image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു മൂൺ ലൈറ്റ്‌ ഡിന്നർ

പ്രാക്ടിക്കല്‍ എക്സാമുകള്‍ നന്നായി കഴിഞ്ഞു .. ആദ്യ ത്തെ പ്രാക്റ്റിക്കല്‍ എക്സാമിന് തുണ്ട് കൊണ്ട് പോയി കുടുങ്ങിയ കാരണത്താല്‍, മറ്റു മൂന്ന്‍ പ്രാക്ടിക്കല്‍ എക്സാമുകള്‍ പഠിച്ചു തന്നെ എഴുതി.....
എനിക്ക് ബോറടിച്ചു തുടങ്ങിയിരുന്നു...  ദീപ്തിയും കൂട്ട് കാരെയും കണ്ടിട്ട് കുറെ ദിവസങ്ങള്‍ ആയി... കൂട്ടുകാരുമായുള്ള കറക്കം അവസാനിച്ചപ്പോള്‍, പിന്നെ വീട്ടിലെ ചിന്തകള്‍ മനസ്സില്‍ വരാന്‍ തുടങ്ങി.. വീട്ടിലേക്ക് ഇന്നലെ വിളിച്ചിരുന്നു..
എല്ലാവരുടെയും സുഖ വിവരങ്ങള്‍ ഒക്കെ അറിഞ്ഞിരുന്നു... കുറച്ചു ദിവസം ഒരു സുഖാമില്ലായിമ്മ ഒന്നിനോടും ഒരു താല്പര്യം മില്ലായിമ്മ ... ഹോസ്റ്റല്‍ റൂമിലനങ്കില്‍ എല്ലാരും ഉറക്കത്തിലായിരിക്കും..
എന്‍റെ റൂമില്‍ താമസിക്കുന്നവര്‍ ഇപ്പൊ ഭക്ഷണം കഴിക്കാനും കക്കൂസ് പോവാനും മാത്രമാണ് ബെഡ്ഡില്‍ നിന്നും എഴുന്നെല്‍ക്കാര്...  ഞാനും കുറച്ചു നേരം ഉറങ്ങി നോക്കി.. പകല്‍ നേരത്തെ ഉറക്കം ശീലമില്ലാത്തതു കാരണം, എനിക്കെന്തോ റൂമിളിരിക്കുന്നത് മുഷിപ്പായി തോന്നി തുടങ്ങി.
ഇനി കുറച്ചു നാള്‍ കൂടി ഒള്ളൂ ഫൈനല്‍ ഏകാസാമിന് പക്ഷെ , നമ്മളൊക്കെ ഇപ്പൊ തന്നെ പഠിച്ചാല്‍ അപ്പൊ എഴുതാന്‍ ഒന്നും ഓര്മ കിട്ടില്ല എല്ലാം മറന്നു പോകും... നമുക്കൊക്കെ എകാസാമിന്‍റെ തലേ ദിവസം പഠിച്ചാലെ വല്ലതും മണ്ടയില്‍ കയറൂ...

വീട്ടിലോട്ടു പോയാലോ .. !! ഇങ്ങനെ വറുതെ കുത്തിയിരുന്നു സമയം കളയുന്നതും നല്ലത്, വീട്ടിലെ അമ്മയുടെ രുചിയും , പിന്നെ മുത്തശ്ശിയുടെ ആ ഉമ്മയും വാങ്ങി വീട്ടില്‍ വരുതേ ഇരിക്കുന്നതല്ലേ..

അന്ന് രാത്രി കാര്യം വാര്‍ഡന്‍ നോട് പറഞ്ഞു നാളത്തെ ഔട്ട്‌ പാസ് എഴുതി വാങ്ങിച്ചു..  നാളെ നാട്ടിലോട്ട് തിരിച്ചു പോകാം എക്സാമിന് ഒരു അഞ്ചു ദിവസം മുന്‍പേ തിരിച്ചു ഇങ്ങു വരാം ന്നു മനസ്സില്‍ കോരി വച്ചു..

അന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ മെസ്സിലോട്ട് വന്നപ്പോ .. മുടിഞ്ഞ തിരക്ക്.. കാര്യം അന്വേശിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ഇതുവരെ ഭക്ഷണം കഴിച്ചു പോയില്ലത്ത്രേ ....
യഥാര്‍ത്ഥത്തില്‍ ആണ്‍കുട്ടികല്‍ ഭക്ഷണം കഴിക്കാന്‍ വരുന്നതിനു മുന്‍പേ പെണ്‍കുട്ടികള്‍ ഭക്ഷണം കഴിച്ചു പോയിരിക്കും... 
കാരണം തികഞ്ഞപ്പോള്‍ കേട്ടത്.. അടുക്കളിയിലെ അരിയില്‍ ഒരു എലി ചത്ത് കിടക്കുന്നത് കണ്ടത്രെ .. അതുകൊണ്ട് ഇന്ന് രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കിയില്ലത്രേ..
സീനിയര്‍ കുട്ടികള്‍ എന്തൊക്കയോ ദേശ്യപടുന്ന രീതിയില്‍ മെസ്സ് നടത്ത്തുന്ന കോണ്ടാക്റ്റരിനോട് കസര്‍ത്ത് പറയുന്നുത് ഞാന്‍ നോക്ക്കി നിന്നു  ...
പ്രശനം കോളേജ് മാനേജര്‍ അറിഞ്ഞു സ്ഥലതത്തിയത് കാരണം... അന്ന് ഓടിടോരിയത്തില്‍ സഭാവിച്ചതു പോലെ ഉള്ള അടിപിടി അവിടെ നടന്നില്ല...

അവസാനം ഞങ്ങള്‍ക്ക് പുറത്ത് ഏതോ ഒരു ഹോട്ടലില്‍ നിന്നു ചിക്കന്‍ ബിരിയാണി ഓടര്‍ ചെയ്തു വരുത്തുകായിരുന്നു ചെയ്തത്.... അന്ന് രാത്രി ഹോസ്റ്റലില്‍ നടന്നത് ഒരു മൂണ്‍ ലൈറ്റ് ഡിന്നര്‍ ആയിരുന്നു..
പത്ത് മൂവായിരത്തോളം പേര്‍ അന്ന് ഒരേ നേരത്ത് അവിടെ ഭക്ഷണം കഴിച്ചത്.. 

ഞാന്‍ തിരക്കില്‍ അടി പിടിച്ചു എങ്ങിനെയോ കുറച്ച് ചിക്കന്‍ ബിരയാണി വാങ്ങി തിരഞ്ഞപ്പഴാണ് ദീപ്തിയെ കണ്ടത്.. അത്രേം തിരക്കില്‍, പാവം, അവള്‍ക്ക് ഒരു പൊതി ചോരുപോലും കിട്ടാതെ നില്‍ക്കുകയായിരുന്നു.. 
ഞാന്‍ വാങ്ങിയ ഒരു പൊതി അവള്‍ക്ക് കൊട്ത്തിട്ട് , പിന്നെ അടിപിടി നടത്തി ഒരു ഒരു പൊതി കൂടി വാങ്ങിച്ചടുത്തു.. 

രാത്രി നല്ല ഇരുട്ടിയിരുന്നു, ഒരു പത്ത് മണി ആയികാണും.. കോളേജിലെ ചില തരുവ് വിളക്കുകള്‍ മാത്രം പ്രക്ഷിക്കുന്നു..
മെസ്സില്‍ നിന്നും ഒരു 200 മീറ്റര്‍ അകലെ, ഞാനും ദീപ്തിയും ഒരു തരുവ് വിളക്കിന്‍റെ ചുവട്ടില്‍ ഇട്ടിരിക്കുന്ന ബെഞ്ചില്‍ ഇരുന്നു, ആ തരുവ് വിളക്കിനു ഒരു മങ്ങിയ വെളിച്ചമായിരുന്നു 
... ഒരു രണ്ടു ആഴ്ചയോളം അവളെ കാണാത്ത സങ്കടം അവളോട്‌ പറഞ്ഞപ്പോള്‍ ... അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു..
" ഡാ, ഇത്ര സെന്റി ആകല്ലെടാ , കോളേജു കഴിഞ്ഞാ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കണാതിരിക്കെണ്ടി വരും , അപ്പൊ നീ എന്താ ചയ്യാ ??..."
ആ മറുപടിചോദ്യത്തിനു ഉത്തരം പറയാന്‍ എനിക്ക് വക്കുകളില്ലായിരുന്നു..  നാളെ തിരിച്ചു നാട്ടിലോട്ട് പോവുന്ന കാര്യങ്ങളെ പറ്റി പറയുന്നിടക്കാണ്, അവള്‍ പ്രാക്ടിക്കല്‍ ലാബില്‍ സംഭവിച്ച തുണ്ട് കേസിനെ പറ്റി ചോദിച്ചത്..
കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. അപ്പൊ ചിരിച്ച അവളുടെ ചിരിയില്‍ ഒരു ചിക്കന്‍ പീസ്‌ തരിപ്പോലോട്ട് കയറിയത്.. 
അവള്‍ക്ക് ശ്വസിക്കാന്‍ പറ്റാത്ത വിധം അത് കൊടുങ്ങി പോയിരുന്നു.. കയ്യില്‍ കരുതി വച്ചിരുന്ന വെള്ളം കുടിച്ചിട്ടും അത് മാറിയാതെ ഇല്ല..
അവള്‍ അസ്വസ്ഥത കൊണ്ട് കുരച്ച കുരയില്‍ എല്ലാവരും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി.. എനിക്ക് നോക്കി നിക്കാനായില്ല .... ഞാന്‍ അവളുടെ പുറം എന്‍റെ കൈകൊണ്ട് തടവി കൊടുത്തു .....

"ഏയ് എന്നടാ നടക്കുത് ഇങ്കെ ? " ലേഡി വര്‍ഡന്‍റെ ശബടമായിരുന്നു അത്..

Share this:

CONVERSATION

0 comments:

Post a Comment