image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ആ ശബ്ദത്തിന് ഞാന്‍ ഇത് വരെ കാണാത്ത സ്നേഹത്തിന്‍റെ ശ്വാസം ഉണ്ടായിരുന്നു.

മനസ്സിലെ ആ പിടച്ചില്‍ തലകാലത്തെക്ക് നിന്നു, സെമിനാര്‍ ഹാളില്‍ ഇരുന്നു. ഒന്ന്‍ കണ്ണോടിച്ചു നോക്കിയാല്‍, എല്ലാ മാന്യ വ്യക്തികളും ഒരേ റൂമില്‍ ഇരിക്കുന്നു. പ്രതികളും, കൂട്ട് പ്രതികളും , പോലീസും , ജഡ്ജിയും , സാക്ഷികളും ,
സാഹജര്യ തളിവുകളും, ഗുമസ്തന്മാരും... ഒരു ചെറിയ കോടതി മുറിയായി എനിക്കത് ഫീല്‍ ചയതു.. 
മുഖ്യ അതിഥി ഇതുവരെ എത്തിയിട്ടില്ല!!, കോളേജ് ചെയര്‍മാന്‍.. 

തമിഴ് നാട്ടിലെ കോളേജില്‍ ഒക്കെ ഒരു പ്രത്യേകത ഉണ്ട്. അവിടെ ഒന്നിനും കഴിയാത്ത ഒരു വയസായ ആള്‍, കോളേജ് ചെയര്‍മാന്‍ എന്ന പേരില്‍ ഉണ്ടാകും, അത് കോയമ്പത്തൂരിലെ കോളേജ് ആണങ്കില്‍ ആ ചെയര്‍മാന്‍ ഒരു തുണി മില്‍ വച്ചിരിക്കും.
കാരണം, കോയമ്പത്തൂരില്‍ തുനിതരങ്ങള്‍ക്കും എങ്ങിനീയരിംഗ് കോളെജിനു മാണ് മാര്‍കറ്റ്‌ ഡിമാന്‍റെ. ഒരു തരത്തില്‍ പറഞ്ഞാല്‍ എഞ്ചിനീയറിംഗ് ഇപ്പൊ ഒരു കച്ചവടമായിരിക്കുന്നു. ഈ വര്ഷം കൊംബത്തൂരില്‍ മാത്രം അഞ്ചു എഞ്ചിനീയറിംഗ് കോളേജുകള്‍ 
തുറന്നു. ഇവിടെ ഒക്കെ കുട്ടികള്‍ പടിക്കുന്നുണ്ടുതാനും, എല്ലാം നാട്ടിലെ പിള്ളേര്‍.. നാട്ടിലെ എഞ്ചിനീയറിംഗ് എന്ട്രന്‍സ് എക്സാം ഇവിടെയും ഉണ്ടായിരുന്നങ്കില്‍ ഒരുത്തന്‍ അല്ലെങ്കില്‍ ഒരുത്തി പോലും ഇവിടെ എഞ്ചിനീയറിംഗ്പഠിക്കില്ലായിരുന്നു. (ഞാനും എഞ്ചിനീയറിംഗ് എന്ട്രന്‍സ് ഒക്കെ എഴുതിയിരുന്നു, പക്ഷെ ഞാന്‍ എടുത്ത മാര്‍ക്കിനു കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നും അഡമിഷന്‍ കിട്ടാന്‍ പ്രയാസമായിരിക്കുമായിരുന്നു).

ഒരു പത്ത് മിനുട്ടിനു ശേഷം അയാള്‍ ആ കോളേജ് കോടതി മുരിയിലോട്ട് കയറി വന്നു. ആദ്യം തന്നെ ഒരു ഗുഡ് ഇവനിംഗ് പറഞ്ഞു ആയാള്‍ ഒരു കസേരയില്‍ ഇരിപ്പുറപ്പ്പിച്ച്.. ഒരു ഗബീര പ്രൌഡിയോടെ ആയിരുന്നു അയാള്‍ ഇരുന്നിരന്നത്, 
സംഭവം തുടങ്ങി വെച്ചത് നമ്മുടെ പ്രിയപ്പട്ട പ്രിന്‍സിപ്പല്‍, എന്താണ് അന്ന് ഓടിടോരിയത്ത്തില്‍ സഭവിച്ത് എന്ന്, കൃത്യമായ സി. സി. ടി. വി. ക്യാമറയില്‍ പതിഞ്ഞ വീഡിയോ അടക്കം അയാള്‍ മറ്റുള്ള വരുടെ മുന്‍പില്‍ അവതരിപ്പിച്ചു.. 
ആ വീഡിയോയില്‍ ഞങ്ങളെ അടിച്ചതും, അവര്‍ ഞങ്ങളെ നിറുത്തി വച്ച് ചോദ്യം ചയ്യുന്നതിന്‍റെയും വളരെ തിളിഞ്ഞ ദ്രിശ്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവസാനം ആശിക്കിന്റെ തലക്കടി കിട്ടിയ ദൃശ്യം മാത്രം ഉണ്ടായിരുന്നില്ല!!. 
ആരും അതെ പറ്റി പറഞ്ഞതും ഇല്ല. ഞങ്ങളുടെ മേലില്‍ കുറ്റം ചുമത്ത പെടാന്‍ അത് മാത്രം മാണ് തളിവുകള്‍ ഉണ്ടായിരുന്നത്.
എന്‍റെ ഉള്ളില്‍ ഒരു പാട് സംശയങ്ങള്‍ ഉള്‍തിരിയാന്‍ തുടങ്ങി. 

"എന്തിനാണ് കോളേജു കാര്‍ അത് മാത്രം മറച്ചു പിടിക്കുന്നത്‌ ?"
"എന്തിനാണ് പരിക്ക് പറ്റിയ അഷിക്കിനെ കാണിക്കാതെ ഞങ്ങള്‍ക്ക് പരിക്ക് പറ്റി എന്ന്‍ പേപ്പറില്‍ വന്നത്" 
"എന്തിനാണ് സീനിയര്‍ ആളുകളുടെ മേലില്‍ മാത്രം കുറ്റം ചുമത്തി ഞങ്ങളെ രക്ഷിക്കുന്നത് "

അങ്ങിനെ ഒരു പാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍.. 
ഇതോടപ്പം ആശിക്ക്കിന്‍റെ കണ്ണിലെ ആ ഭയം കണ്ണീരായ് മുഖത്തില്‍ ഒഴുകുന്നു.. ആരും കാണാതെ അവന്‍ അത് തുടക്കുന്നും ഉണ്ട്.. ആരും കാണാതെ.
എനിക്കറിയാം ആഷിക്ക് ഓരു സ്ട്രോങ്ങ്‌ ആയിട്ടുള്ള ആളാണ്‌, എന്തിനും ഏതിനും നേരിടാന്‍ അയാള്‍ക്ക് കഴിവുണ്ട്. പക്ഷെ!!. കോളേജില്‍ അയാള്‍ എല്ലാരുടെയും ഇടയില്‍ ഒരു ഹീറോ ആയിരുന്നു. ഞാന്‍ പോലും അയാളെ കണ്ടിട്ട്, അയാലോടെത് പോലെ ശരീരം വക്കണം എന്ന്‍ ആലോചിച്ചിരുന്നു
നിസ്സഹനായി ഒന്നും മിണ്ടാതെ, ചെയ്ത ചെറിയ തറ്റിന്, അയാള്‍ കണ്ണീരില്‍ മാപ്പ് പറയുന്നത് പോലെ തോന്നി. 
കൂടെ ഇരിക്കുന്ന ആ തടിയന്‍ താടികാരന്‍ സരവനന്‍, വെടി ഒച്ച കേട്ട കുരങ്ങനെ പോലെ ഇരിക്കുന്നു, ഇമ വെട്ടാതെ. ഒരു വലിയ ശബ്ദത്തോടെ അയാള്‍ കുടിനീര്‍ ഇറക്കുന്നുണ്ട്..

അടുത്ത ഊഴം ആ പോലീസ് കാരന്‍റെ തായിരുന്നു. 
അയാള്‍ ആദ്യം വായിച്ചതു, ഞങ്ങള്‍ ഒപ്പിട്ട് എന്ന് പറഞ്ഞ ആ പേപ്പര്‍ ആയിരുന്നു. ആ പേപ്പറില്‍ എഴുതിയ്തല്ലാം, തൂലിക തമിഴ് ആയിരുന്നു ( മലസ്സിലാകാന്‍ പ്രയാസമുള്ള തമിഴ്). എന്താണ് അത്തിന്‍റെ ഒക്ക്കെ അര്‍ഥം എന്‍റെ കൂടെ ഇരിക്കുന്ന ഒരു തമിഴ് ഫ്രാണ്ടിനോട് ചോദിച്ചു മനസ്സിലാക്കി.

അതില്‍ എഴുതിയിരിക്കുന്നത് ഇതാണ് " ആഷിക് , സരവണന്‍ എന്നാ രണ്ടു പേര്‍ മുന്‍ വൈരാക്യവും പിന്നെ കോളേജിലെ റാഗിങ്ങ് എന്ന പേരില്‍ മൂന്നു പേരെ പരിക്കേല്‍പ്പിച്ചു, ആ മൂന്നു പേര്‍ ഞങ്ങള്‍ അത് സാക്ഷ്യ പടുത്തുന്നു. അതുപോലെ ഞങ്ങളെ റാഗ് ചെയ്തു എന്ന വ്യ്കതമാകുകയും, ഇത് പരാതിയായി സ്വീകരിച്ച്, മേല്‍ പറഞ്ഞ രണ്ടു പേരെ, പ്രിന്‍സിപ്പല്‍ സാക്ഷിയില്‍, ശിക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു" എനായിരുന്നു. 
മനസാ വാജാ കര്‍മണാ, ഞാനോ എന്‍റെ കൂടെ ഉള്ളവരോ അങ്ങനെ ഒരു പരാതി എഴുതി കൊടുക്കാന്‍ മനസ്സില്‍ പോലും കരുതിയിട്ടില്ലാ .. 
ഞങ്ങള്‍ ഒപ്പിട്ട് കൊടുക്കുമ്പോള്‍ അതില്‍ ഒന്നും ഉണ്ടായിരുന്നില്ല വറും വെള്ള പേപ്പര്‍ മാത്രമായിരുന്നു
ഇപ്പൊ ആ പേപ്പറില്‍, പ്രിന്സിപലിന്‍റെ സാക്ഷ്യപടുത്തിയ പച്ച നിറമുള്ള ഒപ്പ് കാണാം, കൂടാതെ ഡ്യൂട്ടി സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോകിന്ന അഞ്ചു രൂപയുടെ സ്റ്റാമ്പ് കാണാം. ആകെ പാടെ പ്രശനം വഷളായി കൊണ്ടിരിക്കുകയായിണല്ലോ ... ദൈവമേ .... 
ആ പോലീസ് കാരന്‍ അത് വായിച്ചു കഴിഞ്ഞ്. ഒരു പേപ്പറില്‍ എന്താണ് സംഭവിച്ചത് എന്ന്, റിപ്പോര്‍ട്ട് തയ്യാറാക്ക്കുകയായിരുന്നു. എല്ലാരും മൌനം ആണ് , ആരും ഒരു സംസാരിക്കുന്നില്ല.. !!! , അയാള്‍ അത് തയാറാക്കിയ ഉടന്‍ അത് കോളേജ് ചെയര്‍മാനെ കാണിക്കുന്നു. 
എനിട്ട് അയാള്‍ പറഞ്ഞു ആര്‍ക്കെങ്കിലും എന്തങ്കിലും പറയാനുണ്ടാങ്കില്‍ ഇപ്പൊ പറയാം... ഞാന്‍ ആഷിക്കിന്‍റെ മുഖത്തേക്ക് നോക്കി, ഇല്ലാ അയാള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നു.. സരവനനും ഒന്നും പറയാനില്ല!!, പക്ഷെ ആ ഷിക്ക് ആകെ വിയര്‍ത്ത് കുളിചിരുന്നു.. 
അയാളുടെ തലയില്‍ നിന്ന് വിയര്‍പ്പിന്‍റെ തുള്ളികള്‍ ചവിക്കിടയിലൂടെ ഇറങ്ങി വന്നിരുന്നു..

പക്ഷെ എനിക്ക് പറയാനുണ്ട്.. ഒരു പാട്, ആ സമയം എവിടുന്നാന്ന്‍ അരിയില്ല ഒരു ദൈരവും ഒരു തന്‍റെടവും കയ്യില്‍ കിട്ടി, ഞാന്‍ എന്‍റെ കൈ പൊക്കി ... കൂടെ ഇറക്കുന്ന കൂട്ട്കാരന്‍ എന്‍റെ കൈ പിടിച്ചു താഴത്തി, അല്പം അമര്‍ത്തിയ സ്വരത്തില്‍ " എന്താടാ നിനക്ക് പ്രാന്ത് ഉണ്ടോ , മിണ്ടാതെ ഇരി !!!" 
പക്ഷെ ഞാന്‍ അവന്‍ പറഞ്ഞതു ചവികൊള്ളാതെ, ഞാന്‍ എന്‍റെ കൈ പൊക്കി.. 
ആ പോലീസ് കാരന്‍ എന്നോട് അയാള്‍ നിക്കുന്നിടത്തെക്ക് വരാന്‍ പറഞ്ഞു, അയാള്‍ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു..
ആ സമയം പ്രിന്സിപാല്‍ എന്‍റെ മുഖം നോക്കി പേടിപ്പിക്കാന്‍ തുടങ്ങി.. 

ഞാന്‍ ഓടിടോരിയത്ത്തില്‍ ശരിക്കും എന്താ നടന്നത് എന്ന് വ്യക്തമാക്കി, അത് പോലെ കാണിച്ച വീഡിയോയില്‍ മുഴുവന്‍ ചിത്രങ്ങളും ഇല്ലാന്നും പറഞ്ഞു. അഷിക്കിനെ അടിച്ച എന്‍റെ കൂട്ടുകാരന്‍ എന്നെ ഒരു പുലി ഇരയെ നോക്കുനത് പോലുള്ള നോട്ടം നോക്കി.. 
പക്ഷെ എന്‍റെ മനസാക്ഷിക്ക് തോന്നിയതാണ് ഞാന്‍ അവിടെ അവതരിപ്പിച്ചത്...

അത് പോലെ തന്നെ ഇക്കാര്യം ആ പോലീസ്കാരന്‍ അറിഞ്ഞിട്ടില്ലാന്ന്‍ എന്നും പറഞ്ഞു, പിന്നെ ആ വീഡിയോ ക്ലിപ്പ്കള്‍ വീണ്ടും പരിശോടിക്കണം എന്ന് ആവശ്യപട്ടു പ്രിന്‍സിപ്ലിനോട് പറഞ്ഞു.. ആ സമയം ആഷിക്കിന്‍റെ മുഖത്തുണ്ടായിരുന്ന ആ പേടിയും, വിബ്രാന്തിയും ഇപ്പോള്‍ പ്രിന്സിപലിന്‍റെ മുകത്ത് കാണാം.. 
ആ പഴയ ക്ലിപ്പ് കൊണ്ട് വരാന്‍ പ്രിന്‍സിപ്പല്‍ പി. എ. യോട് പറഞ്ഞു.. 

അല്പ സമയം, ആ സമിനാര്‍ ഹാള്‍ മുഴുവന്‍ സംസാരത്തില്‍ മുഴുകി, ആഷിക്കിന്‍റെ തല പൊളിച്ച എന്‍റെ കൂട്ട് കാരന്‍റെ കണ്ണില്‍ ചുവന്നു തുടിചിരിക്കുന്നു.. അവന്‍ കൈ നെറ്റിയില്‍ വച്ച് ചെയറില്‍ ഇരിക്കുന്നു.. 
അല്പസമയത്തിനു ശേഷം പി. എ. ഒരു സി. ഡി. യുമായി തിരിച്ചത്തി, അവിടെ ഉണ്ടായിരുന്ന പ്രൊജക്ടര്‍ സ്ക്രീനില്‍ അത് ഇട്ടു കാണിച്ചു.. 

ആ വീഡിയോയില്‍ എന്താണ് സംഭവിച്ചത് എല്ലാം ഉണ്ടായിരുന്നു... അത് കണ്ടു നിന്ന പോലീസ്കാരന്‍ അയാള്‍ എഴുതിയ ആ പേപ്പര്‍, കോളേജ് ചയര്‍മാന്‍റെ കയ്യില്‍ നിന്നും വാങ്ങി കീറി അവിടെ ഉണ്ടായിരുന്ന ചവറ്റ് കൊട്ടയില്‍ ഇട്ടു.
എനിട്ട് ഞങ്ങള്‍ സ്റ്റുഡന്‍റെ എല്ലാവരെയും പുറത്ത് വയിറ്റ് ചെയ്യാന്‍ പറഞ്ഞു, പക്ഷെ ആശികിനെയും, പിന്നെ അവനെ അടിച്ച എന്‍റെ കൂട്ടുകാരനേയും മാത്രം അവടെ തന്നെ ഇരിക്കാന്‍ പറഞ്ഞു.. 

ഞങ്ങള്‍ പുറത്തോട്ട് നടന്നു.. അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു, മനസ്സില്‍ ഞാന്‍ അവനോടു ഒരു പാട് മാപ്പ് പറഞ്ഞു... ഞാന്‍ നടക്കുമ്പോള്‍ ആവാനെ നോക്കാന്‍ എനിക്ക് കേല്‍പ്പ് ഉണ്ടായിരുന്നില്ല!!.. 

സമിനാര്‍ ഹാളില്‍ എസി ഉണ്ടായിരുന്നത് കൊണ്ട് ജനലുകള്‍ എല്ലാം അടച്ച് കര്‍ട്ടന്‍ വച്ചിരുന്നു.. ഉള്ളില്‍ എന്താ നടക്കുന്നത് എന്ന് ഒരാള്‍ക്ക് പോലും കാണാന്‍ കഴിയില്ല!!!. 

മനസ്സില്‍ ഒരു പാട് തീയ്യോടെഞങ്ങള്‍ പുറത്ത് നിന്നു. 
ഒരു രണ്ടു മണികൂര്‍ .. ആ നിന്ന നിപ്പിനു ഞാന്‍ എന്താ പറയണ്ടേ എന്ന് എനിക്കറിയില്ല!!.. മനസ്സില്‍ കുറ്റബോദം , സത്യം പറയണ്ടായിരുന്നു എന്നൊരു തോന്നല്‍ .... 
അകെ പാടെ വൃത്തികേട്ട നിമിഷങ്ങള്‍ .. 
മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍.. 

അവസാന നിമിഷം ... 

സമിനാര്‍ ഹാളിന്‍റെ വാതില്‍ തുറന്നു, ആഷിക്ക് പുറത്ത് വന്നു,അവന്‍റെ കണ്ണില്‍ സന്തോഷം കാണാമായിരുന്നു... അവന്‍ അവന്‍റെ ഫ്രണ്ട്സിന്‍റെ കൈ കൊടുത്ത് സസാരിക്കുന്നിടത്ത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 

എന്‍റെ കൂട്ടുകാരന്‍, അവന്‍ എവിടയാണ്, ആവാനേ ഞാന്‍ തിരക്കി സെമിനാര്‍ ഹാളിനു ഉള്ളിലോട്ട് തല മാത്രം ഇട്ടു നോക്കി.. 
അവന്‍ എന്നെ നോകി നടന്നു വരുന്നു
അവന്‍റെ മുഖത്ത് ഞാന്‍ കാണാത്ത സന്തോഷത്തിന്‍റെ ചിരി ഉണ്ടായിരുന്നു... എന്‍റെ അടുക്കല്‍ എത്തിയ 
ഉടന്‍ എന്നെ കെട്ടി പിടിച്ചു ... പിടിക്ക് അല്‍പ്പം മുരുക്കമുണ്ടായിരരുന്നു, അവന്‍റെ കണ്ണില്‍ കണ്ണ് നീരുണ്ടായിരുന്നു ,, ആ നീര്‍ എന്‍റെ തോള്ളില്‍ ഇറ്റ് ഇറ്റ്‌ വിഴാന്‍ തുടങ്ങി.. 
അല്പം ഇടറിയ ശബ്ദത്തില്‍ അവന്‍ " അളിയാ, താങ്ക്സ് അളിയാ !!" 

ആ ശബ്ദത്തിന് ഞാന്‍ ഇത് വരെ കാണാത്ത സ്നേഹത്തിന്‍റെ ശ്വാസം ഉണ്ടായിരുന്നു. 

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment