image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഉടയതമ്പുരാനേ മനസ്സില് ദ്യാനിച്ചു കൊണ്ട് ആദ്യ ഹോസ്റ്റല് മതിലു ചാട്ടത്തിനു തയ്യാറടുത്തു.


ഒരു വെള്ളിആഴ്ച ദിവസം, ക്ലാസോക്കെ കഴിഞ്ഞു ഹോസ്റ്റലിലോട്ട് മടങ്ങി. വീട്ടിലോട്ടു വിളിച്ചിട്ട് ഇന്നേക്ക് 28 ദിവസമയിരിക്കുന്
നു. ഫ്രണ്ട്സ് കൂടെ ഉണ്ടാകുമ്പോള് വീട്ടുകാരെ പറ്റി ഓര്മ
വരാറില്ല. പക്ഷെ ഒറ്റക്ക് ഇരിക്കുമ്പോള്, അമ്മയുടെ ആ ചുവന്ന മൂക്കാണ് ഓര്മവരുന്നത്, കയ്യില് ഫീസ് അടക്കാനുള്ള തുക തരുമ്പോള് കണ്ട ആ വാത്സല്യം , അതാണ് ആദ്യം
മനസിലോട്ട് ഓടി വരിക.
വീട്ടിലോട്ട് വിളിക്കണം എന്ന് തോന്ന്നിയാല് , ഒരു രണ്ടു മണികൂര് നേരം ക്യൂ നില്ക്കണം. കാരാണം ഇവിടെ മൊബൈല് ഫോണ് യൂസ് ചെയ്യാന് പറ്റില്ലല്ലോ !!.
പത്ത് നാനൂറു പേര്ക്ക് ഇവിടെ ഒരു ലാന്ഡ് ലൈന് കണക്ഷന് മാത്രമേ ഉള്ളൂ...
ക്യൂ നിക്കനുള്ള മടികൊണ്ടാ, ഇത്രം നാള് വിളിക്കതിരുന്നത്, വീട്ടില് നിന്ന് തിരിച്ചു വിളിച്ചാലും ഇവിടേക്ക് കിട്ടില്ല കാരണം 24 മണിക്കൂറും ഈ ഫോണ് വര്ക്കിംഗ് ആണ്,
ആരെങ്കിലും ഒക്കെ വിളിച്ചുകൊണ്ടേ ഇരിക്കും.
എന്തായാലും ഇന്ന് വീട്ടിലോട്ടു വിളിച്ചിട്ടു തന്നെ ബാക്കി കാര്യം. യൂനിഫോം അഴിച്ചു വച്ചിട്ട്, അയലത്ത് വച്ചിരിന്ന, അലക്കാത്ത ട്രാക്ക് സൂട്ട് എടുത്തിട്ടു.
നല്ല ബ്രാന്ഡ് സാദനം ആയത് കൊണ്ട്, അലക്കാതെ രണ്ടു മാസം വരെ ഒക്കെ ഇടാം, ഒരു മണം പോലും വരില്ല.
ജന്സ് ഹോസ്റ്റലിലെ മിക്കവരുടെ കയ്യിലും ഇതുപോലെ രണ്ടണ്ണം കാണും, ഒന്ന് പെട്ടിയിലും പിന്നെ ഒന്ന് അയലിലും..
താഴാത്തെ നിലയിലാണ് ഫോണ്, രണ്ടു നില ഇറങ്ങണം ഞാന് അവിടെ എത്താന്. ഫോണിന്റെ അടുക്കല് ഒരാള് പോലും ഉണ്ടായിരുന്നില്ല.
ഇന്നെന്താ ആരും ഫോണ് വിളിക്കുന്നില്ല!!!, പല ദിവസങ്ങളിലും ചക്കര പോട്ടിന്മേല് കടി കൂടുന്ന ഉറുമ്പുകളെ പോലെ ഇവടെ ആള് കൂട്ടം കണാറുള്ളതാ...
ഏതായാലും നന്നായി, സ്വസ്ഥമായി വീട്ടില്ക്ക് വിളിക്കാം. ഫോണിന്റെ ഹാന്ഡ് സെറ്റ് എടുത്ത് ചെവിയില് വച്ച്പ്പഴാ, ആള്കൂട്ടം കാണാത്തതിന്റെ പൊരുള് മനസിലായത്.
ഫോണ് ചത്തു, ഒരനക്കവും ഇല്ല ....
നിരാശയോടെ റൂമിലോട്ടു പോയി...
റൂമില് ചെന്നപ്പോള് , റൂം മേറ്റ്സ് എല്ലാവരും.. പര്പരാന്ന് എന്തൊക്കയോ ചെയ്യുന്നു. ഒരുത്തന് ശൂ ക്ലീന് ചായ്യുന്നു, ഒരുത്തന് കണ്ണാടിയുടെ മുന്പില് നിന്നു ഡാന്സ് കളിക്കുന്നു.
പിന്നോരുത്തന് പുതുമണവാലനെ പോലെ ഒരുങ്ങി നില്ക്കുന്നു.
ഞാന്: ഡാ എവിട പൂവാ എല്ലാരും.........
ഞങ്ങളെ ഒരു സിനിമക്ക് പൂവാ..
ഞാന്: പക്ഷെ ഇന്ന് ഔടിംഗ് ഒന്നും പെര്മിറ്റ് ചയ്യൂലല്ലോ.... പിണനെ എങ്ങിനെ പൂവും.
ഒരുത്തന്: അതൊന്നും നീ അറിയണ്ട, നീ വരുന്നേല് വാ..
ഞാന് : പക്ഷെ എങ്ങിനെ പുറത്ത് കടക്കും...
ഒരുത്തന്: ബെജരാകണ്ട കോയ... അതൊക്കെ കടക്കാം വരുന്നുണ്ടോ ഇല്ലയോ............
ഞാന്: ഏതാ പടം, ?
ഒരുത്തന്: അതൊക്കെ വഴിയെ മനസിലാവും.
ഞാനും അവരുടെ കൂടെ ഇറങ്ങി. നേരം ഇരുട്ടി തുടങ്ങി, കോളേജിലെ തരുവ് വിളക്കുകള് ഇനിയും തളിഞ്ഞിട്ടില്ല. എല്ലാ വിളക്ക്കുകളും എട്ടു മണിക്കേ ഓണ് ചെയ്യൂ,
ആ സമയത്ത് മതില് ചാടാം എന്നായിരുന്നു പ്ലാന്, ഹോസ്റ്റല് ഗെറ്റ് രാത്രി 2:30 ക്ക് ക്ലോസ് ചെയ്യും അതിന്റെ മുന്പ് തിരിച്ചു കയറണം, പക്ഷെ എട്ടുമണിക്ക് വര്ഡന് റൂമിലോട്ട് ഹാജര് എടുക്കാന് വരും
ആ സമയത്തെ ഞങ്ങള് റൂമില്ലെങ്കിലും, പിടിക്കപടും.
അതുകൊണ്ട്, പുറത്ത് ചാടുന്നതിനു മുന്പ് ഹാജര് ഇടണം, അതിനും എന്റെ കൂടെ ഉള്ളവന്മാര് പ്ലാന് ചെയ്തിരുന്നു. ഹാജര് എടുത്ത് കാഴിഞ്ഞാല് ഉടന്, രാത്രി ഭക്ഷണത്തിനുള്ള ബെല് അടിക്കും, ആ ബെല് അടിച്ചാല് എല്ലാ വരും കൂട്ട തോടെ മെസ്സിലോട്ടു പോവും... ആ സമയം പുറത്ത് കടക്കാന് എന്നായിരുന്നു പ്ലാന്..
ഉടയതമ്പുരാനേ മനസ്സില് ദ്യാനിച്ചു കൊണ്ട് ആദ്യ ഹോസ്റ്റല് മതിലു ചാട്ടത്തിനു തയ്യാറടുത്തു.
ഇപ്പൊ സമയം 7:30 ...
പോയി വന്നിട്ട് ബാക്കി കഥ പറയാം ............ ക്ഷമിക്കണം, വറുപ്പിക്കല് അല്ല, ഇപ്പൊ കഥ പറയാന് നിന്നാല് ചിലപ്പോള് ഈ പ്ലാന് അകെ കുളമാകും അതുകൊണ്ടാ

Share this:

CONVERSATION

0 comments:

Post a Comment