image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു പെണ്‍ സുഹ്രത്തിനു വേണ്ടി വിഷമിച്ച കണ്ണുകള്‍

അന്ന് രാത്രിയില്‍ എനിക്കും അവള്‍ക്കും സംഭവിച്ചത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍ ആയിരുന്നു...  ആ ലേഡി വാര്‍ഡന്‍റെ പേര് പവിത്ര... ലേഡി ഹോസ്റലില്‍ ഈ വാര്‍ഡന്‍ ഒരു ഇരട്ട പേരുണ്ട്, രാക്ഷസി .. ഈവിള്‍ ... ഇതാണ് അതിന്‍റെപേര്..
ആ ലേഡി വാര്‍ഡന്‍ ഒരു സംശയ രോകിയാണ്... ഒരു രണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ചു ഒരു മുറിയില്‍ കിടന്നാല്‍ പോലും സംശയങ്ങളുടെ പേരില്‍ ഹോസ്റ്റലില്‍ ശിക്ഷ നടപ്പിലാകിയ ഒരു ബാക്ക്ഗ്രൌണ്ട് ആ ലേഡി വര്‍ഡനുണ്ട്... ഒരുകാലത്ത് കോളേജിലെ എല്ലാ പെണ്‍കുട്ടികളും ചേര്‍ന്ന് ഈ മൂദേവിയെ പുറത്താക്കണം എന്ന് കംപ്ലൈന്റ്റ്‌ കൊടുത്തിരുന്നു എന്ന്, സീനിയര്‍ പെണ്‍കുട്ടികള്‍ പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു..
അങ്ങനെ ആ  സംശയ രോകിയുടെ കണ്ണുകളില്‍ ആ രാത്രി ഞങ്ങള്‍ പെട്ടത് വലിയ ഒരു പശ്നതതിന്‍റെ തുടക്കമായിരുന്നു...  ആ രാത്രി ഞങ്ങളെ മുദ്ര കുത്തപെട്ടത്‌ "പ്രേമം കാമമായി മാറിയ കമിതാക്കള്‍" എന്നായിരുന്നു...  ആദ്യം തന്നെ ഞങ്ങളുടെ സുഹ്രത്ത് ബന്തം തറ്റ്ദരിച്ചവര്‍ ഒരു പാട് പേര്‍ കൊളെജിലൂണ്ടായിരുന്നു.. ആ ലേഡി വാര്‍ഡന്‍ എന്‍റെകൈപിടിച്ചു മാറ്റി ഞങ്ങളെ പറ്റി, ഞങ്ങളുടെ സുഹ്രത്ത് ബന്തത്തെ പറ്റി അരുതാത്തത്
പറയുമ്പോള്‍ ദീപ്തിയുടെ കണ്ണുകളില്‍ അടക്കാന്‍ പറ്റാത്ത കണ്ണ് നീര്‍ പൊടിഞ്ഞിരുന്നു...
ഒരു തറ്റും ചെയ്യാത്ത ഞങ്ങളുടെ നിഷ്കളങ്കത നോക്കി നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്തികളും മറ്റു ആദ്യപകരും ഉടച്ച് എറിയുകയായിരുന്നു...  ദീപ്തിയെ  ആ രാക്ഷസി   വലിച്ചിഴച്ചു കൊണ്ട് പോകുമ്പോള്‍ അവളുടെ കൈകളില്‍ ഉണങ്ങി ഒട്ടിയ ബിര്യാണി ചോറിനു പോലും അറിയാമായിരുന്നു ഞങ്ങള്‍ തെറ്റ് കാരല്ലന്ന്. അവളുടെ ഇടതുകൈ മുഖത്ത് തളംകട്ടി നില്‍ക്കുന്ന കണ്ണ്‍നീര്‍ തുടച്ചു മാറ്റുമ്പോള്‍, ഞാന്‍ കയ്യില്‍ അവളുടെ പാതി പോതിചോറു പിടച്ചു എന്ത് ചെയ്യണം എന്നറിയാതെ , നിസ്സാഹനായി നില്‍ക്കുകയായിരുന്നു...

അടുത്ത് കൂട്ടം കൂടി നിന്ന എന്‍റെ ഡിപ്പാര്‍ട്ട്മെന്‍റെലെ മലയാളി സീനിയര്‍ കുട്ടികളും... പിന്നെ ആഷിക് ഇക്കയും എന്‍റെ അടുത്തേക്ക് ഓടി വന്നു.. അവര്‍ക്ക് അവിടെ ഉണ്ടായതല്ലാം അറിയാം..
അവര്‍ക്ക് പറയാനുള്ളത് ഇതായിരുന്നു " ആ തള്ളക്കിട്ടൊരു പണി കൊടുക്കടാ, ഞങ്ങള്‍ ഉണ്ട് കൂടെന്നു" ...

എനിക്ക് സങ്കടം കൊണ്ട് തിരിച്ചു ഒന്നും പറയാന്‍ അറിയാത്ത അവസ്ഥയായിരുന്നു..
അവളെ പിടച്ചു വലിച്ചു  കൊണ്ട് പോകുമ്പോള്‍, അവള്‍ തിരിഞ്ഞു നോക്കിയാ നോട്ടത്തില്‍ , നൊന്ദ് പോയ ഒരു മനസ്സിനെ ഞാന്‍ കണ്ടിരുന്നു..
വൈകിയില്ല.. ഞാനും സഹപാടികളും , ആ ലേഡി വാര്‍ഡനെ തടഞ്ഞു..  മെസ്സിലെ ഭക്ഷണ പ്രശനത്തിന്‍റെ പേരില്‍ സ്ഥലത്ത് എത്തിയ മാനേജര്‍ അവിടെക്ക് വന്നു..
അപ്പഴേക്കും കലിമൂത്ത ആ രാക്ഷസി , ആഷിക് ഇക്കാന്‍റെ മുന്നില്‍ കസര്‍ത്ത് നില്‍ക്കുകയായിരുന്നു...
ആദ്യമേ ഇവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവസരം നോക്കി നില്ല്ക്കുന്ന സീനിയര്‍ പെണ്‍കുട്ടികള്‍  അവിടെ തടിച്ചു കൂടി...
ദീപ്തി കരഞ്ഞു അവശയായിരിക്കുന്നു..
അവളുടെ മുഖം വാടി ചുമന്നിരിക്കുന്നു..
പ്രശനം മാനേജരെ വിവരം അറിയിച്ചപ്പോള്‍ ... അയാള്‍ അപ്പഴേ തന്നെ പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു...
അപ്പഴേക്കും സീനിയര്‍ പെണ്‍കുട്ടികള്‍ ," ഡൌണ്‍ ഡൌണ്‍ ഈവിള്‍ " എന്ന് മുദ്രാ വാക്യം വിളിച്ചു ആ രാക്ഷസിയോടുള്ള കലിപ്പ് തീരത്ത് കൊണ്ടിരുന്നു...
പ്രിന്‍സിപ്പല്‍ കോട്ടേര്‍സ് കോളേജ് കൊമ്പോണ്ടില്‍ തന്നെ ആണ് ....
പ്രശനം അറിഞ്ഞ പ്രിന്‍സിപ്പാള്‍ എന്താ ഉണ്ടായതന്നു മറ്റു വിദ്യാര്‍ഥികളോട് ചോദിച്ചു മനസ്സിലാക്കി... ആ രാക്ഷസി വാര്‍ഡനെ അയാളുടെ കാബിനിലേക്ക്‌ വിളിപ്പിച്ചു..
ആ സമയം എനിക്ക് ദീപ്തിയോട് ഒന്നും ചോദിക്കാനോ പറയാനോ സാധിച്ചില്ല.. അവളെ സമാധാന പടുത്താനും അശ്വാസ്മെകാനും സീനിയര്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു...
അവിടെ തടിച്ചു കൂടിയവരെ , ഫിസിക്കല്‍ ട്രനര്‍ മാര്‍ വിസില്‍ ഊതി ഹോസ്റ്റലില്‍ പോവാന്‍ ആവിശ്യപട്ടു..
ദീപ്തി അവള്‍ടെ കൂടെ താമസിക്കുന്ന    നഫീസയുടെ തോളില്‍ ചാഞ്ഞു ഹോസ്റ്റലില്‍ നടന്നു..
ഞാനും റൂം മേറ്റ്സും തിരികെ ഹോസ്റ്റലിലോട്ട് നടന്നപ്പോള്‍ കുറെ പേര്‍ എന്നോട് എന്താ സംഭവിച്ചതന്ന് തിരക്കിയുരുന്നു.. എനിക്ക് സംസാരിക്കാന്‍ ഉള്ള ഒരു മാനസികാ അവസ്ഥിലായിരുന്നില്ല ഞാന്‍.. 
അവരെ ഒക്കെ എന്‍റെ കൂടെ താമസിക്കുന്നവര്‍ എന്തൊക്കയോ പറഞ്ഞു മനസമാധാന പടുത്തി..
കൂടെ വന്ന സീനിയര്‍ കുട്ടികള്‍ ഡാ "ഒന്നും സംഭവിച്ചിട്ടില്ല .... എന്ത് പ്രശനം വാന്നാലും ഞങ്ങള്‍ ഉണ്ട് കൂടെ" എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു അവര്‍ മടങ്ങി ..
രാത്രി ഒരു മണി ..
ഉറക്കം വരാതെ കുറെ നേരം നടന്ന സംഭവങ്ങള്‍ മനസ്സില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു കണ്ടു നോക്കി ...   ഛെ !!.. അശ്ലീലം കടന്നു കൂടിയ ആ രാക്ഷസിയെ ഒരു പാട് പ്രാകി.. എനിക്ക് കിട്ടയ തറി മുഴുവന്‍ വിളിച്ചു..
വൃത്തികെട്ട തള്ള!!, ഒരു സുഹ്രത്ത് ബന്തംഎന്താന്ന്  അറിയാത്ത തള്ള..
ഇവളൊക്കെ ദൈവം എന്തിനു സൃഷ്ട്ടിച്ചു വിട്ടിരിക്കുന്നത് ..
ഒരു ഭൂമിക്ക് ഭാരമായി..  
ഉറക്കം വരാതെ കുറെ നേരം എന്തൊക്കയോ ആലോചിച്ചു ഇരുന്നു..
രാവിലെ ആറുമണി വീട്ടിലോട്ട് തിരിച്ചു പോവാന്‍ ഒരുങ്ങുന്നിടക്ക് .. ഒരു സീനിയര്‍ വന്നു പറഞ്ഞു ... "ഡാ , ആ തള്ളയെ ഇന്നലെ ഡിസ്മിസ് ചെയ്തത്രേ !!!"
സന്തോഷത്തോടെ നാട്ടിലോട്ട് പോവാന്‍ ഒരുങ്ങി...
   
------------------------------
എന്‍റെ സമൂഹമേ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ!! ...

ഒരു ആണ്‍കുട്ടിയും ഒരിമിച്ചരിന്നാലോ , ഒരുമിച്ചു നടന്നാലോ അത് പ്രേമം ആകുമോ..  അല്ലെങ്കില്‍ സ്വന്തം കൂട്ട് കാരിക്ക് ഒരു താങ്ങിനായ് കൈകൊടുത്താല്‍ അത് കാമം ആകുമോ .. 
അവളെന്‍റെ കൂട്ട്കാരിയാണ്, എന്‍റെ പെങ്ങളെ പോലെ ..
എന്‍റെ സ്നേഹവും ലാളനയും, സംരക്ഷണവും അത് കാമമല്ല!. മറിച്ചു ഒരു സുഹ്ര്ത്തിനോടുള്ള വാത്സല്യം ആണ്...

പക്ഷെ എല്ലാ ആണ്‍ പെണ്‍ ബന്തങ്ങളും സുഹ്രത്ത് ബന്തങ്ങലാണ് എന്ന് പറയുന്നില്ല .. സുഹ്രത്ത് ബന്തം എന്ന് പറഞ്ഞു പലരും പലതും നടത്തുന്ന സമൂഹത്തിലാണ് നീയും ഞാനും ജീവിക്കുന്നത്.. '
യഥാര്‍ത്ഥ ആണ്‍ പെണ്‍ സുഹ്രത്തകള്‍ക്കറിയം അവരുടെ ലിമിറ്റ്കളെ പറ്റി .. ഒരു നല്ല ആണ്‍ പെണ്‍ സുഹ്രത്തക്കളുടെ മനസ്സില്‍ ഒരിക്കലും തമ്മില്‍ തമ്മില്‍ കാമം ഉണ്ടാകില്ല!!!.. പ്രേമം ഉണ്ടാകില്ല ..

ഇത് വായിക്കുന്ന എല്ലാവരും , മാതാ പിതാക്കള്‍ , ചേട്ടന്‍ മാര്‍ , ചേച്ചിമാര്‍ .... സുഹ്രത്ത്ക്കള്‍  മനസ്സിലാക്കൂ ..
സുഹ്രത്ത് ബന്തം അത് ആണ്‍ പെണ്‍ വിവേജനമില്ലാത്ത, ശുദ്ധമായ വികാരമാണ് ... അതില്‍ കാമാമില്ല , പ്രേമമില്ല... രണ്ടു മനസ്സുകള്‍ തമ്മില്‍ കൈമാറുന്ന എന്തോ ഒന്നാണ് സുഹ്രത്ത് ബന്തം ...

ഒരിക്കലും നല്ല സുഹ്രത്തുക്കളെ തറ്റ് ധരിക്കരുത് !!.

എല്ലാ സുഹ്രത്തക്കള്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു ... 

            

Share this:

CONVERSATION

0 comments:

Post a Comment