image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

"ന്നാ നീ പറഞ്ഞ ചോക്ലേറ്റ് ...!!!"

ഇന്നലെ മുഴുവൻ മഴ നനഞ്ഞതിനാൽ, പനിയും, ജലദോഷവും വന്ന് കിടപ്പിലാ........... പേന പിടിക്കാൻ പോലും എനിക്ക് വയ്യ, അത്രെക്ക് ഉണ്ട് പനി, പിന്നെ ഒടുക്കത്തെ ഒരു വയറു വേദനയും. ക്ലസ്സിലോന്നും പോയില്ല!!, ചുരുണ്ട് കൂടി കിടപ്പിലാണ്. നല്ല തണുപ്പ് തോന്നുന്നു, രാത്രി പനി ആയത് കൊണ്ട് ഉറങ്ങാൻ പറ്റിയില്ല, ഭയങ്കര ക്ഷീണം ഉണ്ട്.
രാവിലെ ഒരു ടേബിലറ്റ് കഴിച്ചതു കൊണ്ട് ഇപ്പൊ കുറച്ചു സമാധാനമായി. റൂമിലെ മറ്റവന്മാർ വന്നിട്ട് വേണം ഡോക്ടറെ കാണാൻ, കോളേജു ഒരു കുഗ്രാമാത്തിലായത് കൊണ്ട്, ഇവിടെ നല്ല ഹൊസ്പിറ്റ്ലോ നല്ല സൌകര്യങ്ങളോ ഇല്ല.
ഉച്ചകൊന്നും കഴിക്കാൻ പറ്റിയില്ല. ഇവിടുത്തെ ചോറ് കഴിച്ചാൽ തന്നെ ഷർദിക്കാന് വരും, പിന്നെ പനിയുള്ളപ്പോൾ പറയെ വേണ്ട...
ഇനി ഒരു രണ്ടു മണികൂർ കഴിഞ്ഞാൽ റൂം മെറ്റ്സ് വരും.. അത് വരെ ഇങ്ങനെ കുത്തി ഇരിക്കേണ്ടി വരും...
വീടുകരെ വിട്ടു ആരും ഇല്ലാതെ ഒരു രോകിയായി കഴിയാൻ എന്ത് ബുധിമുട്ടാണന്നു അറിയുമോ ?, ഈ സമയത്ത് എന്റെ അമ്മയെ ഞാൻ ഒരു പാട് മിസ്സ് ചെയ്യുന്നു. എനിക്ക് പനിയാണന്ന് അമ്മയെ വിളിച്ചു പറഞ്ഞിട്ടില്ല.
പറയണ്ട , അമ്മ വിഷമിക്കും... പിന്നെ കേട്ടപാതി എല്ലാം വിട്ടറിഞ്ഞു ഇങ്ങോട്ട് പുറപ്പടും...
ഒരു നാലര മണി ആയി കാണും , റൂമ്മിലോട്ടു ആ മൂന്നു പേര് വന്നു.
ഒരുത്തൻ : ഡാ ഇപ്പോ എങ്ങിനെ ഉണ്ടാടാ..
ഞാൻ: ഒരു കുറവുമില്ല....
ഒരുത്തൻ: ചാകാറായോ ? (തമാശയിൽ , ചിരിച്ചു കൊണ്ട്)
ഞാൻ: മിക്കവാറും.
ഒരുത്തനെ ഹോസ്പിറ്റൽ പോവാനുള്ള പെർമിശൻ വാങ്ങാൻ പറഞ്ഞയച്ചു.. വേറെ ഒരുത്തൻ അവന്റെ ജെർക്കിൻ എനിക്ക് തന്നു. പിന്നോരുത്തൻ എന്റെ കൂടയെ ഉണ്ടായിരുന്നു..
ശരിക്കും ആ നിമിഷങ്ങൾ എന്ജോയ് ചെയ്യുകയായിരുന്നു. കളി പറഞ്ഞും ചിരിച്ചും .. അങ്ങിനെ അങ്ങിനെ ...
നല്ല കുറെ നിമിഷങ്ങൾ. ഞാൻ ഈ പറയുന്ന ഈ ഫീൽ ഒരു പക്ഷെ നിങ്ങള്ക്ക് മനസിലാകാൻ വഴിയില്ല, അതൊരു ഹൊസ്റ്റലിൽ ജീവിച്ച ഒരു എഞ്ചിനീയർ student ഇനു മാത്രമേ മന്സിലാകാന് കഴിയൂ.
ആ മൂന്നുപേർ എനിക്ക് സഹോദരന്മാരല്ല, ഒരേ സ്കൂളിൽ പഠിച്ച വരല്ല, ഒരു department അല്ല, എന്നിട്ടും ഞങ്ങൾ സ്വയം മറന്നു, സഹോദരങ്ങളെ പോലെ ഒരേ റൂമിൽ സ്നേഹത്തോടെ കഴിയുന്നു.
ശരിക്കും, ആ മൂന്നു പേരുടെ സ്നഹം മനസ്സിലാകുന്നത്‌ ഞാൻ ഒരു രോഗി ആയപ്പഴാണ്..
ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ട്, നേരെ ചൊവ്വേ നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല.. ആ മൂന്നുപേർ എനിക്ക് താങ്ങായ് എന്റെ കൂടെ നടന്നിരുന്നു..
ഹൊസ്പിറ്റലിൽ നിന്നും കോളേജിന്റെ വക ഒരു വാൻ എര്പാടാക്കിയ്യിട്ടുണ്ട്. ഞാൻ വാനിലൊട്ട് കയറി ഇരി ക്കുമ്പോൾ. വാനിൽ പനി ബാദിച്ചവർ രണ്ടു പെരുണ്ട്ടയിരുന്നു..
ആ സമയം ദീപ്തിയും ഒരാളെ താങ്ങി പിടിച്ചു വനിലൊട്ട് കയറി, കൂടെ അവളുടെ ആ റൂംമെറ്റ് മുഹ്സീനയും ഉണ്ടായിരുന്നു..
ദീപ്തി എന്നെ കണ്ടതും
ദീപ്തി: എന്ത് പറ്റി ?
ഞാൻ: പനി ...
ദീപ്തി: ഓ.. ഇപ്പൊ എങ്ങിനെ ഉണ്ട് ? , ആരങ്കിലും കൂടെ വരുന്നുണ്ടോ ?
ഞാൻ: ഉണ്ട്, ഇവനുണ്ട് (ഒരുത്തനെ ഞാൻ ചൂണ്ടി കാണിച്ചു)
ദീപ്തി: ഞാനും വരുന്നുണ്ട്. ദാ ഇവൾക്കും പനിയാ....
പിന്നെ ഞാനും ദീപ്തിയും മിണ്ടിയില്ല, എല്ലാരും ഹോസ്പിറ്റലിൽ എത്തുന്നത് വരെ സസാരിച്ചതെ ഇല്ല. ....
ഹോസ്പിടലിൽ നല്ല തിരക്കായിരുന്നു. ഞങ്ങളോടപ്പം ഹൊസ്റ്റലിലെ വാർഡനും ഉണ്ടായിരുന്നു.
ഹോസ്റ്റലിൽ എത്താൻ അര മണിക്കൂർ എടുത്തങ്കിലും പെട്ടന്ന് എത്തിയത് പോലെ തോന്നി..
ദീപ്തി: എന്താടോ ഏതു നേരത്തും ഒരു ബുക്കും കെട്ടിപിചോണ്ടിരിക്കുനത്. ഈ സമയത്തെങ്കിലും ഒന്ന് വറുതെ ഇരുന്നു കൂടെ..
എന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്നും എൻറെ ഡയറി വാങ്ങി.
കയ്യിലുള്ള കാശു മുഴവനും മരുന്നിനും ഫീസിനും ചിലവായി, കയ്യിലൊരു നാലപതു രൂപയോളം മാത്രമേ ബാക്കി ഉള്ളൂ.
അമ്മ അവളോടെ എന്തൊക്കെ പറഞ്ഞന്ന്, എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്.. അതുകൊണ്ട് അവൾക്കു ചോക്ലേറ്റ് വാങ്ങി കൊടുക്കാം എന്ന് തന്നെ തിരുമാനിച്ചു. ഞാനും എന്റെ കൂടെ വന്ന അവനും ചോക്ലേറ്റ് വാങ്ങാൻ വേണ്ടി ഹൊസ്പിറ്റലിലെ കന്റീനിലൊട്ട് നടന്നു. നടക്കുമ്പോൾ ചന്തിയിൽ വച്ച injuctiont ന്റെ വേദന ചെറുതായി അനുഭവപ്പ്ടുന്നു..
ഒരു നീല യൂനിഫോം ദാരിച്ച ഒരാൾ കന്റീനിൽ ഇര്ക്കുന്നുണ്ടായിരുന്നു. കാന്റീനിലെ ഷോ കേസിൽ അവൾ പറഞ്ഞ ചോക്ലേറ്റ് ഞാൻ കണ്ടത്തി.
ഞാൻ: അണ്ണാ, അന്ത ചോക്ലേറ്റ് എവാലോ ?
അയാൾ : തമ്പി അതിക്ക് 90 രൂപ വരും , പാക്ക് പണ്ണവാ ?
കേവലം കുറച്ചു മധുരത്തിനു 90 രൂപയോ ? , അദ്ദേഹത്തിന്റെ പറച്ചിൽ കെട്ട് ഞാൻ ഞട്ടി പോയി.
ഞാനൊക്കെ ഒരു 50 പൈസ മിട്ടായി പോലും വാങ്ങി കഴിക്കാത്ത ആളാ ... ന്നാലും വേണ്ടില്ല..
കയ്യിലുണ്ടായിരുന്നു നാല്പതു രൂപയും ബാക്കി കൂടെ വന്നവന്റെ കീശയിൽ കയ്യിട്ടു വാരിയും. ഞാൻ ആ ചോക്ലേറ്റ് വാങ്ങിച്ചു.
തിരിച്ചു വരുമ്പോൾ കൂടെ വന്നവന്റെ വായിലിരിക്കുന്ന പ്രാകലും പിന്നെ ഒരു മുടിഞ്ഞ ഉപദേശവും കേട്ടു കൊണ്ടേ ഇരുന്നു...
പക്ഷെ ആ പ്രാകലിലും ഒരു സ്നേഹമുണ്ടായിരുന്നു. ....
ആ ചോക്ലെടിനു എന്റെ പണ്ടത്തെ സ്ലേറ്റിന്റെ അത്ര വലുപ്പമുണ്ടായിരുന്നു. ... പാൻസിന്റെ പോകറ്റിൽ കൊള്ളാത്ത വിധം അതിനു വലിപ്പമുണ്ടായിരുന്നു...
ഞാൻ അവളെ കണ്ടതും , അവളെ വിളിച്ചു , " ദീപ്തി ..."
"ന്നാ നീ പറഞ്ഞ ചോക്ലേറ്റ് ...!!!"
അവളുടെ കയ്യിലത് കൊടുത്തതും , അവളുടെ മുഖത്ത് തളിഞ്ഞ, പ്രകാശിക്കുന്ന ഒരു ചിരി കണ്ടു..

Share this:

CONVERSATION

0 comments:

Post a Comment