image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ദീപ്തി ഞട്ടി ഉണർന്നു


കോളേജിലെ ആദ്യ ദിവസം.
രാവിലെ കുളിച്ച് പുതിയ ഡ്രസ്സ് (uniform) ഒക്കെ ഉടുത്ത്, നേരെ ഹോസ്റ്റൽ മെസ്സിലോട്ടു പോയി.
പ്ലേറ്റ് നീട്ടിയപ്പോൾ മെസ്സ് മാസ്റ്റർ തന്നത് ഒരു തവി വേവിച്ച ചോറ്, ഞാൻ മാസ്റ്ററിനോട് ചോദിച്ചു, ഇതന്താ?
മാസ്റ്റർ പറഞ്ഞു,
ഇതുതാ പൊങ്കൽ, ഇന്നാപ്പ വടൈ വച്ചുക്കോ, രണ്ടും സെമ്മ കൊബിനേശൻ.
ഞാൻ തലയാട്ടി ഒരു ബെഞ്ചിൽ പോയി ഇരുന്നു. പ്ലേട്ടിലൊട്ട് ഒന്ന് നോക്കി, നമ്മുടെ നാട്ടിലൊക്കെ പഴയ ചോറ് ചൂടാക്കി, ഉള്ളിയും പിന്നെ കുരുമുളകും എണ്ണയും ചേർത്ത് തൂമിക്കുമല്ലോ..! , അതുപോലരു സാധനമാണ് "പൊങ്കൽ" .
രുചിച്ചു നോക്കിയപ്പോൾ സാദാരണ ചോറ് വെളിച്ച എണ്ണ ഒഴിച്ചു കഴിച്ചാൽ എങ്ങിനെ ഇരിക്കും, അതുപോലൊരു രുചി. എന്നെകൊണ്ട് പൊങ്കൽ കഴിക്കാൻ പറ്റാതായി, വട മാത്രം കഴിച്ചു, കൈ കഴുകി.
കൊളെജിലോട്ടു ചെന്നു കയറുമ്പോൾ ഒരു മാഡം റിസപ്ഷനിൽ ഇരുകുന്നുണ്ടായി
രുന്നു. ഞാൻ എന്റെ ക്ലാസ് എവിടയാണ് എന്ന് അന്വേഷിച്ചു. "cse 321 "
മൂന്നാമാത്തെ നില.
ചവിട്ടുപടികൾ കയറും തോറും, ഹ്രദയ മിടിപ്പ് കൂടി കൂടി വന്നു. ജനാലയിലൂടെ ക്ക്ലാസിലോട്ടു നോക്കിയപ്പോൾ, ആ വെള്ള ചുരിദാർകാരി , Uniform ദരിച്ച് ഇരിക്കുന്നു. വേറെ ആരും ക്ലാസിലില്ല. ക്ലാസിലോട്ട് കയറി, നടുവിലെ ഒരു ബെഞ്ചിൽ ഇരുന്നു, ക്ലാസിൽ തിയറ്ററിൽ കണുന്നത് പോലെ ഒരു വലിയ സ്ക്രീൻ ഉണ്ട്, പച്ച കളർ ബോർഡ്. ആകെ കുളിരു കയറി. .. ഇന്നു ക്ലാസിൽ എന്തൊക്കെ നടക്കുമൊ ആവൊ ??
പക്ഷെ രണ്ടു മണിക്കൂർ കഴിഞ്ഞും ക്ലാസിലൊട്ട് ആരും വന്നില്ല. ആ പെൺ കൊച്ച് ഡസ്കിൽ തല വച്ചു ഉറങ്ങുകയാണന്ന് തോന്നുന്നു.
കുറച്ച് കഴിഞ്ഞു ഒരാൾ വന്നു, തന്നെത്താൻ പരിജയപ്പടുത്തി. ആൾടെ പേര് നാഗരാജ് , ആൾ ഒരു ലക്ചർ ആണത്രെ.. ഇന്നു മുതൽ അടുത്ത രണ്ടാം തിയ്യതി വരെ ക്ലാസില്ലന്നു പറഞ്ഞു കൂടെ
Oru enjoy your hollydays
എന്നും പറഞ്ഞു ..
ഇതു കേട്ടതും ഞാൻ മനസ്സിൽ പ്രാകി "വീട്ടിൽ നിന്നും കഷ്ടപെട്ട് വന്നിട്ട് ഇപ്പൊ ക്ലാസില്ലത്രെ". സദ്യക്ക് വിളിചിട്ട് ചോറു തീർന്നു പിന്നെ വാന്നു പറഞ്ഞാൽ എത്ര വറുപ്പുണ്ടാകും, അതുപോലൊരു അവസ്ത.
നാഗരാജ് സാറിന്റെ സൗണ്ട് കേട്ട് ദീപ്തി ഞട്ടി ഉണർന്നു ഒരു ചമ്മിയ ചിരിയൊടെ എന്നെ നോക്കി. ആ ചിരിയിൽ ഒരു സൗഹൃദത്തിന്റെ മദുരമുണ്ടായിരുന്നു.
നാഗരാജ് സാർ പൊയ ഉടനെ ഞാൻ ക്ലാസിനു വെളിയിൽ വന്നു കൂടെ ആ കുട്ടിയും .
ഏതയാലും ഞാൻ അവളൊട് സംസാരിക്കാൻ തിരുമനിച്ചു , തിരിഞ്ഞു നിന്നതും പെട്ടന്നായിരുന്നു അവളുടെ ചോദ്യം. "നീ മലയാളി അല്ലെ? ".
ചൊദ്യം കേട്ട് ഞട്ടിപോയി.
"അതെ , പക്ഷെ നീ തമിഴല്ലെ ? ",
"തമിഴാണ് പക്ഷെ മലയാളം അറിയാം" .
ഇത്രെം പറഞ്ഞ് ഒരു ചെറു പുഞ്ചിരിയൊടെ അവൾ തിരിഞ്ഞ് നടന്നു.
ഞാൻ വാ പൊളിച്ച് നിന്നു പോയി...

Share this:

CONVERSATION

0 comments:

Post a Comment