image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു കൊച്ചു സുന്ദരി

ആ ജുബ്ബ ഇട്ട ആളുടെ ബാകില്‍ നിന്നും ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിക്കപ്പട്ടൂ.... അന്ന് ബാസ്സ്സിലുള്ളവരെ എല്ലാവരേം ചോദ്യം ചെയ്ത കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.. എന്നെയും അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു...
അങ്ങിനെ ചോദ്യം ചയ്തതിനടക്ക്, ബസ്സിലെ കണ്ടക്ടര്‍ അയാളുടെ കയ്യില്‍ നിന്നും വാങ്ങിയ ഒരു ആയിരം രൂപാ നോട്ട് എടുത്ത് കാണിച്ചു സാര്‍ ഇതാണ് ആ നോട്ട് എന്ന് പറഞ്ഞു... 
സംഭവം കണ്ടക്ടര്‍ ക്ക് അറിയാമന്നു തോന്നുന്നു.. ആ ജുബ്ബ ഇട്ട ആള്‍ ടികറ്റ് എടുക്കാന്‍ കൊടുത്ത ആയിരം രൂപ നോട്ട് കള്ളനോട്ടായിരുന്നു എന്ന് മനസ്സിലാക്കിയ കണ്ടക്ടര്‍ പാലക്കാട് എക്സൈസിനെ വിവരം അര്യിക്കുകയായിരുന്നു..
ആ കാരണത്താല്‍ അന്ന് ഒരു രണ്ടു മണികൂര്‍ വാളയാറില്‍ നില്‍കേണ്ടി വന്നു..
അയാള്‍ക്ക് തീരെ ബോധം ഉണ്ടായിരുന്നില്ല... ബസ്സില്‍ വച്ച് അയാള്‍ മയ്ക്ക് മരുന്ന് യൂസ് ചെയ്യുന്നത് കണ്ടതായി വേറെ ചിലപേര്‍ മൊഴി നല്‍കിയിരുന്നു ...
ഒരു അഞ്ചു മിനുട്ട് കഴിഞ്ഞപ്പോ ഒരു ആംബുലന്‍സ് വന്നത്, അയാളെ കൂടെ വന്ന ഏമാന്‍മാര്‍ താങ്ങി പിടിച്ചു വന്ന ആംബുലന്‍സില്‍ കയറ്റി.. വിട്ടു..
അമ്ബുലന്സിന്‍റെ ഒച്ചയും പിന്നെ ആ ലൈറ്റും ഇട്ടിരുന്നു...
കൂടെ ബാസ്സിലുണ്ടായിരുന്നവര്‍ വാവിട്ട് പുലമ്പി കൊണ്ടിരുന്നു... അവര്‍കൊക്കെ നേരം വഴുകിത്രേ... അങ്ങിനെ ഒരു രണ്ടര മണികൂര്‍ കഴിഞ്ഞു ബസ്സ്‌ ടുത്തു....
നല്ല സ്പീടിലായിരുന്നു ആ ബസ്സ്‌ പാലക്കാട്‌ എത്തിയത്.. കാരണം ആ ബസ്സ്‌ രണ്ടര മണികൂര്‍ ലെറ്റ്‌ ആയിരുന്നല്ലോ..
പാലക്കാട് ബസ്സ്‌ സ്റ്റാന്ടില്‍ ഇറങ്ങിയപ്പോള്‍ ഒരു വലിയ ജനകൂട്ടം കൊയംബത്തൂരിലോട്ടു പോവാന്‍ ക
കാത്ത് നില്‍ക്ക്കുന്നുണ്ടായിരുന്നു.. തിക്കും തിരക്കിലും ഞങ്ങള്‍ക്ക് ബസ്സില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞില്ല..
ഒരു വിധം ശ്രമിച്ചു ഞാന്‍ താഴെ ഇറങ്ങി..  എനിക്ക് കൊഴിക്കോട് ബാകത്തെകാണ് പോകേണ്ടത്.... പോകുന്ന വഴിയില്‍ ഇറങ്ങി വേറെ ഒരു ബസ്സ്‌ കൂടി മാറി കയറണം.. ഇനിയും ഒരു ഒന്നര മണികൂര്‍ യാത്ര ചെയ്യണം എന്‍റെ വീട്ടിലോട്ടു എത്താന്‍ ..

ആദ്യമായിട്ടാണ് ഒരു പോലീസ് എന്ഗ്വയരിയില്‍ പങ്കടുക്കുന്നത്. ഒരു പ്രതിയെ അറസ്റ്റ് ചെയ്യുന്നത് കാണുന്നതും ... ഒരു പ്രത്യേക അനുഭവം തേന്നെ..
രാവിലെ പുറപ്പട്ട ഞാന്‍ വയ്കിയാണ് വീട്ടില്‍ എത്തിയത് . അമ്മ എന്നെ കുറച്ചു നേരത്തെ വരുമന്നു പ്രതെക്ഷിചിരുന്നത്രേ .. അമ്മ വായികിയതിന്‍റെ കാരണം തിരക്കിയപ്പോള്‍ ഞാന്‍ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു..
അമ്മക്ക് അത് ഉള്‍കൊള്ളാന്‍ കഴിയില്ലന്നു തോന്നുന്നു.. അമ്മ ഇതുവരെ പോലീസ് കേസ് , കോടതി , ഇതിലൊന്നും വലിയ പരിചയം ഇല്ല!!...
പടച്ച തമ്പുരാനേ .. കോളേജില്‍ ഉണ്ടായ ആ അടിപിടി കേസ് അമ്മ അറിഞ്ഞാലുള്ള അമ്മയുടെ അവസ്ഥ ... ആലോചിക്കുമ്പോ തന്നെ പേടി തോന്നുന്നു.. ഏതായാലും അത് ഇരു ചെവി അറിയാതെ ഒതിക്കി തീര്‍ത്തത് ഭാഗ്യം തന്നെ..
വീട്ടില്‍ എന്തൊക്കയോ മാറ്റങ്ങള്‍ വന്നത് പോലെ തോന്നി... വീടിനു മോടികൂടിയത് പോലെ.. ഹോസ്റ്റല്‍ മുറിയിലെ സിമന്‍റ് തറയില്‍ ചെരുപ്പ് ഇട്ടു ശീലമായതിനാല്‍.. ചാരുപ്പിടാതെ നിലത്ത് ചവിട്ടുമ്പോള്‍.. വീട്ടിലെ തറയിലെ തണുപ്പ് എന്‍റെ ഉള്ളം കാലിനു കുളിര് പകരുന്നു..
അഞ്ചു മാസമായില്ലേ ,, ഇവിടെ നിന്ന് പോയിട്ട്.. വീട്ടിലേക്ക് കയറി ഇരുന്നപ്പോള്‍ എന്‍റെ ഒരു ആശ്വാസം പകര്‍ന്ന ഫീല്‍ എനിക്കുണ്ടായിരുന്നു..
അലക്കാനുള്ള തുണികള്‍ വാഷിംഗ് മിഷിന്‍ വച്ചിടത്ത് വച്ച ഒരു ബക്കറ്റില്‍ വാരി ഇട്ടപ്പോള്‍ .. ഒരു ഷര്‍ട്ട് പോക്കറ്റിന്നു ഒരു രൂപ കോയിന്‍ നിലത്ത് വീണു ...
ഞാന്‍ അത് കയ്യില്‍ എടുത്ത് അനിയത്തി സ്വരുകൂട്ടി വക്കുന്ന ചില്ലറ സംഭാത്യത്ത്തില്‍ കൊണ്ടിട്ടു... 
അനിയത്തി സ്കൂളില്‍ പോയിര്‍ക്കാന്നു തോന്നുന്നു.... വീട്ടില്‍ അവള്‍ ഉണ്ടങ്കില്‍  മുടിഞ്ഞ ബഹളമായിരിക്കും...എന്‍റെ രൂമിലോട്ട് നടന്നു...
എല്ലാം അത് പോലെ തന്നെ ഇരിക്കുന്നു... ഒരു വിത്യാസവും ഇല്ല..  
ഒരു നല്ല കുളികഴിഞ്ഞു അല്പം രുചിയുള്ള ചോറും കറിയും കഴിച്ചു മുറ്റത്തേക്ക് ഇറങ്ങി...
കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അമ്മ കുഴിച്ചിട്ട ജമന്തിപൂ പൂത്തിരിക്കുന്നു..
അമ്മയ്ക്കും അനിയത്തിക്കും ഈ ഗാര്‍ഡനിംഗ് താല്പര്യം ഉണ്ടായത് കൊണ്ട് , വീട്ടിലെ മുറ്റം മുഴവന് ചടികളാണ്..
അയലത്തെ വാടക വീട്ടില്‍ പുതിയ താമസക്കാര്‍ വന്നിരിക്കുന്നു തോന്നുന്നു..

ഞാന്‍: മ്മാ ....  അപ്പുറത്തെ വീട്ടില്‍ തമസക്കുന്നത് ആരാ...
അമ്മ: ദില്‍നയുടെ സ്കൂളിലെ ടീച്ചറാ കഴിഞ്ഞ ആഴ്ചയാ വാന്നെ എന്തെ ??
ഞാന്‍ : ഒന്നുല്ല..

ദില്‍ന എന്‍റെ അനിയത്തി കുട്ടിയുടെ പേരാ.. ( ഒര്‍ജിനല്‍ പേര് വളിപ്പടുത്തുന്നില്ല, ഇ പേരും കഥയും നിങ്ങളില്‍ ആരെങ്കിലും ലഫുമായി ബന്ത മുണ്ടങ്കില്‍ അത് തികച്ചും യാഥാര്ഷികമാണ്)


ആ വീട്ടിലോട്ട് നോക്കുമ്പോള്‍ അവിടെ ഒരു കുഞ്ഞു സുന്ദരി കളിച്ചു കൊണ്ടിരിക്കുന്നു.. അവളുടെ കയ്യില്‍ ഒരു ചെറിയ പാവ ഉണ്ടായിരുന്നു..  ..
ഞാന്‍ അവളെ വിളിച്ചു...  വാവ കുട്ടി, ഇവിടെ ..... !!  .. 
അവളുടെ അടുത്തിരുന്ന അവളുടെ മുത്തശ്ശന്‍ , പേര് വാവയല്ല , അശ്വതി , അച്ചു ന്നു വിളിച്ചു നോക്ക്....  എന്നിട്ട് അയാള്‍ പല്ലില്ലാത്ത മോണ കട്ടി ഒരു ചിറി ചിരിച്ചു

ഞാന്‍: അച്ചു.. അച്ചു കുട്ടി....
ആ കുട്ടി, അവളും എനോട് ചിരിച്ചു....

രണ്ടു ചിരിക്കും, നിശകളങ്കതുയുടെ വിടര്‍വ് കാണാമായിരുന്നു...         

ഫോട്ടോ: രാം [ + ]  

Share this:

CONVERSATION

0 comments:

Post a Comment