image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവളുടെ സ്വപ്ന ലോകത്തില്‍ നിന്നും അവള്‍ മടങ്ങിയതേ ഇല്ല

ഞാന്‍ ഒറ്റക്കാണ് എന്നൊരു ഫീല്‍, മനസ്സിനുള്ളില്‍ അങ്ങനെ ഒരു ഫീല്‍ ഉണ്ടായി തുടങ്ങിയത് ഈ ഇടക്കാണ്.. പരീക്ഷയും മറ്റും വന്നുതുടങ്ങിയതോടെ.. വകുനെരങ്ങളിലെ ആ നേരം പോക്ക് വര്‍ത്തമാനവും, പരസപരം ഉള്ള സംസാരവും ഒക്കെ കുറഞ്ഞു കൊണ്ടിരുന്നു.
രൂമേറ്റ്സ് അതുപോലെ തന്നെ ആര്‍ക്കും വരത്തമാനം പറയനോ ... ഒപ്പം ഒരു കപ്പു കാപികുടിക്കാനോ നേരമില്ല..
കൂട്ട് കാരെ എല്ലാം മിസ്സ്‌ ചെയ്യുന്ന അവസ്ഥ, എല്ലാവരും അവരവുരുടെ കാര്യങ്ങളില്‍ ബിസി ....
ദീപ്തിയോട് സംസാരിച്ചിട്ട് കുറെ ദിവസങ്ങളായി... ക്ലാസിലോക്കെ ആള്‍ വരാറുണ്ട് പക്ഷെ ഓരോ വര്‍ക്ക് എന്നും പറഞ്ഞു പിന്നെ കാണാം , ഇത് എഴുതാനുണ്ട് , പഠിക്കാനുണ്ട് എന്നും പറഞ്ഞു എല്ലാരും ഒഴിഞ്ഞു മാറാന്‍ തുടങ്ങി..
എനിക്കും ഒരുപാടു എഴുതാനും പടിക്കാനോക്കെ ഉണ്ട്... പക്ഷെ ഈ വേര്പാട് അത് എനിക്ക് വളരെ അതികം ഫീല്‍ ചെയ്യാന്‍ തുടങ്ങി...
ആ എട്ടു മലയാളികളും അതുപോലെ തന്നെ , എല്ലാവരും അവരവരുടെ വഴികളില്‍ ബിസി ആയി തുടങ്ങി...
അങ്ങിനെ ഇരിക്കെ ആണ് അന്ന് എന്നെ എച് ഓ ടി അവരുടെ കാബിനിലേക്ക്‌ വിളിപിച്ചത്..
ഒന്നിനും അല്ല,
എന്നെ പറ്റി ഏതോ ഒരു ലക്ചര്‍ കബ്ലൈന്‍റെ ചയ്തിട്ടുണ്ടാത്രേ !!!, അത് ചോദ്യം ചെയ്യാനാണ് എന്നെ വിളിപ്പിച്ചത്..
മൂപ്പത്തിയാര്‍ എന്തൊക്കയോ തമിഴില്‍ കുറെ പറഞ്ഞു എനിക്ക് കുറച്ചൊക്കെ മനസ്സിലായി , കുറച്ചു മനസ്സിലായില്ല!!!,
കാര്യം എന്താന്ന് വച്ചാല്‍ ഞാന്‍ ഇത് വരെ ഒരു പ്രാക്റ്റിക്കല്‍ റെക്കോര്‍ഡ്‌ വര്‍ക്കുകളും ഇത് വരെ കബ്ലീറ്റ് ചെയ്തിട്ടില്ല , അത് എത്രേംപെട്ടന്ന് കബ്ലീറ്റ് ചെയ്തു , പ്രാക്റ്റിക്കല്‍ ക്ലാസ് തീര്‍ക്കാന്‍ അവര്‍ ആവശ്യ പട്ടു..
അകെ മൊത്തം 30 ലബോറട്ടറി പരീക്ഷണങ്ങള്‍ ചെയ്തു തീര്‍ക്കണം..
പിന്നെ കുറെ യൂനിറ്റ് ടെസ്റ്റ്‌ എഴുതണംമത്രേ..
അല്ലങ്കില്‍ എനിക്ക് പരീക്ഷ എഴുതാനുള്ള ഹാള്‍ ടികറ്റ് തരില്ലാന്നു അടിച്ചു പറഞ്ഞു..

വല്ലാത്ത ഒരു അവസ്ഥ ... ഒരു പ്രഷര്‍ കുക്കര്‍ അടുപ്പത്ത് പുകഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്  എനിക്കനുഭാവപെട്ടത് .... ഏതു നേരത്താണോ ഈ എഞ്ചിനീയറിംഗ് എടുക്കാന്‍ ഞാന്‍ തുനിഞ്ഞത്, ദൈവമേ!!, ഇതൊക്കെ നിങ്ങളുടെ പരീക്ഷണം ആണോ ??...
ആ പ്രാക്ടിക്കല്‍ ക്ലാസുകള്‍ എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് ഒരു പിടുത്തവും ഇല്ല !!! ,
എല്ലാം ഒന്നിന്നു തന്നെ തുടങ്ങണം,
ഇതേ പറ്റിഅന്വേഷിക്കാന്‍ ദീപ്തിയെ തിരഞ്ഞു കോളേജ് മൊത്തം കറങ്ങി ...  ലക്ക്ചര്‍ ക്ലാസുകള്‍ അവസാനിച്ചത് കാരണം.. ഇപ്പോള്‍ ക്ലാസുകള്‍ ഉണ്ടാവരില്ല... എല്ലാവരും എവിടെ എങ്കിലും കുത്തിയിരുന്നു എന്തങ്കിലും ഒക്കെ പഠിച്ചു വായിച്ചു , കംബൈന്‍ സ്ടടി നടത്തിയും കോളേജ് വിടുമ്പോ
ഹോസ്റ്റലിലോട്ട് പോകും ഇതായിരിന്നു കുറച്ചു നാള്‍ കോളേജിന്‍റെ അവസ്ഥ...
ഞാന്‍ അവളെ പലയിടത്തും തിരക്കി, പലരോടും അന്വേഷിച്ചു... അവളെ പറ്റി ഒരു വിവരവും ഇല്ല !! , ആ പഴയ കാന്റീന്‍ ലും , പിന്നേ ലാബിന്‍റെ മുന്നിലുള്ള പാര്‍ക്കിലും... എന്നും കാണാറുള്ള ആ കുടച്ചുവട്ടിലും ,,,, അവസാനം ഇന്നുവരെ കേയറാത്ത ലൈബ്രറിയില്‍ വരെ വരെ കയറി നോക്കി ..
ആളെ മഷി ഇട്ടു നോക്കിയാലും കാണാത്ത അവസ്ഥയായിരുന്നു..
അന്വഷിച്ച് അവസാനം എനിക്ക് മടുത്തു...
കോളജ് വരാന്തയിലൂടെ അഴിച്ചുവിട്ട പശുവിനെ പോലെ അലഞ്ഞു തിരിഞ്ഞു.. ...
എല്ലാ കുട്ടികളും അവരവരുടെ കാര്യങ്ങള്‍ നോക്കി ബിസി ആയി കൊണ്ടിരിക്കെ , എന്‍റെ ക്ലാസിലെ ഒരു കുട്ടി മാത്രം വരാന്തയുടെ അരികിലിട്ട ബെഞ്ചില്‍, കൈ താടിക്ക് വച്ച് ഒറ്റക്കിരിക്കുന്നു.. അവള്‍ കറുപ്പ് നിറത്തില്‍ വെള്ള തൂവിയ ഷാള്‍ കൊണ്ട് തല മറച്ചിരുന്നു ..
ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങി ...
അടുത്ത് ചെന്ന് അവളെ വിളിച്ചിട്ടും അവള്‍ അവളുടെ സ്വപ്നലോകത്ത് നിന്നും തിരിച്ചു വന്നില്ല ...
ഞാന്‍ എന്‍റെ കൈ നീട്ടി അവളെ തൊട്ടു വിളിച്ചു..
ഹബീബാ....  hey you are here ?


Share this:

CONVERSATION

0 comments:

Post a Comment