image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഞാനും 37 തുണ്ടുകളും

ഞാന്‍ എന്‍റെ ചോദ്യ കടലാസ് നോക്കി ... ഫിബനോസി സീരീസ് ... ഒരു മാതിരി സീരീസ് ആയി പോയി. ഒരു ഒടുക്കത്തെ സീരീസ് ആയിരുന്നു അത്,  ഒരു സീനിയര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പ്രാക്റ്റിക്കല്‍ എക്സാമില്‍ എന്തങ്കിലും കഥ എഴുതി വച്ചാലും. പസാകും എന്ന്..
തുണ്ട് ഇല്ലാത്ത സ്ഥിധിക്ക് ഇനി അതെ രക്ഷ യുള്ളൂ ... പക്ഷെ കഥ എഴുതാനും വേണ്ടേ ഒരു മിനിമം അറിവ്, ഫിബോനോസി സീരീസ് ,, ചോദ്യം എവിടെയും കേട്ടു പരിജയം പോലുമില്ല !!..
അകെ യുള്ള പ്രതീക്ഷ ആ തുണ്ടായിരുന്നു.. അതും അസ്തമിച്ചു...
ചോദ്യ കടലാസില്‍ നിന്നും കണ്ണ് എടുത്ത് നവീന്‍റെ മുഖത്തോട്ട് നോക്കി ,,, ഒരു പല്ലിളിച്ച ചിരിയായിരുന്നു അവന്‍റെ മുഖത്ത്....
അവന്‍റെ മുഷ്ടി ചുരിട്ടി തള്ളവിരല്‍ മുകളിലോട്ട് ആക്കി , ഒരു തമ്സപ്പു കാണിച്ചു തന്നു.. അത് എന്തിനാന്നു എനിക്ക് മനസ്സിലായില്ല!!, ഞാന്‍ എന്താന്നു ആങ്ങ്യം കാണിച്ചു ചോദിച്ചു...
അവന്‍ അവന്‍റെ പോക്കറ്റില്‍ നിന്ന് ഒരു ചുരുള്‍ കടലാസ് കഷണം കാണിച്ചു തന്നു...

താ എന്‍റെ തുണ്ട് അവന്‍റെ കയ്യില്‍...  ഇതങ്ങിനാ സംഭവിച്ചേ !!! ..
ഞാന്‍ ചുറ്റും നോക്കി ... എല്ലാരും എനിക്കൊരു തംസപ്പ് കാണിച്ചു തന്നു...
നോക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ ഇരിക്കുന്ന അത്ര പേരുടെ കയ്യിലും ഞാന്‍ കൊണ്ട് വന്ന തുണ്ടുകള്‍ ഉണ്ടായിരുന്നു..
അവളുമാരുടേയും അവന്മാരുടെയും മുഖം ഒരു 100 വാട്സ്  ബള്‍ബു കത്തുന്നത് പോലെ ഉണ്ടായിരുന്നു....  എന്‍റെ 37 തുണ്ടുകള്‍ ചുറ്റും ഇരിക്കുന്ന 37 പേരുടെ കൈകളില്‍... അവര്‍ക്ക് പിന്നെ സമയം ഉണ്ടായിരുന്നില്ല , അവര്‍ ആരും ആങ്ങ്യാ ഭാഷകളില്‍ പോലും സംസാരിച്ചില്ല..
അവര്‍ക്ക് ആ പരീക്ഷയില്‍ എഴുതാന്‍ ഒരുപാട് ഉണ്ടായിരുന്നു...തൊട്ട് മിന്നില്‍ ഇരിക്കുന്ന രുദിത്രക്ക് പോലും ഒന്നും സംസാരിക്കാനില്ല...!!!

ചായ കുടി കഴിഞ്ഞ ഹാള്‍ ഇന്‍സ്പെക്ടര്‍ (എക്സാമിന് വാച്ച് ചെയ്യുന്ന ടീച്ചര്‍ ) അകത്തോട്ട് വന്നപ്പഴേക്കും അവരുടെ എഴുത്തും തുണ്ട് നശിപ്പിക്കലും കഴിഞ്ഞിരുന്നു... ഒരാള്‍ടെ ഒഴികെ ,

നവീനിന്‍റെതു ഒഴികെ ... നവീന്‍ എ സമയവും തുണ്ട് നോക്കി എഴുതി കൊണ്ടിരിക്കുകയായിരുന്നു.. സംശയം തോന്നിയ ടീച്ചര്‍ അവന്‍റെ അടുത്തോട്ട് വരുമ്പോള്‍ , അവന്‍റെ അടുത്തിരിക്കുന്ന കലൈവാനി ഒന്ന് തുമ്മി..
ആ സമയം അവന്‍ എന്‍റെ തുണ്ട് എടുത്ത് വായിലിട്ടു ചവച്ചു ...

ടീച്ചര്‍: എന്താ തന്‍റെ വായില്
നവീന്‍: ഒന്നുല്ല മാടം ...
ടീച്ചര്‍: തുറന്നു കാണിച്ചേ ...
നവീന്‍: പിന്നെയും , ഒന്നുല്ലാ ന്നു പറഞ്ഞു
അവന്‍റെ ദൈര്യം സമ്മതിക്കണം , എത്ര കൂള്‍ ആയിട്ടാണ് മറുപടി പറയുന്നത്.... ഞാന്‍ ഒക്കെ ആയിരുന്നെങ്കില്‍ അവിടെ പിസ്സ് അടിച്ചു നാട്ടിച്ച്ചെനെ .... നല്ല തുണ്ട് അടിച്ചു ശീലം ഉണ്ടന്ന് തോന്നുന്നു അതാ ഇങ്ങനെ ഒക്കെ...
പക്ഷെ അവന്‍റെ മുഖത്തും ഒരു ഭയം ഉണ്ടായിരുന്നു.. അവന്‍റെ ചവി ഇടുക്കില്‍ പൊടിയുന്ന വിയര്‍പ്പ് കാണിച്ചു തരുമായിരുന്നു അവന്‍ ഭയന്നിരിക്കുന്നു എന്ന്..
ടീച്ചര്‍ അടുത്തിരുന്ന കലൈവാനിയോട് ചോദിച്ചു " എന്താ ഇവന്‍റെ വയിലീരിക്കുന്നത് ന്നു..
കലൈവാനി ഒട്ടും കൂസലില്ലാതെ ആണ് നുണ പറഞ്ഞത്.... " മാടം ബബിള്‍ ഗം ആയിരിക്കും "
ടീച്ചര്‍: പോയി തുപ്പിയിട്ട് വാടാ .. പോ .. ഇത് നിന്‍റെ ഫാസ്റ്റ് വാണിംഗ് ആണ്..

അവന്‍ ഒരു കൂസലും ഇല്ലാതെ അവിടെ നിന്നും എഴുന്നേറ്റ് പുറത്ത് പോയി ... തുപ്പി തിരിച്ചു വന്നിരുന്നു.. പിന്നെ ടീച്ചര്‍ അവന്‍റെ പേപ്പര്‍ എടുത്ത് തിരിച്ചു മറിച്ചും നോക്കിയിട്ട് . ടീച്ചര്‍ , ടീച്ചറിന്‍റെ പാട്ടിനു പോയി..

സംമതികണം.. , പരീക്ഷ ഹാളില്‍ ഇരിക്കുന്ന അത്ര പേരും കള്ളികളും കള്ളന്‍ മാരുമാണ് ....

പരീക്ഷയുടെ ആദ്യ ഘട്ടം അവസ്സാനിക്കാന്‍ പോകുന്നു...  ഇനി എഴുത്ത് പരീക്ഷയുടെ പപ്പേര്‍ സബ്മിറ്റ് ച്യ്യാനുള്ള സമയമായി.. അതുനു മുനോടി ആയി , കൊലീജിലുള്ള സൈറന്‍ അടിച്ചത് എന്‍റെ കാതുകള്‍ക്ക് മുഴക്കമായി കേട്ടു..
പേപ്പറില്‍ ഒന്നും എഴുതിയിട്ടില്ലായിരുന്നു...

ചോദ്യങ്ങള്‍ വച്ചിരിക്കുന്ന മേശക്ക് അടുത്ത് ഇരിക്കുന്ന ആ സാര്‍ ഓരോരുത്തരുടെ രെജിസ്ടര്‍ നമ്പര്‍ വിളിക്കാന്‍ തുടങ്ങി ...

പകച്ചു ... വിഷമിച്ചു... മനസ്സില്‍ ഈ പരീക്ഷ സപ്ലി തന്നെന്നു ആരോ പറയുന്നിണ്ടായിരുന്നു...

ശൂ ശൂ ...  അടുത്തിരിക്കുന്ന നവീന്‍ പിന്നെ എന്നെ വിളിക്കുന്നുണ്ടായിരുന്നു...
ഞാന്‍ അങ്ങോട്ട്‌ നോക്ക്കി .... ഏതാ ചോദ്യം .. ? എന്ന് അവന്‍ ചോദിച്ചു..

ഞാന്‍ മടിച്ചില്ല !!, ഫിബോനോസീ സീരിസ് ആണന്നു പറഞ്ഞു ...

അവന്‍റെ തൊട്ട് അടുത്തിരിക്കുന്ന മിര്‍ലാനി എന്ന പഠിപ്പ് ലിസ്റ്റിന്‍റെ കയ്യിന്നു ഒരു പേപ്പര്‍ വാങ്ങിച്ചു ..
അവന്‍റെ രെജിസ്ടര്‍ നമ്പര്‍ ഉറക്കെ അയാള്‍ വിളിക്കുന്നുണ്ടായിരുന്നു....

അവന്‍ എഴുനേറ്റ് യസ് സാര്‍ എന്ന് ഉറക്കെ ന്നു പറഞ്ഞു ... അ വിടെ നിനും എഴുനേറ്റ് അവന്‍റെ കയ്യിലിരുന്ന ആ പേപ്പര്‍ എനിക്ക് വീശി തന്നു അവന്‍ നടന്നു പോയി..
പരീക്ഷ ഹാളില്‍ ഇട്ടിരുന്ന ഫാന്‍ കാറ്റില്‍ അത് എന്‍റെ കസേരയുടെ തുട്ടപ്പുരത്ത് വന്നു വീണു ... ആരും കണ്ടില്ല !! ... ഞാന്‍ അത് കയില്‍ എടുത്തു...
എന്‍റെ രെജിസ്ടര്‍ നമ്പര്‍ അപ്പഴേക്കും വിളി തുടങ്ങിയിരുന്നു.. 301 .... 301 ... Where are you , please submit your papers..
ഞാന്‍ പകച്ചു നില്‍കാതെ നടന്നു നീങ്ങി.. കയ്യിലുണ്ടായിരുന്ന എഴുതാത്ത പേപ്പറുകള്‍ അയാള്‍ക്ക് നീട്ടി...

അയാള്‍ : oye, Its blank paper give me your answer sheet, give me.. കയ്യിലുണ്ടായിരുന്ന ആ പേപ്പര്‍ ചൂണ്ടി കാണിച്ചു അയാള്‍ ചോദിച്ചു.
അയാള്‍ പിനെയും , " i dont have time please give me "

ഞാന്‍ ഒന്നും നോക്കിയില്ല!!! , ഞാന്‍ ആ പേപ്പര്‍ അങ്ങ് കൊടുത്ത്..
അയാള്‍ അത് വാങ്ങിയിട്ട് ഒന്ന് മറിച്ചു നോക്കിയിട്ട് അയാള്‍ പറഞ്ഞു "good" എന്നിട്ട് അയാള്‍ വേരിഫയ്ട് ന്നു സൈന്‍ ചെയ്ത് ആ പേപ്പര്‍ എനിക്ക് തന്നു..
ആയാള്‍ അടുത്ത രെജിസ്ടര്‍ നമ്പര്‍ വിളിച്ചു...

എനിക്കൊന്നും മനസ്സിലായില്ല .. ഞാന്‍ എന്‍റെ ഉത്തരകടലാസ് നോക്കിയപ്പോള്‍ ... ഫിബോനോസി സീരീസ് എന്ന് തലകെട്ടോടെ ഒരു "സി " പ്രോഗ്രാം എഴുതി വച്ചിരിക്കുന്നു..

ഞാന്‍ എന്‍റെ കമ്പ്യൂട്ടറിന് ഇരിക്കുമ്പോള്‍ ഒരു ടീച്ചര്‍ വന്നു കമ്പ്യൂട്ടര്‍ ഊണ ചെയ്ത് തന്നു ഒരു നീല  സ്ക്രീന്‍ ഓണ്‍ ചെയ്ത് തന്നു..

ഏതോ ഒര്രു ക്ലാസില്‍ , സി പ്രോഗ്രാം ടൈപ്പ് ചെയ്യാന്‍ ഒരു കണ്‍സോള്‍ വേണമെന്നും , ആത് ഒരു നീല സ്ക്രീന്‍ ഉള്ള ഒരു വിന്‍ഡോ ആണ് എന്നും പറഞ്ഞത് ഓര്‍ക്കുന്നു..
അടുത്ത ഘട്ട പരീക്ഷ.. പ്രാക്ടിക്കല്‍ ആണ്.. 

ചുറ്റും നോക്കിയപ്പോള്‍ എല്ലാരും അവരവരുടെ ഉത്താകട്ലാസില്‍ എഴുതിയ പ്രോഗ്രാം ആ നീല കളര്‍ ഉല വിന്‍ഡോയില്‍ ടൈപ് ചെയ്യുന്നതാണ് കണ്ടത്..
ഞാനും അങ്ങിനേ ടൈപ് ചെയ്തു നോക്കി..
ടൈപ് ചെയ്തു തെര്‍ന്ന്‍ ഞാന്‍ ടീച്ചറെ വിളിച്ചു..

ടീച്ചര്‍: did you compleat it ?
ഞാന്‍ : yes madam...
ടീച്ചര്‍: Di you compailed ?
ഞാന്‍: എന്താ.. ?

ആ മറുപടി കേട്ടതും ടീച്ചര്‍ കീബോര്‍ഡില്‍ ഏതോ ഒരു കീ പ്രസ് ചെയ്തു .. സ്ക്രീനില്‍ തളിഞ്ഞ ഒരു മെസ്സേജ് ബോക്സ് ഓക്കേ കൊടുത്തു ..
കുറെ നമ്പരുകള്‍ സ്ക്രീനില്‍ പ്രത്യക്ഷ പട്ടു..

ടീച്ചര്‍ എന്‍റെ ഉത്തരകടലാസില്‍ പിന്‍ഭാകത്ത് എഴുതിയിരുന്ന കുറെ നമ്പരുകള്‍ വച്ച്  സ്ക്രീനില്‍ കണ്ട നമ്പരുകള്‍ താരതമ്യം ചെയ്തിട്ട് പറഞ്ഞു ..  " Good, you can wait out side, you can leav the hall"
ടീച്ചര്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ഉത്തരകടലാസ് വാങ്ങി ചുവന്ന മഷിയില്‍ ഔട്ട്‌ പുട്ട് വെരിഫൈട് എന്ന് എഴുതി പൂവന്‍ പറഞ്ഞു ..  ഞാന്‍ പുറത്തോട്ട് നടന്നു...
ആദ്യം ആ ഹാളില്‍ നിന്ന് പുറത്ത് വന്നത് ഞാന്‍ ആയിരുന്നു.. ബാക്കി ഉളവര്‍ എല്ലാവരും അവിടെ ഇരുന്നു ടൈപ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു...
എന്‍റെ പുറകില്‍ തന്നെ കലൈവാനി എന്ന പെണ്‍കുട്ടിയും പുറത്തേക്ക് വന്നിട്ട്  ..എന്നോട്  പറഞ്ഞു ... "താങ്ക്സ് " ....

" ബിറ്റ് ഇല്ലെനാ നാ ഇന്ത എക്സാമിക്ക് ഫൈല്‍ ആയിരിന്തേ ...! " താങ്ക്സ്...

പരീക്ഷ തീര്‍ന്നിരുന്നില്ല!!, ഒരു റൌണ്ട് കൂടി ബാക്കി ഉണ്ട്, വൈവ ...!!!

ഓരോ രുതര്‍ പുറത്ത് വന്നു തുടങ്ങിയതോടെ അവിടെ ഇരുന്ന ഒരാള്‍ ഹളിനകത്തോട്ട് തന്നെ പിന്നെയും വിളിച്ചു കൊണ്ടിരുന്നു...

വൈവക്ക് പോകുന്നതിനു മുന്പ് തന്നെ വരാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കലൈവാനി യോട്റ്  ചോദിച്ചു മനസ്സിലാക്കിയതിനാല്‍... ആ റൌണ്ടും successfull ആയി കംബ്ലീറ്റ് ചെയ്തു..

അന്ന് ഞാന്‍ കോളേജ് ന്നു ഹോസ്ടളിലോട്ട് പോകുമ്പോള്‍ രണ്ടു കാര്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു..
ഒന്ന് ) ഇനി ഒരിക്കലും ഞാന്‍ പരീക്ഷക് "തുണ്ട്" കൊണ്ട് പോകില്ല !!
രണ്ട്)  ഒരു എഞ്ചിനീയര്‍ക്ക്  പരീക്ഷ എന്ന് പറയുന്നത്  ഒരു യുദ്ധം തന്നെ ആണ്, ആ യുദ്ധത്തില്‍ രണ്ടു ശത്രുക്കള്‍ മാത്രമേ ഉള്ളൂ .. ഒന്ന് "ടീച്ചര്‍മാര്‍" .. പിന്നെ "വിജയം" ... ഒരു പരീക്ഷ ഹാള്‍ ശരിക്കും ഒരു യുദ്ധ കാളമാണ്.. അവിടെ ഉള്ള എല്ലാ വിദ്യാര്‍ഥികളും , യുദ്ധ കളങ്ങളിലെ വീരന്മാരാണ്.
ആ വീരന്മാര്‍ എല്ലാരും ഒറ്റ കെട്ടാണ് ..

ഉടക്കാന്‍ കഴിയാത്ത "കെട്ട്"         

Share this:

CONVERSATION

0 comments:

Post a Comment