image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ചോദ്യ കടലാസ്

എല്ലാ പരെക്ഷനത്തിന്‍റെയും മൈക്രോ ഫോട്ടോ കോപ്പി കയ്യില്‍ എടുത്ത് ... നേരെ കൊലെജിലോട്ടു നടന്നു..  അടുത്ത പ്രശനം ഇതൊക്കെ എവിടെ ഒളിപ്പിക്കും എന്നതാണ്... ലാബിനു മുന്നില്‍ തടിച്ചു കൂടി ഇരിക്കുന്ന ക്ട്ടികളെ ദൂരെ നിന്നും കാണാം..
ഞാന്‍ കയ്യിലുള്ള തുണ്ടുകള്‍ എന്‍റെ ജിയോമാട്രി ബോക്സിനുള്ളില്‍ ഒളിപ്പിച്ചു വച്ച് ലാബിലോട്ടു നടന്നു..
പരീക്ഷ നടക്കാന്‍ ഇന്‍ ഏതാനും മിനുട്ടുകള്‍ മാത്രം.. ലാബിനുള്ളിലോട്ടു നോക്കിയാല്‍.. മൂന്ന് ലക്ച്ചര്മാര്‍ അവിടെ ഇരിക്കുന്ന മേശയുടെ മീല്‍ കുറെ കടലാസുകള്‍ നിരത്തി വക്കുന്നു..
എന്‍റെ ബാച്ചിലുള്ള ചില കുട്ടികള്‍, അവരവരുടെ റെക്കോര്‍ഡ്‌ ബുക്കില്‍ നോക്കി എന്തൊക്കയോ... പഠിച്ചു കൊണ്ടിരിക്കുന്നു.... ഞാന്‍ ഇത് വരെ പ്രാക്ടിക്ല്‍ ക്ലാസില്‍ കയറി ഒരു പരീക്ഷണം പോലും ചെയ്തു  നോക്കിയിട്ട് പോലും ഇല്ല ,,, എല്ലാം ആ പടച്ച തമ്പുരാന്‍ വിടിച്ചത് പോലെ തുടരും..
ആരെങ്കിലും ഒക്കെ കൂടെ ഉണ്ടായിരുന്നങ്കില്‍ ഒരു സമാധാനമുണ്ടായിരുന്നു.. ഇത് ആരും കൂടെ ഇല്ലാത്ത അവസ്ഥയായിരുന്നു .. ഞാന്‍ ഒറ്റക്കായിരുന്നു.. ജിയോമാട്രി ബോക്സില്‍ ഒളിപ്പിച്ച തുണ്ട് ആരും കാണാതിരുന്നാല്‍ മതിയായിരുന്നു... കമ്പ്യൂട്ടര്‍ ലാബിനുള്ളില്‍ തടിച്ചു കൂടിയ കുട്ടികള്‍ എല്ലാരും അവരവരുടെ കണ്ണുകള്‍
അവരുടെ പുസ്തകങ്ങളില്‍ ആയതിനാല്‍ പ്രശന്മിമില്ല !. . ലാബിനുള്ളില്‍ നിന്നും ഒരു ആള്‍ പുറത്ത് വന്നു.. എന്നിട്ട് ഇങ്ങനെ പറഞ്ഞു.. (തമിഴില്‍) " എല്ലാരും അവരവരുടെ റെക്കോര്‍ഡ്‌ ബുക്ക് ബ്രൌണ്‍ പേപ്പര്‍ കൊണ്ട് പോതിഞ്ഞിരിക്കണം ഇല്ലങ്കില്‍ ലാബില്‍ അലൌട് ചെയ്യില്ല!!." ചതി ..
ഞാന്‍ എന്‍റെ റെക്കോര്‍ഡ്‌ ബുക്കുകള്‍ ഒന്നും ഞാന്‍ പോതിഞ്ഞിരുന്നില്ല..  ഇത് നേരെത്തെ പറയുകയാണങ്കില്‍ എന്തങ്കിലും ഒക്കെ ചെയ്യാമായിരുന്നു.. ശ്ശെ !!!.. ഇതിപ്പോ പരീക്ഷ തുടങ്ങാന്‍ ഇനി അര മണിക്കൂര്‍ മാത്രമേ ഉള്ളൂ .. കയിലുണ്ടായിരുന്ന അകെയുള്ള നൂറു രൂപ തുണ്ട് റടി ആക്കാന്‍ കൊടുത്ത്. വേറെ എന്‍റെ കയ്യില്‍ കാശും ഉണ്ടായിരുന്നില്ല !!.
അധവാ കാശു ഉണ്ടങ്കിലും എവിടുന്ന ബ്രൌണ്‍ പേപ്പര്‍ വാങ്ങിക്കുന്നത്. ..  സമയം വളരെ അധിക്രമിച്ചിരുന്നു.. എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിലക്കാന്‍ പോലും  സമയമില്ല!!!, .. പക്ഷെ എന്നെപോലെ റെക്കോര്‍ഡ്‌ ബുക്ക്‌ പോതിയാത്ത കുറെ പേരും ഉണ്ടായിരുന്നു.. അത് അറിഞ്ഞപ്പഴാണ് എനിക്ക് നേരെ ചൊവ്വേ ശ്വാസം വീണത്‌..
ഞാന്‍ തമിഴില്‍ അറിയാവുന്ന ഭഷാ പരിക്ഞാന്നം യൂസ് ചെയ്തു എന്ത് ചെയ്യണം ന്നു അവരോടു തിരക്കി.. ആര്‍ക്കും ശ്വാസധമായ ഒരു പരിഹാരം പറഞ്ഞില്ല. ലാബിനുള്ളിലോട്ട് ഓരോ കുട്ടികളും വരിവരിയായി കയറി തുടങ്ങി.. അവരുടെ റെക്കോര്‍ഡ്‌ ബുക്കുകള്‍ എല്ലാം പൊതിഞ്ഞിരുന്നു.. സമയം അതിക്രമിച്ചു ആക്രമിച്ചു തുടങ്ങി ..
ആ സമയത്താണ് നവീന്‍ എന്ന് പേരുള്ള ഒരു ക്ലാസ് മീറ്റിനു ഒരു മുട്ടന്‍ ഐഡിയ തോന്നിയത്.. ഞങ്ങള്‍ എല്ലാവരും അവനെ കൂട്ട് പിടിച്ചു..

ഇന്നലെ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്തികള്‍ക്ക് ലാബ് എക്സാമിനേഷന്‍ കഴിഞ്ഞിരുന്നു.. അവരുടെ റെക്കോര്‍ഡ്‌ റിപ്പോര്‍ട്ടുകള്‍ ലാബിനുപുറത്തുള്ള ഒരു ഷെല്‍ഫില്‍ അടുക്കി വച്ചിരുന്നു ..  റെക്കോര്‍ഡ്‌ ബുക്ക്‌ എന്ന് പറയുന്ന സാധനം ചുമ്മാ ലാബില്‍ കയറാന്‍ വേണ്ടി മാത്രം ടൈപ് ചയ്തുണ്ടാക്കുന്ന ഒരു സാധനം ആണ്, പരീക്ഷ കഴിഞ്ഞാല്‍ ഇതിനു പിന്നെ പ്രത്യേകിച്ചു ആവശ്യങ്ങള്‍ ഒന്നും ഇല്ല.
പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഇതിന്‍റെ നടുവില്‍ ഒരു തുള ഇട്ടു ലാബിനു പുറത്ത് കൊടുന്നു വക്കും. അവരവരുടെ റെക്കോര്‍ഡ്‌ ബുക്കുകള്‍ അവരവര്‍ തിരഞ്ഞു പിടച്ചു കൊണ്ട് പോയിരിക്കണം അതാണ്‌ റൂള്‍..
പക്ഷെ ഇന്നലെ പരീക്ഷ കഴിഞ്ഞവരുടെ റെക്കോര്‍ഡ്‌ ബുക്കുകള്‍ അതുപോലെ തന്നെ അവിടെ ഉണ്ടായിരുന്നു.. എല്ലാ ബ്രൌണ്‍ പേപ്പറില്‍ പൊതിഞ്ഞിരുന്നു....

ഞങ്ങള്‍ എല്ലാവരും അതിന്‍റെ പൊതി മാത്രം അടിച്ചു മാറ്റി .. പക്ഷെ പോതിക്ക് നടുവില്‍ ഒരു തുള ഉണ്ടായിരുന്നു.. ആ തുള പുറകിലെക്ക് മാറ്റി ഞങ്ങളുടെ റെക്കോര്‍ഡ്‌ ബുകുകള്‍ പൊതിഞ്ഞു.. ഇതൊക്കെ ലാബിനുള്ളില്‍ ഇരിക്കുന്ന എക്സാമിനര്‍ കനുന്നുണ്ടായിരുന്നു.. ഞങ്ങള്‍ ലാബിനു പുറത്ത് നിന്നു വിഷമിക്കുന്നാത് കൊണ്ടായിരിക്കാം, അവര്‍ ഒന്നും പറഞ്ഞില്ല !!!.

അങ്ങിനെ ഞാനും ലാബില്‍നുള്ളില്‍ കയറി ... റെക്കോര്‍ഡ്‌ ബുക്കിലെ ആദ്യ പേജു മറിച്ചു വച്ചു, അവിടെ ഉണ്ടായിരുന്ന മേശയുടെ മുകളില്‍ അടുക്കി വച്ചു.  ഓരോരുത്തര്‍ വരിയായി നില്‍ക്കുന്നു.. കയ്യില്‍ഉള്ള ജിയോമാട്രി ബോക്സ് pantil ഒരു പോക്കറ്റില്‍ വച്ചു .. മുന്നിലെ ഒരു മേശയുടെ മുകളില്‍ ഞങ്ങള്‍ക്ക്കുള്ള ചോദ്യങ്ങളും പിന്നെ ഉത്തരകടലാസുകളും വച്ചിരിക്കുന്നു.... അവിടെ നിധി കാക്കുന്ന ബൂധത്താനെ പോലെ ഒരു ആള്‍ ഇരിക്കുന്നു..
അയാളെ ജാന്‍ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല... ആളുടെ ഐ ടി കാര്‍ഡ് നോക്കുമ്പോള്‍ പി എസ് ജി കോളേജ് ഓഫ് ടെക്നോളജി എന്ന്ഴുതിയിരുന്നു.. ആളെ കാണാന്‍ അല്‍പം പ്രായം തോന്നിക്കും ... അയാളുടെ തലയിലെ കുറച്ചു മുടികള്‍ വെളുത്തിരുന്നു...

ഞാന്‍ പടച്ച തമ്പുരാനെ മനസ്സില്‍ വിചാരിച്ചു ഒരു ചോദ്യ പേപ്പര്‍ എടുത്ത് , ദൈവമേ ഈസി ആയിട്ടുള്ള ചോദ്യം ആയിരിക്കണേ !!!, ചോദ്യകടലാസിനു മുന്നില്‍ എഴുതിയ ഒരു നമ്പര്‍ അവിടെ ഉണ്ടായിരുന്ന ഒരു പേപ്പറില്‍ എഴുതി സൈന്‍ ചെയ്തു എനിക്ക് അലോട്ട് ചെയ്ത കമ്പ്യൂട്ടറിന് മുന്ന്നില്‍ ചന്നിരിന്നു.
ഞാ ചോദ്യ കടലാസ് മറിച്ചു നോക്കി
" Write a c program to exicute Fibonacci series"
ഒരു വല്ലാത്ത ചോദ്യമായിരുന്നു അത് .. ഞാന്‍ കേട്ടിട്ടു പോലുമില്ല.. ഞാന്‍ റെക്കോര്‍ഡ്‌ ടൈപ്പ് ചെയ്തപ്പോള്‍ പോലും അതുപോലൊരു വക്കും പോലും ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നില്ല..
തുണ്ട് ഉണ്ടല്ലോ എന്നാ ദൈര്യം എന്നെ പേടിപെടുത്താതെ പിടച്ചു നിര്‍ത്തി..

പരീക്ഷയുടെ ആദ്യ ഘട്ടം തുടങ്ങി, എഴുത്ത് പരീക്ഷ ..
ഞാന്‍ ചുറ്റും നോക്കി എല്ലാരും അതുപോലെ എല്ലാരേം തിരിഞ്ഞു നോക്കി കൊണ്ടിരിക്കുകയായിരുന്നു.. പക്ഷെ കുറച്ച് പടിപ്പു ലിസ്റ്റുകള്‍ മാത്രം അവിടെ ഇരുന്നു എഴുതുന്നുണ്ടായിരുന്നു...  ബാക്കി ഉള്ളവര്‍ ചുമ്മാ ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്..
പരീക്ഷ ഹാളില്‍ ഒരാള് മാത്രമാണ് നോക്കാനുള്ളത്  അതുകൊണ്ട് തന്നെ തുണ്ട് എടുക്കാന്‍ പ്രയാസമില്ല എന്ന് വിചാരിച്ചു.. പോക്കറ്റില്‍ നിന്നും എന്‍റെ ജിയോമട്രി ബോക്സ് എടുത്ത് കമ്പ്യൂടര്‍ മോണിറ്റര്‍ മുന്നില്‍ വച്ചു...

(തുടരും )
   

Share this:

CONVERSATION

0 comments:

Post a Comment