക്കുന്നു.
ബസ്സ് മെല്ലെ നീങ്ങി തുടങ്ങുമ്പോള്, അവള് തല പുറത്തോട്ട് ഇട്ട് കൈ വീശി കാണിക്കുമ്പോള്. മനസിനു വല്ലാതെ പിടിച്ചു കുലുക്കുന്ന എന്തോ ഒന്ന് ഫീല് ചെയ്തു.
പെട്ടന്ന്, ഡാ , എനിക്കൊരു പത്ത് രൂപക്ക് റീചാര്ജ് ചെയ്തു വിടോ ? . അത് അവളുടെ ശബ്ദമായിരുന്നു...
ഞാന് ok എന്ന് കാണിച്ച് കൈ വിശി , സന്തോഷത്തോടെ യാത്ര അയച്ചു...

Share this:

CONVERSATION

0 comments:

Post a Comment