image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അമ്മയുടെ മോതിര വിരലിലെ ആ വളുത്ത പാട് ഞാന് ശ്രദ്ധിച്ചു... കുറെ നാളത്തെ വിയര്പ്പും പുളിപ്പും ആ കാണുന്ന പടിലുണ്ടന്ന് എനിക്കറിയാം..

വീട്ടില് നല്ല സ്വീകാരണമായിരുന്നു, നല്ല ഭക്ഷണം, നല്ല ഉറക്കം, ഒരു പണിയുമില്ല, സുഖമായ ജീവിതം.
കുളി കഴിഞ്ഞ് അമ്മോയോട് അച്ഛന് എവിടെ അന്ന് തിരക്കി.
പക്ഷെ അമ്മയുടെ മറുപടി ഇതായിരുന്നു. " അപ്പൊ വാവേ ... നീ അറിഞ്ഞില്ലേ .. അച്ഛന് തിരിച്ചു ഗല്ഫിലോട്ട് പോയല്ലോ.... ഞാന് നിന്റെ ഹോസ്റ്റലിലോട്ട് വിളിച്ചപ്പോ നീ ക്ലാസിലനന്നു
പറഞ്ഞു, അവര് നിന്നെ അറിയിക്കാം എന്ന് പറഞ്ഞിരുന്നല്ലോ !!!"
ഞെട്ടലോടെയും സങ്കടത്തോടെയും ആയിരുന്നു ആ വാര്ത്ത ഞാന് കേട്ടത്.
അമ്മ : "അച്ഛന്റെ അറബി വേകം വരാന് പറഞ്ഞുത്രേ.. കഴിഞ്ഞ എഴാം തിയ്യതി ആയിരുന്നു പോയത്..."
സങ്കടം സഹിക്കനായില്ല.... കോളേജിന്റെ അച്ഛന്റെ അച്ഛനു വിളിക്കാനാണ് അപ്പൊ തോന്നിയത്. പക്ഷെ വിളിക്കാന് കോളെജിനു അച്ചനില്ലല്ലോ..
തിരിച്ചു ആ സ്ഥലത്ത് തെന്നെ പോയി പ്പഠിക്കണമല്ലോ.. ആ സ്ഥലത്തിനോട് എനിക്ക് വറുപ്പു തോന്നി.
സ്വന്തം റിലേഷന് മരിച്ചാല് പോലും ആ വാര്ത്ത ഞങ്ങള്ക്ക് കിട്ടില്ലാന്ന് തോന്നി പോയി... അവിടെ ജോലി ചെയ്യുന്ന എല്ലാവരും പച്ച ഇറച്ചി തിന്നുന്ന നരഭോജിളാണന്ന്
തോന്നി പോയി.
ഞാന് : അമ്മെ കോളേജില് നിന്നൊരു കത്ത് തന്നു വിട്ടുണ്ട്! ഇതാ ....
അമ്മ അത് വാങ്ങിച്ചു, പൊട്ടിച്ചു വായിക്കാന് ശ്രമിച്ചു.
അമ്മ : ഇത് എന്താ ഇംഗ്ലീഷില് ആണല്ലോ. ഒന്ന് വായിച്ചേ മോനെ !!
അമ്മേ അത് കോളേജിലെ ബാക്കി ഫീസ് അടക്കാനുള്ള നോട്ടീസാ... ഫീസടക്കാതെ കോളേജില് കയറണ്ടാന്ന് പറഞ്ഞു...
ആ കടലാസിലെ അക്കങ്ങള് നോക്കി എത്ര ഫീസ് അടക്കണം എന്ന് അമ്മ മനസിലാക്കി, അമ്മയുടെ മുഖം അകെ വടി തണുത്ത് പോയി.. ആ കാഴ്ച കണ്ടു നിക്കാന് എന്നെ കൊണ്ടാവില്ലയിരുന്നു.
ഞാന് തിരിച്ച് അടുക്കളയിലോട്ട് നടാന്നു, അമ്മെ വിശക്കുന്നു എന്തങ്കിലും കഴിക്കാന് എടുത്ത് വാക്കോ ?
അമ്മയുടെ മറുപടി കണ്ടില്ലാ.. നല്ല വിശപ്പുണ്ടായിരുന്നു. ഞാന് തന്നെ എല്ലാ വിളമ്പി ഭക്ഷണം കഴിച്ചു.
ഞാന് കൈ കഴുകി തോളില് എന്റെ മുണ്ട് എടുത്തിട്ട് ഹാളില് വന്നിരുന്നു. ഹാളില് നിന്നും നോക്കിയാല് അമ്മയുടെ മുറിയുടെ ജനലോരം നന്നായി കാണാം, അമ്മ അമ്മയുടെ തയ്യല് മിഷീന്റെ മുന്നില് ഇരുന്നു എന്തൊക്കയോ
ആലോചിച്ചു , എന്തൊക്കയോ കുത്തി കുറിക്കുന്നത് കണ്ടു....
അമ്മ അച്ഛനു മിസ്ഡ് കാള് വിട്ടന്നു തോന്നുന്നു, തിരിച്ച് അച്ഛന്റെ കളില് മൊബൈല് ശബ്ദിച്ചു... അമ്മയ്ക്ക് ആ ഫോണ് കൊണ്ട് കൊടുത്തു, മ്മാ , അച്ചന്റെ ഫോണ്.
അമ്മ ഫോണ് വങ്ങുമ്പോള് അമ്മയുടെ കണ്ണില് അലപ്തിലതികം കണ്ണ്നീര് നിറഞ്ഞിരുന്നു.
അമ്മ :വാവേ അപ്പുറത്ത് പോ ...
ഞാന് തിരിച്ചു നടക്കുമ്പോള് തിരിഞ്ഞു നോക്കി.... അമ്മ ഫോണ് എടുത്ത് അച്ഛനോട് എന്തൊക്കയോ സംസാരിക്കുന്നു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു... എനിക്ക് ചേറുതായി ഉറക്കം വന്നിരിക്കുന്നു, ഒരു പാട് യാത്ര ചയ്തല്ലേ.. ക്ഷേണം മേല്വേദനയായി അനുഭവപ്പടുന്നു. ഞാന് എന്റെ റൂമിലെ ബെഡില് കിടന്നു..
ഡാ , റയാനെ .. എണീക്കാടാ, നേരം കുറെ ആയില്ലേ ..... അമ്മയുടെ വിളി ആയിരുന്നു അത്...
എഴുനേറ്റ് വാച്ചില് നോക്കിയപ്പോള് നേരം, 11 മണി,
അമ്മ : വേകം കുളിച്ച് റടി ആവ്, നമുക്കൊരു സ്ഥലം വരെ പൂവാം..
ഞാന് എഴുന്നേറ്റ്, കുളിച്ച് , രാവിലത്തെ ഭക്ഷണം കഴിച്ച്, അമ്മയുടെ കൂടെ പുറത്തോട്ടിറങ്ങി. അമ്മയുടെ ഹാന്ഡ് ബാക് പതിവിനേക്കാള് കൂടുതല് വീര്ത്തിരിക്കുന്നത് ശ്രദ്ദിച്ചു..
അമ്മയുടെ കൂടെ നടന്നു നീങ്ങി, ചെന്ന് എത്തിപട്ടത്. ഒരു ഒഫീസിലോട്ടായിരുന്നു.
ഞങ്ങള് കയറി ചെല്ലുമ്പോള് തന്നെ മെലിഞ്ഞ ഒരാള് ഒരു മേശയുടെ മുന്പില് ഇരിക്കുന്നുണ്ടായിരുന്നു. ആളെ കണ്ടാല് ഒരു നോര്ത്ത് ഇന്ത്യന് ലുക്ക് ഉണ്ട്, ഒരു വട്ട കണ്ണടയും വച്ചിട്ടുണ്ട്.
അയാളെ കണ്ടതും, അമ്മ: ഞാന് രാവിലെ വിളിച്ചിരുന്നു.
അയാള് : ആ ..
ഞങ്ങള് അവിടെ ഉണ്ടയിരുന്ന കസേരയില് ഇരുന്നു. അമ്മ തളില് ഇരുന്ന ഹാന്ഡ് ബാകില് നിന്നും ഒരു കവര് എടുത്ത് ആ മേശയുടെ മുകളില് വച്ചു.
ആ സമയം അമ്മയുടെ മുഖത്ത് ഇതുവരെ ഞാന് കാണാത്ത ഒരു ഗൌരവം ഞാന് കണ്ടു.
അയാള് ആ കവര് എടുത്ത്, അയാള്: എത്ര ഉണ്ട്?
അമ്മ: 17 ഉണ്ട്
അയാള് ആ കവര് ഒരു ഇലക്ട്രോണിക് തുലാസില് വച്ച് , ഇത് ഒരു ഒന്നേ പത്ത് കിട്ടും..
അമ്മ: അയ്യോ അത്ര പോരാ...
അമ്മ അമ്മയുടെ കയ്യിലുള്ള അച്ചന്റെ പേരുള്ള മോതിരം ഊരി തുലാസില് ഇട്ടു..
അയാള്: ഇത് ഒന്നേ ഇരുപത്തി രണ്ടു കിട്ടും..
അമ്മ: ശരി , ബില്ലഴുതികോളൂ
അയാള് അയാളുടെ മുന്നിലിരുന്ന കമ്പ്യൂട്ടറില് എന്തൊക്കയോ കുറിച്ച് ഒരു റെസിപ്റ്റ് പ്രിന്റ് എടുത്ത് തന്നു കൂടെ അമ്മയുടെ ബാങ്ക് പാസ് ബുക്ക് അവ്ശ്യപട്ടു.
അവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ ബാങ്കിലോട്ട്, എന്നോട് അമ്മ പുറത്ത് വൈറ്റ് ചയ്യാന് പറഞ്ഞ് അമ്മ ബാങ്കിലോട്ട് കയറി, ഒരു അഞ്ചു മിനുട്ട് കഴിഞ്ഞ ഉടനെ അമ്മ തിരിച്ചു വന്നു.
അമ്മയുടെ കയ്യില് ഒരു കട്ടിയുള്ള കടലാസ് കഷണം ഉണ്ടായിരുന്നു. അത് എനിക്ക് നീട്ടിയിട്ട് , ഇത് കോളേജ് ഓഫീസില് കൊടുതോള്ളൂ, പിന്നെ റെസിപ്റ്റ് വാങ്ങാന് മരകല്ലേ.
ആ കടാലാസ് കഷണത്തില് കുറെ നമ്പരും എന്റെ കോളേജിന്റെ പേരും, പിന്നെ 120000 എന്ന് എഴുതിയതും ഞാന് ശ്രദ്ദിച്ചു അതിന്റെ കൂടെ ഒരു രണ്ടായിരം രൂപയും എനിക്ക് താന്നു.
തിരിച്ച് നടക്കുമ്പോള്, അമ്മയുടെ മോതിര വിരലിലെ ആ വളുത്ത പാട് ഞാന് ശ്രദ്ധിച്ചു... കുറെ നാളത്തെ വിയര്പ്പും പുളിപ്പും ആ കാണുന്ന പടിലുണ്ടന്ന് എനിക്കറിയാം..
അമ്മയുടെ മുഖത്തിലുണ്ടായി
രുന്ന ഒരു നുണകുഴി മറഞ്ഞു പോയി എന്ന് തോന്നുന്നു... കരഞ്ഞു ചിരിക്കുന്ന അമ്മയുടെ മൂക്കിന് ആ സമയം ചുവപ്പ് നിറമായിരുന്നു...

Share this:

CONVERSATION

0 comments:

Post a Comment