image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ചക്കയിട്ടപ്പോ മുയല്‍ കിട്ടിയ ഒരു എഞ്ചിനീയരുടെ കഥ !!!

ഛെ.. ഇങ്ങനെ ഉള്ള ടെക്നിക്ക് ഞാന്‍ അറിയാതെ പോയല്ലോ ... ആദ്യമേ ഇത് പോലെ ചയ്തിരുന്നങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും മനസ്സില്‍ ഇട്ടു ആയവര്‍ക്കണ്ടിയില്ലായിരുന്നു.. ഹബീബയുടെ കണ്ണിലെ സങ്കടം ഇപ്പോള്‍ മഞ്ഞു പോയിതുടങ്ങിയിരിക്കുന്നു.
റെക്കോര്‍ഡ്‌ സാമ്പ്പ്ല്സ് നോക്കി ഒരു രണ്ടു മണികൂര്‍ കൊണ്ട് മൂന്നു റെക്കോര്‍ഡ്‌ ബുക്ക് ടൈപ് ചെയ്തു തീരത്ത്.... ഹബീബയും ഞാനും പന്നെ അവനും , ഫയലുകള്‍ പെന്‍ഡ്രൈവല്‍ ആക്കി.. റിവ്യൂ രൂമിലോട്ടു നടന്നു...

റിവ്യൂ ... അതാണ് മോനെ ഒരു സംഭവം..
അവിടെ ഇരിക്കുന്ന സാരുന്മാര്‍ക്ക് എന്ത് കൊടുത്താലും കുറ്റവും കുറവും കണ്ടു പിടിക്കലാണ് പണി.. എലാ എഞ്ചിനീയറിംഗ് കുട്ടികളും പ്രാക്ടിക്കല്‍ റെക്കോര്‍ഡ്‌ റിവ്യൂ വാരുക്കുന്നവരായിരിക്കും , കാരണം... സമയം എടുത്ത് ചിന്തിച്ചു തല പുണ്ണാക്കി, നമ്മുടെ വിലപെട്ട സമയം മുഴുവന്‍ ചിലവാഴിച്ചു.
കുത്തിയിരുന്നു ടൈപ് ചയ്തൊക്കെ ചിലപ്പോള്‍ റിവ്യൂ ടൈമില്‍ മാറ്റി ടൈപ് ചെയ്തു കൊണ്ട് വരാന്‍ പറയും...
അവിടെ ഇരിക്കുന്ന സാറുന്മാര്‍ക്ക് എന്തിന്‍റെ അസുകമാണോ എന്നനിക്കറിയില്ല... എല്ലാ ഫയലിനും അവര്‍ കുറ്റം കുറവും കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കും...
ഹെഡ് കറക്ട്ടായില്ല ... ഫോണ്ടിന്‍റെ പതിനരടിയന്തരം കഴിഞ്ഞില്ല..
പിന്നെ ഒരു കോപ്പിലെ അണ്ടര്‍ ലൈന്‍ ഇട്ടില്ല , അങ്ങിനെ പോകുന്നു നീണ്ട റിവ്യൂ കാരണങ്ങള്‍..  ചില കുട്ടികള്‍ റിവ്യൂ കഴിഞ്ഞു പുറത്ത് വരുമ്പോള്‍ കരഞ്ഞു കൊണ്ടാ പുറത്ത് വരാ.. അമമാതിരി വരത്തമാനമാ അവിടെ പറയ ...
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ക്ലാസിലെ  എല്ലാവരുടെ റിവ്യൂവും കഴിഞ്ഞിരുന്നു.... ഞങ്ങള്‍ മൂന്നു പേരും റിവ്യൂക്ക് വേണ്ടി ക്യൂ നിന്നു...
അവിടെ റിവ്യൂ റൂമില്‍ സാരുന്മാര്‍ നിരന്നു ഇരിക്കുന്നു.. ചില പേര്‍ ഇരുന്നു ഉറങ്ങുന്നു.. ചിലപ്പേര്‍ അവരവരുടെ കമ്പ്യൂട്ടറില്‍ ഫസിബൂക് നോക്കുന്നു...  ചിലപേര്‍ ഗെയിം കളിക്കുന്നു.. ചിലപ്പേര്‍ ഞങ്ങളെ പോലെ വയ്കി വന്നവരുടെ ഫയലുകള്‍ റിവ്യൂ ചെയ്യുന്നു..
എന്നെ മുന്നില്‍ നില്കുന്നവന്‍റെ ഡോക്യുമെന്‍റെ നോക്കി അവനോടു വേറെ ഡോകുമന്‍റെ ടയ്പ്പ് ചെയ്തു കൊണ്ട് വരാന്‍ പറഞ്ഞു..
അടുത്തത് എന്‍റെ ഊഴമാണ്..

ഞാന്‍ എന്‍റെ പെന്‍ ഡ്രൈവ് നിട്ടി .. അയാള്‍ അത് വാങ്ങി അയാളുടെ മുന്നിളിര്‍ക്കുന്ന കംബ്യൂട്ടറില്‍ കുത്തി .. ഞാന്‍ ടൈപ് ചെയ്ത അല്ല !! ഞാന്‍ കോപ്പി ചെയ്ത ന്‍റെ ഡോകുമെന്‍റെ നോക്കി തുടങ്ങി..
അയാള്‍ തിരിച്ചും മരിച്ചു നോക്കി ... കുറെ പരത്തി നോക്കി.. കുറച്ചു കഴിഞ്ഞു എണനെ ഒരു തരപിച്ചൊരു നോട്ടം നോക്കി..  എന്നീട്ട് അവിടെ ഇരിക്കുന്ന സീനിയര്‍ സ്ടാഫിനെ വിളിച്ചു ...
അമ്മച്ചിയെ !!!.. ഞാന്‍ കോപ്പി ചെയ്താണന്ന്‍ ഇയാള്‍ കണ്ടു പിടിച്ചോ ? .. കണ്ടു പിദിച്ചങ്കില്‍ ആദ്യം തൊട്ട് ടൈപ് ചെയ്യേണ്ടി വരുമല്ലോ.. പടച്ച തമ്പുരാനെ..  ..
കൂടെ ഉണ്ടായിരുന്ന അവന്‍ എന്നെ നോക്കി ഒരു ഊള ചിരി ചിരിച്ചു ഞാന്‍ അവാനിട്ടു ഒരു അവിഞ്ഞ ചിരിയും കൊടുത്തു...

സീനിയര്‍ സ്ടാഫ് വന്നും കുറെ മറിചുമ ഗുണിച്ചും നോക്കി കൊണ്ടേ ഇരുന്നു...  എന്‍റെ ഡോകുമെന്‍റെ ആവര്ത്തിച്ച് ആവര്‍ത്തിച്ചു നോക്കി കൊണ്ടിരിന്നു ...
അയാള്‍: സൂപര്‍ , എക്സലന്‍റെ !!! ഗുഡ് റിപ്പോര്‍ട്ട് !!!
ഞാന്‍ ഒന്നും മിണ്ടിയില്ല .. എന്‍റെ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ നെക്ഷത്രങ്ങള്‍ മിന്നി മറയുകയായിരുന്നു...
ങേ ..... ചക്ക ഇട്ടപ്പോ മുയലിനെ കിട്ടിയ അവസ്ഥ..  ....
സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി ആര്‍ത്ത് വിളിക്കാന്‍ തോന്നി ..
പക്ഷെ റിവ്യൂ ഹാള്‍ ആയതുകൊണ്ട് അടക്കി പിടിച്ചു..
ആയ സീനിയര്‍ സ്ടാഫിനു ആ റിപ്പോര്‍ട്ട് ഭയങ്കരമായിട്ട് അങ്ങ് ഇഷ്ടപട്ടു ....  അയാള്‍ അത് കോപ്പി ചെയ്യുകയും ചെയ്തു ... പെന്‍ ഡ്രൈവ് എന്‍റെ കയ്യില്‍ തന്നിട്ട് , ഇതിന്‍റെ ഒരു കോപ്പി ലൈബ്രറിയില്‍ കൊടുത്തേക്ക് .. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം എന്നും അയാള്‍ പറഞ്ഞു...
അയാള്‍ എന്‍റെ റിപ്പോര്‍ട്ട് കണ്ട സന്തോഷത്തില്‍ അവിടെ ഉണ്ടായിരുന്ന്‍ ബാക്കിയുള്ള എല്ലാവര്ക്കും ചില ചെറിയ മാറ്റങ്ങള്‍ പറഞ്ഞു റിപ്പോര്‍ട്ട് പ്രിന്‍റ് അപ്പ്രൂവ് കൊടുത്തു ...
ഹബീബയുടെ മുകത്ത ചിരി വന്നു...
കൂടെ വന്ന കൂട്ടുകാരന്‍ , അതിശയിച്ച് എന്നെ നോക്കി...
അവന്‍: ഹ്മം പൊളിച്ചോ !!!
എന്നും പറഞ്ഞു...

അങ്ങിനെ ആ പ്രശനത്തിന് ഒരു പരിഹാരം എന്‍റെ കൂട്ടുകാരന്‍റെ രൂപത്തില്‍ പടച്ച തമ്പുരാന്‍ കാണിച്ചു തന്നു.. എന്‍റെ അഞ്ചു നേരത്തെ പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടിയത് പോലെ ഒരു അവസ്ഥ ...
സന്തോഷത്തോടെ ആണ് അന്ന് ഞാന്‍ ഹോസ്റ്റലിലോട്ട് നടന്നത് .

റിവ്യൂ സാര്‍ നാല്ല റിപ്പോര്‍ട്ട് എന്ന സര്‍ട്ടിഫിക്കറ്റ് തന്നതോടെ , ടീച്ചര്‍മാരുടെ കയ്യില്‍ നിന്നും സിഗ്നേച്ചര്‍ വാങ്ങാന്‍ ഒരു താമസവും ഉണ്ടായില്ല...
ഒറ്റ ദിവസങ്ങള്‍ കൊണ്ട് മൂന്ന് റെക്കോര്‍ഡ്‌ വര്‍ക്ക് കംബ്ലീറ്റ് ചെയ്തു സിഗ്നെച്ച് ര്‍ വാങ്ങിച്ച ഒരേയൊരു എഞ്ചിനീയര്‍ വിധ്യാര്‍ത്ഥി ഞാന്‍ ആയിരിക്കും എന്ന് തോന്നി..
സ്വന്തം പുകഴ്ത്തൂകയാണന്നു തോന്നരുത്.. എന്‍റെ അപ്പോഴുണ്ടായ സന്തോഷം അറിയാന്‍ നിങ്ങള്‍ ഒരു എങ്ങിനീയര്‍ വിധ്യാര്‍ത്ഥി ആയിരിക്കണം...
അവര്‍ക്കറിയാം ഒരു റെക്കോര്‍ഡ്‌ ബുക്ക്‌ കംബ്ലീറ്റ് ചെയ്യാനുള്ള പ്രയാസം ...      

Share this:

CONVERSATION

0 comments:

Post a Comment