image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവളുടെ കണ്ണുകളില്‍ ഇട്ട കണ്മഷി ഇളകി ഒലിച്ചിറങ്ങിയിരുന്നു..

ഞാന്‍ ഇത് വരെ ഇയാളെ പരിജയപടുത്തി തന്നിട്ടില്ലാല്ലോ !!... ഇവളുടെ പേര് ഹബീബ .. ക്ലാസില്‍ ആരോടും മിണ്ടാത്ത ഒരു കുട്ടി ,,,, ആരോടും മിണ്ടാറില്ല  ന്നു വച്ചാല്‍ ആരോടും മിണ്ടാറില്ല .. ക്ലാസ്സില്‍ ഏതങ്കിലും ടീച്ചര്‍ ചോദ്യം ചോദിച്ചാല്‍ പോലും ഈ കുട്ടി ഉത്തരം പറയാറില്ല ..
എപ്പഴും ഒറ്റക്ക് ഇരുന്നു എന്തങ്കിലും ചിന്തിച്ചു കൊണ്ടേ ഇരിക്കും .. എന്താ ഇത്ര ചിന്തിച്ചുകൂട്ടാന്‍ ഇയാള്ക്കുള്ളത് എന്ന്‍ എനിക്കറിയില്ല ..  എവിടെ ഇയാളെ കണ്ടാലും തടിക്ക് കയിയം കൊടുത്ത് എങ്ങട്ടോ നോക്കി കോണ്ടിരിക്കും..
ഇയാള്‍ ആരോടും മിണ്ടാത്തത് കൊണ്ട് ആരും ഇയാളോട് കൂട്ട് കൂടാനും വരില്ല ..  ഇതാണ് ഹബീബയുടെ കാരക്ടര്‍ ...  ആള്‍ ഒരു തമിഴ് മുസ്ലിം കുട്ടിയാണ്.. ആളുടെ ഫാമിലിയെ കുറിച്ചൊന്നും എനിക്കറിയില്ല.. ഞാന്‍ ഇതു വരെ ചോദിച്ചിട്ടുമില്ല , അവള്‍ ഒന്നും ഇങ്ങോട്ട് പറഞ്ഞതും ഇല്ല..
ഞാന്‍ ഇത് വരെ ഇയാളോട് രണ്ടു പ്രാവശ്യമേ സംസാരിചിട്ടൊള്ളൂ...
പിന്നെ ദാ ഇപ്പഴും സാസിര്ച്ചു നോക്കാം..
(ഞാന്‍ തമിഴിലാണ് അയാളോട്‌ സംസാരിച്ചത് ഇവിടെ അത് മലയല്ത്തില്ലോട്ട് തര്‍ജമ ചെയ്തതാണ് )
ഞാന്‍: എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്..
അവള്‍ എന്നെ നോക്കി, അവളുടെ കണ്ണുകളില്‍ ഇട്ട കണ്മഷി ഇളകി ഒലിച്ചിറങ്ങിയിരുന്നു... അവള്‍ ഏതോ ഒരു സ്വപനലോകത്തനിന്നും ഭൂമിയില്‍ എത്തിയത് പോലെ ചുറ്റുപാടും നോക്കി ..
ഞാന്‍ : ദീപ്തിയെ കണ്ടോ ?
അവള്‍ അവളുടെ തല മാത്രം ആട്ടി , ഞാന്‍ കണ്ടിട്ടില്ലാ എന്ന് കാണിച്ചു... അവളുടെ മുഖം വാടി തണുത്തിരുന്നു.. ചുണ്ടുകള്‍ കോറി താഴ്ന്നിരുന്നു...
ഞാന്‍: എന്താ ഇയാള്‍ക്ക് പറ്റിയെ, ഇയാള്‍ എന്താ കരയാണോ ?
അവള്‍: ഇല്ലാ ... ( അവള്‍ അവളുടെ രണ്ടു കൈകള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു .... കട്ടിച്ച് ഇട്ട കണ്മഴി നനഞ്ഞു അവളുടെ കയ്യിലും മുകത്തും ഒരു കറുത്ത പാട് പോലെ നിന്നു)
ഞാന്‍: ഇയാള്‍ടെ മുകത്തൊരു കണ്മഷി .. (ഞാന്‍ എന്‍റെ കൈ കൊണ്ട് എന്‍റെ മുഖം തൊട്ട് എവിടെ എന്ന് കാണിച്ചു കൊടുത്തു) ,
അവള്‍ ആവളുടെ തലയില്‍ ഇട്ടിരിക്കുന്ന വെളുത്ത നിറത്തില്‍ കറുത്ത പുള്ളിപാകിയ തട്ടം കൊണ്ട് മുഖം തുടച്ചു ..  .. പക്ഷെ കണ്ണിനു ചുറ്റും ആ കറുത്ത പാടുകള്‍ അങ്ങിനെ തന്നെ അവശേഷിച്ചു. അവുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു.. അവളുടെ കണ്ണുകള്‍ ഉറ്റു നോക്കിയാല്‍ നമ്മുടെ കണ്ണില്‍ കണ്ണുനീര്‍
അറിയാതെ വന്നുപോവും അത്രക്ക് അവളുടെ കണ്ണ് കളില്‍ ചുവപ്പുണ്ടായിരുന്നു..
അവാളോട് എന്ത് ചോദിച്ചാലും ഉത്തരം "ഒന്നുല്ല " എന്നായിരിക്കും എന്ന് എനിക്കറിയാം എന്നാലും ഞാന്‍ ചോദിച്ചു
ഞാന്‍: ഇയാള്‍ക്ക് എന്ത് പറ്റി ഇങ്ങനെ കരയാന്‍
അവള്‍: (പ്രതീക്ഷിച്ചത് പോലെ തന്നെ ) ഒന്നുല്ല! ( എന്ന് മറുപടി തന്നു)
ഞാന്‍ പിന്നെ യും ചോദിച്ചു..
ഞാന്‍: എന്താ പ്രശനം , എന്തുണ്ടങ്കിലും പറഞ്ഞോ ... നമുക്ക് പരിഹാരം കാണാം..
അവള്‍:( പിന്നെയും പറഞ്ഞു ) ഒന്നുല്ല !!
അത് വഴി വന്ന കലൈവാണി എന്നോട് പറഞ്ഞു " She missed her completead practical record book before the submission"
ഞാന്‍ എന്‍റെ തലയില്‍ കൈ വച്ച് പോയി.. ഒരു റെക്കോര്‍ഡ്‌ ബുക്ക്‌ നഷ്ട്ടപടുക എന്ന് പറഞ്ഞ ചില്ലറ കാര്യല്ല ... ഒരു സെമിസ്റ്റിലെ മുഴുവന്‍ പ്രാക്റ്റിക്കല്‍ ക്ലാസിലെ പരീക്ഷണങ്ങള്‍ ചെയ്തത്തിന്‍റെ രേപോര്‍ത്കളാണ്
അതിലുള്ളത്, പിന്നെ ഇതൊക്കെ സ്വന്തമായി തന്നെ ടൈപ്പ് അടിച്ചു വിവത ടീച്ചര്‍മാരുടെ ഒപ്പും അതില്‍ വാങ്ങണം..
പക്ഷെ വാസ്തവത്തില്‍ എനിക്കിതുപോലത്തെ മൂന്നണ്ണം ടൈപ് അടിച്ചു ഒപ്പ് വാങ്ങണം .. ..
അവളുടെ അപ്പഴുള്ള പ്രശനെത്താക്കാള്‍ എത്രെയോ പ്രശന്ങ്ങള്‍ എനിക്കുണ്ട് എന്നാലും ഇവളുടെ ഈ അവസ്ഥ കണ്ടു എനിക്ക് സങ്കടം തോന്നി..
ഞാന്‍ ന്‍റെ അവസ്ഥ എടുത്ത് പറഞ്ഞു അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു നോക്കി.. പക്ഷെ രക്ഷയില്ലാ ...  അവസാനം ഞാന്‍ അവളോട് എവിടയന്കിലും വച്ചതായി ഓര്മ ഉണ്ടോ ? എന്ന് അവളോട് ചോദിച്ചു
പക്ഷെ അവള്‍ ഒന്നും മറുപടി പറഞ്ഞില്ല..
പിന്നേം ചോദിച്ചു ..
അവളുടെ മറുപടി  "ഓര്‍മയില്ല എന്നും പറഞ്ഞു "
ഞാന്‍: എപ്പഴാ മിസ്സ്‌ ആയെ ?, ഇന്ന് എവിടക്കയോ പോയോ അവിടെ ഒക്കെ തിരഞ്ഞ , സംഭവം ചിലപ്പോ കിട്ടാന്‍ സദ്യത ഉണ്ട് .. 
അവള്‍: എല്ലാടത്തും പോയി നോക്കി എവിടയും ഇല്ല !!..
ഞാന്‍: എവിടെയോക്കായാ പോയെ ?
അവള്‍: ഞാന്‍ ഉച്ചവരെ ക്ലാസില്‍ തന്നെ ആയിരുന്നു.. പിന്നെ ലൈബ്രറയില്‍ പോയി .. അത് കഴിഞ്ഞു സുബ്മിഷന് വെക്കാന്‍ ബാഗ് നോക്കിയപ്പോള്‍ ബാകില്‍ റെക്കോര്‍ഡ്‌ ബുക്കില്ല ...
ഞാന്‍: ഇയാള്‍ ലൈബ്രറിയില്‍ പോയി നോക്കിയോ ?
അവള്‍: പോയി നോക്കി..  അവിടെ ഒന്നും ഞാന്‍ കണ്ടില്ല ..
ഞാന്‍ : ഇയാള്‍ എന്തിനാ ലൈബ്രറിയില്‍ പോയത് ? പുസ്തകം എടുകാനാണോ ?
അവള്‍: അല്ല കെമിസ്ട്രീ ബുക്ക്‌ തിരിച്ചു വെക്കാന്‍ പോയതാ ....
ഞാന്‍: വാ ഒന്ന് കൂടി അന്വേഷിച്ചിട്ട് വരാം ..
അവളെ ഞാന്‍ ലൈബ്രരിയിലോട്ട് വിളിച്ചു...
(തുടരും )
          
 

Share this:

CONVERSATION

0 comments:

Post a Comment