image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നിനക്കുണ്ട്, അതുകൊണ്ട് ഇനി അമ്മയെ പോലരു ഉപദേഷ്ട്ടാവിനെ നിനക്ക് ആവിശ്യമില്ല


വീട്ടിലിരുന്നു ബോറടിക്കാന് തുടങ്ങി... ഒന്നിനും ഒരു മൂടിലായിമ്മ...
ശരിക്കും ഞാന് വീട്ടിലോട്ട് വന്നത് പഠിക്കാനാണ്, പക്ഷെ പുസ്തകം എടുത്തു വക്കുമ്പോള്, തലക്ക് മതത് പിടിക്കും... പിന്നെ പുസ്തകമാണ് എനിക്ക് തലയണ..
ഇനി ഒരു 9 ദിവസം കൂടിയെ ഉള്ളു പരീക്ഷക്ക്.
ആ കാര്യം ഓര്ക്കുമ്പോള് മാത്രമേ എനിക്ക് ബുക്ക് എടുക്കാന് തോന്നുകയോള്ളൂ..
അമ്മക്ക് എനിക്ക് പരീക്ഷയാണന്ന് വിവരം നാന്നായിട്ട് അറിയാം,
പക്ഷെ പണ്ടത്തെ പോലെ എന്നെ ഉപദേശിക്കാനോ, " പോടാ എന്ത്ങ്കിലും എടുത്ത് വായിക്കടാ" എന്ന് പോലും പറയുന്നില്ല....
ഞാന് പ്ലസ്ടൂനു പഠിക്കുമ്പോള്, അമ്മ പുട്ടിനു തേങ്ങ ഇട്ടുന്നത് പോലെ ഉപദേശിക്കുമായിര
ുന്നു. പക്ഷെ ഇപ്പോള് എന്തൊകൊണ്ട് അമ്മ അതു ചയുന്നില്ല..
ഞാന് വന്ന നാള് തൊട്ട് ശ്രദ്ധിക്കാന് തുടങ്ങിയിരുന്നു.. വീട്ടില് എനിക്ക് ഒരു കയറ് അഴിച്ചുവിട്ട പശു കുട്ടിയുടെ അവസ്ഥ ആണ് ണ്ടായിരുന്നുത്.
എന്ത് കൊണ്ടായിരിക്കും അമ്മയില് ഇങ്ങനെ ഒരു മാറ്റം,
രണ്ടും കല്പിച്ച് ഈ കാര്യം ഞാന് അമ്മയോട് തന്നെ ചോദിച്ചു..
അമ്മയുടെ മറുപടി ഇങ്ങനെ ആയിരുന്നു...
" നിന്നോട് പറയാനും ഉപദേശിക്കനുമുള്ള സമയം കഴിഞ്ഞിരിക്കുന്നു, ന്റെ കുട്ട്യേ, നിനക്ക് ചിന്തിക്കാനും തിരുമാനം എടുക്കാനുമുള്ള കഴുവും വിവേകവും ഇപ്പൊ നിനക്കുണ്ട്, അതുകൊണ്ട് ഇനി അമ്മയെ പോലരു ഉപദേഷ്ട്ടാവിനെ നിനക്ക് ആവിശ്യമില്ല "
അമ്മയുടെ മറുപടിയില് ഇത്രേം ഗൌരവം ഉണ്ടാകുമെന്ന് പ്രേതീക്ഷിച്ചിരുന്നില്ല.
അമ്മ പറയുന്നതില് കാര്യം ഇല്ലാതില്ല, പക്ഷെ അമ്മ പറയുന്ന ആ പ്രായവും പക്വതയും എനിക്ക്ക് ഉണ്ടന്ന്, എനിക്ക്ക് തന്നെ വിശ്വസിക്കാന് കഴിയുന്നില്ല.
ആ വാക്കുകള് കേട്ടതില് പിന്നെ, പല രീതിയില് അതെ പറ്റി ആലോചിച്ചു. ആ സമയം താന് താനറിയാതെ വളരാന് തുടങ്ങുകയായിരുന്നു.
ഈ അവധി കാലം, ചുമ്മ ഇരുന്നു നേരം കളയനുള്ളതല്ല.. നന്നായിട്ട് പഠിക്കാനുള്ളതാണ്.
ആദ്യം തന്നെ ഒരു ടൈം ടേബിള് രടി ആക്കി വച്ചു, അതില് എതോകെ വിഷയം എപ്പഴൊക്കെ പഠിക്കണം എന്ന് വ്യക്തമായി രേഖപടുത്തി വച്ചു. അത് എന്റെ റൂമിലെ ഒരു കാലന്റെറില് കുറിച്ചിട്ടു. പിന്നെ ഒരു അലാറം സങ്കടിപ്പിച്ചു വച്ചു, രാവിലെ നേരത്തെ.
എഴുന്നേറ്റ് പഠിക്കണം... എല്ലാം പ്ലാനിങ്ങും അടിച്ചു പൊളിച്ചു തയ്യാറാക്കി, അന്നത്തെ രാത്രി, എന്തൊക്കെയോ സാധിച്ചതിന്റെ ഒരു അഹങ്കാരവും പിന്നെ സന്തോഷവും ഉണ്ടായിരുന്നു. ഉറങ്ങാന് കിടക്കുമ്പോള് പഠിക്കാനുള്ള തിരുമാനം മനസ്സില് ഉറപ്പിച്ചിരുന്നു.
രാവിലെ അമ്മ വിളിക്കുംമ്പോഴാണ് ഞാന് എഴുന്നെറ്റത്. സമയം 12 കഴിഞ്ഞിരുന്നു... അയ്യോ ഇന്നത്തെ ടൈം ടേബിള് തറ്റിച്ചല്ലോ !! , നാളെ നേരത്തെ എണീക്കണം. രാവിലത്തെ പ്രഭാതകര്മങ്ങള് ഞാന് ഉച്ചക്ക് ഒന്നര മണിക്ക് കഴിച്ചു, ഇച്ചിരി, ചോറും വാരി തിന്നു, ഞാന് എന്റെ ആദ്യ പരീക്ഷയുടെ പുസ്തകം
മറിച്ചു നോക്കി.
ആ വിഷയത്തിന്റെ പേര്
"fundamental of computing and Computer programming".
ഓരോ താളുകള് മറിക്കുമ്പോള് ലക്ച്ചര് ക്ലാസില് പറഞ്ഞ കാര്യങ്ങള് ഓര്മ വരാന് തുടങ്ങി.
ഈ വിശ്യമാണത്രേ ഒരു കമ്പ്യൂട്ടര് എഞ്ചിനീയര് അറിഞ്ഞിരിക്കെണ്ട ആദ്യത്തെ അടിത്തറ. ഈ വിഷയത്തില് ആണത്രേ കമ്പ്യൂട്ടര് കണ്ടു പിടിച്ച അന്ന് തൊട്ടുള്ള കാര്യങ്ങള് പടി പടി യായി പറഞ്ഞിട്ടുള്ളത്...
അങ്ങിനെ പലതു ഈ
പുസ്തകത്തിലുണ്ട്, ഓരോ താള് മറിക്കുമ്പോഴും കാസില് പറഞ്ഞ ഒരു കാര്യവും അതില കണ്ടത്താനയില്ല..
കുറെ നേരം പുസ്തകം നോക്കി ഇരുന്നിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല.. ഒറ്റ നോട്ടത്തില് ഒരു വരി മനസ്സില് പതിഞ്ഞു, അതാണ് "About the Chals Babbage". ഇയാളെ കുറിച്ച് പണ്ടേ ഞാന് കുറെ കേട്ടിട്ടുണ്ട്. സ്കൂളില് എട്ടാക്ലാസു മുതല്ക്കെ ഇയാളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഈ എഞ്ചിനീയറിംലും ഇയാളെ കുറിച്ച് പഠിക്കണോ ???,,,
ഓരോ വരികള് വായികുമ്പോഴും എവിടേയോ കേട്ട് മറന്ന വക്കുകള് അതിലുണ്ടായിരുന്നു...
ഫസ്റ്റ് ഇന്റെര്ണല് പരീക്ഷക്ക് ആദ്യത്തെ രണ്ടു യൂനിറ്റ് മാത്രമേ ഉള്ളൂ. അതിലെ ആദ്യ യൂനിറ്റ് ഒന്നുമില്ല വറും കമ്പ്യൂട്ടറിനെ കുറച്ചും പിന്നെ അതില് ഉപയോകിക്കുന്ന വസ്തുകളെ കുറച്ചുമാത്രമേ ഉണ്ടായിരുന്നള്ളൂ. പക്ഷെ രണ്ടാമത്തെ യൂനിറ്റ് എന്താണന്നു പോലും തിരിച്ചറിയാന് കഴിയാത്ത വിധം പ്രയാസമായിരുന്നു.
ആ യൂനിറ്റിന്റെ പേര്. "Basics of C Programming" എന്നായിരുന്നു

Share this:

CONVERSATION

0 comments:

Post a Comment