image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എന്‍റെ പ്രശ്നങ്ങളും ഞാനും മാത്രം...

ആഷിക്ക് ഇക്കാന്‍റെ പറച്ചില്‍ അത്ര പിടിച്ചില്ലാന്നു തോന്നുനു അങ്ങേര്‍ക്ക്, ആ സമയം അങ്ങേരുടെ മുഖം വല്ലാണ്ട് ചുവന്നിരുന്ന്നു... ഞങ്ങള്‍ ബജറ്റ് വിഷയം സംസാരിക്കാന്‍ വരുമ്പഴേക്കും അയാള്‍ നിരുത്തന്നു പറഞ്ഞ്
ആ പുസ്തകത്തിലോട്ട് തന്നെ നോക്കി ഇരിക്കും.. അങ്ങേര് കുറെ നേരം അതിലോട്ടു തെന്നെ നോക്കി നിന്നുട്ടു അങ്ങേര് ഇങ്ങനെ പറഞ്ഞു..
"This will be difficult, actually we expect only some amount to this function. But in your required budget is not affordable to the management. "
ചതിച്ചല്ലോ ഭ്കവാനേ!!!, അങ്ങേര് എന്താ പറഞ്ഞന്നു മനസ്സിലയോ ? , ഞങ്ങള്‍ കൊടുത്ത ബജറ്റില്‍ ഈ ഫക്ഷന്‍ നടത്താന്‍ ബുധിമുട്ടുണ്ടാത്രേ, അത്രേം പണം കോളേജ് മനാജ്മന്‍റെ അനുവദിച്ചു തരില്ലത്രേ !!!.
ഇത്രേം പറഞ്ഞു ന്വവടച്ചതും, ആഷിക്ക് എന്‍റെ മുഖതതോട്ടു നോക്കി, വല്ലതും നടക്കുമോ ? ...
കലൈവാണി പാവം, ആ ബജറ്റ് അപ്പ്രൂവ് ചെയ്യാന്‍ പെകി നോക്കി, നടന്നില്ല. അവസാനം അവള്‍ എത്ര പണം കോളേജ് മനെജ്മന്‍റെ തരും എന്ന് പ്രിന്‍സിപ്പലിനോട് ചോദിച്ചു...
അങ്ങേര് പറഞ്ഞ മറുപടിയിലെ സംഖ്യയില്‍ നാലു പൂജ്യം മാത്രാമേ ഉണ്ടായിരുന്നൊള്ളൂ .. പിന്നെ ഒരു ഒന്നും ..
പക്ഷെ ഞങ്ങള്‍ പ്ലാന്‍ ചെയ്ത പോലെ ഫക്ഷന്‍ നടത്താന്‍ ഉദ്ദേശിച്ച ബജറ്റില്‍ മൂന്നു പൂജ്യം മാത്രമേ ഉണ്ടായിരുന്നോളൂ പക്ഷെ പൂജ്യത്തിന്‍റെ മുന്നില്‍ "68" എന്ന സഖ്യ ഉണ്ടായിരുന്നു..
ഒന്ന് കമ്പയര്‍ ചെയ്തു നോക്ക് , 10000 വും 68000 രണ്ടും രണ്ടു വലുപ്പമുള്ള സംഖ്യകള്‍ .....
കാര്യങ്ങള്‍ കൈവിട്ടു പോയി തുടങ്ങി, ഇത്രേം നാള്‍ പണി എടുത്തിട്ടും , അതുപോലെ സീനിയര്‍സിന്‍റെ അടി മൊത്തം കൊണ്ടതും ഈ ഫക്ഷന്‍ നടത്താന്‍ വേണ്ടി ആയിരുന്നു,,, ഒടുക്കം ഒന്നുമില്ലാതെ കാറ്റു പോയ ബലൂണ്‍ ആയി പോയി..
ഞങ്ങള്‍ നിരാശയോടെ .. പ്രിന്‍സിപ്പലിന്‍റെ റൂമില്‍ നിന്നും പുറത്തിറങ്ങി.. ആ സമയം ഇത്രേം പ്രശങ്ങള്‍ ഉണ്ടാക്കി കൂടെ ചേര്‍ന്ന സീനിയര്‍ മാര്‍ കാലും മാറി, ഇങ്ങനെ പോയാല്‍ ഞങ്ങളെ കൊണ്ട് ഈ ഫക്ഷന്‍ നടത്താന്‍ കഴിയില്ലാന്ന്‍ അവരും പറഞ്ഞു..
അവരും കൈ ഒഴിഞ്ഞു..
ഇനി ഞാനും എന്‍റെ കൂട്ടുകാരും...  പെട്ടന്ന് തന്നെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി.. കാര്യങ്ങള്‍ നടന്നത് ഞാന്‍ അവരോടു തുറന്നു പറഞ്ഞു...
അടുത്ത സീന്‍ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.. ഭൂരിപക്ഷം ആളുകളും സ്വന്തം കയ്യില്‍ നിന്ന് കാശ് എടുത്ത് ഫക്ഷന്‍ നടത്തണമന്ന്‍ പറഞ്ഞു കാണും എന്ന് വിചാരിച്ച് കാണും അല്ലെ!!,
പക്ഷെ അങ്ങിനെ ഒക്കെ നടക്കാന്‍ ഇത് സിനിമയാല്ല... ജീവിതമാണ്..
ആ മീറ്റിങ്ങിന്റെ ക്ലൈമാക്സ് ഇങ്ങനെ ആയിരന്നു...
ഞങ്ങളും ആ ഫക്ഷന്‍ നടത്തുന്നതില്‍ കൈ ഒഴിയാന്‍ തിരുമാനിച്ചു.. കാരണം അത്രേം പൈസ കൊണ്ട് ആ ഫക്ഷന്‍ നടത്താന്‍ കഴിയില്ലായിരുന്നു ...
ഞങ്ങള്‍ക്ക് ഈ ഫക്ഷന്‍ ഇത്ര ചെറിയ തുക കൊണ്ട് നടത്താന്‍ കഴിയില്ല എന്ന് പറഞ്ഞു ഒരു കത്ത് തയ്യാറാക്കി ..
പ്രിന്സിപളിന്‍റെ കയ്യില്‍ കൊടുത്തു.. നാളെ യാണ് ഫക്ഷന്‍ .. നേരം കളഞ്ഞ് , ഉള്ള ക്ലാസ് മൊത്തം കളഞ്ഞ് ഉണ്ടാക്കിയ പ്ലാന്‍ മൊത്തം വെള്ളത്തിലായി..  എന്തിന് ?
ഞാന്‍ ആ ചോദ്യം എന്നോട് തന്നെ ചോദിച്ചു..
ഞാനും കൂട്ടുകാരും , കൂട്കാരികളും , ക്ലാസിലോട്ട് നടന്നു..
ക്ലാസില്‍ എത്തിയപ്പോള്‍, കുറെ നാള്‍ കണ്ടു പഴകിയതു പോലെ തോന്നി.. കുറെ കാലം ക്ലാസില്‍ വരാതെ ഇരുന്നതിന്‍റെ മുഷിപ്പ് തോന്നി...
ക്ലാസ്സില്‍ എത്തിയ ഉടന്‍ ഞങ്ങളെ നോക്കി ക്ലാസ് മൊത്തം ഒരു പുച്ചിച്ച ചിരി ചിരിച്ചു.. ഒരു വൃത്തി കേട്ട ചിരി...  ഒരു ആക്കിയ ചിരി..
ഏതോ ഒരു ചാപ്റ്റര്‍ ആയിരുന്നു ആ സമയം ലക്ചര്‍ എടുത്ത് കൊണ്ടിരിക്കുന്നത്.. ഏത് വിഷയമാണ് എടുത്ത് കൊണ്ടിരിക്കുന്നത് പോലും അറിയാത്ത അത്ര അകലം നിന്നും പോയി ക്ലാസില്‍ നിന്ന്..
എനിക്ക് വയ്യ എന്ത് എന്ന്‍ അറിയാത്ത ഈ ക്ലാസിലിരിക്കാന്‍.. ദീപ്തിയുടെ തൊട്ട് അപ്പുറത്തിരിക്കുന്ന, കണ്ണട വച്ച പഠിപ്പ്ലിസ്റ്റ് നോട് ഇപ്പൊ എടുക്കുന്ന ചാപ്റ്ററിനെ പറ്റി അന്വേഷിച്ചു ..
അമ്മച്ചിയെ അവിടെയാണ് യഥാര്‍ഥ ബോംബു പൊട്ടിയത്, അവന്‍റെ വായിന്ന്‍ കേട്ട വാര്‍ത്ത എന്‍റെ മനസ്സിലോട്ട് അങ്ങിട്ട അടിച്ചു കയറി.... ഇത് ഈ സെമിസ്റ്ററിലെ അവസാന ചാപ്റ്റര്‍ ആണത്രേ !!! ..
ഈ കാര്യം ദീപ്തിയോടു പറഞ്ഞപ്പോള്‍ അവള്‍ വായില്‍ കൈവച്ചു ഇരുന്നു പോയി...
അകെ പാടെ ഒരു ഞട്ടല്‍ ആയിരുന്നു...
ക്ലാസ് റൂമിലെ ബോര്‍ഡിന്‍ മേലെ തൂകിയട്ട ക്ലോക്കില്‍ പ്രത്യക്ഷ പാടുന്ന ഡേറ്റ്  നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്...   ഞാന്‍ കോളേജില്‍ ചേര്‍ന്ന് ഇവിടെ പഠിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു മാസങ്ങള്‍ തികഞ്ഞു ഇരിരിക്കുന്നു
സമയംവും ദിവസങ്ങളും ഓടി പോയതെ അറിഞ്ഞില്ല..!!
ക്ലാസിലെ കുട്ടികള്‍ അവരുടെ പ്രാക്ടിക്കല്‍ വര്‍ക്ക്‌ ബുക്കുകള്‍ മുഴിമിക്കുന്ന തിരക്കിലായിരുന്നു... മൊത്തം മൂന്ന് പ്രാക്ടിക്കല്‍ ലാബ് ഉണ്ടത്രേ .. മൂന്നിലും ഇരുപത് ചാപ്ട്ടരുകള്‍.. ഇവരൊക്കെ എല്ലാം ചെയ്തു തീര്‍ത്തത്രേ 
ഞാന്‍ ഇത് വരെ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ കയറിയിട്ട് പോലുമില്ല. ആകെപ്പാടെ പരിബ്രാന്തി... പിന്നെ ഒരു സന്തോഷ വിഷയം എന്‍റെ കൂടെ ദീപ്തിയും ആ എട്ടു മലയാളികളും ഉണ്ടന്നുള്ളതാണ്.. അവരും ഇതുവരെ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ കയരിയിട്ടില്ലാത്രേ ...
പിന്നെ ഇക്കാര്യം ഞാന്‍ ദീപ്തിയോടും കൂടെ ഉള്ള മലയാളി പെണ്‍കുട്ടികളോടും തിരക്കിയപ്പോള്‍ അവരൊക്കെ പ്രാക്റ്റിക്കല്‍ ച്യ്തിട്ടില്ലങ്കിലും എല്ലാം എഴുതി വച്ചു സിഗ്നെച്ചര്‍ വാങ്ങി വച്ചിരിക്കുന്നത്രേ!!
അല്ലെങ്കിലും പെണ്‍കുട്ടികള്‍ ഈ വിഷയ്ത്തിലെല്ലാം മിടുക്കികള്‍ ആണല്ലോ ... അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ഭംഗിയായി പ്രോടെക്റ്റ് ചെയ്യും.. സ്വാര്‍ത്ത നിറഞ്ഞ ജന്തുക്കള്‍....
അതിനിടക്കാണ്‌ എച് ഓ ടി ക്ലാസില്‍ വന്നത്...
മൂപ്പത്തിയാരുടെ പ്രസംഗം കേട്ട് പിന്നെയും കുഴഞ്ഞു ... " ഫൈനല്‍ ഏകസാം രണ്ടു മാസം കഴിഞ്ഞാല്‍ നടത്താന്‍ യൂനിവേര്‍സിറ്റി തിരുമാനിച്ചതും പിന്നെ.. ബാക്കില്‍ ഉള്ള  രണ്ടു internal പരീക്ഷ ഉടനെ നടത്താന്‍ കോളേജ് പ്ലാന്‍ ചെയ്തതും...
പിന്നെ ഫൈനല്‍ പ്രാക്റ്റിക്കല്‍ പരീക്ഷ അടുത്ത മാസം നടത്താന്‍ ഉത്തരവ് വന്നതും .. അങ്ങിനെ ഒരു വാജക ബോംബ്‌ ഇട്ട് തിരിച്ചു പോയി. പക്ഷെ ആ ബോംബ്‌ എന്‍റെ മനസ്സിനെയും ശരീരത്തെയും തളര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു...
പ്രശ്നങ്ങള്‍ ഇനിയും ഒരു പാട് ഉണ്ട്... എല്ലാം ഞാന്‍ എപ്പോ തീര്‍ക്കും...
ക്ലാസ് വിടുന്ന സമയത്ത് മൈക്കില്‍ കൂടെ ഒരു അനൌണ്സ് വന്നു "ഞങ്ങളും സീനിയര്‍മാരും കൈ ഒഴിഞ്ഞ ഫക്ഷന്‍ ടീച്ചര്‍ അസോസിയെശന്‍ കയ്യിന്ന്‍ കാശു എടുത്ത് നടത്താന്‍ തിരുമാനിച്ചു"
നടപ്പിലാക്കാന്‍ ഉദേശിച്ച എല്ലാ പ്ലാനുകളും കലൈവാവാണി നിവര്‍ത്തിയില്ലാതെ ടീച്ചര്സിനു സമര്‍പ്പിച്ചു..അതിനു   ഞാനും ഒരു സാക്ഷി ആയി ... അന്ന് ദീപ്തി കാന്റെഎനിലോട്ടു ക്ഷണിച്ചിട്ടും ഞാന്‍ പോയില്ല.. കാരണം മനസ്സിന് ഒരു സുഖം ഉണ്ടായിരുന്നില്ല
ഹോസ്റ്റലിലോട്ട് നടക്കുമ്പോള്‍, ഓരോന്ന് മനസ്സില്‍ വന്നുകൊണ്ടേ ഇരുന്നു...
ഇത്രേം സമയം കളഞ്ഞ് വര്‍ക്ക്‌ ചെയ്തിട്ടും എനിക്കും എന്‍റെ കൂട്ടുക്കാര്‍ക്കും ഒന്നും സാധിക്കാന്‍ കഴിഞ്ഞില്ല, ഈ  ഒരുപാട് കുഞ്ഞു എഞ്ചിനീയര്‍മാരുടെ ഐഡിയകള്‍ ഉണ്ടായിരുന്നു അതില്‍ .. ഇനി എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും കൈ കെട്ടി നോക്കി നിന്നിട്ട് പറയാം ..
ദാ ആ പ്ലാനുകള്‍ ഒക്കെ ഞങ്ങള്‍ ചയ്തതാണന്ന്‍, അത്ര മാത്രം.. പേരും പുകഴും എല്ലാം ഇനി ടീച്ചര്‍മാര്‍ക്ക്... പക്ഷെ ഇതും അല്ല എന്‍റെ പ്രശനം, അതിനുപയോകിച്ച സമയം കൊന്നത് എന്‍റെ പ്രാക്റ്റിക്കല്‍ ക്ലാസുകളായിരുന്നു.. പിന്നെ എന്‍റെ റെക്കോര്‍ഡ്‌ ബുക്കുകള്‍ എഴുതാനുള്ള സമയമായിരുന്നു..
എന്‍റെ കൂട്ട്കാരുമോത്ത് ഒരുമിച്ച് കളിക്കാനും ഇരിക്കാനും സസാരിക്കാനുമുള്ള സമയമായിരുന്നു..
എല്ലാം കഴിഞ്ഞു അവസാനം കിട്ടിയത് , സീനിയര്മാരുടെ കുറച്ചു അടിയും പിന്നെ ഒരു പോലീസ് കേസും, പിന്നെ കുറെ pending academic വര്‍ക്കുകളും...  ...
ഇതൊക്കെ ചിന്തിച്ച് കൂട്ടി ഹോസ്റ്റല്‍ റൂമില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല !!, ഡയറി എടുത്ത്  ഹോസ്റ്റലിലെ ടരസ്സിനു മുകളിലോട്ട് ചെന്നു  താഴേക്ക് നോക്കുമ്പോള്‍ ആരുനില അത്ര ഉയരമായി തോന്നിയില്ല ...
ഞാന്‍ രണ്ടു കാലുകള്‍ പുറത്തോട്ട് ഇട്ടു ആ ഭിത്തിയില്‍ ഇരുന്നു. 
നല്ല കാറ്റ് ...  നല്ല തണുത്ത കാറ്റ് ...
അങ്ങ് ദൂരെ ഫുട്ട്ബാള്‍ ഗ്രൌണ്ടില്‍ കുട്ടികള്‍ പ്രാക്ടീസ് ചെയ്യുന്നത് കാണാം ...
ഇങ്ങനെ ഒറ്റക്ക് ഇരിക്കാന്‍ എന്ത് സുഖം.. ആരോടും ഒന്നും പറയാതെ.. എന്‍റെ പ്രശ്നങ്ങളും ഞാനും മാത്രം...

Share this:

CONVERSATION

0 comments:

Post a Comment