image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഞാൻ തനിച്ചു ആ കുടച്ചുവട്ടിൽ മഴ തോരുന്നതും കാത്ത് നിന്നു .....

കോളേജിലെ പാര്ക്കിലെ ആ കുടച്ചുവട്ടിൽ ഞാനും ദീപ്തിയും മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഇടതൂര്ന്ന മഴയായിരുന്നു അത്, ഇവിടെ നിന്ന് നോക്കിയാൽ ദൂരെ ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല അത്രക്കും ഇടതൂർന്ന് പയ്യുകയായിരുന്നു. ദീപ്തിയുടെ കണ്ണാടിയിൽ മഴത്തുള്ളികൾ വന്നു പതിച്ചു കണ്ണ് കാണാൻ പറ്റാതായിരിക്കുന്നു.
കോരിച്ചൊരിയുന്ന മഴയിൽ രണ്ടു പെണ്കുട്ടികൾ നനഞ്ഞു ഹോസ്റ്റലിലോട്ടു കയറി പോവൂന്നു.
നല്ല തണുത്ത കാറ്റ് വീശുന്നത് കൊണ്ട്... വിറക്കുന്ന തണുപ്പ് അനുഭവപട്ടു തുടങ്ങി...
ദീപതി തന്റെ കൈകൾകൾ ഉരച്ചു തണുപ്പകറ്റുന്നു. അവൾ കൈകൾ അവളുടെ മാറിനോട് ചേർത്ത് കൊരിപിടിച്ചു.
അവൾ: നല്ല തണുപ്പ് ഇല്ലേ ?
ഞാൻ : അതെ !!!.
എനിക്ക് ആ തണുപ്പ് സഹിക്കാൻ കഴിഞ്ഞില്ല, പാതി നനഞ്ഞതിനാൽ, കാറ്റു വീശുന്നത് കൂടുതൽ തണുപ്പായി അനുഭവപെട്ടു. എന്റെ പല്ലുകൾ തമ്മിൽ കൂട്ടി ഇടിക്കാൻ തുടങ്ങി. ചെറിയ തോതിൽ മഞ്ഞ് പടര്ന്നു തുടങ്ങിയിരിക്കു
ന്നു.
കോരിച്ചൊരിയുന്ന മഴയുടെ താളം തണുത്ത് വീശുന്ന കാറ്റിൽ ലയിച്ചു ചേരുമ്പോൾ, ഞാനും ദീപ്തിയും ആ കുടച്ചുവട്ടിൽ തണുത്തുറഞ്ഞു നില്ക്കുകയായിരുന്നു.
ഞാൻ: നല്ല മഴ ഇല്ലേ!!, ഇപ്പോഴിന്നും തോരുമെന്ന് തോന്നുന്നില്ല.
ദീപ്തി: ഹം , നേരം കുറെ ആയല്ലോ എങ്ങിനെ ഹോസ്റ്റലിലോട്ടു പോവും, കുറച്ചു നേരം കൂടി നില്ക്കാം, അല്ലെങ്കിൽ മഴ നനഞ്ഞു പോകേണ്ടി വരും....
ഞാൻ: ഇപ്പൊ ഭയങ്കര ബിസി ആണല്ലേ ?..
ദീപ്തി: ആര് ?, ഞാനോ...
ഞാൻ: അതെ. നീ തന്നെ, കാണാൻ തന്നെ കിട്ടുന്നില്ല.
ദീപ്തി: നീയും ബിസി തന്നെ അല്ലെ ? , ഞാൻ ക്ലാസിൽ വരുംബോഴോന്നും നീയുണ്ടാകാറി ല്ലല്ലോ ?.
ഞാൻ തല താഴ്ത്തി, ഞാൻ: യാദര്ത്യം, ഞാനും ബിസി തന്നെ.
ദീപ്തി: പിന്നെ, നീ അറിഞ്ഞു കാണുമോ എന്നറിയില്ല, ഇന്നലെ നമ്മുടെ internal പരീക്ഷയുടെ റിസല്റ്റ് ഇന്നലെ വന്നിരുന്നു.
ഞാൻ അല്പം ഞട്ടെലോടെയാണ് അത് കേട്ടത്
ഞാൻ: എപ്പോ ?
മഴയുടെ കുളിരുനും തണുപ്പിനും ഈ വാർത്ത ഇടിമിന്നലായ് മാറുകയായിരുന്നു.
ദീപ്തി: ഞട്ടണ്ട!!!, നീ പാസായിട്ടുണ്ട്. ഞാൻ റിസല്റ്റ് നോക്കിയിരുന്നു. പക്ഷെ എനിക്കൊരു സംശയം, നീ എങ്ങിനെ എഫ്. ഒ. പി. പാസായി ?
ഞാൻ: എനിക്കറിയില്ല!!. വരി വലിച്ചു എന്തൊക്കയോ എഴുതി വച്ചിരുന്നു. എങ്ങിനെയോ പാസ് മാർക്ക് ഇട്ടു കാണും.
ദീപ്തി: നാന്നായി. പിന്നെ നീ എന്നോട് എന്തോ ചോദിക്കണം എന്ന് പറഞ്ഞല്ലോ ? എന്താ...
ഞാൻ: എന്ത് ?, (എനിക്കോർമ്മയുണ
്ടായിരുന്നില്ല!!!)
ദീപ്തി: നെ ഒരു കാര്യം ചോദിച്ചില്ലേ, ഫോണിലൂടെ, അന്ന് , ഒര്മയില്ലേ!!!.
ഞാൻ: ആ , അതാണോ, ആ കാര്യം നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു. പക്ഷെ ബിസിയിൽ മറന്നു, പോയി.
( ദീപ്തി എന്റെ വീട്ടില് നിന്നും പോയ സമയത്ത് എന്റെ അമ്മ ആ രാത്രി എന്തൊക്കയോ സംസാരിച്ചിരുന്നു, ഇതേ പറ്റി ഞാൻ മുന്നത്തെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്)
ദീപ്തി: ആ കാര്യം നിനകരിയണംന്നുണ്ടോ ? ? ...
ഞാൻ: ഉണ്ട്.............
ദീപ്തി: ന്നാ എനിക്കൊരു cadbury chocolate വാങ്ങിത്തന്നാ... ഞാൻ പറയാം....
അമ്മച്ചിയെ, !!!, ഒരു കൂസലും ഇല്ലാതെ ആയിരുന്നു അവളതു എന്നോട് ചോദിച്ചത്.....
കോരിചൊര്യുന്ന ആ മഴ , പെട്ടന്ന് നിന്നതായി എനിക്ക് തോന്നി..... കാറ്റ് വിശുന്ന വേകം കുറയുന്നത് പോലെ തോന്നി...
ഞാൻ: നിനെക്കെന്തിനാ ചോക്ലേറ്റ്, ?
ദീപ്തി: ആ കാര്യത്തിനു അത്രെയും മധുരമുണ്ടന്നു കൂട്ടിക്കോ...
അത്രേം പറഞ്ഞ്, ഒരു ചിരിയോടെ, അവൾ കൈ തലയിൽ കുടയായ് വച്ച് ആ കോരി ചൊരിയുന്ന മഴയിലൂടെ ഹോസ്റ്റലിലോട്ടു ഓടി ....
ഞാൻ തനിച്ചു ആ കുടച്ചുവട്ടിൽ മഴ തോരുന്നതും കാത്ത് നിന്നു ......
തണുത്ത് വിറച്ച്, പാതി നനഞ്ഞ് .. ഒറ്റക്ക് ...
ഇത്രം മധുരമുള്ള കാര്യം എന്തായിരിക്കും എന്ന് ആലോചിച്ചു ഒറ്റക്ക് നിന്നു ....
മഴ തോരും വരെ കാത്ത് നിന്നു.......

Share this:

CONVERSATION

0 comments:

Post a Comment