image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മോനെ മനസ്സിൽ മൂന്നല്ല നാലല്ല , കുറെ ലഡു പൊട്ടി തുടങ്ങി..

ഹബീബയും ഞാനും അവളുടെ റെക്കോർഡ്‌ ബുക്ക്‌ തിരഞ്ഞ്  ലൈബ്രറിയിലോട്ട് നടന്നു..
നടക്കുമ്പോൾ അവളുടെ മുഖം കാണാത്ത വിതം അവളുടെ ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു..
ഞാൻ എപ്പഴും ശ്രദ്ധിക്കാറുണ്ട്, അവൾ നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിലത്തോട്ട് മാത്രമേ നോക്കാരോള്ളൂ ..
കൈ രണ്ടും കൂട്ടി ഒരു ഏതങ്കിലും ഒരു പുസ്തകം നെഞ്ചോടു ചേര്ത്ത്  വച്ചിരിക്കും..
ഒരു നാടൻ മുസ്ലിം തമിഴചി ... അവളുടെ ഇടത്തെ മൂക്കിൽ കണാവുന്നതിലും  ചെറിയ കല്ലിൽ ഒരു മൂകുത്തി കുത്തിയുട്ടുണ്ട്... നടക്കുന്നതിനടക്ക് എന്നെ തിരിഞ്ഞു നോക്കുമ്പോൾ അവളുടെ മൂക്കുത്തിയുടെ തിളക്കം എനിക്ക് കാണാമായിരുന്നു...
പക്ഷെ അവളുടെ കണ്ണുകളിൽ മാത്രം ആ തിളക്കം ഞാൻ കണ്ടില്ല....  ലൈബ്രറിയിലോട്ട് കയറി ചെല്ലുമ്പോൾ തന്നെ ... ഞങ്ങളുടെ ഐ ഡി കാർഡുകൾ സ്കാൻ ചെയ്യണം, അവളുടെതു സ്കാൻ ചെയ്തപ്പോൾ ഒരു പ്രശനവും ഇല്ലാതെ ഡോർ തുറന്നു... തുടർന്ന് ഞാൻ സ്കാൻ ചെയ്തു, പക്ഷെ എൻറെ  കാര്ഡ് മാത്രം സ്കാൻ ആകുന്നില്ല .. അത് മാത്രം അല്ല .. ഒരു മാതിരി ബീബ് സൌണ്ട് വന്നുകൊണ്ടെ.. ഇരുന്നു
അമ്മച്ചിയെ , കോളേജിൽ ചേർന്നിട്ട്  ഇതാആദ്യമ്മായിട്ടാണ് ലൈബ്രറിയിൽ കയറുന്നത്..  ആദ്യമായിട്ടാണ് ഈ കുന്ത്രാണ്ടത്തിൽ കാര്ഡ് സ്കാൻ ചെയ്യുന്നതു..
ആ ബീപ് സൌണ്ട് നിന്നിനത്തെ ഇല്ല, ആ സൌണ്ട് കേട്ട് അകത്ത് നിന്നും ലബ്രെരിയൻ ( ലൈബ്രറി നോക്കുന്ന ആൾ) വന്നീട്ടു..
ഒരു പുച്ഛത്തോടെ എന്നെ നോക്കി ഇങ്ങനെ പറഞ്ഞു .. "This is your First time here right, Dont you know, about the library registration ?, come with me"
അയാൾ അയാളുടെ കരട് എനിക്ക് സ്കാൻ ചെയ്തു തന്നു..
ഞാൻ ഉള്ളിൽ  ചന്നതും അയാള് എൻറെ ഐ ഡി കാർഡു വാങ്ങിച്ചിട്ട് അവിടെ ഉള്ള എൻട്രി കമ്പ്യൂട്ടരിൽ സ്കാൻ ചെയ്ത് എനിക്ക് തന്നു..
എനിട്ട്‌ അയാള് ലൈബ്രറിയുടെ റോൾസ് ആൻഡ്‌ റെഗുലേഷൻ പറഞ്ഞു തന്നു.. ഞാൻ തലയാട്ടി കൊടുത്തു..
അമ്മച്ചിയെ ഉള്ളില ഫുൾ എസി ഇട്ട് തനുപ്പിച്ചിരിക്കുന്നു.. ഹബീബ എന്നെ റീഡിംഗ് രൂമിലോട്ടു കൂട്ടി കൊണ്ട് പോയി..
ഒരു മേശയും കസേരയും കാണിച്ചു അവിടെ ആയിരുന്നു അവൾ അവളുടെ ബാകും പുസ്തകങ്ങളും വച്ചിരുന്നത് എന്ന് പറഞ്ഞു.
ഞാൻ ലൈബ്രറി മുഴുവൻ കണ്ണോടിച്ചു നോക്കി.. കുറെ കുട്ടികൾ എന്തൊക്കയോ ഇരുന്നു വായിക്കുന്നു,, ചിലപേർ ആയിര കണക്കിന് ബുക്കുകൾ അടുക്കി വെച്ച ഭീമൻ റാക്കുകളിൽ പുസ്തങ്ങൾ തിരയുന്നു..
കണ്ണോടിച്ചു നോക്കിയതിൽ ഒരു കാര്യം വ്യക്തമായി.. നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണുന്നത് പോലെ ഉള്ള ലബ്രരിയല്ല ഇത്.. ഇവിടെ ഒരു കഥാ പുസ്തകങ്ങളും കണ്ടില്ല .. ഒരു മാഗസിനുകാളോ ഒന്നും ഇല്ല.
പിന്നെ ഇവിടെ ഉള്ള എല്ലാ പുസ്തകങ്ങല്ക്കും.. വായിൽ കാണാപാഠം വരാത്ത പേരുകളാണ് ഉള്ളത് "theorry of computation and its concepts", "Robotics and its technology with force theory" .. അങ്ങിനെ അങ്ങിനെ കുറെ..........
ഓരോ പുസ്തകത്തിനും തലയണയുടെ കട്ടി ഉണ്ടായിരുന്നു...
ആ പുസ്തകങ്ങൾക്കിടയിൽ എങ്ങാനും ഇവളുടെ റെക്കോർഡ്‌ ബുക്ക് പെട്ടിട്ടുണ്ടങ്കിൽ അമ്മച്ചിയന്നെ അതി ഇനി തിരിച്ചു കിട്ടില്ല..
ആ സമയമാണ് .. എൻറെ എട്ടു മലയാളികളിലെ ഒരു മലയാളി അവിടെ ഒരു കംബ്യൂടരിനു മുന്നില് ഇരിക്കുന്നത്‌ കണ്ടത്....  ഒരു ചില്ലു കൂടിനുള്ളിൽ കുറെ കമ്പ്യൂട്ടറുകൾ നിരത്തി വച്ചിര്ക്കുന്നു.. ആ ചില്ല് കൂടിൻറെ കവാടത്തിൽ "digital library" എന്ന് എഴുതി വച്ചത് ഞാൻ ശ്രദ്ധിച്ചു..
ഞാൻ അവൻറെ അടുത്തോട്ടു നടനന്നു.. ഹബ്ബീബ, പതുക്കെ മേശയുടെ മുകളിൽ അടുക്കി വച്ചിരുന്ന ഓരോ പുസ്തകങ്ങളും എടുത്ത് മാറ്റി അവളുടെ റെക്കോർഡ്‌ ബുക്ക്‌ ഉണ്ടോ എന്നന്വേഷിച്ചു കൊണ്ടിരിക്കുന്നു..  
ആ ചില്ല് കൂട്ടിനുള്ളിൽ പോകണമെങ്കിലും ഐ ഡി കാര്ഡ് സ്കാൻ ചെയ്യണം..  ഞാൻ ഒന്ന് സ്കാൻ ചെയ്തു നോക്കി, നേരീത്തെ പോലെ ഒരു ബീപ് സൌണ്ട് ഒന്നും വന്നില്ല .. ആ ചില്ല് കൂടിന്റെ ഡോർ തുറന്നു.. ഞാൻ ഉള്ളിൽ, ചാന്തും, അവൻ  " നീ എന്താ ഇവിടെ ?"
ഞാൻ: അതു ആദ്യം ഞാനാ ചോദിക്കണ്ടേ !!!
അവൻ: ചുമ്മാ... ! റെക്കോർഡ്‌ വർക്ക്‌ ഒകെ തീര്ക്കണ്ടേ !!!
ഞാൻ: ങാ .. ,,, പിന്നെ നെ ദീപ്തിയെ കണ്ടോ ?
അവൻ: ഇല്ലടാ , കുറച്ചു മുന്പ് ഇവിടെ ഉണ്ടായിരുന്നു.. പക്ഷെ അവൾ ഒരു പുസ്തകം ഇടുത്തു പെട്ടന്ന് പോയി
ഞാൻ: ഓ .. ഓക്കേ പിന്നെ റെക്കോർഡ്‌ വര്ക്ക് കഴിഞ്ഞോ  ? ..
അവൻ: ഇനിയും ഉണ്ട്... പക്ഷെ ദാ ഇപ്പൊ തീരും ,,,
ഞാൻ: എപ്പഴ ടൈപിംഗ് തുടങ്ങിയത്..
അവൻ: ഇപ്പൊ തുടങ്ങിയിട്ടെ ഉള്ളൂ ... പതുക്കെ "ഞാൻ കോപ്പി പേസ്റ്റ് ആണ്.." നെറ്റിൽ ഉള്ള സാമ്പിൾ എടുത്ത് വേറെ പോലെ ആകി പേസ്റ്റ് ചെയ്യും , ഇത്രേ ഉള്ളൂ ...
ഞാൻ : ഓ .. ഇതെങ്ങിനെ ഒറിജിനൽ പോലെ ഉണ്ടാവോ..!!!.. ആരെങ്കിലും കണ്ടു പിടിച്ചാൽ ?
അവൻ: അതിനു ഞാൻ മൊത്തം കോപ്പി അല്ല , വേറെ പോലെ convert ചെയ്താ ഇടുന്നത്..
ഞാൻ: ആശ്ച്ചര്യ്ത്തോടെ..!!!!, " എല്ലാ റെക്കോർടും അങ്ങിനെ ചെയ്യാൻ പറ്റോ ?
അവൻ: ചെയ്യാം...!!!
മോനെ മനസ്സിൽ മൂന്നല്ല നാലല്ല , കുറെ ലഡു പൊട്ടി തുടങ്ങി..
ഞാൻ ചില്ലിനപ്പുരത്തുള്ള ഹബീബയെ ആങ്ങ്യം കാണിച്ചു വിളിച്ചു...  അവൾ  വന്നതും ...
അവൻ: നീയും ഇവളും തമ്മിലെന്താ കച്ചോടം.. പ്രേമം!!!...  ഒരു മാതിരി ആകിയ ചോദ്യം..
അവള്ക്ക് നല്ലപോലെ അവൻ പറഞ്ഞതു മനസ്സിലായിരുന്നു.. പക്ഷേ അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നില്ക്കുകയായിരുന്നു ... 
ഞാൻ: ഓ .. നിന്റെ ഒരു തമാശ .. എടാ കൂതറെ  ഇവളുടെ റെക്കോർഡ്‌ മിസ്സ്‌ ആയത്രേ അത് തപ്പിയ ഇവിടെ വന്നെ..
അവൻ: ഓഹോ .. അങ്ങിനെ , ഇനി വീണടത്ത് കിടന്നു ഉരുളണ്ട ...
ഞാൻ ഹബീബയോടു കാര്യങ്ങൾ പറഞ്ഞു...
അങ്ങിനെ ഞങ്ങൾ മൂന്നു പേരും അവിടെ ഒരു മൂന്നു  കമ്പ്യൂട്ടറിനു മുന്നില് കുത്തി ഇരുന്നു..
അവൻ ഞങ്ങൾക്ക് മൊന്നു സാമ്പിൾ റെക്കോർഡ്‌ റിപ്പോർട്ടുകൾ ഡൌണ്‍ലോഡ് ചെയ്തു തന്നു... 
എന്നിട്ട് പറഞ്ഞു കോപ്പി ചെയ്ത് പോസ്റ്റ്ക്കൊള്ളൂ..
പിന്നെ കുറെ നിങ്ങളെ കാര്യങ്ങളും... കൂടെ ചെര്ത്തികൊള്ളൂ ..................

Share this: