image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

"തമിഴ് എഞ്ചിനീയറിംഗ് കോളേജില് കടുത്ത റാഗിംഗ് , മൂന്നു മലയാളി എഞ്ചിനീയറിംഗ് വിദ്യാര്ഥികള്ക്ക് പരിക്ക് "

അഷിക്കിനെ ആശുപത്രിയിലോട്ടു കൊണ്ട് പോയി പക്ഷെ സരവനന് , ആ താടി വച്ച തടിയന് എവിടപോയിന്നു ഒരു പിടിയും ഇല്ല ,,,, എന്റെ കവിളിനു നല്ല വേദനയുണ്ടായിരുന്നു
, ചുണ്ടി പൊട്ടി നീല കളര് ആയിരിക്കുന്നു.. കൂടെ ഉള്ളവന്റെ നറ്റിയില്ചുവന്ന വറുകിയ പാടുകള് ഉണ്ട്.. പിന്നെ ഒരാള്ക്ക് മാത്രം ഒരു പരിക്കും ഇല്ല , അവനാണ് ആഷിക്കിന്റെ മണ്ട പൊളിച്ച വ്യക്തി.
ദീപ്തിയും മറ്റു കൂട്ടുകാരും,ഞങ്
ങളെ തിരക്കി ഓടിടോരിയത്തിലേക്ക് ഓടി വന്നു. ഞങ്ങളുടെ ഈ അവസ്ഥ കണ്ട അവള് മുഖം ചുളിച്ച്, എന്റെ മുഖം തടിച്ച ഇടത്ത് തൊട്ട് " നല്ല വേദന ഉണ്ടാവും ല്ലേ !!!" ന്നു ചോദിച്ചു.
ഈ വിവരം അറിഞ്ഞ എന്റെ റൂംമേറ്റ്സും ആരുടെ ടെപര്മെന്റെലെ പിള്ളേരും അവിടെ എത്തി......
ആദ്യം തെന്നെ അവന്മാര് കൈ തന്നു.. അഷികിനെ ഒതുക്കില്ലേ !!, ന്നൊരു ചോദ്യവും വന്നു... ഷര്ട്ട് കേറി പോയ എനിക്കും എന്റെ കൂട്ടുകാര്ക്കും, എന്റെ റൂംമേറ്റ്സ് ഷര്ട്ട് കൊണ്ട് തന്നു.... ഓടിടോറിയാത്തിന്റെ പുറത്തോട്ട് വന്നപ്പോ
സ്വീകരിക്കാനും അനുമോദിക്കാനും ഒരു പാട് ഫസ്റ്റ് ഇയര് കുട്ടികള് ഉണ്ടായിരുന്നു..
പിന്നെ , ലോകകപ്പ് കളിച്ചു ജയിച്ച് വരുന്ന ഇന്ത്യന് ടീമിന് കിട്ടുന്ന സ്വീകരണമായിരുന്നു ഞങ്ങള്ക്ക് അവിടെ കിട്ടിയത്... പക്ഷെ !!
തിട്ടു പിന്നാലെ ഞങ്ങളുടെ എച് ഓ ടി രുക്മിണി മാടം ഞങ്ങളെ കാത്ത് നിന്നുരുന്നു...
എച് ഓ ടി ഞങ്ങളെയും പിടിച്ചു പ്രിന്സിപ്പല് റൂമിലോട്ട് നടന്നു നീങ്ങി ....
എച് ഓ ടി ഞങ്ങളോട് ഒന്നും ചോദിച്ചതോ ഒന്നും പറഞ്ഞതോ ഇല്ല ....
പ്രിന്സിപ്പല് കാബിനിലേക്ക് എത്തിയപ്പഴേക്കും , ഒരു ജയില് പുള്ളികളെ കൈമാറുന്ന പോലെ , പ്രിന്സിപാലിന്റെ പി എ ഞങ്ങളെ ഏല്പ്പിച്ച്, എച്. ഓ. ടി അവരുടെ പാട്ടിനുപോയി...
പ്രിന്സിപ്പലിന്റെ പി എ , അവിടെ നിക്കാന് അവ്ശ്യപട്ടു.....
" കിട്ടിയാല് കോളെജിന്നു ഡിസ്മിസ് ഉറപ്പാകും, ആലെങ്കില് parents വിളിച്ചു കൊണ്ട് വരാന് പറയും...." എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്നാ മട്ടില് ഞങ്ങള് അവിടെ നിന്നും...
ദൂരെ നിന്നും, ദീപ്തിയും കൂട്ടുകാരികളും... ഒന്നും ഇല്ലാന്ന് അങ്ങ്യം കാണിച്ചു...
പ്രിന്സിപ്പല് റൂമിലെ രിസപഷനില് വച്ചിരിക്കുന്ന ഒരു കാളിംഗ് ബെല് ശബ്ദിച്ചു... അഥവാ ഞങ്ങളുടെ ചാവ് മണി .....
പ്രിന്സിപലിന്റെ റൂമിലോട്ട് ചെല്ലുമ്പോള് ....
അയാള് ഞങ്ങളെയും കാത്ത് നില്ക്കുകയായിരുന്നു... അയാളുടെ തടിച്ചു തൂങ്ങിയ കാവിള് വിറച്ചു കൊണ്ടിരിക്കുന്നു....
അയാളുടെ കണ്ണുകളിലെ ഉഷ്ണം ഉന്തി പുറത്തോട്ട് തള്ളുന്നത് പോലെ എനിക്ക് തോന്നി..
അയാള് ഞങ്ങളെ നോക്കി ഇങ്ങനെ സംസാരിച്ചു..
hmm, What you guys are thinking ??. Tell me .. Diid you think that this think should happen in our campus ?. i am shame on you people , like a slave childs.. un educated fellows..
I was believe in your team will handle the situation very smoothly and will success our function with out any problem, but now you guys are the propblems ,
you know , its may be a police case..
so you guys are need to signed in this... മുഖം കണ്ടാല് ഇയാള് ഞങ്ങളെ കടിച്ചു കീറും എന്ന് തോന്നി പക്ഷെ , അയാള് വളെരെ സൌമ്യതയോടെയും, ക്ഷമയോടെയും മായിരുന്നു കാര്യങ്ങള് പറഞ്ഞത്.
ഒരു പേപ്പര് ഞങ്ങള്ക്ക് നീട്ടി...
ആ സമയം അത് വായിക്കാനോ , മറിച്ച് നോക്കാനോഉള്ള അവസ്ഥയിലായിരുന്നില്ല ഞങ്ങള്.. അയാള് ആ പേപര് നീട്ടിയ ഉടനെ ഞങ്ങള് അതില് ഒപ്പിട്ട് കൊടുത്തു ..
Ok you guys are will be suspended from the college and hostel for three days till the enquiry happen..
and also need to check the auditorium CCTV camera footage.
i think you guys will understand of the seriousness of this problem.
you can leave now
ഞങ്ങള് പുറത്തോട്ട് നടന്നു..
ഞങ്ങള് പുറത്ത് വന്നതും ഞങ്ങളോടെ സംസാരിക്കാന് ഒരു പാട് പേര് തടിച്ചു കൂടി ..
എല്ലാവരും ഒരോ കാര്യങ്ങള് ചോദിച്ചു, അതുപോലെ തന്നെ....പ്രിന്സിപലിന്റെ റൂമില് നടന്ന കാര്യങ്ങള് എല്ലാം പറഞ്ഞു..
നടന്നു നീങ്ങി , ഇനിന് ഞങ്ങള്ക്ക് പോവണോ വരാണോ ഒരു എഡി കാര്ഡിന്റെ ആവശ്യം ഇനി ഇല്ലാ..
ഗേറ്റ് പുറത്തിറങ്ങി.. നേരെ പോയത് പുറത്ത് താമസിക്കുന്ന , കൂട്ടുകാരന്റെ വീട്ടിലോട്ട്....
എനികിതു വരെ സസ്പന്ഷന് കിട്ടിയിട്ടില്ലാ.. അത് എന്താന്ന് പോലും അറിയില്ല,, ടിവിയിലും സിനമകളിലും കണ്ടു മാത്രം പരിജയമുള്ളത് ഇപ്പൊ എന്റെ ജീവിതത്തിലും നടന്നിരിക്കുന്നു.
അന്നത്തെ രാത്രി ഒരു അവിഞ്ഞ രാത്രി ആയിരുന്നു.. നാളെ ആ ഫക്ഷന് ആര് നടത്തും, പിന്നെ ഞങ്ങള് കുറെ ദിവസങ്ങളായി പ്ലാന് ചെയ്തു വച്ച കാര്യങ്ങള് ഒക്കെ ആരു എക്സിക്യൂട്ട് ചെയ്യും...
എല്ലാം മനസ്സില് ഓടി കൊണ്ടിരിക്കുന്നു..
പിന്നെ കൊതുക് കടി ... എല്ലാം കൂടി ആയപ്പോള് ഉറക്കം പമ്പയും കടന്ന് അങ്ങ് കാട്ടില് കയറി ..
രാവിലെ ഉണര്ന്നത് കൂടെ ഉള്ളവന്റെ അലര്ച്ച കേട്ടിട്ടാണ്...
എന്താന്ന് ചോദിച്ചപ്പോ !!!
അന്നത്തെ മലയാള മനോരമയുടെ പേപ്പര് കാണിച്ച് , ദേ നമ്മുടെ പടം പേപ്പറില് വന്നിരിക്കുന്നു.
ഈ തലക്കെട്ടോടെ
"തമിഴ് എഞ്ചിനീയറിംഗ് കോളേജില് കടുത്ത റാഗിംഗ് , മൂന്നു മലയാളി എഞ്ചിനീയറിംഗ് വിദ്യാര്ഥികള്ക്ക് പരിക്ക് "
കൂടെ ഞങ്ങളുടെ ഫോട്ടോയും

Share this: