image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു വലിയ ചോദ്യ ചിഹനം .

ചില തിരുമാനങ്ങള്‍ എടുക്കാന്‍ കുറെ നേരം വേണ്ടിയിരിക്കുന്നു, എനിക്കീ തിരുമാനം എടുക്കാനും കുറെ നേരം വേണം..മനസ്സിലെ ചിന്തകള്‍ മാറി മാറി മറഞ്ഞു കൊണ്ടിരുന്നു.  ഞാന്‍ നടന്നു കൊണ്ടിരിക്കെ ദൂരെ ഫൌസിയ നടന്നു വന്നു കൊണ്ടിരിക്ക്കുന്നു.
അവള്‍ അടുത്തതിയപ്പഴേക്കും കൂടെ വന്ന പൈങ്കിളി ഇങ്ങനെ പറഞ്ഞു " ഞങ്ങള്‍ അങ്ങ് മാറി തന്നേക്കാം, ഇനി ഇപ്പൊ ഞങ്ങള്‍ ഒരു സ്വര്‍കത്തിലെ കട്ടുരുംബുകള്‍ ആകുന്നില്ല". എനിക്കെന്തോ ... ആ പറച്ചില്‍ അത്ര പിടിച്ചില്ല.. മനസ്സില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു അതിനിടക്ക് ഇത് കൂടി കേട്ടപ്പ.
അകെ എന്തോക്കയോ ആയി... ഞാന്‍ അവളെ പ്രേമിക്കുനോന്നും ഇല്ല എന്നാ കാര്യം ഞാന്‍ എത്ര പറഞ്ഞാലും ആ മണ്ടിക്ക് മനസ്സിലാകില്ല, ക്ഷമിക്കലാണ് പതിവ്..  ന്നാലും പൈങ്കിളിയുടെ സംശയം ദീപ്തിയും തീരത്തു കൊടുത്തു..
അവള്‍ എന്‍റെ അടുത്തു എത്താനായി.. എന്‍റെ അടുത്ത് എത്തിയതും , "ഹായ് " എന്ന് പറഞ്ഞു.. ചിരിച്ചു..  മുഖം നിലാത്തോട്ടല്ല നോക്ക്കിയിരുന്നത്..  എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല..  അന്ന് സംസാരിച്ച ആ പെണ്‍കുട്ടി തന്നെ ആണോ ഇത് എന്ന്..  അന്ന് കണ്ടതിലും എന്തോ കുറെ ആക്ടീവ് ആയതു പോലെ തോന്നി.
ഞാന്‍ എന്‍റെ കൂട്ടുകാര്‍ക്ക് അവളെ പരിജയപട്ടുത്തി.. മെസ്സില്‍ ഉണ്ടായ കര്യങ്ങള്‍ എല്ലാം അറിയുന്നതിനാല്‍ കൂടുതല്‍ ഒന്നും പരിജയപടുത്തേണ്ടി വന്നില്ല. ഞാന്‍ പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാരുടെ പേര് അവള്‍ മനപ്പാടമാക്കി വച്ചിരുന്നു..
ശരിക്കും ഞാന്‍ ഞട്ടി പോയി.. അവള്‍ ആകെ മാറിയിരിക്കുന്നു...  ഒരറ്റ ദിവസം കൊണ്ട് ഇത്രേം ചേഞ്ച്‌ ആകും എന്ന് വിചാരിച്ചില്ല..  അവള്‍ സംസാരിക്കുമ്പോള്‍ ചിരിച്ചു കൊണ്ടേ ഇരുന്നു..  സത്യം പറയാലോ.. ആള് അല്പംന്നല്ല.. ആത്യാവശ്യം ഭംഗി ഒക്കെ ഉണ്ട് .  എന്തോ ഇവളെ കേറി അങ്ങ് പ്രേമിച്ചാലോ എനൂകെ ഒന്ന് തോന്നിപോയി.
പക്ഷെ വേണ്ട.. ബയങ്കര റിസ്ക്ക് ആണ്..  ആദ്യം ഞാന്‍ പ്രപ്പോസ് ചെയ്യണം , പിന്നെ അവള്‍ ന്നെ അക്സ്പറ്റ്‌ ചെയ്യണം ..  അത് കഴിഞ്ഞാലും കുറെ കുരിക്കുകള്‍ വരാനുണ്ട്..  അതോണ്ട് പ്രമേം അത് അവിടെ നിക്കട്ടെ. മനസ്സില്‍ തോന്നിയത് ഞാന്‍ എന്‍റെ മനസ്സില്‍ തന്നെ വച്ചു ഇതെങ്ങാനും പൈങ്കിളി അറിഞ്ഞാലുള്ള ഒരു പൊട്ടിത്തെറി അപ്പഴേ ഞാന്‍ എന്‍റെ കണ്ണില്‍ കണ്ടിരുന്നു.
നല്ല വയില്‍, അദിക നേരം ഞങ്ങള്‍ക്ക് അവിടെ സംസാരിക്കാന്‍ കഴിയില്ലായിരുന്നു..  ഫൌസിയും കൂട്ട് കാരികളും അവിടിന്നു പെട്ടന്ന് തന്നെ നടന്നു നീങ്ങി. ഞങ്ങളും ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി
ഒരു പത്തു മിനുട്ട് ആ പൊരി വയിലത്ത് നടന്നു..  നല്ല ദാഹമുണ്ട്..  ഞങ്ങള്‍ അകെ വിയര്‍ത്തു കുളിച്ചിരുന്നു..  പൊരി വായിലത്ത് തട്ടി പാതി പൊള്ളിയ ശരെരം ഒരു ഉണക്ക മീന്‍ ചുട്ടു എടുക്കുംബോഴുണ്ടാകുന്ന അതെ മണം പുരപ്പടിവിക്കുന്നു..
ആദ്യമായിട്ടാണ് പളനി വേല്‍ സാറിന്‍റെ കാബിനിലോട്ടു വരുന്നത്. കാബിനു പുറത്ത് അദ്ദേഹത്തിന്‍റെ പേര് ഒരു ബോര്‍ഡില്‍ എഴുതി തൂകിയിരിക്കുന്നു..  ആ പേരിനു മുന്നല്‍ ഡോകടര്‍ എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു...
ഞാന്‍ ഇതുവരെ കേള്‍ക്കാത്ത കുറെ ക്വാളിഫികേശന്‍ അയാളുടെ പേരിനു പിന്നിലും ഉണ്ടായിരുന്നു...  ഞങ്ങള്‍ പെര്‍മിഷന്‍ ചോദിച്ച അദ്ദേഹത്തിന്‍റെ കാബിനുലോട്ട്..  കാബിനുള്ളില്‍ കുറെ കുട്ടികളുടെ ഫോട്ടോകള്‍ ഫ്രേം ചെയ്തു വച്ചിരിക്കുന്നു..  എല്ലാ ഒരു ഒന്‍പതു പത്ത് വയസ്സുള്ള കുട്ടികള്‍... .. ഞാന്‍ ചുറ്റും നോക്കുന്നത് കണ്ടു..
പളനി വേല്‍ സാര്‍ എന്നോട് ചോദിച്ചു " എന്താ നോക്കുന്നെ ? "
ഞാന്‍: "ഒന്നുല്ല സാര്‍ , ചുമ്മാ, ഇതൊക്കെ അരാ .. "
അദ്ദേഹം ഇരിക്കുന്നിടത്ത് നിന്നും എഴുനേറ്റ്.. " അതൊക്കെ എന്‍റെ മക്കളാണ്..!"
അദ്ദേഹം ഒരു ക്ലാസില്‍ പറഞ്ഞത് ഓര്‍മയുണ്ട്.. അദേഹത്തിന്‍റെ ശമ്പളം മിക്ക പകുതിയും, ദരിദ്ര വിദ്യാര്തികളുടെ പഠന ചിലവിനാണ് പോവുന്നത് .. നമുടെ ഡോക്ടര്‍ , എ. പി ജെ അബ്ദുല്‍ കലാം സാര്‍ തുറന്നു വച്ച ഒരു ട്രസ്റ്റ് ആണ് ഇത് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഞാന്‍ വയ്കിച്ചില്ല.. എന്തിന്നാണ് സാറിനെ കാണാന്‍ വന്നത് മൂപര് ചോദിക്കാതെ തന്നെ പറഞ്ഞു..
ഞാന്‍ ഉണ്ടായ കാര്യങ്ങള്‍ ഒക്കെ അദ്ദേഹത്തോട് പറഞ്ഞു.
പക്ഷെ അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു..
നീ നിന്‍റെ അച്ചനെയും അമ്മയെയും ഇഷ്ടപാടുന്നോ... അതോ നീ സമൂഹത്തെ ആണോ ഇഷ്ടപാടുന്നത് ?
ആ ചോദ്യം എനിക്ക് പ്രയാസമായി തോന്നി...  ഞാന്‍ " അത് ഇപ്പോ എങ്ങിനെയാ പറയ..  കുറെ കാര്യങ്ങള്‍ നോക്കുമ്പോള്‍ അമ്മയും അച്ഛനും ലൈഫില്‍ ഇമ്പോര്‍ട്ട്ന്‍റെ ആണ്, അതുകൊണ്ട് അവരെ ആണ് ഞാന്‍ കൂടുതല്‍ ഇഷ്ടപടുന്നതു, പക്ഷെ എന്‍റെ മനസാക്ഷി സമൂഹത്തിനും അതിന്‍റെതായ പ്രസക്തി ഉണ്ടന്നും തോന്നുന്നു"
അദ്ദേഹം ഒന്ന് ചിരിച്ചു..  എന്നിട്ട്ഇങ്ങനെ പറഞ്ഞു..  "ഇതുപോലത്തെ ഒരു ചോദ്യം ആണ് എന്നോട് നീ ചോദിച്ചതും"
അദ്ദേഹം പിന്നെ സംസാരിച്ചു...

(തുടരും)
"ഇത് നീ തിരുമാനികെണ്ടാതാണ്, അല്ലാതെ ഞാന്‍ തിരുമാനിക്കേണ്ട കാര്യമല്ല.. ഇത് നിന്‍റെ ലൈഫ് ആണ്.. നീ ആണ് അതിലെ കിംഗ്‌.."
"പക്ഷെ ഒരു തിരുമാനം എടുക്കുന്നതിനു മുന്‍പ് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുനതും നല്ലത്"
"ഞാന്‍ എന്‍റെ അഭിപ്രായം മാത്രമാണ് പറയുന്നത്, അല്ലാതെ തിരുമാനമല്ല, ആദ്യം ഞാന്‍ ഒന്ന് ചോദിക്കാം, എഗിനീരിങ്ങില്‍ നീ എന്താണ് പടികുന്നത്"
ഞാന്‍ പറഞ്ഞു, "ക്രിയേഷന്‍സ്....  "
അദ്ദേഹം "ഞാന്‍ എങ്ങിനീറിങ്ങില്‍ പഠിച്ചത്, വറും ക്രിയേഷന്‍സ് മാത്രം അല്ല.. ചിന്തിക്കാന്‍, പുതിയത് കണ്ടു പിടിക്കാന്‍...  ഒന്നിനേക്കാള്‍ മെച്ച പടുത്തുന്ന ഒന്നിനെ ഉണ്ടാക്കാന്‍..  ""
"ഒരു എഞ്ചിനീയര്‍ എന്ന നിലക്ക് എന്തങ്കിലും ഇയാള്‍ ഉണ്ടാക്കുകയോ, കണ്ടു പിടിക്കുകയോ.. അല്ലെങ്കില്‍ ഒരു ഇമാജിനേഷന്‍ ചയ്യുകയോ ചെയ്തിട്ടുണ്ടോ ? "
ഞാന്‍ "ഇല്ല"
അദ്ദേഹം " ന്നാ കേട്ടുകൊള്ളുക, ഒരു നല്ല എഞ്ചിനീര്‍ക്കെ, ഒരു നല്ല കോളജ് പ്രഫസര്‍ ആവാന്‍ കഴിയുകയോള്ളൂ..  ഒരു നല്ല എഞ്ചിനീയര്‍ ആവാന്‍ , പറഞ്ഞപ്പോലെ എന്തങ്കിലും കണ്ടു പിടിക്കുകയോ ..  പുതിയ ഐഡിയ ഉണ്ടാകുകയോ ചെയ്യണം"
ഇത്രേം പറഞ്ഞു നിറുത്തിയിട്ട്..   എനിക്ക് കോളേജ് സ്ടാഫിന്‍റെ പട്ടിക തുറന്നു കാണിച്ചു.. അതില്‍ ഒരു കോളം മാത്രം കാണിച്ചു തന്നു .
ആ പട്ടികയില്‍ അഞ്ചു വര്‍ഷത്തെ കോളജ് സ്ടാഫിന്‍റെ ലിസ്റ്റ് ഉണ്ടായിരുന്നു.. പക്ഷെ അദ്ദേഹം പേന കൊണ്ട് എനിക്ക് ചില പേരുകള്‍ റൌണ്ട് ചെയ്തു തന്നു... എനിട്ട് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്ന് ചോദിച്ചു..
ഞാന്‍ ആ പട്ടിക തിരിച്ചും മറിച്ചും ഒക്കെ നോക്കി പക്ഷെ അവസാനം ആ പട്ടികയില്‍ ഒരു തുമ്പ് ഞാന്‍ കണ്ടു പിടിച്ചു... അദ്ദേഹം അടിവര ഇട്ട എല്ലാ ആളുകളും സീനിയര്‍ പ്രഫസര്‍ മാരാണ്..
ആ അഞ്ചു വര്‍ഷത്തെ പട്ടികയില്‍ ഇവരുടെ പേര് മാത്രം മാറ്റ പട്ടിട്ടില്ല, പക്ഷേ  ഇടയിലുള്ള എല്ലാ പേരുകളിലും മാറി മാറി കൊണ്ടിരുന്നു.. കാരണം.  അവര്‍ മാത്രം അഞ്ചു വര്ഷം സ്ഥിരമായി കോളേജില്‍ ഉള്ളവര്‍.  
എന്നിട്ട് അദ്ദേഹം പറഞ്ഞു. ..
ആദ്യം എഞ്ചിനീയറിങ്ങില്‍ കഴിവ് തളിയിച്ചു നോക്കൂ ...  അവസാനം വച്ച് നിനക്ക് ആട്ടോമറ്റിക്ക് ആയി പ്രഫസര്‍ പോസ്ടിങ്ങുകള്‍ വരും..
അദ്ദേഹം അത് പറയുമ്പോള്‍ തുപ്പല്‍ അദ്ദേഹത്തിന്‍റെ ചുണ്ടില്‍ തട്ടി തിളങ്ങുന്നുണ്ടായിരുന്നു.
ഇത്രേം പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി..
വരുന്ന വഴിക്ക് .. ദീപ്തി അവളുടെ ഭര്‍ത്താവാന്‍ പോകുന്ന ആളെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു...  അവളോട്‌ ആ ഓഫര്‍ സ്വേകരിക്കേണ്ട എന്നും പറഞ്ഞു..  പിന്നെ അവളോട്‌ കല്യാണം കഴിഞ്ഞാല്‍ രണ്ടു പേരും അമേരിക്കയിലോട്ട് പറക്കും എന്നുള്ള വിവരവും അയാള്‍ അവള്‍ക്ക് കൊടുത്തു..  "
ഇപ്പൊ അവളുടെ കാര്യത്തില്‍ ഒരു തിരുമാനമായി..
എന്‍റെ കാര്യം..
അത് ഇപ്പഴും ഒരു ചോദ്യ ചിഹ്നം ആയി അവശേഷിക്കുന്നു..

ഒരു വലിയ ചോദ്യ ചിഹനം .


Share this:

CONVERSATION

0 comments:

Post a Comment