image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവളുടെ ചിരിയും പിന്നെ എന്‍റെ സന്തോഷവും

അങ്ങിനെ മൂന്ന് റെക്കോര്‍ഡ്‌ വര്‍ക്കുകള്‍ തീര്‍ന്നു കിട്ടി.. ഇനി അടുത്തത് യൂനിറ്റ് ടെസ്റ്റുകള്‍ എഴുതണം.. അത് എന്തങ്കിലും എഴുതിയാല്‍ മതി .. വീട്ടി പോയിട്ട് കുറെ കാലായി ഇനി സ്റ്റഡി ലീവിന് നാട്ടില്‍ പോണം.. വീട്ടിന്നു
അമ്മുയുടെ ഫോണ്‍ കാല്‍ ഒക്കെ വന്നിരിന്നു, മിനിഞാന്ന് ...
അമ്മക്ക് സുഖം തന്നെ, മുത്തശ്ശിക്ക് ചെറുതായി എന്തോ ശ്വാസംമുട്ട് അത് പണ്ടേ മുത്തശ്ശിക്ക് ഉള്ളതാ...  അച്ഛന്‍ വിളിച്ചിരുന്നു ന്നു അമ്മ പറഞ്ഞിരുന്നു.... അനിയത്തികുട്ടിക്കും അനിയനും ചെട്ടനും എല്ലാര്ക്കും സുഖം ആണത്രേ..
എല്ലാ വീട്ടില്‍ നിന്നും വിളിക്കുമ്പോ ഇതൊക്കെ തന്നെ പറയാ..
എല്ലാര്ക്കും സുഖം അവിടെ സുഖല്ലേ പക്ഷെ.. ആ വിളിക്ക്, ആല്ലങ്കില്‍ അമ്മയുടെ ഫോണിലൂടെ യുള്ള ശബ്ദത്തിന് വത്സല്യത്തിനന്‍റെ തരങ്കം ഉണ്ടാകും...
കോളേജിലെ ക്ലാസ് കഴിഞ്ഞതോടെ അകെ പാടെ ബോറടിക്കാന്‍ തുടങ്ങി , കൂട്ടുകാരെ കാണാനും അവരോടും സംസാരിക്കാനും പറ്റാതായി...
ദീപ്തിയെ  കണ്ടിട്ട്  കുറെ ദിവസങ്ങളായി... എന്താ അവള്‍ക്കിത്ര ബിസി എന്ന് എനിക്കരിയില്ല ..

ഞാന്‍ ഡയറി എഴുതുന്നത്‌ കണ്ടു എന്‍റെ റൂം മീറ്സ് എന്നോട് ഒരു കഥ പറയാന്‍ പറഞ്ഞു.. അടുത്ത മാസം ഒരു ഷോര്‍ട്ട് ഫിലിം മത്സരം ഉണ്ടത്രേ ഹിന്തുസ്താന്‍ കോളേജില്‍, അതിനു ഒരു ഷോര്‍ട്ട് ഫിലിം എടുക്കാണത്രേ ഈ കഥ...
പെട്ടാന്നു ചോദിച്ചത് കൊണ്ട് പറയാന്‍ ഇച്ചിരി പ്രയാസപട്ടു.. ചിന്തിച്ചു തല പുണ്ണാക്കിയപ്പോള്‍ തലയില്‍ ആദ്യം ഉദ്ടിച്ചു വന്നത് ഇലക്ട്രികല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന മുസംമിലിന്‍റെ പ്രണയ  കഥയാണ്. ശരിക്കും അവന്‍റെ ലൈഫില്‍ നടന്ന കഥ.
ഷോര്‍ട്ട് ഫിലിം ഒരു കഥ പറയുന്ന കണ്സപ്ട്ടിലാണ് എടുക്കാന്‍ ഉദേശിക്കുന്നത് എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.  ഞാന്‍ അവന്‍റെ കഥയില്‍ കുറച്ചു പൊടിപ്പും തൊങ്ങലും വച്ച് ഞാന്‍ അങ്ങ് കാച്ചി..
സംഗതി ഉഷാറായി..
ആ കഥയാണ്‌ താഴെ ..

"അവളുടെ ചിരിയും പിന്നെ എന്‍റെ സന്തോഷവും"

"ഇന്നവള്‍ മറുപടിതരാം എന്ന് പറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ exam ന്‍റെ റിസള്‍ട്ട്ഇന്ന് അറിയാം. അവള്‍ എന്നോടു ഇഷ്ട്ടമാണന്ന്‍ തന്നെ പറഞ്ഞിരിക്കും,എനിക്കുറപ്പുണ്ട്. എന്റെ സ്നേഹം സത്യമാണ്"
lunch ടൈമില്‍ കോളേജു കാന്റീനില്‍  വരാം എന്നാപറഞ്ഞിരിക്കുന്നത് അവള്‍. ലൈഫില്‍ ഒരിക്കലും ടൈമിംഗ് പാലിച്ചിട്ടില്ലാത്ത്ത ഞാന്‍ അന്ന് അര മണിക്കൂര്‍ മുന്നേ തന്നെ എത്തി വയിറ്റ് ചെയ്തിരുന്നു. നല്ല ട്ന്ഷന്‍ ഉണ്ട്.

അപ്പഴാണ് അവള്‍ കന്ടീനിലേക്ക് വന്നത്.  അവളുടെ ആ കണ്ണുകളില്‍ ഇട്ട കറുത്ത കണ്മഴിക്ക്  തറക്കുന്ന ഭംഗി ഉണ്ടായിരുന്നു, എന്നിട്ട് ഒരു പുഞ്ചിരി പാസാക്കി, ആ സമയത്ത് എനിക്ക് അവളോട് തിരിച്ചു  ചിരിക്കണോ അതോ ചിരിക്കണ്ടേ, ഒരു സംശയം,

 ചിരി അടക്കി പിടിച്ചു.
അവള്‍ അടുത്ത് വന്നിരിന്നു. എന്‍റെ  മോനെ, ആ അനുഭവം ഞാന്‍ എങ്ങിനെ പറയും,
ഒരു വല്ലാത്ത ഒരു അനുഭവം തന്നെ ആയിരുന്നു.
 ആ സമയത്ത് കാന്റീനില്‍ വീശിയ കാറ്റിന് ഒരു പ്രത്യേകതരം മുട്ട പഫ്സിന്‍റെ  മണമായിരുന്നു. ആ സമയം ഒരു മുഴുമുട്ട പഫ്സു നിന്ന് തീര്ത്ത സുഖം എനിക്ക്ക് കിട്ടി.
പിന്നെ അത്മാത്രമല്ല ഒരുമാതിരി ഉള്ള ടാന്‍ഷനും, ഫസ്റ്റ് semisterന്‍റെ റിസള്‍ട്ട് വന്നപ്പോള്‍കുടി ഇതുപോലുള്ള ടെന്‍ഷന്‍ അടിച്ചിട്ടില്ല.
ഓ , ആ സമയം എന്ത്സംസാരിക്കണം എന്ന്‍ എനിക്ക് ഓര്‍മ വന്നീല്ല. ഒരു ഒരു മിനുട്ട് നേരം ഞങ്ങള്‍ ഒന്നുംസംസാരിച്ചില്ല.
പിന്നെ പെണ്ണുങ്ങള്‍ക്ക്‌ പൊതുവേ വായദിത്തരം നാന്നായിട്ട്  ഉണ്ടാകുമല്ലോ,അവള്‍ തന്നെ അദ്യം സംസാരിച്ചു,
അവള്‍: "കുറെ നേരായോ വന്നിട്ട്".
ഞാന്‍:"ഏഅയ് ഇപ്പൊ വന്നിട്ടേ ഉള്ളു just landed".
അവള്‍: "വല്ലോംകഴിച്ചോ?".
ഞാന്‍: "ആ കഴിച്ചു (വിശേഷം തിരക്കാന്‍ പറ്റിയ ടൈം, മനുഷ്യന്‍ ഇവിടെ തിയ്യില്‍ ചവിട്ടിയാ  നിക്കുന്നത്. പിന്നെ രാവിലെ ഒന്നും  കഴിച്ചിട്ടില്ല, ദിവസവും ഉച്ചക്കാണ് ഭക്ഷണംകഴിക്കാറ്)"
അവള്‍: "എന്താകഴിച്ചേ (ഒരു ചെറിയ പുഞ്ഞ്ജിരിയോടെ)??".
ഓ എന്‍റെ ക്ഷമ നശിച്ചു, അവള്‍ കിട്ടുപൊട്ടിക്കാന്‍ തോന്നി. രണ്ടു വര്‍ഷമായി പുറകെ നടക്കുവാ, ഇപ്പഴാ അവള്‍ സുഖ വിവരം തിരക്കുന്നത് ഞാന്‍ ദേഷ്യം വെളിയില്‍ കാണിക്കാതെ
ചോദിച്ചു "നീ കാര്യം പറ,നിനക്ക് എന്നെ ഇഷ്ട്ടമാണോ".
അവള്‍ ഒന്നും പറയാതെ ബാകില്‍ നിന്നും ഒരു കത്ത്എടുത്ത് എന്‍റെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു
"ദാ ഇത് എന്‍റെ ലവ്വര്‍ എനിക്ക്തന്ന കത്താണ്, ഇതു വയ്ച്ചാല്‍ നിനക്ക് മനസിലാകും അവന്‍ എന്നെ എത്രത്തോളംസ്നേഹിക്കുന്നുണ്ടന്ന്‍..പിന്നെ ഞാനും അവനെ വളരെ അതികം സ്നേഹികുന്നുണ്ടന്ന്‍"
അവള്‍ ഈ വാക്കുകള്‍ മുഖത്തടിച്ചപോലെ പറഞ്ഞിട്ടു പോയി.
:( എനിക്ക്ദേഷ്യവും സങ്കടവും അടക്കാനായില്ല, ഞാന്‍ ഇത്രെയും നാള്‍ കണ്ട കിനാവുകള്‍, എന്‍റെ സ്വപ്‌നങ്ങള്‍എല്ലാം ഒറ്റ നാള്‍ കൊണ്ട് തട്ടി തരിപ്പണമായി.
എന്നാലും ഞാന്‍ control ചയ്തുനിന്നു. എന്‍റെ തൊണ്ടയിലെ നിരമ്പുകള്‍ തടിച്ചു തുടങ്ങി. സങ്കടം കണ്ണില്‍ തളം കെട്ടി തുടങ്ങി.
അവളുടെ മറ്റവനെ മനസ്സില്‍ പ്രാകി കൊണ്ട് ഞാന്‍ വളരെ cool ആയി ഞാന്‍ അവളോടു ഉച്ചത്തി പറഞ്ഞു "all the best for your future, എനിക്ക് വിഷമോന്നും ഇല്ല,
നിന്‍റെ  സന്തോഷമല്ലേ എന്‍റെ സന്തോഷം, നിനക്ക് അവനെ തന്നെ hus ആയി കിട്ടട്ടെ, luckyman ", അവള്‍ മുഖം തിരിച്ചു ഒരു ചറു പുഞ്ഞിചിരിയുമായി,
എന്നെ സമതന പെടുത്തുക പോലുംചെയ്യാതെ  നടന്നു നിങ്ങി.
മനസില്‍ നീറുന്നപുകയുമായി tablli കുനിഞ്ഞു കിടന്നു,
ഒന്ന്‍ പൊട്ടി കരയണം എന്നുണ്ട് പക്ഷെ വീട്ടില്‍ചെന്നിട്ട് ആരും കാണാതെ കരയാം എന്നൂ വിചാരിച്ചു ഞാന്‍  control ചെയ്തു,
ഞാന്‍ പതിയെ തല tablil നിന്നുംപതിയെ ഉയര്‍ത്തി tabilile കിടന്ന ആ കത്ത് നോക്കി,

:0 ഞാന്‍ ഞട്ടിപോയി !!!!
 പടച്ചോനെ ഇത് ഞാന്‍ പണ്ട് അവള്‍ക്കു കൊടുത്തകത്ത് ആണല്ലോ!!!,
"കിലുക്കത്ത്തില്‍ ഇന്നസെന്റിന് ലോട്ടറി അടിച്ച അവസ്ത ആയി പോയി "
തിടുക്കത്തില്‍ഞാന്‍ അത് open  ചെയ്തു "അവസാനം അവള്‍എഴുതിയിരിക്കുന്ന ആ വക്കുകള്‍ ഞാന്‍ വായിച്ചു" "ഇയാളെ  ഞാനുംഒരു പാടു സ്നേഹിക്കുന്നു",
----------------------------------------------------------------------------------------------------------------------
note: ഈ കഥയില്‍ഉള്ള കഥാപാത്രങ്ങള്‍ തികച്ചു ജീവിചിരിപ്പുള്ളതാണ്
പിന്നെ ഇത് എന്റെ കഥയല്ല , എന്‍റെ കൂട്ടുകാരന്‍റെ കഥയാണ്..
ഈ കഥ ഞാന്‍ അന്ന് എഴുതി ഒരു കോളേജ് മാകസിനില്‍ പബ്ലിഷ് ചെയ്തിരുന്നു.. പില്‍കാലത്ത് അത് ഫസിബൂകിലും പോസ്റ്റ് ചെയ്തിരുന്നു.. ചിലപ്പോള്‍ ഇ കഥ നിങ്ങള്‍ വായിച്ചിരിക്കാംShare this:

CONVERSATION

0 comments:

Post a Comment