image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഞാനും അവളും അമ്മയുടെ മുന്നിലോട്ട് നടന്നു നീങ്ങി...

ഞങ്ങൾ എങ്ങോട്ട് പോവുന്നുന്ന് എനിക്കറിയില്ല, അവൾ ഒന്നും പറഞ്ഞതും ഇല്ല. ഞാൻ ഒന്നും ചോദിച്ചതും ഇല്ല. കണ്ടക്ടർ വന്നു ടികറ്റ് എന്ന് പറഞ്ഞു, അവൾ കാശു നീട്ടി "രണ്ടു പാലക്കാട് എന്നും പറഞ്ഞു". പാലക്കാടോ ?, ഇവൾ എന്തിനാ പാലാക്കാട് വരുന്നത് . ഞാൻ അല്പം ആശ്ചര്യത്തോടെ ചോദിച്ചു.
ഞാൻ: അല്ല, അറിയാൻ പടില്ലഞ്ഞിട്ടു ചോദിക്കാ... എന്താ പരിപാടി.
അവൾ: ഒരു പരിപാടിയും ഇല്ല.
ഞാൻ: നീ എന്തിനാ പാലക്കാട് വരുന്നേ...?
അവൾ: നിന്റെ വീട്ടിലോട്ട് ..
ഞാൻ ഒട്ടു പ്രതീക്ഷിച്ചില്ല, ഇവൾ ഇങ്ങനെ ഒരു തിരുമാനം എടുക്കുമെന്ന്!!!. അകെ കൂടെ ഒരുമാതിരി ഒരു ആവസ്ഥ. ഞാൻ അമ്മയോട് എന്ത് പറയും.. ? ദൈവമേ ... വീട്ടിലോട്ടു ഇവലുമയി കയറി ചല്ലുംബൊ എന്തങ്കിലും സംഭവിക്കും ഉറപ്പ്.
അവൾ: എന്താ ആലോചിക്കുന്നെ ?
ഞാൻ: ഒന്നുല്ല!!!
അവൾ: ന്ന ശരി,
അവൾ അവളുടെ ഹെഡ് സെറ്റ് കാതിൽ വച്ച് ഇരുന്നു..
വീട്ടിലോട്ട് ചെന്നു കയറുമ്പോൾ ഉണ്ടാകുന്നു സംഭവങ്ങൾ എന്റെ മനസ്സിൽ ആവർത്തിച്ച് വന്നു കൊണ്ടിരുന്നു. ശരിക്കും പെട്ടു.
ഈ പെണ്ണുങ്ങളെ ഇങ്ങനെയാ എന്തങ്കിലും ഒരു കുരിഷു തലയില വച്ച് തരും, എന്നിട്ട് അവർ സുഖമായിട്ട് ഇരിക്കും, നമ്മൾ തല പുണ്ണാക്കി ഇങ്ങനെ ആലോചിക്കും.
ഞാൻ: ദീപ്തി, ഡീ ... നീ വീട്ടില് വിളിച്ചു പറ ഞ്ഞോ ?
അവൾ: ഇല്ല!!, എന്റെ കയ്യിൽ ബാലന്സ് ഇല്ല.
ഞാൻ: എന്റെ ഫോണിന്നു വിളിച്ചു കൂടെ ?
അവൾ: അതിന്റെ ആവശ്യം ഇല്ല. ഞാൻ വീട്ടിലത്തിയിട്ട് വിളിചോളാം
ഞാൻ: ന്നാ എന്റെ വീട്ടിലോട്ടു വിളിച്ചു പറയണ്ടേ ?
അവൾ: നിനക്ക് വേണമങ്കിൽ പറഞ്ഞോ ?
ഞാൻ: എന്റെ കൂടെ ഒരു പെണ്കുട്ടിയും വരുന്നുന്ടന്നു പറഞ്ഞാൽ അവര് സംശയിക്കില്ലേ ?
അവൾ: സംശയിചോട്ടെ !!!, (അല്പം ചിരിച്ച്)
ഞാൻ: നീ എന്താ ഈ പറേണേ .. ഞാൻ അല്പം സീരിയസ് ആയിട്ടാ സംസാരിക്കുന്നത്...
അവൾ: ഞാനും സീരിയസ്സാ ... ആരെങ്കിലും ഞാൻ ആരാന്നു ചോദിച്ചാൽ ലവ്വർ ആണന്നു പറ ...!!!
ഞാൻ : പറയല്ലെ ദീപ്തി, ദേഷ്യം വരുന്നുണ്ട് ട്ടോ.. ഞാൻ സീരിയസ് ആയിട്ട് സംസാരിക്കുന്നത്.
അവൾ: ദേഷ്യ പെടാതെ മാഷെ!!!, അമ്മെ വിളിച്ച് കാര്യം പറ. ബസ്സില്ലാതെ എൻറെ ഫ്രണ്ട് ഇങ്ങനെ കുടുങ്ങി, അതുകൊണ്ട് എന്റെ കൂടെ പോന്നു...
ഞാൻ: നിനക്ക് അങ്ങിനെ പറഞ്ഞാൽ മതിയല്ലോ ഞാനല്ലേ അമ്മയോട് സസാരികേണ്ടത്.. എനിക്കണങ്കിൽ കയ്യും കാലും വിറച്ചിട്ടു വയ്യ!!!
അവൾ: ഓ .. ഇങ്ങനൊരു പേടി തോണ്ടൻ, ഇങ്ങു താ ഞാൻ സംസരിക്കാം.
എന്റെ കയ്യിൽ നിന്നും ഫോണ് വാങ്ങി അവൾ നമ്പർ ഡയൽ ചെയ്തു..
അവൾ എന്തൊക്കയോ സസ്സാരിചിട്ട്, ഫോണ് എന്റെ നേരെ നീട്ടി ..
അവൾ: ന്നാ, അമ്മ നിന്നോട് എന്താ സംസാരിക്കണം എന്ന്!!!
ഞാൻ ആ ഫോണ് വാങ്ങിച്ചപ്പോൾ എന്റെ മനസ് ടോടലി ബ്ലാങ്ക് ആയിരുന്നു... ഫോണ് ചെവിയിൽ വെക്കാൻ എന്റെ കൈ സമ്മദികുന്നില്ല .. മനസില്ലാ മനസോടെ ഞാൻ , ഹലോ പറ ഞ്ഞു....
അമ്മ: എന്താടാ.. എന്താടാ ഇതൊക്കെ ?, എനിക്ക് ആ കൊച്ച് പറയുന്നോതോന്നും മനസിലാകുന്നില്ല.
ബസ്സിൽ ആയതു കൊണ്ട് സിഗ്നൽ ഇല്ലാ എന്ന് തോന്നുന്നു. മുറിഞ്ഞ് മുറിഞ്ഞ് ആയിരുന്നു ശബ്ദം കേൾ ക്കുന്നത് .
കൂടുതൽ സംസാരിക്കാൻ സാധിച്ചില്ല..
ഞാൻ: മ്മാ.. ഞാൻ വന്നിട്ട് പറയാം....
പാലക്കാട് എത്താൻ ഇനി ഒരു അര മണിക്കൂർ മാത്രം... ദൂരം കുറയും തോറും..... മനസിൽ തീ ആളി കത്തി കൊണ്ടിരുന്നു.
പാല്ക്കാട്ടിൽ നിന്നും ഒരു ഓട്ടോറിക്ഷ വിളിച്ചു, വീട്ടില് എത്താൻ ഇനി പത്ത് മിനുട്ട് മാത്രം....
വീടിന്റെ മുന്നിൽ ഓട്ടോ നിറുത്തി കാശു കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ ... പുറത്തെ വരാന്തയിൽ അമ്മ കാത്ത് നില്ക്കുന്നു, ഞാൻ അവളുടെ ബാക് കയ്യിലെടുത്തു.
ഞാൻ : ഇതാണ് എന്റെ വീട്..
അവൾ : ഹം ..
ഞാനും അവളും അമ്മയുടെ മുന്നിലോട്ട് നടന്നു നീങ്ങി... ആ സമയം അമ്മയുടെ കണ്ണുകളിൽ ആകാംഷയുടെ തിളക്കം കാണാമായിരുന്നു........

Share this: