image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവൾ എന്നെ തിരിഞ്ഞു നൊക്കിയില്ല

അന്ന് തൊട്ട് എന്റെ ശരീരം ചൂട് പിടിക്കുകയായിരുന്നു.. കൂടെ ഉള്ളവരെ കൂടുതൽ മനസ്സിലാക്കാൻ തുടങ്ങി, ഗ്യാങ്ങിൽ എത്ര പേർക്ക് നല്ല ലീടര്ഷിപ്പ് ക്വാളിറ്റി ഉണ്ട് എന്ന് ആദ്യം മന്സസിലാക്കി...
കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ഒരുക്കിവച്ച ആദ്യത്തെ പ്ലാൻ ഞാൻ ഓടിച്ചു വായിച്ചു നോക്കി.. പക്ഷെ ആ പ്ലാനിൽ കുറെ അഴിച്ചു പണികൾ മാത്രമെ ഞാൻ ചയ്തോള്ളൂ..
ഇനി ഞാൻ ഒരാളെ പരിജയപടുത്താം, അയാളുടെ പേര് പ്രകാശ്, ഇയ്യാൾ സേലം എന്ന പച്ചകരികളുടെ നാട്ടിൽ നിന്നാണ് വരുന്നത്.... സേലം എന്ന സ്ഥലം ശരിക്കും ഒരു മരുഭൂമിയായിരുന്നു. അവിടെ വെള്ളത്തിനു ബുദ്ധിമുട്ടുണ്ട ങ്കിലും അവർ അവിടെ ക്രഷി ചെയ്തു അദ്വാനിച്ചു മുന്നേറി. ഇന്ന് അത് തമിഴ് നാട്ടിലെ നമ്പർ വണ് പച്ചകറി കലവറയാണ്. അത്തരം ഒരു ചരിത്രമുള്ള നാട്ടിൽ നിന്നും വന്നവാനാണ് പ്രകശ്, ആൾ നല്ല ഹാർഡ് വർക്കർ ആണ്.
അവനായിരുന്നു എന്നെ സഹായിച്ചിരുന്നത്, പിന്നെ കൂടെ കലൈവാണി എന്ന പെണ്കുട്ടിയും. രണ്ടു പേരും എന്റെ ഇടവും വലവും ഉണ്ടായിരുന്നു. എല്ലാ പ്രേശ്നങ്ങല്ക്ക
ും അവരായിരുന്നു തിരുമാനങ്ങൾ എടുത്തിരുന്നത്. ഞാൻ ചുമ്മ നിന്ന് കൊടുക്കുകയായിരുന്നു.
ആദ്യം, ഞങ്ങൾ ഡിസ്ക്കസ് ചയതത്, എത്ര ടീമുകൾ ആവശ്യമുണ്ട് ഈ function നടത്താൻ എനായിരുന്നു.. അതിനു നവീൻ ചന്ത് എന്ന പഞ്ചാബി പയ്യന് ഐഡിയ റെഡി ആക്കി..
അകെ മൊത്തം function കുറെ ടീമുകൾ ആവശ്യം ഉണ്ട്... ആദ്യം reception, വരുന്നവരെ സ്വീകരിക്കാനും അവരെ ലീഡ് ചെയ്യനും കുറച്ചു പേര്. പിന്നെ hospitality -- ഈ ടീമിന് അദികവും Emergency ക്ക് ആക്റ്റ് ചയ്യ്ന്നവർ.
ടെക്കൊർ ടീം- സ്റ്റേജ് Arrangements , ഓടിറ്റൊരിയം Arrangement നോക്കും. പിന്നെ മെസ്സ് ആൻറ് റെഫ്രെഷ് ടീം- ഇവർ ഭക്ഷണം പിന്നെ ചായ കാപ്പി ഇവയൊക്കെ നോക്കും... പിന്നെ ഉള്ളത് അഡ്മിൻ ടീം- ഇവർ മറ്റുള്ള ടീമുകൾക്ക് എന്തങ്കിലും ആവശ്യങ്ങല ഉണ്ടങ്കിൽ അത് കോളേജുമായി സസ്സരിച്ച് ശരിയാക്കും..
ഇത്രെയും ടീമുകൾക്ക് ഞങ്ങളുടെ കയ്യില വർക്ക് ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നില്ല.... ഞങ്ങളിൽ ഉള്ളവർ അവനവനു ഇഷ്ടമുള്ള ടീമുകളിലേക്ക് മാറ്റ പെട്ടു...
എന്നിട്ട് ഇത്രെയും പ്ലാൻ ഒരു ഷീറ്റിൽ തയാറാക്കി പ്രിൻസിപ്പലിനു സബ്മിറ്റ് ചെയ്തു കൂടെ , ഇനിയും ഞങ്ങൾക്ക് ആളുകൾ ആവശ്യമുണ്ട് എന്ന് കാണിച്ചു ഒരു കത്തും സുബ്മിറ്റ് ചെയ്തു.....
പ്ലാൻ വായിച്ചു നോക്കിയാ പ്രിൻസിപ്പൽ, പ്ലാൻ അന്ന് ഞങ്ങൾക്ക് ഒരു വലിയ കൈതട്ടലും, പിന്നെ എന്താവശ്യവും നടത്തി തരാം എന്ന വരവും തന്നു...
ഈ വാർത്ത ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി ഞാൻ അവതരിപ്പിച്ചു... കൂടെ ഉള്ളവർ ഇത് കേട്ടതും കൂടുതൽ ഊര്ജവും പ്രസരിപ്പും, വര്ക്ക് ചെയ്യാനുള്ള മനകരുത്തും കാണിച്ചു തുടങ്ങി..
function ന്റെ ആദ്യ പ്ലാൻ വിജയിച്ചു... അടുത്ത പ്ലാൻ ഇത്രേം ടീം കൈകാര്യം ചെയ്യാൻ.. കുറെ അവശ്യമുണ്ട്.
ഇത്രേം പ്ലാൻ ചെയ്യാൻ ഞങ്ങള്ക്ക് പകുതി ദിവസം വേണ്ടി വന്നു, ഇനി ഞങ്ങളുടെ കയ്യിൽ മൂന്നര ദിവസത്തെ സമയം ബാക്കി ഉണ്ട്...
ഈ കാര്യം അവതര്പ്പിക്കാനു
ം പിന്നെ ടീമിൽ വർക്ക് ചെയ്യാനുള്ള ആളുകളെ വിളിക്കാനും, എച്. ഓ. ടി.യുടെ ഓഫീസിലൊട്ടു കയറി ചെന്നു, എനിക്കും എന്റെ കൂട്ടുകാര്ക്കും നല്ല പിന്തുണയാണ് അവിടുന്ന് ലഭിച്ചത്.
ക്ലാസ്സിലോട്ടു കയറി ചെല്ലുമ്പോൾ, അവിടെ ഒരു ലെക്ചർ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു.. ഞാൻ കയറി ചെന്നതു. ആ ലെക്ചർ ഇനങ്ങനെ പറഞ്ഞു.. Oh Rayan you are here!!, Wonderful atlast back to class room or ?. ആ വാക്കില ഒരു കളിയാക്കൽ ഫീൽ ചെയ്തു പിന്നെ , ക്ലസ്സിൽ വരാത്തതിന്റെ കോപവും....
ആദ്യം, കലസ്സിലുല്ലവരോട് കാര്യങ്ങൾ വ്യക്തമാക്കി.... ആ സമയം ഞാൻ ദീപ്തിയുടെ മുകത്തൊട്ട് നോക്കി, അവൾ എന്നെ നോക്കുനത് പോലും ഇല്ല... പിന്നെ ആ എട്ടു മലയാളികളും എന്നെ കണ്ടിട്ട് പോലും കാണാത്തത് പോലെ ഇരിക്കുന്നു,, ..
എന്റെ വാക്കുകൾക്ക് ഇടർച്ച സംഭവിച്ചു തുടങ്ങി.... പാതി മാത്രമേ പര്ഞ്ഞള്ളൂ.. ഞാൻ വാക്കുകൾ മിസ്സ് ചെയ്യുന്നത് കണ്ടു എൻറെ വലതു വശത്ത് നിക്കുന്ന കലൈവാണി കാര്യങ്ങൾ പറയാൻ തുടങ്ങി..
ഞാൻ ക്ലാസിലെ ഒരു സൈടിലൊട്ട് മാറി നിന്നു... ഞാൻ അവളെയും ആ എട്ടു പേരെയും ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു.. ഇല്ല അവർ ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല....
കലൈവാണി യുടെ സൌണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്നു... കോളേജ് ആകെ നിശബ്ദത ആവാൻ തുടങ്ങിയിരിക്കുന്നു.. എനിക്ക് എന്റെ ഹ്രദയ മിടിപ്പ് മാത്രമേ കേള്ക്കാൻ കഴിഞ്ഞൊള്ളൂ ... ദീപ്തിയുടെ കണ്ണിലൊട്ട് നോക്കി നിന്ന്.. ഒന്ന് എന്നെ നോക്കിയിരുന്നങ്
കിൽ ... എന്ന് ഞാൻ ആഗ്രഹിച്ചു .. പക്ഷെ അവൾ നോക്കിയതെ ഇല്ലേ..
എന്ത് പറ്റി ഇവര്കല്ലാം ...!!
ഞാൻ ഒന്നും മിണ്ടാതെ പുറത്തൊട്ട് നടന്നു.... പോകുമ്പോൾ അവളെ നോക്കി കൊണ്ടേ ഇരുന്നു...
അവൾ നോക്കിയതെ .. ഇല്ലാ .....

Share this: