image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മധുരം

എന്തൊക്കയോ കാതില്‍ കേള്‍ക്കുന്നുണ്ട്  പക്ഷെ ഒന്നും വ്യകതമാകുന്നില്ല..  , കണ്ണും തുറക്കാന്‍ ശരമിക്ക്കുന്നുണ്ട് പക്ഷെ തുറക്കാന്‍ കഴിയാത്ത അവസ്ഥ...  കയ്യും കാലും  അനക്കാന്‍ കഴിയാത്ത അവസ്ഥ.. 
പിന്നെ കണ്ണ് തുറന്നപ്പോള്‍.. ഞാന്‍ ഒരു ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു...  തൊട്ടപ്പുറത്ത് ഒരു മേശയുടെ താങ്ങില്‍ ദീപ്തി തല വെച്ച് കിടക്കുന്നു, ചുറ്റും നോക്കി...  പൈങ്കിളിയും , പിന്നെ നമ്മുടെ ത്രശൂര്‍ കാരനും രണ്ടു കസേരയില്‍ ഇരുന്നു ഉറങ്ങുന്നതാണ് കണ്ടത്.
കയ്യില്‍ ഡിറുപ്സ് ഇട്ടിരിക്കുന്നു...  ഗ്ലോക്കോസ് ബോട്ടിലിന്‍റെ അറ്റത്ത് ഘടിപ്പിച്ച ട്യൂബില്‍ തുള്ളി തുള്ളിയായ് ഒറ്റി കൊണ്ടിരുന്നു.. ചെറിയ സ്പീഡില്‍ ഫാന്‍ കറങ്ങുന്നുണ്ട്.. 
ഞാന്‍ ഒന്ന് വിളിച്ചു "ദീപേ ..."
അമ്മേ, ഭയങ്കര വേദന, എന്തോ വായില്‍ അതിക പറ്റായ് കിടക്കുന്നുണ്ടന്നു തോന്നുന്നു...  ഞാന്‍ നാവ് കൊണ്ട് ചുണ്ടിനടിയില്‍ തപ്പി നോക്കി...  ഉപ്പു കലര്‍ന്ന രസം...  നാവിന്‍ തുമ്പത്ത് ഒരു ചെറിയ നൂല് പോലെ എന്തോ തടഞ്ഞു.. 
നല്ലപോലെ വേദനിക്കുന്നുണ്ട്‌...  സംസാരിക്കാന്‍ ഒട്ടും കഴിയാത്ത അവസ്ഥ...  ഞാന്‍ മല്ലെ ദീപ്തിയെ വിളിച്ചു, പക്ഷെ വേദന കാരണം സൌണ്ട് പുറത്തോട്ട്ത്തോട്ട് വന്നില്ല.
ഞാന്‍ ഇപ്പറത്തോട്ട് തിരിഞ്ഞു , ത്രശൂര്‍ കാരന്‍ അച്ഛായാനെ വിളിച്ചു..  പക്ഷെ എന്‍റെ ശബ്ദം വേദനയാല്‍ ഇല്ലാണ്ടായി...  ഞാന്‍ മെല്ല എഴുന്നേറ്റു, കയ്യിലെ ട്രിപ്പ് ഇളകാതെ നോക്കി .. ചെറിയ വേദന കയ്യിലും അനുഭവപടുന്നു...
ആ സമയത്തായിരുന്നു.. എട്ടുമലയാളികളിലെ ബാക്കി മലയാളികള്‍ അവിടേക്ക് വന്നത്.. അവരുടെ കയ്യില്‍ വലിയ ഒരു വളുത്ത പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഉണ്ടായിരുന്നു  എന്നെ കണ്ടതും , "ഉണര്‍ന്നോ  ... " ഒരുത്തന്‍.. ചോദിച്ചു.. അവന്‍റെ സൌണ്ട് കേട്ട് ദീപ്തി ഉണര്‍ന്നു...
ദീപതിയുടെ ഉള്ളുള്ള മുടി കേട്ട്കൂടി വിറങ്ങലിച്ചു നിന്നിരുന്നു,, കവിളുകള്‍ വീര്‍ത്ത്.. കണ്ണില്‍ ചുവന്ന കളറായിരുന്നു..  കണ്ടാല്‍ അറിയാം നല്ല ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് ഇരിക്കുകയാണന്ന്‍.
അച്ചായന്‍ നല്ല ഉറക്കത്തിലാണ്..  പൈങ്കിളിയും അങ്ങിനെ തന്നെ...  
ദീപ്തി ഉണര്‍ന്നതും ഒരു കോട്ട്‌വായ്‌ വിട്ടു തലക്ക് ചൊറിഞ്ഞു, എന്നെ നോക്കി പറഞ്ഞു"സസാരിക്കണ്ട....".
"ഡോക്ടര്‍ സ്ട്രൈന്‍ എടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.. "
"ഇപ്പൊ എങ്ങിനെ ഉണ്ട് ?"
എനിക്കൊന്നും മനസ്സിലായില്ല..  ഞാന്‍ എല്ലോരോടെ മുകത്തോട്ടും ആശ്ചര്യത്തോടെ നോക്കി.. എന്നെ കണ്ടപാടെ..  വയനാട്ടു കാരന്‍ ചരിചോണ്ട് പറഞ്ഞു....  ഡാ ഞങ്ങളെ നിന്‍റെ ഒരു കിഡ്നി എടുത്ത് വിറ്റു, കഷമിക്കണം..  ഇയാള് നല്ല ഉറക്കമായതോണ്ട് പറഞ്ഞില്ല..!
ദീപ്തി ദേഷ്യത്തോടെ..  "കോമഡി ചയ്യാടതടാ.. "
എന്നെ നോക്കി..
" ഡാ, നീ എന്താ പറഞ്ഞ ബ്രഷ്ചെയ്തപ്പോ മുറിഞ്ഞതാണന്നോ, പക്ഷെ മുറിഞ്ഞത് നിന്‍റെ ചുണ്ടിനടയിലെ കണക്ഷന്‍ ആയിരുന്നു..  ഹോസ്പ്പിറ്റലില്‍ വന്നോണ്ട് സ്റ്റിച്ച് ഇടാനായി, ഇല്ലങ്കില്‍ അകെ പണികിട്ടിയേനെ"
ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചു.. പക്ഷെ ദീപ്തി കൈ നീട്ടി " വേണ്ട സസാരിക്കണ്ട..  സ്റ്റിച്ച് ഇളകും. .  "
ഞാന്‍ മിണ്ടാതെ ഇരുന്നു....  വായില്‍ കുറെ ബണ്‍ കുത്തികയറ്റി വച്ചത് പോലെ ആയിരുന്നു.. വായില്‍ കനത്ത ഒരു ഫീലിംഗ്...
അതിനടക്ക് അച്ചായനെ വിളിച്ച് ഉണര്ത്തുകയായിരുന്നു.... 
അതിനിടക്ക്.. ദീപ്തി ആര്‍ക്കോ ഫോണ്‍ ചെയ്തു.. കുഴപ്പമില്ല സാര്‍, എല്ലാം ഒകെ സാര്‍, ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റലിലോട്ട് എത്തികൊള്ളാ സാര്‍, എന്നക്കെ പറയുന്നുണ്ടായിരുന്നു..  എനിക്ക് ഉഹിക്കാം അവള്‍ വിളിക്കുന്നത്‌ ഞങ്ങളുടെ പ്രിന്‍സിപ്പാളിന് തന്നെ ആയിരിക്കാംന്നു.. പക്ഷേ .. 
ഒകെ സാര്‍ എന്ന് പറഞ്ഞു കട്ട്ചെയ്ത് പൈങ്കിളിയെ വിളിച്ചു ഉണര്‍ത്തി..  എനിക്കൊന്നും അവരോടു ചോദിക്കാന്‍ കഴിയുന്നില്ല...  ദീപ്തി , പങ്കിളിയോട്..  ഡീ എണീക്കടി...
പൈങ്കിളി.. എഴുനേറ്റ്.. "എന്താടി.. ഹാ.... പല്ല് കാണിച്ച്  ഒരു നീട്ടി.. കൊട്ട് വായ്‌ വിട്ടു,"  എന്തായി..
ദീപ്തി: ഞാന്‍ പ്രിന്സിപാളെ വിളിച്ചിരുന്നു.. അങ്ങേരു നമ്മളോട് ഇവിടെ തന്നെ നിക്കാന്‍ പറഞ്ഞു..  ഈ രത്രി..  ഹോസ്റ്റലില്‍ പോണ്ടാന്നു പറഞ്ഞു...  ആ ലേഡി വാര്‍ഡനും, ബോയിസ് വാര്‍ഡനും വരുന്നുണ്ടത്രേ... 
അതിനിടക്ക് ഒരുത്തന്‍ പുറത്ത് പോയത്.. അല്പം നേരം കഴിഞ്ഞു ഒരു ഡ്യൂടി ഡോകടര്‍...  വന്നു... 
അങ്ങേരു എന്‍റെ ഗ്ലൂകോസ് ബോട്ടില്‍ നോക്കിയിട്ട് ഒരു ഒരുംനികൂര്‍ കൂടി ഉണ്ട്..  എന്ന് പറഞ്ഞു..
എന്നെ നോക്കിയിട്ട് പറഞ്ഞു.. " സംസാരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടാകും.. ഒരു മൂന്ന്‍ ദിവസം..  പിന്നെ അദികം സ്ട്രെന്‍ ചെയ്യണ്ട...  വേദന ഉണ്ടാകും.. " "പിന്നെ ഇനി ബ്രഷ് ചെയ്യുമ്പോ സൂക്ഷിക്കുക.. കേട്ടോ "
എന്ന് പറഞ്ഞു അയാള്‍ നടന്നു പോയി.... 
ഒരു ഊമയെ പോലെ ഞാന്‍ എല്ലാത്തിനും തലയാട്ടി... 
അപ്പഴും എനിക്ക്കെന്താ സംഭവിച്ചതു എന്ന് എനിക്കറിയില്ല..  ..
ഞാന്‍ ദീപ്തിയെ കയ്യ് കൊണ്ട് ആഗ്യം കാണിച്ചു വിളിച്ചു..  പതുക്കെ അവളോട്‌ ചോദിച്ചു.. " ന്താ , സംഭാവിച്ചെ.. ", അവള്‍ക്ക് അത് കേട്ടില്ല...
അവള്‍ അവളുടെ കാതു എന്‍റെ മുഖത്തിനടുത്ത് വച്ചു.. "എന്താ..... "
ഞാന്‍ പിന്നെ വളരെ പതിയെ അവളോട്‌ ചോദിച്ചു.. " ന്താ ഇണ്ടായെ ?"
അവള്‍ മറുപടി പറഞ്ഞു.. " അതോ, നീ തല കറങ്ങി വീണില്ലേ..  എല്ലാരും താങ്ങി പിടിച്ചു ഹോസ്പിറ്റലിലോട്ട് വന്നു...  പരിശോധിച്ചപ്പോ നിന്‍റെ മുകളിലത്തെ ചുണ്ടില്‍ ആഴത്തിലുള്ള മുറിവുണ്ടന്നു മനസ്സിലായെ..
പിന്നെ നീ എന്തോകെ പിച്ചു പിഴയും പറഞ്ഞപ്പോ ഡോകടര്‍ നിനക്ക് സടെഷന്‍ തന്നു.. മുറിവ് സ്റ്റിച്ച് ഇടുകയും ചെയ്തു..  ഇത്രേ..  സംഭവിച്ചള്ളൂ... 
വയനാട്ട് കാരന്‍.. ദീപ്തിയെ പിന്നില്‍ നിന്നും വിളിച്ചു.. അവന്‍ പറഞ്ഞു.. അതെ സമയം ആയി ഇനി ഒരു ആഞ്ചു മിനുട്ട് കൂടിയേ ഉള്ളൂ....  , ദീപ്തി ചിരിച്ചു കൊണ്ട് പറഞ്ഞു ഒക്കെ..  ന്നാ തുടങ്ങിക്കോ.. 
എന്‍റെ മുന്നില്‍ നാലുപേര്‍ നിരന്നു നിന്നു..  എല്ലാരുടെ മുഖത്തും ഒരു കള്ള ചിരി ഉണ്ടായിരുന്നു..  .. കൂട്ടുകാര്‍ വന്നപ്പോ കൊണ്ട് വന്ന വലിയ സഞ്ചിയില്‍ നിന്നും എന്തോ എടുക്കുതു ഞാന്‍ കണ്ടു..
പക്ഷെ എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല..  ഒരുത്തന്‍ ആ ഹോസ്പിറ്റല്‍ മുറിയിലെ ട്യൂബ് ലൈറ്റ് ഓഫ് ചെയ്തു...  ഇരുട്ടില്‍ ഒന്നും കണ്ടില്ല..  പക്ഷെ ആ നാല് പേര്‍ നിക്കുന്നതിന്‍റെ പിറകില്‍ ഒരു ചെറിയ മെഴുകുതിരിയുടെ വെട്ടം കാണാം.. 
പ്ട്ടന്നു തന്നെ.. എല്ലാരും ഒരുമിച്ച് നിന്ന് പാടി..

"happy birthday to you, happy birthday to you , happy birth day dear Rayan, happy.. birthday... to.....you..  "

മെഴുകു തിരി കത്തി നില്‍ക്കുന്ന ഒരു കേക്ക് എന്‍റെ മടിയിലോട്ട് വച്ച് തന്നു.. 
ദീപ്തി.. "ഊതി കെടുത്തേണ്ട.. വേദനിക്കും... ഞങ്ങള്‍ കേടുത്തികൊള്ളാം... "
എനിക്കെന്തോ ഭയങ്കര സര്‍പ്രൈസ് ആയിരുന്നു അത് സന്തോഷം കൊണ്ട് ചരിക്കാന്‍ വയ്യ... ചിരിക്കുമ്പോള്‍  നല്ല പോലെ വേദന എടുക്കുന്നു...
പാലക്കാട്ട് കാരി എനിക്ക് ബതല്‍ മെഴുകു തിരികള്‍ ഊതി കെടുത്തി...  ദീപ്തി ഒരു ചെറിയ കഷണം കേക്ക് മുറിച്ച് എടുത്ത് , അതിലെ ക്രീ അവളുടെ കയ്യ്കോണ്ട് എടുത്ത്  എന്‍റെ വായില്‍ വച്ചു തന്നു.
എന്തോ.. ആയ ചെറിയ കേക്കിന്‍ ക്രീമില്‍ ..  ഇതുവരെ ആരുംചേര്‍ക്കാത്ത മധുരം രുചിക്കാമായിരുന്നു..  ആ കേക്കിന്‍ കഷ്ണത്തില്‍ ആ ഒന്‍പതു പേരുടെ സ്നേഹത്തിന്‍റെ മധുരം ചേര്‍ത്തിരുന്നു....
അറിയാതെ...  എന്‍റെ കണ്ണില് കണ്ണ് നീര്‍ പൊടിഞ്ഞു.
മറക്കില്ല.... ആ ദിവസം.. ഒന്‍പതു പേരുടെ സ്നേഹം ഒരിമിച്ചു കിട്ടയ ആ ദിവസം..  ആ ദിവസം  നവംബര്‍ മാസം 6, 2013, രാത്രി പന്ത്രണ്ടു മണി... 

ധാ ഇതൊക്കെ ഇങ്ങനെ ഇവിടെ എഴുതി പിടിപ്പിക്കുമ്പോള്‍ ..  ഇന്നും മനസ്സില്‍ ആ ദിവസം മായാതെ നില്‍ക്കുന്നു... നാലെ എന്‍റെ പിറന്ന നാളാണ്..ഇപ്പൊ ആ ഒന്‍പതു  മലയാളികള്‍.. ഒന്‍പതു സ്ഥലങ്ങളിലാണ്..
ചെനൈ,ദീപ്തി  യൂ എസ്സ് (അമേരിക്ക ), ഒരാള്‍ ദുബായ്, നാല് പേര്‍ കൊച്ചിന്‍ , തിരുവനന്തപുരം, മുബൈ,
ശരിക്കും ഞാന്‍ നിങ്ങളെ മിസ്സ്‌ ചെയ്യുന്നു.. ഡിയര്‍സ്..  നിങ്ങളുടെ പേര് ഇവിടെ വളിപ്പടുത്തണം എന്നൊക്കെ ഉണ്ട്... പക്ഷെ നിങ്ങള്‍ തന്ന വാക്ക് ... അതുകൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങളുടെ പേര് ഇവിടെ മറച്ച് വെച്ചിരിക്കുന്നത് ..

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment