image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മഞ്ഞ വര..

എനിക്കാ ചോദ്യത്തിനു ഉത്തരം കണ്ടത്തെണ്ടിയിരിക്കുന്നു, മനസ്സില്‍ ഒരുപാട് വട്ടം ആലോചിച്ച് നോക്കിയിരുന്നു. പക്ഷെ ഒരു ശരിയായിട്ടുള്ള തിരുമാനം അത് കിട്ടാന്‍ ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. പലരോഡും ആപ്രായങ്ങള്‍ ചോദിച്ചു നോക്കി.
പഴയ ടീച്ചര്‍മാരോടും, അധ്യാപകരോടും അങ്ങിനെ പലരോടും...  പക്ഷെ അവരുടെ അടുത്ത് നിന്നും ഒരു നിശ്ചിത ഉത്തരം എനിക്ക് കിട്ടിയില്ല.. പക്ഷെ എല്ലാരും പറഞ്ഞ അഭിപ്രായങ്ങാളില്‍ ഒരു സാമ്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു.. " ഞാന്‍ , എന്‍റെ തിരുമാനമാണ്, ഞാനാണ് തിരുമാനം എടുക്കേണ്ടത്.. എന്‍റെ ലൈഫാണ്... ".
പക്ഷെ ഞാന്‍ തിരുമാനം എടുക്കെണ്ടാതങ്കില്‍ !, എന്തുകൊണ്ട് ആ ഇതിനൊരു പരിഹാരം എനിക്ക് കണ്ടത്താന്‍ കഴിയാത്തത്? .. കൂട്ട് കാരുമൊത്ത് ലാബിന്‍റെ മുന്‍വശത്ത് ഉള്ള പാര്‍ക്കില്‍ ഇരിക്കുമ്പോഴും...  കൂട്ടുകാര്‍ എന്തൊക്കയോ പറഞ്ഞു ചിരിക്കുമ്പോഴും. ഞാനും എന്‍റെ മനസ്സും ആ വാലിയ ചോദ്യ  ചിഹ്നത്തിനുള്ള ഉത്തരം കണ്ടത്താന്‍ ശ്രമിക്കുകായായിരുന്നു.
നിലത്ത് വിരിച്ച പുല്ലിലെ ചില നിടറിയ രോമങ്ങള്‍ ഞാന്‍ ഇരുന്നു പറിക്കാന്‍ തുടങ്ങി..  മനസ്സില്‍ പലതും ആലോചിക്കാന്‍ തുടങ്ങി.. 
ആദ്യം ഓര്‍മ വന്നതു അമ്മയും അച്ചനും എന്നെ  പഠിപ്പിക്കാന്‍ വാങ്ങിയ കടം, പിന്നെ ഓര്‍മ വാന്നത് അമ്മയുടെ കയ്യിലുണ്ടായിരുന്ന അച്ഛന്‍റെ പെരഴുതിയ സ്വര്‍ണ മോതിരം..  ചെട്ടിയാരുടെ തുലാസില്‍ തൂങ്ങിയ രംഗം. ആ അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത താണ്...  മനസ്സില്‍ സങ്കടം ഉണ്ടങ്കിലും ചിരിചോണ്ട് കയ്യില്‍ ഒരു ലക്ഷം രൂപയുടെ ഡി.ഡി അമ്മ അന്ന് എനിക്ക് തന്നത്
ഇന്നും മായാതെ മനസ്സില്‍ നില്‍ക്കുന്നു...  അമ്മയുടെ മോതിര വിരലില്‍ പ്രത്യക്ഷ പട്ട വളുത്ത പാട് എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞതാണ്.. 
ഒരറ്റ നിമിഷം .. മനസ്സില്‍ ഓടി വന്നത് ഓരോ വര്‍ഷവും പഠിക്കാനുള്ള ഫീസ്‌ കൈ കെട്ടി വങ്ങുമ്പോള്‍..  അമ്മയും അച്ഛനും പറഞ്ഞ വാക്കുകളാണ്...  "എഞ്ചിനീയര്‍ ആയിട്ട് വാ ..  എനിട്ട്‌ വേണം ഞങ്ങള്‍ ചടഞ്ഞു കൊദീ ഇരിക്കാന്‍ "
ഞാന്‍ ഓരോന്നും താരതമ്യം ചെയ്തു കൊണ്ടിരുന്നു...  നാല് വര്ഷം മുഴുവന്‍ പഠിച്ചത് ഒരു കോളേജിന്‍റെ മുക്കില്‍ ഇരുന്നു  ഉപദേശിക്കാനല്ല എന്ന് മനസ്സിലാക്കി. നടന്നു നീങ്ങുമ്പോള്‍..  കൊട്ടുകാര്‍, എനിക്ക് എന്താ മനസ്സില്‍ വരുന്നത് ചൂസ് ചയ്യന്നു പറഞ്ഞു... ഞാന്‍ മനസ്സിനെ  ഫ്രീ ആയിട്ട് വിട്ടു...  ദൈര്യത്തോടെ പ്രിന്‍സിപ്പല്‍ റൂമിലോട്ട് ചെന്നു.. 
അങ്ങേരുടെ രൂമിലോട്ട് പ്രവേശിക്കുന്നത് വരെ മനസ്സില്‍ ഒരു ഉത്തരം ഉണ്ടായില്ല...  ഞാന്‍ എല്ലാ വരുന്നിടച്ച് വച്ചു കാണാം എന്ന് മനസ്സില്‍ ഉറപ്പിച്ച് അദ്ദേഹത്തിന്‍റെ മുന്നില്‍ ചെന്നു നിന്നു..
"സിറ്റ് ഡൌണ്‍ റയാന്‍, ടെക് യുവര്‍ സീറ്റ്" എന്ന് അദ്ദേഹം പറഞ്ഞു
ഞാന്‍: "സാര്‍ ഞാനിതുവരെ ഒരു തിരുമാനം എടുത്തിട്ടില്ല..  "
അയാള്‍: "പ്രശനമില്ല റയാന്‍, നല്ല പോലെ ആലോചിച്ചിട്ട് പറഞ്ഞാ മതി"
ഞാന്‍:" സാര്‍ എനിക്ക് കുറെ സംശയങ്ങള്‍ ഉണ്ട് "
അയാള്‍: "ചോദിചോള്ളൂ "
ഞാന്‍: " സാര്‍ ഇപോ ഞാന്‍ ഇവിടെ ടീച്ചര്‍ ആയിട്ട് ജോലി ചെയ്താല്‍ എനിക്ക് എത്ര ശമ്പളം തരും "
അയാള്‍: " ഇപ്പൊ കനകിലെടുത്താല്‍, ഒരു പതിനഞ്ചായിരം ഒക്കെ നമുക്ക് നോക്കാം..  പക്ഷെ അതും നിങ്ങള്‍ പിജി കംബ്ലീറ്റ് ചെയ്യുതു കഴിഞ്ഞതിനു ശേഷം മാത്രം.. കാരണം പിജി ചെയ്യുമ്പോള്‍ അതിന്‍റെ ഫീസ്‌ ആയി നിങ്ങളുടെ ശമ്പളം എടുത്തേക്കും.. "
ഞാന്‍:" സാര്‍ അപ്പൊ, ഹോസ്റ്റല്‍ , ഫുഡ്‌നോക്കെ"
അയാള്‍: " സ്ടാഫിനു ഹോസ്റ്റല്‍ റൂം , ഫുഡ്‌ എല്ലാം ഫ്രീ ആണ് "
ഞാന്‍ : " സാര്‍ ഒരു പേര്‍സണല്‍ ചോദ്യം കൂടി ഉണ്ട് ഞാന്‍ ചോദിച്ചോട്ടെ"
അയാള്‍: "ചോദിച്ചോള്ളൂ "
ഞാന്‍: " സാര്‍, ഈ തിരുമാനത്തിന് നിങ്ങളുടെ സ്വന്തം അഭിപ്രായം എന്താന്നു പറയോ ? "
അയാള്‍ എന്‍റെ ചോദ്യം കേട്ടതും...  എന്നെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു..  അയാള്‍ മേശപുറത്ത് വച്ചിരുന്ന കൈ എടുത്ത്..  അയാള്‍ ഇരിക്കുന്ന കസേരയില്‍ ചാരി ഇരുന്നു..  അയല്‍ അയാളുടെ രണ്ടു കൈകളുടെ വിരലുകള്‍ കോര്‍ത്ത് പിടിച്ചു..
എനീട്ടയാള്‍ കുറച്ച് മൌനം പാലിച്ചു... 
ഞാന്‍: സാര്‍ ..!
അയാള്‍:  ഒകെ, ടീചെര്‍സ് ലൈഫ് എന്ന് പറയുന്നത് ഒരു വേറെ ഒരു ലൈഫ് ആണ്.. സ്റ്റുഡന്‍റെ , ടാസ്ക്..  അങ്ങിനെ വേറെ ഒരു ലോകം...  നിനക്ക് ഒരു പര്‍മനന്‍റെ ആയിട്ടു ഒരു ജോലി വേണം എന്നുണ്ടങ്കില്‍ .. നിനക്ക് ഇത് ചൂസ് ചെയ്യാം .. പക്ഷെ എഞ്ചിനീയറിംഗ് കൊര്‍പ്പരെറ്റ് ലൈഫില്‍ നിന്നും നിനക്ക് വിട്ടു നില്‍കേണ്ടി വരും..
പിന്നെ ഒരു നല്ല പോസ്റ്റിങ്ങ്‌ കിട്ടണമങ്കില്‍ ഒരു പാട് കാലം ലക്ച്ചരിങ്ങില്‍ ഇരിക്കേണ്ടി വരും.. 
പക്ഷെ കോര്‍പ്പറേറ്റ് , അത് ഡിഫ്രന്‍റെ ആണ്..  കുറഞ്ഞ കാലിയളവില്‍ തെന്നെ..  നിനക്ക് ഷൈന്‍ ചെയ്യാന്‍ കോര്‍പ്പറേറ്റില്‍ സാധിക്കും..  പക്ഷേ ജോലിക്ക് സ്ഥിരത ഉണ്ടാവില്ല.. അതാണ്‌ പ്രശനം.. "
ഇനി നിനക്ക് തിരുമാനിക്കാം.. 
ഞാന്‍: "പിന്നെ എന്ത് പറയണം എന്നറിയാതെ പിന്നെ കണ്ഫ്യൂഷന്‍ ആയി.. 
ഒരു ഒടുക്കത്തൊരു കണ്ഫ്യൂഷന്‍... 
ഞാന്‍ അലോചിച്ചു..  രണ്ടു വര്ഷം ശംബളം ഇല്ലാതെ ജോലി ചെയ്യണം പഠിക്കുകയും വേണം...  അത് ചിലപ്പോ ബുദ്ധിമുട്ടകും.. കാരണം എന്‍റെ പേരില്‍ ഒരു അഞ്ചു ലക്ഷത്തിന്‍റെ ലോണ്‍ കിടക്കുന്നുണ്ട്..  പെട്ടന്നു അടച്ചു തീര്‍ക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഈ രണ്ടു വര്‍ഷത്തില്‍ അടച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാകി
ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു..  ഞാന്‍ ഒന്ന് തിരുമാനിച്ചു.. 
വേണ്ട..  ഈ ജോലി വേണ്ടന്നു വെക്കുന്നാതാണ് നല്ലത്...  എന്ന് എന്‍റെ മനസ്സ് പറയുന്നു... 
അതെ ഞാന്‍ അത് വേണ്ടന്നു വെച്ച് ഞാന്‍ അയാളുടെ കാബിന്‍ പുറത്തോട്ട് വന്നു..
ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തിനു ഒരു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല..  എനിക്കറിയാം ഞാന്‍ ഇല്ലങ്കില്‍ മറ്റൊരുവന്‍ വരുന്നു...  അതോണ്ടാ അദ്ദേഹത്തിന്‍റെ മാറ്റം സ്മ്ഭാവിക്കാത്തത്.
ഞാന്‍ അക്കാര്യം പറഞ്ഞപ്പോള്‍..  മേശയുടെ മുകളില്‍ ഇരുന്ന ഒരു പെന്‍ കോപ്പയില്‍ നിന്നും ഒരു മഞ്ഞ കളര്‍ മാര്‍കര്‍ ഒന്ന്‍ എടുത്തു.. 
അങ്ങേരുടെ കയ്യിലുണ്ടായിരുന്ന ഒരു കടലാസില്‍ എന്‍റെ പേര് ആ മഞ്ഞ കളറില്‍ അടയാള പടുത്തി..  ഒരു വര... 
എന്‍റെ ലൈഫിലെ ആദ്യ തിരുമാനത്തിന്‍റെ വര,
ആ വരയില്‍ ഒരു പാട് ആലോചനയുടെയും അഭിപ്രായത്തിന്‍റെയും പൊരുള്‍ ഉണ്ടായിരുന്നു.. 
ഒരു തിരുമാനത്തിന്‍റെ മഞ്ഞ വര..  
  

Share this:

CONVERSATION

0 comments:

Post a Comment