image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കയ്യില് ഒരു വാഴയില കഷണം, നെറ്റിയില് ഒരു ചന്തന കുറി

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഇന്ന് ഒരു സ്പഷല് ഡേ തന്നെ ആണ്. റടി ആയി ആദ്യം തെന്നെ ചെന്നത് കോളേജിലെ കോവിലിലേക്ക് നടന്നു(അമ്പലം),
നേരെത്തെ തന്നെ ദീപ്തി അവിടെ ഉണ്ടാകുമെന്ന് ദീപ്തിയുടെ റൂം മീറ്റ് ജിഷണ പറഞ്ഞിരുന്നു. ഇന്ന് അവളുടെ പിറന്ന നാള് അല്ലെ!!!, കയ്യില് തിളങ്ങുന്ന കടാലസില് പൊതിഞ്ഞ ഗിഫ്റ്റ് ഉണ്ട്.
അവള് കാണാത്ത രീതിയില ഞാന് അത് കയ്യില് ഒളിപ്പിച്ചു പിടിച്ചിരുന്നു, കോളേജിലെ അമ്പലത്തിന്റെ ഉള്ളില്
മുസ്ലിംങ്ങള്ക്ക് പ്രവേശനം ഉണ്ടായത് കൊണ്ട് പുറത്ത് നിന്നില്ല. ഉള്ളിലോട്ടു നടന്നു.
ഞാന് ഉള്ളിലോട്ട് കയറവേ, അവള് എന്റെ മുന്നിലോട്ട് വന്നു കൊണ്ടിരിക്കുന്നു,
കയ്യില് ഒരു വാഴയില കഷണം, നെറ്റിയില് ഒരു ചന്തന കുറി, ചുവന്ന കളര് പട്ടു സാരിയാണ് അണിഞ്ഞിരിക്കുന്നത്. എന്നെ കണ്ടതും അവള് ഒരു ചിരി പാസാക്കി, മുന്നിലോട്ടു നടന്നു വരുന്നു.
ഞാന് എന്റെ കയ്യിലെ ഗിഫ്റ്റ് നീട്ടി,
ഞാന്: ന്നാ പിടിച്ചോ , ഹാപ്പി ബര്ത്ത് ഡേ...
ആവള് :താങ്ക്സ് ഡാ...
ഞാന്: താങ്ക്സ് മാത്രമേ ഉള്ളോ ?
അവള്: പിന്നെ എന്താ വേണ്ടേ ?, നിനക്ക് എങ്ങിനെ എനന്റെ ബര്ത്ത് ഡേറ്റ് അറിയ ?
ഞാന് : നിന്റെ ഐ. ഡി. കാര്ഡില് നിന്ന് അടിച്ചു മാറ്റി.
അവള് : എന്താ പരിപാടി ഇന്ന്.
ഞാന് : ഞായര് ആഴ്ച്ചയല്ലേ!!!, ഉറക്കം.
അവള്: എന്റെ കൂടെ ഔട്ടിംഗ്, വരുന്നോ ?
ഞാന്: എവിടെ പൂവാ ?
അവള്: അച്ഛന് വരുന്നുണ്ട്, പിന്നെ റൂം മേറ്റ്സ് വരുന്നുണ്ട്.
ഞാന്: ഹം ,,, വരാം
അവള്: ശരി ആപ്പോ, ഞാന് ഇന്റര്കോമില് വിളിക്കാം റടി ആയിക്കോ...
ഹോസ്ടലില് മൊബൈല് ഫോണ് ഉപയോകിക്കാന് പാടില്ല, ആര്ക്ക് വിളിക്കണമെങ്കിലും, ഇന്റര്കോം ആണ് ഏക ഉപാതി.
ഞാന് തിരിച്ചു നടന്നു.
ഒരു അരമണികൂര് കഴിഞ്ഞു അവളുടെ ഫോണ് വാന്നു. ഞാ അവാളുടെ ഹോസ്റ്റലിലോട്ട് നാടന്നു. അവളുടെ ഹോസ്റ്റലോട്ട് എന്റെ ഹോസ്റ്റലില് നിന്ന് കുറച്ചു ദൂരമേ
ഉള്ളു.
അവളെ ഒരു ഒരു മണികൂര് അവിടെ കാത്ത് നില്കേണ്ടി വന്നു, പെണ്കുട്ടികള്ക്ക് എങ്ങോട്ടങ്കിലും പോവണമെങ്കില് കുറെ സാധങ്ങള് മുഖത്ത് വാരി തേക്കണമല്ലോ!!!. അവസാനം ഒരു ഒന്നര
മണിക്കൂര് കഴിഞ്ഞ് അവളും അവള്ടെ രണ്ട് കൂട്ടികാരികളും പുറത്ത് വന്നു..
അവളുടെ അച്ഛന് പുറത്ത് കാറുമായി വെയിറ്റ് ചയ്യുകയനന്നു ദീപ്തി പറഞ്ഞു.
കോളജിനു പുറത്ത് കിടക്കണമങ്കില് ഒരു അരമണിക്കൂര് കൂടി നടക്കണം, ഞാനും ദീപ്തിയും ഓരോകര്യങ്ങള് പറഞ്ഞു നടന്നു നീങ്ങി ....
അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ട പേര്, എന്തൊക്കയോ കുശു കുശുക്കുന്നുണ്ടായിരുന്നു.
ഞാന് : എന്താ നിങ്ങള് രണ്ടു പേര് തമ്മില് പറയുന്നത്.
ഒരുത്തി: ഇല്ല ഞങ്ങള് ഒരു സംശയം തീരത്താ,
ഞാന് : എന്താ സംശയം..!!!
ഒരുത്തി: ഒന്നുല്ല.
ഞാന്: എന്താ ഞാന് കൂടി അറിയട്ടെ...
ഒരുത്തി: ഇല്ല, ഒന്നുല്ല , ഒരു ചെറിയ സംശയം മാത്രമേ ഉള്ളു, നിങ്ങള് രണ്ടു പേരും ലവേര്സ് ആണോ ?
പ്ലിംഗ് ,,, മനസ്സില് ഇടിവെട്ടി മരവിച്ചു പോയി, മനസാ വജാ കര്മണാ , ഞാന് അതിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ലാ ...
ഇതുകേട്ട ദീപ്തി, പലരും എന്നോട് അങ്ങിനെ ചോദിക്കാറുണ്ട്, ഞാന് അതിന് അന്ന് തന്നെ ഇവളുമാരോട് മറുപടി കൊടുത്തതാ.. പിന്നെയും ഒരു ചോദ്യം!!
ഒരുത്തി: ന്നാലും ഒരു സംശയം , അതുകൊണ്ടാ ചോദിച്ചേ!!
അല്ലെങ്കിലും എല്ലാര്ക്കും ഒരു വിചാരം ഉണ്ട്, ഒരു ആണും പെണ്ണും ഒരുമിചിരിന്നാല്
ലോ... ഒരുമിച്ചു ഭക്ഷണം കഴിച്ചല്ലോ... ഒരുമിച്ച് നടന്നല്ലോ ...
രണ്ടു പേരും തമ്മില് പ്രേമം ആണന്ന് സ്വയം അങ്ങ് തിരുമാനിക്കും. എല്ലാ മലയാളികള്ക്കും ഈ അസുഖം ഉണ്ട്.
പക്ഷെ ഈ കാര്യത്തില് തമ്ഴാളികള് ബെറ്റര് !!!.
ഞാന്: we are good friends, girls.
എന്ന് മറുപടി കൊടുത്തു.
ഇത്രേം സംസാരിച്ചപ്പഴേക
്കും ഞങ്ങള് ഗേറ്റില് എത്തി. ഔട്ട് പാസില് ഒപ്പിടാന് ഞാന് ചെന്നപ്പോള്, അവിടെ ഇരുന്ന ആ സെക്യ്രിറ്റി എന്നെ ഒപ്പിടാന് സമ്മദിച്ചില്ല.. കാരണം തിരക്കിയപ്പോള്, എന്നെ പ്രിന്സിപ്പല്
വിളിക്കുന്നു എന്ന് സെക്യൂരിറ്റി പറഞ്ഞു..
എന്റെ അമ്മച്ചിയെ ... അങ്ങേര് എന്തിനാ എന്നെ വിളിക്കുന്നത് ?.
ദീപ്തിയോട് കാര്യം പറഞ്ഞു, ഞാന് തിരിച്ചു നടന്നു... എന്തിനായിരിക്കും അങ്ങേരു എന്നെ വിളിപ്പിച്ചത്, മനസില് പലതും വന്നു തുടങ്ങി, ഓരോ അടി കാല് വക്കുമ്പോഴും ഭയത്തിന്റെ മിടിപ്പ് കൂടി വന്നു.

Share this: