image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഞാൻ ഫോണ് വാങ്ങി ആ പച്ച കളർ ബട്ടണിൽ വിരലമർത്തി ...

അമ്മക്ക് കണ്ണിനു ഒരു പ്രോബ്ലം ഉണ്ടായത് കൊണ്ട് പേപ്പർ വായിക്കാറില്ല, കോളേജിൽ നടന ഇതേ പറ്റി അമ്മയോട് പറയണോ വേണ്ടയോ എന്ന ഒരു സംശയവും ഉണ്ടായിരുന്നു. ഇനി ദീപ്തി എങ്ങാനും പറഞ്ഞു കാണുമോ ?, ദീപ്തിയും അമ്മയും നല്ല കൂട്ടാ എന്നെ ഫോണ് ചെയ്യുന്നതിനേക്കാൾ അമ്മ അവളെയാ ഫോണ് ചെയ്യാറുള്ളത് .
ദീപ്തി പറഞ്ഞാലും, അത് അവളു അമ്മയെ പറഞ്ഞു മനസ്സിലാക്കി കൊള്ളും .
"വിശ്വാസം അതല്ലേ എല്ലാം !!"
ഇവിടെ ഈ വീട്ടിലിരുന്നു മടുത്തു, ശരിക്കും കോളേജു തന്നയാം സുഖം.. ഇത് ഈ വാടക വീട്ടിൽ കുത്തിയിരുന്നു മടുത്ത് തുടങ്ങിയിരിക്കുന്നു.. തമിഴ് നാട്ടിലെ കുഗ്രാമാങ്ങൾക്ക് ഒരു പ്രെത്യേക അവിഞ്ഞ ഗന്തം ആണ് ..
അതിൻറെ ഗുട്ടന്സ് എന്താണന്നു ഇന്ന് രാവിലെ ഞാൻ അറിഞ്ഞു...
അത് ഇവിടെ പറയാൻ എനിക്ക് ഇച്ചിരി മടിയുണ്ട്, കാരണം അത് ഈ സീനിൽ സെൻസർ ചെയ്യേണ്ട വിഷയമാണ്.
പക്ഷെ ഇത് ഇവിടെ പറഞ്ഞില്ലങ്കിൽ എൻറെ മനസ്സ് പൊറിക്കില്ല !!.
രാവിലെ ന്യൂസ് പേപ്പറിൽ കണ്ട കാഴ്ച അതു വയിചിരിക്കുംബഴാ, മ്മടെ ഡൌണ് ലിങ്കിൽ ഒരു മുട്ടൽ, ഒന്നിനും അല്ല..
ബാത്ത്രൂം പോവാനുള്ള മുട്ടാലാ , കക്കൂസിൽ പൂവനുള്ള മുട്ടൽ.. ഇനീം വിവരിച്ചു പറയാൻ എനികികറിയില്ല !!!.
കൂട്ടുകാരനോട് കാര്യം പറഞ്ഞു,, "അളിയാ എനിക്ക് ഇപ്പൊ പോണം! "
ആ സമയം എനിക്ക് ഒരു കപ്പ് വെള്ളം എടുത്ത് തന്നിട്ട് പറഞ്ഞു, "പൊയ്ക്കോ !!"
ഞാൻ ആശ്ചര്യത്തോടെ ചോതിച്ചു " അല്ല എവിട്യ പോവണ്ടേ !!, ബാത്ത്രൂം എവിടാ ..!!?"
അവൻ ചിരിച്ചിട്ട് പറഞ്ഞു "ദാ ആ കാണുന്ന കുറ്റികാടും, ഈ കാണുന്ന പറമ്പും , ഇനി വേണങ്കിൽ ഈ റോഡൊക്കെ ഇവിടുത്ത ടോയ്ലറ്റ് ആാ .. , Enjoy ...!!!"
ഞാൻ: " ഡാ എനിക്ക് പരിജയം ഇല്ലടാ.. ഛെ .. ഓപ്പണ് ആയി ഒക്കെ എങ്ങിനെയാ ബാത്ത്രൂം പൂവാ .. ?"
അവൻ:" നീ കപ്പ് പിടിക്ക് ആദ്യം, ദാ അത്രേം വെള്ളം മതി, ഇങ്ങനെയൊക്കെ അല്ലെ പരിജയം ആകാ, ഐഷ്വര്യയിട്ട് തൊടങ്ങി കൊള്ളാ !!"
ഞാൻ: "ഇതിലെന്ത് ഐഷ്വര്യഡാ ?"
അവൻ: "അതൊരു ഇതിനു പറഞ്ഞതാ, കര്യകണ്ട.. "
ച്ചീ ... എങ്ങിനെ യാ ഓപ്പണ് ബാത്രൂം ,, ഓര്ക്കുമ്പോ തന്നെ രോമം അരിക്കുന്നു, പണ്ട് എൻറെ അച്ഛൻ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, അന്നെത്തെ കാലത്ത് കക്കൂസോന്നും ഇല്ലല്ലോ !!!..
മനസ്സില്ലാ മനസ്സോടെ ഞാൻ ഒരു മറ കണ്ടു പിടിച്ചു..
ഞാൻ ആ കോപ്പയും പിടിച്ചു ഒന്ന അമര്ന്നിരിക്കാൻ ശ്രമിച്ചതും പിന്നിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം,
"എന്നെങ്കെ !!, കോഞ്ചും അന്ത പക്കം പോയി ഉക്കരുങ്ങൊ ... "
അയ്യേ... !!! ആ സ്ത്രീ വല്ലതും കണ്ടോ ആവോ ??? ...
പലസ്ഥലങ്ങളിലും ഇരുന്നു നോക്കി , പക്ഷെ അവിടെയൊക്കെ ആദ്യമേ റിസർവേഷൻ ചെയ്തു വച്ചിരുന്നു..
അവസാനം ഒരു സ്ഥലം കിട്ടി ..
ഛെ !!.. അകെ അരുപരുപ്പൻ അവസ്ഥയായിരുന്നു, എന്ത് ടെക്നോളജി ഉണ്ടായിട്ടെന്താ , എത്ര എഞ്ചിനീയറിംഗ് കോളേജ് ഉണ്ടായിട്ടെന്താ .. തമിഴ്നാടിനു ഇപ്പഴും ഓപ്പണ് സ്റ്റെടിയമാ .. ഭാരത സര്കരിൻറെ വിദ്യാ ബാലൻ അഭിനയിച്ച പരസ്യ ചിത്രമാണ് ഓര്മ വന്നത്, "ശോചാലയം പണിയൂ ആരോഗ്യമായി ഇരിക്കൂ .."
ഇവിടുത്തക്കാർക്ക് ഇതിനൊരു നാണവും മാനവും മറയും ഒന്നുല്ല.. !!
ആദ്യം കണ്ടു പിടിച്ച സ്ഥലത്തുനിന്നും ഒരു മൊന്തയുമായി ഒരു സ്ത്രീ അല്ല ഇറങ്ങി പോയത്, ഒരു ഇരുപതു കാരിയാ ഇറങ്ങി പോയത്, അപ്പൊ ഒന്ന് ചിന്തിച്ചു നോക്കൂ .. ഇവിടുത്തെ ഇന്നത്തെ ജനറേശന്റെ അവസ്ഥ ....
ഞാൻ തമിഴ് നാടിനെ കുറ്റം പറയുകയല്ല, പിന്നെ എല്ലാരും ഇങ്ങനെ ആകാനും വഴിയില്ല.. പക്ഷെ ചില ഗ്രാമങ്ങളിൽ ഇപ്പഴും ഇങ്ങനെ ഒക്കെ തന്നെ എന്ന് മാത്രമേ പറഞ്ഞൊള്ളൂ....
ഒരു മറക്കാൻ പറ്റാത്ത അനുഭവം തന്നെ ആയിരുന്നു അത്..!!!
ഇനി നമുക്ക് നമ്മുടെ വിഷയതിലൊട്ട് വരാം....
അന്വേഷിച്ചപ്പോൾ അന്ന് ഞങ്ങൾ പ്രിന്സിപാലിനു ഒപ്പിട്ടു കൊടുത്തത്, സസ്പെൻഷൻ ഓർഡർ കൈപറ്റി എന്നുള്ളതിനുള്ള കടലാസ് അല്ല , മറിച്ച് ഞങ്ങളെ റാഗിംഗ് ചെയ്തു എന്ന് കാണിച്ചു കൊണ്ടുള്ള പൊലീസ് കംപ്ലൈന്റ്റ് ലെറ്റർ ആയിരുന്നു..
ഓരോ ഊരാ കുടിക്കിൽ പെട്ട് ചാടുന്നതെ !!!
മറുതലയിൽ ആശിക്കിന്റെ കൂട്ടുകാര് ഞങ്ങളെ നൊട്ടമിട്ടുട്ടുണ്ടന്നും, കേസ് പിൻ വലിക്കാൻ ആവിശ്യ പടുന്നുണ്ടന്നും വേറെ ഒരു വഴിക്ക് ന്യൂസ് എത്തിയിരുന്നു.
ഇനി ഇവന്മാര് എന്തൊക്കെ ചെയ്യോന്നറിയില്ല!!!, എതയാലും ഞങ്ങൾ നിൽക്കുന്ന സ്ഥലം നല്ല സേഫ് ആണ്, ആരും അത്ര പെട്ടന്ന് കണ്ടു പിടിക്കാൻ വഴിയില്ല!.
അവന്മാർ ഒരു മോരടൻ പാര്ട്ടികാരണന്നു ഞാൻ ആരോ പറയുന്നത് കേട്ടിട്ടുണ്ട്... "ഛെ ! എടുത്ത് ചട്ടവും, തന്റെടവും നല്ലതല്ലന്നു പണ്ടേ പറഞ്ഞത് എത്ര ശരിയാ .. " അകെ മൊത്തം എല്ലാത്തിനും കാരണം ഈ കോളേജുതന്നെ...
വറുതേ നടന്നവന്റെ തലയിൽ ആദ്യം , ഫംക്ഷൻ എന്നാ മാറാപ്പ് കെട്ടി വച്ചു, പിന്നെ ദേ ഇപ്പൊ ഒരു വിഷ പാമ്പിനെയും വച്ച് തന്നിരിക്കുന്നു.. ഒരു കഷണ്ടി തടിയൻ പ്രിൻസിപാളും പിന്നെ ഒരു ഒന്നാന്തരം ടീച്ചർമാരും..
പ്രശനം ഒതുക്കി തീര്ക്കാതെ, കുറച്ചു പെട്രോൾ കൂടി ഒഴിച്ച് വച്ചു, ആളി കത്തട്ടെ ഇല്ല ?!!
ഇങ്ങള് വിചാരിച്ചു കാണും ഇതൊക്കെ എന്നെകൊണ്ട് ഹാൻഡിൽ ചെയ്യാൻ പറ്റും ന്ന്, പക്ഷെ എനിക്കീ പേനകൊണ്ട് യുദ്ധം ചെയ്യാൻ മാത്രമേ അറിയൂ ... ശരിക്ക് പറഞ്ഞാൽ ...വിറയ്ക്കുന്ന കയ്യോടെ, ഉറക്കുന്ന മനസ്സോടെ, കിതക്കുന്ന ഭീതിയോടെ യാണ് ഞാൻ ഇത് എഴുതുന്നത്... എവിടുന്നാ പണി കിട്ടാന്ന് അറിയാൻ പറ്റാത്ത അവസ്ഥ...
ദൈവമേ ജീവിതം കുട്ടിചോറാകുമോ... ഈ ഇളവയസ്സിൽ കോടതി കയറേണ്ടി വരുമോ .. പ്രായം 18 ഒക്കെ കഴിഞ്ഞങ്കിലും ഞാൻ ഇപ്പഴും ചെറിയ കുട്ടിയാണ് ...
ഇമ്മാതിരി സമയങ്ങളിൽ, കൂട്ട്കാരന്റെ വക ഡയലോകും " ഡാ നമ്മക്ക് ചത്താലോ !!! , ഏതായാലും നമ്മളെ അവന്മാര് കൊല്ലും അല്ലെങ്കിൽ പോലീസും കോടതിയും പിന്നെ ന്യൂസായാൽ മീഡിയയും കൊല്ലും"
പറയണോ !!! ..
ഒരുമാതിരി കൂതറ ആയി പോയി, കുറെ സ്വപ്നങ്ങളൊക്കെ കണ്ടു വച്ചിരുന്നു, എഞ്ചിനീയർ , നല്ല ജോലി, അങ്ങിനെ അങ്ങിനെ പലതും പലതും.. ഒക്കെ ഇപ്പൊ വെള്ളത്തിലാവും... ഇനി എങ്ങാനും ആഷിക്ക് തട്ടിപൊവോ !!!, കൊലകുറ്റം .. ജയിൽ .. അമ്മെ !!!...
അല്ലെങ്കിലും ഞങ്ങളാ അവനെ അടിച്ചു വീഴ്ത്തിയത്, പക്ഷെ ഇങ്ങേരു ഈ പ്രിസിപ്പൾ എന്തിൻറെ പുറപ്പാടാ .... ന്നറിയില്ല .. ഞങ്ങള്ക്ക് നേരയാ കേസ് വരണ്ടതു, ഇത് നേരേ തിരിച്ചു കൊടുക്കാനുള്ള കാരണം ?, ....
എഴുതുകയാണങ്കിൽ ഒരു ഡിറ്റക്റ്റീവ് സ്റ്റോറിക്കുള്ള സ്കോപ്പുണ്ട്...
ഏതായാലും എന്ക്വയറി വരട്ടെ ... എന്ക്വയറിക്ക് ഇനി എന്തങ്കിലും പ്രശനം ഉണ്ടാവുമോ ?, ഒരു പ്രശനവും ഇല്ലാതിരിക്കട്ടെ എന്ന് പ്രാത്ധിക്കാം ... !!!
പിന്നെ അതിനിടക്കാണ് ... കൂട്ടുകാരന്റെ കയ്യിലിരുന്ന ആ ഫോണ് ശബ്ദിച്ചത്..
-- മച്ചാനെ കോളേജ് ഓഫീസിൽ നിന്നാ ... ന്നാ നീ എടുത്ത് സംസാരിക്ക് ..
എന്റെ കയ്യിലൊട്ട് ഫോണ് വച്ച് തന്നിട്ട് അവൻ പറഞ്ഞു..
ഞാൻ ഫോണ് വാങ്ങി ആ പച്ച കളർ ബട്ടണിൽ വിരലമർത്തി ...
ഞാൻ: ഹലോ !!!...
(തുടരും)

Share this: