image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഞാനും അവളും മാത്രം

പരീക്ഷ അടുത്തു തുടങ്ങി, ഇനി ഒരു പത്ത് ദിവസം മാത്രമേ ഉള്ളൂ ഫസ്റ്റ് ഇന്റെര്ണല് പരീക്ഷക്ക്.. തീരെ പ്രദീക്ഷിക്കാതെ ആയിരുന്നു ഞങ്ങള്ക്ക് സ്റ്റഡി ലീവ് കിട്ടിയത് , ഏതാണ്ട് പത്ത് ദിവസത്തോളം
സ്റ്റഡി ലീവ് ആണന്ന് കോളേജ് അനൌണ്സ് ചെയ്തു. കേരളത്തിലെ കുട്ടികള്ക്ക് നാട്ടിലോട്ട് പൂവാന് പ്രത്യേകം ലീവ് അനുവദിച്ചു കിട്ടി. സന്തോഷത്തോടെയാണ് ഹോസ്റ്റലിലോട്ടു മടങ്ങിയത്, വീട്ടിലോട്ട് പൂവനുള്ള
പാസും പിന്നെ എന്റെ മൊബൈല് ഫോണും വാങ്ങിച്ച് ഞാന് റൂമിലോട്ട് നടന്നു, റൂമില് ചെന്ന ഉടന് മൊബൈല് ഫോണ് ചാര്ജ് ചെയ്യാന് കുത്തി വച്ചു, വേകം ബാകില് തുണികള് കുത്തി നിറചു, കൂട്ടത്തില്
ആ അലക്കാത്ത ട്രാക്ക് സ്യൂട്ട് എടുത്ത് ഇട്ടു. യൂനിഫോം ചേഞ്ച് ചെയ്യാതെ തന്നെ പുറപ്പട്ടു. മൊബൈല് ഫോണ് സ്വിച്ച് ഓണ് ചെയ്ത ഉടനെ എനിക്കൊരു മെസ്സേജ് കിട്ടി,
" hi Rayan, this is Deepu.. please let me know when you get out pass". ദീപ്തിയുടെ മെസ്സേജ് ആയിരുന്നു അത്, പന്നെ ഞാന് എന്റെ വീട്ടിലെ ലാന്റെ ലൈന് നമ്പറില് ഡയല് ചെയ്തു.
മൂന്ന് റിംഗ് അടിച്ച ഉടനെ അമ്മ ഫോണ് എടുത്തു....
ഞാന് : മ്മാ.. ഞാനാ ...
അമ്മ: എത്ര നളയടാ, ഞങ്ങളെ ഒക്കെ ഓര്മ്മയുണ്ടോ ?
ഞാന്: അമ്മ, ഞാന് വരുന്നുണ്ട് , പത്ത് ദിവസം ലീവ് കിട്ടിയുട്ടുണ്ട്...
അമ്മ: ന്നാ.. വാ ... ബാക്കി വന്നിട്ട് പറയാം...
ഞാന് : ശരി ,
ഞാന് ഫോണ് കട്ട് ചെയ്തു..
അടുത്തത് ദീപ്തി മെസ്സേജ് നമ്പറിലേക്ക് ഡയല് ചെയ്തു...
ഒരു റിംഗ് അടിച്ച ഉടനെ ആള് എടുത്തു..
ഞാന്: ദീപ്തി ഞാനാ റയാന്
ഒരാള്: ദീപ്തി പോയല്ലോ ... ഇത് ദീപ്തിയുടെ ഫ്രണ്ട് ആണ് " നസീയ്യ "
ഞാന് : എന്തിനാ മെസ്സേജ് അയച്ചേ ? ന്ന് വല്ലതും അറിയോ ...
നസിയ്യ: ഇങ്ങളോട് ഗയിറ്റിന്റെ അവിടെ വരാന് പറയാന് പറഞ്ഞു, അവള് അവിടെ കത്ത് നിപ്പുണ്ടാത്രേ .
ഞാന് : ശരി , താങ്ക്സ് ,
ഞാന് കട്ട് ചെയ്തു
ഞാന് ഹോസ്റ്റലില് നിന്നും ഇറങ്ങി , നേരെ മയിന് ഗെറ്റ്ലോട്ട് നടന്നു.. പറഞ്ഞ പോലെ അവൾ അവിടെ കാത്ത് നില്പ്പുണ്ടായിരുന്നു.
അവള് കണ്ടതും എന്നോട് ഇങ്ങനെ പറഞ്ഞു..
ദീപ്തി : ഡാ ചക്കാ .. നീ ആ കൊച്ചിന്റെ നമ്പര് അങ്ങ് ഡിലീറ്റ് ആകിയെ..
ഞാന് : എന്തിനാ , എനിക്കെന്തിനാ വീല്ലോരേം നമ്പര് , അല്ല എന്നെ അത്ര വിശ്വാസം ഇല്ലെ ?
ദീപ്തി : ഈ ലോകത്തെ സകല ആണ് പിള്ളേരേം എനിക്ക് വിശ്വാസം ഇല്ല .. നീ വാജകമാടിക്കാതെ ഡിലീറ്റ് ചയ്യട...
ഞാന് : ന്നാ നീ തന്നെ ഡിലീറ്റ് ചെയ്തോ..
ഞാന് ഫോണ് അവളുടെ കയ്യില് കൊടുത്തു, അവള് ആ മെസ്സേജും , കാള് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്തു.
ഞാന്: താനെന്തിനാ ആ കോച്ചിന്റെ ഫോണിന്ന് മെസ്സേജ് അയച്ചെ... തനിക്ക് ഫോണ് ഒന്നും ഇല്ലേ ?
ദീപ്തി: എന്റെ ഫോണില് കാശില്ല പിന്നെ മെസ്സേജ് കാര്ഡും ഇല്ല , അതാ..
ഇത്രേം പറഞ്ഞു അവള് അവളുടെ നമ്പര് സേവ് ചെയ്ത് എനിക്ക് മൊബൈല് ഫോണ് തന്നു.
ഞാന്: അല്ല എന്താ പ്ലാന്..
ദീപ്തി : നാട്ടിലോട്ട് പോവാ അത്ര തന്നെ...
ഞാന്: നീ എങ്ങിനെ പൂവുന്നെ ട്രെയിന് ആണോ ..
ദീപ്തി : പൊള്ളാച്ചിക്ക് എവിടയാടാ ട്രെയിന്... മണ്ടന്
ഞാന്: ഓ ഉക്കടം പോയാണോ പോവുന്നെ.
ദീപ്തി: അതെ
ഞങ്ങള് രണ്ടു പേരും പാലക്കാട് ബാകത്തെക്ക് ആണ് പോവേണ്ടത്, ഒരുമിച്ച് കോളേജില് നിന്നും ഇറങ്ങി, അവള്ക്ക് രണ്ടു ബാകുണ്ടായിരുന്നു.. ഒന്ന് എന്റെ കയ്യില് തന്നു, ഹോ മുടിഞ്ഞ വെയിറ്റ് ....
ഞാന് : ഡീ ഇതിലെന്താ ?
അവള്: അലക്കാനുള്ള ഡ്രസ്സാ..
ഇപ്പൊ പിടികിട്ടി.... ഹോസ്റ്റലില് ജീവിക്കുന്ന പെണ്കുട്ടികളും , അലക്കലും കുളിയൊന്നും ഇല്ലാന്ന് ..
ബസ് സ്റ്റോപ്പിലോട്ട് നടക്കാന് കുറച്ചു ദൂരം ഉണ്ട്. ഞാന് ആ ബാകും താങ്ങി പിടിച്ച് നടന്നു.... നേരം ഇരുട്ടി തുടങ്ങി.. ഇപ്പൊ ഒരു 7 മണി ആയികാണും, ഇനി ഇവിടെ നിന്ന് കൊയംബതൂരിലോട്ട് ബസ്സ് കയറണം..
കുറെ നേരം ബസ്സ് കാത്ത് നിന്ന്, അവസാനം ഒരു ബസ്സ് വന്നു, ബസ്സില് മുടിഞ്ഞ തിരക്കായിരുന്നു, ഇവടെ നിന്ന് ഇരുപത് കിലോമീറ്റര് ഉണ്ട് കോയമ്പത്തൂര് എത്താന്, കഷ്ടകാലം തന്നെ. ഈ ബാകും തൂകി പിടിച്ച്
ഇത്രേം തിരക്കില് എങ്ങിനെ പോവും.. നേരം ഇപ്പൊ എട്ടു മണിയായി , അതികം വയ്കി കഴിഞ്ഞാല് വീട്ടിലത്തുമ്പോള് അര്ദ്ധരാത്രി ആകും. ആലോചിച് നിക്കാതെ ഞങ്ങള് ആ ബസ്സില് കയറി...
ബ്ര്ടീഷകാര് സമാനിച്ചതാണന്ന്‍ തോന്നുന്നു ഈ ബസ്സ്, അത്ര ത്തോളം പഴക്കമുണ്ട്... മെല്ലെ മെല്ലെ അരിച്ച അരിച്ച് കോയമ്പത്തൂര് എത്തി
,ഉക്കടം ബസ് സ്റ്റാന്ഡില് എത്തുമ്പോള് സമയം ഒരുപതര കഴിഞ്ഞിരുന്നു, ഞാനും ദീപ്തിയും
ബസ്സ് വിട്ട് ഇറങ്ങി... ആദ്യം ദീപ്തിയെ ബസ്സ് കയറ്റി വിടാം എന്ന് വിചാരിച്ചു , പൊള്ളാച്ചിയിലൊട്ട് പോകുന്നു ബസ്സ് നിക്കുന്നിടത്ത് തന്നെ ആണ് , പാലക്കാട് ബസ്സും നില്കുക. ഞങ്ങള് അങ്ങോട്ട് നടന്നു ....
അവിടെ ചെന്നപ്പോള് പൊള്ളാച്ചിയിലൊട്ട് പോകുന്ന ഒരു ബസ്സുപോലും ഉണ്ടായിരുന്നില്ല . അന്വേഷിച്ചപ്പോള് .. പൊള്ളാച്ചിയിലൊട്ട് ഉള്ള അവസാന ബസ്സ് ഒന്പതു മണിക്ക് പോയി എന്നായിരുന്നു .
ഇനി നാളെ രാവിലെ ഏഴു മണിക്കേ ബസ്സോള്ളൂ ...
ഇത് കേട്ടതും ദീപ്തി യുടെ മുഖം അകെ വടി പോയിരുന്നു.
അവള് : ഡാ ഇനി എന്ത് ചെയ്യും ?
എനിക്ക് ആ ചോദ്യത്തിനു ഉത്തരം പറയാന് കഴിഞ്ഞില്ല...
രാത്രി ഒന്പതര കഴിഞ്ഞിരിക്കുന്നു... ഞാനും ദീപ്തിയും ബസ്സ് സ്റ്റാന്ഡില് ഒറ്റക്ക്, എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം മിഴിച്ചു നിന്നു,
മഞ്ഞ കളറില് ഉള്ള തരുവ് വിളക്കുകള് കത്തി നില്ക്കുന്നു.. ബസ് സ്റ്റാന്ഡില് ആളുകള് കുറഞ്ഞു വരുന്നു. പാലക്കട്ടിലോട്ടുള്ള ഒരോ ബസ്സും പോയി കൊണ്ടിരിക്കുന്നു.
ഞാന് ഇവളെ ഇവിടെ തനിച്ചാക്കി എങ്ങിനെ പുറപ്പടും?.
അവള് മിണ്ടാതെ മുഖം കറുപ്പിച്ച് അങ്ങിനെ നിക്കുന്നു..
ഞാന്: ദീപ്തി , എന്താ ചെയ്യാ...
അവള് ഒന്നും മിണ്ടിയില്ല...
ഞാന് : ദീപ്തി , ഡീ , എന്തങ്കിലും ഒന്ന് പറ... ഞാന് പോട്ടെ ?..
അവള്: ന്ന നീ പൊക്കോ (അല്പം ദേഷ്യത്തോടെ). ഞാന് ഇവിടെ നിന്നെ പിടിച്ച് ഇരുത്തിയിട്ടൊന്നും ഇല്ലല്ലോ , പിന്നെ എന്താ...
ഞാന് മിണ്ടാതെ നിന്നു....
ഇപ്പൊ സമയം 10:30 , മനുഷ്യര്ക്ക് പകരം , ബസ്സ് സ്റ്റാന്റ് മുഴുവനും തരുവ് നയിക്കളായി...
അവസാനം അവള് സംസാരിച്ചു....
ദീപ്തി : താനെന്താ എഴുതുന്നത് .......
ഞാന് : ഡയറി എഴുതുവാ...
ദീപ്തി: എനിക്കൊരു ഐഡിയ തോന്നുന്നു..
ഞാന് അത് ശ്രദ്ധ കൊടുകാതെ അവള് പറയുന്നത് മുഴുവന് എന്റെ ഡയറിയില് കുത്തി കുരുക്കുകയായിരുന്നു.
ദീപ്തി എന്റെ കയ്യല് നിന്നും പേന വാങ്ങിച്ച്
അല്പം ദേഷ്യത്തോടെ .
ദീപ്തി: ഞാന് പറയുന്നത് കേള്ക്കുന്നുണ്ടോ ?, എനിക്കൊരു ഐഡിയ തോന്നുന്നു...
ആ സമയത്തായിരുന്നു ഒരു ബസ്സ് വന്നത്.. അവള് എന്റെ കൈ പിടിച്ചു വലിച്ച് ," വാ നമുക്ക് പൂവാം... "
വെപ്രാളത്തില് ബാസ്സിന്റെ. ബോര്ഡ് വായിക്കാന് മറന്നു പോയി ... ആ ബസ്സിലെ ഡോര്ന് അടുത്തുള്ള സീറ്റില് രണ്ടു പേരും ഇരുന്നു. അതൊരു തമിഴ്നാട് ഗവ്ര്ന്മന്റെ ബസ്സ് ആയിരുന്നു.........

Share this:

CONVERSATION

0 comments:

Post a Comment