image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

തുണ്ട് കാണ്മാനില്ല !!!

ഇതുവരെ ഒരു എക്സാമിനും ഞാന്‍ കോപ്പി അടിച്ചിട്ടില്ല!!, അതുകൊണ്ട് തന്നെ , എന്‍റെ മുന്നില്‍ ഇരിക്കുന്ന ആ ജിയോമട്രി ബോക്സ് തുറക്കാന്‍ ഒരു മടി... ചുറ്റും നോക്കി ... ദൂരെ ആ ചോദ്യ കടലാസ് എടുത്ത ആ മേശക്ക് മുന്നില്‍ ഇരിക്കുന്ന ആ ആള്‍ , എന്നെ നോക്കി ഇര്ക്കുന്നതായി എനിക്ക് തോന്നി.
നഞ്ഞ്‌ തീകലുന്നത് പോലെ ... അവിടെ ഇവടെ ഒക്കെ പൊള്ളുന്നു... പനിക്കുന്നുണ്ടോ എന്നൊരു തോന്നല്‍, ഞാന്‍ കയ്യ് എന്‍റെ കഴുത്തില്‍ വച്ചു നോക്കി, പക്ഷെ വിയര്‍ത്തൊലിച്ച നനവാണ് എനിക്ക് ഫീല്‍ ചെയ്തത്...
ചുറ്റും നോക്കുമ്പോള്‍ എല്ലാവരും അവിടെ എവിടേയോ നോക്കി ഇരിക്കുന്നു, ചിലപ്പേര്‍ അങ്ങ്യം കാണിച്ചു കംമ്യൂനിക്കേശന്‍ ചെയ്യുന്നു.. ചിലപ്പേര്‍ താടിക്ക് കൈ പിടച്ചു പെന്‍സിലിന്‍റെ മുന ഒടിച്ചിരിക്കുന്നു ...
ആരും പഠിച്ചിട്ടില്ല എന്ന് തോന്നുന്നു..
ആരും ഒന്നും എഴതുന്നില്ല.
തുണ്ട് എടുക്കണോ ?, എടുത്തില്ലങ്കില്‍ ദാ ഈ കാണുന്ന പേപ്പര്‍ ഇങ്ങനെ അങ്ങ് കൊടുത്തിട്ട് തിരിച്ചു പോകേണ്ടി വരും, എന്നിട്ട് അടുത്ത വര്‍ഷം സപ്ലൈ എഴുതേണ്ടി വരും.. പ്രാക്ടിക്കളിനോക്കെ എന്തങ്കിലും എഴുതി വച്ചാല്‍ പാസാകും ന്നു ഒരു സീനിയര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. അങ്ങിനെ ഇരിക്കുമ്പോ ഞാന്‍ ഒന്നും എഴുതാതെ സപ്ലെ വച്ചാല്‍ അകെ മോശമാകും...
ആ സമയമായിരുന്നു..  കോളേജിലെ പ്യൂണിന്‍റെ, എന്‍റെ പ്യൂണേ ഇങ്ങളാണ് എന്‍റെ പ്യൂണ്‍... അയാളുടെ കയ്യില്‍ ഒരു ഫ്ലാസ്കും ഒരു ബിസ്കറ്റ് കവറും ഉണ്ടായിരുന്നു... എന്‍റെ പ്രാര്‍ത്ഥന കേട്ടു... 
(ഇത് വായിക്കുന്നതിനു മുന്‍പ്, ഇതിനു തൊട്ട് മുന്പ് പോസ്റ്റ് ചെയ്ത പോസ്റ്റ്‌ വായിക്കൂ, എന്നാലെ ഈ പോസ്റ്റ്‌ മനസ്സിലാകൂ, പ്ലീസ്‌..!)

പ്രാക്റ്റിക്കല്‍ ഹാന്‍ഡില്‍ ചെയ്യുന്ന ആ ലക്ചറും പിന്നെ മേശക്കു അപ്പുറത്ത് ഇരിക്കുന്ന ആ സാറും അയാളുടെ അടുത്തേക്ക്  പോയി ...

ശൂ ... ശൂ .....  അപുരത്ത് ഇരിക്കുന്ന നവീനിന്‍റെ ശബ്ദമായിരുന്നു...  എക്സാം ഹാളില്‍ ആരും ഇല്ലാത്തത് കൊണ്ട് എല്ലാ അങ്ങ്യം കൊണ്ട് സംസാരിച്ചിരുന്ന എല്ലാ കുട്ടികളും വായ്‌ കൊണ്ട് സസാര്‍ക്കാന്‍ തുടങ്ങി.. പക്ഷെ ശബ്ദം പുറത്ത് കേള്‍ക്കാത്ത രീതിയില്‍... ഞാന്‍ അവന്‍റെ വിളി കേട്ട്  തിരിഞ്ഞു നോക്കി.. അവന്‍ കൈകൊണ്ടു അങ്ങ്യം കാണിച്ചു എന്‍റെ ജിയോമട്രി
ബോക്സ് ആവശ്യപട്ടു..
അമ്മച്ചിയെ ..... ഇവനെങ്ങിനെ ഞാന്‍ തുണ്ട് കൊണ്ട് വന്ന്നത് അറിഞ്ഞത്.... പെട്ടത് തന്നെ.. ഇന്‍ ഇപ്പൊ തുണ്ട് കൊടുത്ത്തില്ലങ്കില്‍ അവനതു ടീച്ചര്‍നോട് പറഞ്ഞു കൊടുക്കും, കാരണം അവന്‍ വിശ്വസിക്കാന്‍ പറ്റാത്ത വാനാണ്. ഇതു നേരീത്താ അവന്‍റെ സ്വഭാവം മാറുകഎന്നറിയില്ല ... അവന്‍റെ വിളിപ്പേര് "ഓന്ത് " , ക്ലാസിലെ എല്ലാരും അവനെ അങ്ങിനെയാ വിളിക്കാറ്..
അവന്‍
പിന്നെയും വിളിച്ചു .. ശൂ...  ശൂ ...  ഡാ താടാ..
വേറെ വഴിയില്ല അവനു അത് കൊടുക്കുക തന്നെ ചെയ്യേണ്ടി വരും .. ഞാന്‍ മനസ്സിലെ മനസ്സോടെ ... എന്‍റെ മുന്നിലിരിക്കുന്ന ജിയോമാട്രി ബോക്സ് എടുത്ത് കണ്ണടച്ച് നീട്ടി.. ദാ .. പിന്നെ അവന്‍റെ വിളി ശൂ.. ശൂ...  ഞാന്‍ മുഖത്തോട്ട് നോക്കിയപ്പോള്‍
"ബോക്സല്ല .... സ്കെലാ വേണ്ടത് "  അവന്‍ പറഞ്ഞു...
ഹാ .... ഒരു നെടുവീര്‍പ്പ് വിട്ടു .. രക്ഷപട്ടു .. ഞാന്‍ അവനു സ്കേല്‍ കൊടുക്കാന്‍ വേണ്ടി ബോക്സ് തുറന്ന്പ്പഴാണ് ... അത് സംഭവിച്ചത്..
.
.
.
.
.
.
.
.
ദാ കിടക്കുന്നു ഞാന്‍ ബോക്സില്‍ ചുരുട്ടി കൂട്ടി വച്ച തുണ്ട് താഴെ ... .... പകച്ചു നിക്കുന്ന ഞാന്‍ അറിയാതെ കയ്യില്‍ ഇരുന്ന ജിയോമട്രി ബോക്സ് കൈ വിട്ടു .... ചടപുടെ ..... തകരം കൊണ്ട് നിര്‍മിച്ച ആ ഒരു പഴയ കാമല്‍ ജിയോമാട്രി ബോക്സ് ആയിരുന്നു അത്.. അതിന്‍റെ വീഴ്ചയില്‍.. പരീക്ഷ  ഹാളില്‍ ഉണ്ടായിരുന്ന നിശബ്ദതയെ തെട്ടിക്കുകയായിരുന്നു..
ഞാന്‍ ആ ഒച്ചയെ ക്രമീകരിച്ചു കണ്ണടച്ചു പിടിച്ചു.... എല്ലാം പെട്ടന്നായിരുന്നു..
ആ നിമിഷം എന്‍റെ മനസ്സില്‍ ഓടിയത് ഒരു  കോപ്പി അടിച്ചു പുറത്താക്കിയ ഒരു എന്ജിനീയര്‍ വിദ്യാര്‍ത്ഥിയുടെ ഒരു രണ്ടരമണികൂര്‍ പടമായിരുന്നു...
.. എന്‍റെ ഹ്ര്ടദയത്തിനു ഒരു ഫരാരി കാറിന്‍റെ സ്പീഡ് ഉണ്ടായിരുന്നു 
പുറത്തേക് പോയ ഹാള്‍ ഇന്‍ചാര്‍ജ് വായിലെ ബിസ്കറ്റ് കഷ്ണം ഇറക്കാതെ .. ജനാല വഴി എത്തി നോക്കി " എന്നാടാ ഉള്ളെ സൌണ്ട്?? " എന്ന് അലറി വിളിക്കുംബോഴാണ് ഞാന്‍ കണ്ണ് തുറന്നത് ....
അതിനു   മറുപടിയായ് ജനലിനടുത്ത് ഇരിക്കുന്ന ഒരു കുട്ടി " ജിയോമാട്രി ബോക്സ് മാടം , കീളെ വിളിന്ത്ച്ച് "

താഴെ നോക്കുമ്പോള്‍ ജിയോമാട്രി ബോക്സില്‍ ഇരുന്ന കോമ്പസും പോട്രാക്ര്‍, സ്കേല്‍ ഒക്കെ ചിതറി കിടക്കുന്നു...
ഞാന്‍ ആ തുണ്ടും തിരഞ്ഞു..

അമ്മെ ,, അത് എവിടെ പോയി... ഞാന്‍ എന്‍റെ കാലിനടിയിലും ഞാന്‍ ഇരിക്കുന്ന കസേരക്കടിയിലും ഒന്ന് പരതി ...
പക്ഷെ അത് കാണ്മാനില്ല ...

തുണ്ട് കാണ്മാനില്ല !!!

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment