image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അയാൾ അലറി വിളിച്ചു

അവരുടെ വരവ് പെട്ടന്നായിരുന്
നു.. ഞങ്ങള് പകച്ചു നോക്കി നിന്നു . ദീപ്തി ഒരുത്തന്റെ പുറകിലോട്ടു ഒളിച്ചു നിന്നും, അവര് ഒരു പത്ത് ഇരുപതോളം പേര് കാണും , അവരുടെ കൂട്ടത്തില് മലയാളികളും പിന്നെ തമ്ഴാളികളും കൂടെ ഉണ്ടായിരുന്നു.
കൂടെ സീനിയര് പെണ്കുട്ടികളും ഉണ്ടായിരുന്നു...
ഇരച്ചു കയറി വരുന്ന അവരെ കണ്ടപ്പോള് ഞങ്ങള് ജുനിയെര്സ് മിണ്ടാതെ ഒതുങ്ങി കൂടുകയായിരുന്നു.. മുനിപില് ഒരു താടി വച്ച ഒരുതടിയന് , അവന്റെ പേരാണ് സരവനന് , ആള് പക്ക തമിഴന്, പിന്നെ വലതു വശത്ത് നിക്കുന്നു ജിം മാസ്റര്, സലമാന് ഗാന്റെ
പോലെ മസില് വീര്പ്പിച്ചു കനിക്കാലാണ് പുള്ളികാരന്റെ സ്ഥിരം പരിപാടി.. ഇയാള് മലപ്പുറത്ത് കാരാനാണ് പേര് ആഷിക്ക്.. അങ്ങിനെ നീണ്ടു കിടക്കുന്നു പേരുകള്.
പണ്ടാര കാലന്മാര്, ആഷിക്കിന്റെ ആദ്യ ചോദ്യം എന്നോടായിരുന്നു...
"എന്താടാ ഇവിടെ നടകുന്നെ ?"
ഞാന് പറഞ്ഞു.
"മീട്ടിങ്ങ് ആണ്"
ആഷിക്ക്: " ന്നാ മീറ്റിംഗ് കഴിഞ്ഞു എല്ലാരും ക്ലാസ് പൊയ്ക്കോ ... "
അയാള് അങ്ങിനെ പറഞ്ഞു എല്ലാവരെയും ആട്ടി തൊഴിച്ചു ക്ലാസ്സിലോട്ടു പറഞ്ഞയച്ചു....
പക്ഷെ എന്നെയും ആ എട്ട് മലയാളികളിലെ നാലു പേരെയും അവിടെ തടഞ്ഞു വച്ചു... ഞങ്ങള് അഞ്ചു പേരും, പിന്നെ സീനിയര്സ് ഒരു പത്ത് ഇരുപതു പേരും.. പൂര പറമ്പ് ആകോ എന്നൊരു പേടി മനസ്സില് ഉണ്ടായിരുന്നു..
തൊണ്ടയിലെ കുടി നീര് വറ്റി തുടങ്ങി.. ഏതോ ഒരു കറുത്ത സീനിയര് ഓടിട്ടൊരിയത്തിന
്റെ ഷട്ടര് താഴ്ത്തിയിട്ടു .. ആകെ പാടെ ഒരു ഇരുട്ട് മൂടിയിരുന്നു.. പുറത്തുള്ള സൂര്യ വെളിച്ചം ജനാലയിലൂടെ ഉള്ളിലോട്ടു ഇറങ്ങി വരുന്നത് ശരിക്കും കാണാം...
അവരുടെ കൂട്ടത്തോടെയുള്ള സംസാരങ്ങള് ഞങ്ങള്ക്ക് കേള്ക്കാം ...
ആ തടിയന് ഞങ്ങളെ നോക്കി , കണ്ണ് ഇരുട്ടി കൊണ്ട് പറഞ്ഞു..
" എന്നാ നട്ക്കിത് ഇങ്കെ ??,, " നീങ്ങ മട്ടുംമാ നട്ത്തിരത് ഫങ്ക്ഷന് ", എന്നാ നെനചിട്ടിര്ക്കെന് ഉന് മനസ്സിലെ ഹാ.. അപ്പൊ ന്ന്കല്ലാം ചുമ്മാ നക്കിയിട്ടു പോനാമാ ", ഉങ്കിട്ട ഇത് കൊടുക്കുംബോത് ഫസ്റ്റ് യാരികിട്ട വന്ത്ര്ക്കണം " എങ്കള് കിട്ടതനെ വരണോ .. , എന്നാ ഇത്
ഇതല്ലാം സരിപട്ട് വരാത്..
നീ കെലമ്പ് ഫക്ഷന് നാങ്ക നടത്ത്റോം
ഈ പറഞ്ഞത് എനിക്ക് നേരെ മനസ്സിലായി..
ഫക്ഷന് ഞങ്ങള് ജൂനിയര്സ് നടാത്തുന്നത് സീനിയര്സിനു കുറച്ചിലാണത്രേ ... ഞങ്ങളോടു ഈ ഫക്ഷനില് നിന്ന് ഒഴിഞ്ഞു മരാനാ അയാള് പറഞ്ഞത്..
പക്ഷെ എങ്ങിനെ ഒഴിഞ്ഞു മാറും ഞങ്ങള് കുറച്ചു പെരുടെ വിയര്പ്പിന്റെ അദ്വാനം അതിലില്ലതല്ലേ .. !! ഞാന് അയാള് പറയുന്നത് കേട്ട് നിന്നു. ഉള്ളില് ചെറിയ പേടി ഇല്ലാതില്ല . പക്ഷെ ഈ സമയമം ഞാന് പേടി കാണിച്ചു പിന്വലിഞ്ഞാല് എന്നെ വിശ്വസിച്ചു കുറെ പേര്
അവരുടെ ക്ലാസുകള് ഒക്കെ മാറ്റി നിര്ത്തി വര്ക്ക് ചെയ്തിട്ടുണ്ട് .. . അവരോടൊക്കെ ഞാന് എന്ത് സമാധാനം പറയും, എന്തായാലും ഇത് ഇടി വെട്ടിയവന്റെ തലയില് തേങ്ങാ വീണു എന്ന അവസ്ഥയായി ...
പടച്ച തമ്പുരാനേ എന്ത് മറുപടി പറയും........... പക്ഷെ ഓണത്തിനടക്ക് പുട്ട് കച്ചവടം എന്ന് പറഞ്ഞ മാതിരി .... എന്റെ കൂടെ ഉള്ള ഒരുത്തന് വാവിട്ട് , പറ്റൂല്ലന്നു അറുത്ത് മുറിച്ചു പറഞ്ഞു ,,,
പക്ഷെ പറഞ്ഞു തീര്ന്നതും ജിം മാസ്റ്റര് ആഷിക്കിന്റെ കയ്യിന്നു .. ടപ്പേ ന്നു ......എനിക്ക് കവിളത്ത് അടര്ത്തി ഒന്ന് കിട്ടി...
കീ .................. ന്നൊരു സൌണ്ടായിരുന്നു കുറച്ചു സമയം എനിക്ക് ... കണ്ണില് ഒരു ഇടിമിന്നല് കണ്ട അവസ്ഥയായിരുന്നു.... അതിനടക്ക് സീനിയര് പെണ്കുട്ടികളില് നിന്ന് ഒരുത്തി, ഒരണ്ണം കൂടി കൊടുക്കടാ അവന്റെ മോന്തക്കിട്ട്.... ദൈവമേ ഇമ്മാതിരി ജന്തുക്കളൊക്കെ ഉണ്ടോ ഞങ്ങളുടെ കോളെജില്
അശ്ലീലം പിടിച്ച പെണ്ണ് ... പൂ.....
മനസ്സില് ഒരുപാട് തെറികള് ആ ....ച്ചി മോളെ നോക്കി വിളിച്ചു ...
ഇത് കണ്ടു നിക്കാന് എന്റെ കൂടെ ഉള്ളവന്മാര്ക്ക് മനസ്സ് വന്നില്ല !! ..
അവന്മാര് ഉള്ള ശകിതികൊണ്ട് എതിര്ത്തത് മാത്രമേ ഓര്മയോള്ളൂ .....
പിന്നെ ഒരു അടിയുടെ പൂരമായിരുന്നു... ഉടഞ്ഞ ഫൈബര് കസേരയുടെ കാലുകൊണ്ട് ആഷിക്കിന്റെ തലക്ക് എന്റെ കൂടെ ഉള്ള ഒരുത്തന് ഒരു പണി അങ്ങ് പണിഞ്ഞു... പിന്നെ ചോര കൊണ്ടരു ആറാട്ടായിരുന്നു..
ചോര കണ്ടതും മറ്റുള്ള സീനിയര് , ഒന്ന് പേടിച്ചു .. ഞങ്ങക്ക് കിട്ടികൊണ്ടിരിക്കുന്ന അടിയുടെ തോത് കുറഞ്ഞു... പിന്നെ എല്ലാരും ആഷിക്കിനെ തലയില് നിന്ന് വരുന്ന ചോര കണ്ട് നിപ്പായി.. അവനെ അടിച്ച എന്റെ കൂട്ടുകാരന് ഞാന് ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടില്, പൊട്ടിയ ഫൈബര് കസേരയുടെ കാല്
എങ്ങാണ്ടോ ഒളിപ്പിച്ചു, എന്റെ മുന്നില് വന്നു നിന്നു , അവന്റെ കൈകള് വിറക്കുന്നുണ്ടായിരുന്നു.... കണ്ണുകളില് ഏതോ വലിയ തറ്റ് ചെയ്ത പോലെയുള്ള പരിഭ്രമം കാണാമായിരുന്നു.. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഉള്ള ഒരു അവസ്ഥയായിരുന്നു..
എന്റെ ഷര്ട്ട് രണ്ടായി കീറിയിരുന്നു..
ചുണ്ടില് മുരിവുണ്ടായിരുന്നു.. പിന്നെ ആ പഹയന്റെ അടി കൊണ്ട് എന്റെ മുഖം ചുവന്ന കളറില് വീങ്ങി തടിച്ച്ചിരുന്നു..
പക്ഷെ ആരോ ചെന്നു ഇത് പ്രിന്സിപ്പലിനോട് ചെന്നു പറഞ്ഞിരുന്നു... ഓടിടോരിയത്ത്തിന്റെ ഷട്ടര് തുറന്നു , ഫിസിക്കല് ഡിപ്പാര്ട്ട് മെന്റെലെ ചില കോച്ചുകള് ഓടി വന്നു.. ചോര കണ്ടതും...
അയാള് അലറി വിളിച്ചു " CALL THE AMBULANCE", സക്കന്റെ കള് കൊണ്ട് ... കോളേജിലെ ആംബുലന്സ് സ്ഥലത്ത് എത്തി ,,,, അഷിക്കിനെ താങ്ങി പിടിച്ച് അതില് കയറ്റി .....
ആംബുലന്സ് പോകുമ്പോള് നീല കളറില് കറങ്ങുന്ന ലൈറ്റും , ഒച്ചയും ഉണ്ടായിരുന്നു...
മറ്റു സീനിയറുകളും പിന്നെ ഞാനും എന്റെ കൂട്ടാളികളും ആ ഓടിടോരിയത്ത്തില് പകച്ചു നിന്നു...

Share this: