image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

വാടി തളർന്ന പൂ..

എന്ത് തിരുമാനം എടുത്താലും അതിനെ എതിര്‍ക്കുന്നവര്‍ ഒരു പാട് ഉണ്ടാവും, സപ്പോര്‍ട്ട് ചെയ്യുന്നവര്‍ കുറച്ചും...  അത് ഹ്യൂമന്‍ സൈകൊളജി ആണ്.. എനിക്കും അതുപോലെ തന്നെ.. പഠിപ്പിക്കുന്ന സകലമാന്‍ ടീച്ചര്‍മാരും,
എന്നെ നോക്കി പറഞ്ഞു.. കിട്ടിയ ചാന്‍സ് കളഞ്ഞു കുടിചില്ലേ... നിന്നെ ഒക്കെ പടിപ്പിചിട്ടന്തിനാ. അവര്‍ക്കൊക്കെ ഒരു കാര്യം പറയാനുണ്ടായിരുന്നു..  "ഞാന്‍ ഒക്കെ ഒരു കോളേജില്‍ ഒരു ലക്ചര്‍ പോസ്റ്റിനു വേണ്ടി അലഞ്ഞിരുന്നു.. "
സംഭവം ശരിയാണ്, ഞങ്ങളെ പഠിപ്പിക്കുന്ന മിക്ക അട്യാപകര്‍ക്കും ആ ജോലി കിട്ടാന്‍ പ്രയാസപട്ടിരുന്നു എന്നും എനിക്കറിയാം, പക്ഷെ ഒരു കാര്യം ഉണ്ട്..  പക്ഷെ ഞാന്‍ ഉദ്ദേഷിക്കുന്ന ലൈഫ് വേറെ ആണ് , ഈ പ്രഫഷനില്‍ നിന്നൊക്കെ വളരെ വിത്യാസമാണ് എന്‍റെ ചിന്താ ഘതി..
പുതുതായ് വന്ന ആ ല്ക്ച്ചര്മാര്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ലാന്നു തോന്നുന്നു , അത് കൊണ്ടാ .. അവരിങ്ങനെ പറയണേ.... ഇനിയിപ്പോ ആരു എന്തൊക്കെ പറഞ്ഞാലും ഞാന്‍ എന്‍റെ തിരുമാനം മാറ്റാന്‍ പോവുന്നില്ല..
ഉറച്ച തിരുമാനമായി മുന്നിലോട്ട് പോവാന്‍ തന്നെ തിരുമാനിച്ചു. എന്ത് തിരുമാനിചാലും കൂടെ നിക്കാന്‍ എന്‍റെ കൂട്ട്കാര് മാത്രേ ഉണ്ടായിരുന്നൊള്ളൂ...  അന്നത്തെ അങ്കം വെട്ടലോക്കെ കഴിഞ്ഞപ്പോള്‍..  ഹോസ്റ്റലിലോട്ടുള്ള തിരിച്ചു പോക്കായി..
വയികുന്നേരത്തെ ചായയും കടിയും ..  കുറച്ച് സൊറ പറച്ചിലും കഴിഞ്ഞു.. ഞങ്ങള്‍ ഡിസ്പെര്സ് ചെയ്യുമ്പോള്‍ സമയം ആറുമണി കഴിഞ്ഞിരുന്നു..
ഹോസ്റ്റല്‍ ഒരു ബോറന്‍ പരിപാടി ആയി തോന്നി തുടങ്ങിയിരിക്കുന്നു. കാരണം.. കൂട്ടിനു ആളില്ല ന്നുള്ളത് തന്നെ ആണ്. ഒറ്റക്കാണ് .. റൂമില്‍ വേറെ ആരുമില്ല..  ഒന്ന് അടിച്ചു വാരി വൃത്തിഅക്കിയിട്ട് മാസങ്ങള്‍ ആയി...
കടലാസ് കഷ്ണങ്ങളും പൊടിയും ചളിയും.. പിന്നെ അലക്കാത്ത കുറച്ചു ഡ്രസ്സുകളും....  വക്ക് പൊട്ടിയ ഒരു ബക്കറ്റും.. അകെ പാടെ ഒരു അവിഞ്ഞ ലുക്ക്‌ ആയിരുന്നു ഹോസ്റ്റല്‍ റൂം...  ഒന്നിനും ഒരു താല്പര്യം ഇല്ലായ്മ..
കുറച്ചു മാസങ്ങളായുള്ള ഈ ഒറ്റക്കുള്ള ജീവിതം അത് ഒന്ന് പൊരുത്തപെടാന്‍ കുറച്ചു കാലങ്ങള്‍ എടുക്കും എന്ന് തോന്നുന്നു.ഒരു കാലം ഉണ്ടായിരുന്നു..  ഈ റൂമില്‍..  അടിയും പിടയും .. ലെറ്റ് നൈറ്റ് ചര്‍ച്ചകളും... പിന്നെ കലാ പരിപാടികളും.. കളിയാക്കിയും വറുപ്പിച്ചും കഴിഞ്ഞ കുറച്ച നല്ല കാലങ്ങള്‍, എല്ലാം മിസ്സ്‌ ചെയ്യുന്നു..
ഒറ്റക്ക് ആ മുറിയില്‍ കിടക്കുമ്പോള്‍, കൂടെ താമസിച്ചിരുന്ന തടിയന്‍ കാണിച്ച ചില കൊമാടികള്‍ ഒക്കെ മനസ്സില്‍ വരും..  എന്നിട്ട് സ്വയം ഓര്‍ത്ത് ചിരിക്ക്കും.. . ഉറക്കം വന്നില്ലേല്‍ ദേ ഈ ഡയറിയും വച്ച ഒരു ഇര്ത്തം ആണ്... ഒരു രണ്ടു വരി എഴുതേണ്ടതില്ല ഉറക്കം വന്നൊള്ളും.

രാവിലെ വയ്കി എഴുനെറ്റതിന്‍റെ ആഘാതം എന്ന് വേണമങ്കില്‍ പറയാം കുളിച്ചോണ്ട് ദ്ര്തിയില്‍ പല്ലുതേച്ച്പ്പോള്‍ ബ്രഷ് കൊണ്ട് മുറിഞ്ഞ മോണക്ക് നല്ല വേദന ഉണ്ടായിരുന്നു ..  രാവിലെ ഒരു ചായ കുടിക്കാന്‍ ഉണ്ടായ ബുദ്ധിമുട്ട് ശോ ഭയങ്കര വേദനയാണ്...
മിന്നിലെ പല്ലിന്‍റെ മുകളിലാണ് ബ്രഷ് കൊണ്ടത്‌..  അപ്പോ ഞാന്‍ കുപ്ലിച്ച് കളഞ്ഞ രക്തതതിന്‍റെ കണക്കെടുത്താല്‍ ഒരു ബ്ലഡ് ബാന്കിലോട്ട് കൊടുക്കാവുന്ന അത്രെ ഉണ്ടായിരുന്നു. മൂക്കിനടുത്ത ചുണ്ട് വീങ്ങിയിരുന്നു..
സത്യം പറയാലോ സാരിക്കാന്‍ പോയിട്ട് വാ തുറക്കാന്‍ പോലും പറ്റാത്ത ഒരവസ്ഥ.
വേദന കൊണ്ട്..  ഞാന്‍ അന്ന് രാവലെ ഭക്ഷണം പോലും കഴിച്ചില്ല...
ആരെങ്കിലും എന്തങ്കിലും ചോദിച്ചാല്‍ വെറും ആങ്ങ്യം ആണ് ഭാഷ..  രാവിലെ ചെന്ന ഉടനെ, എന്‍റെ മുഖം പതിവിലും തടിച്ചത് കണ്ട് ദീപ്തി എന്ത് പറ്റി എന്ന് ചോദിച്ചിരുന്നു..  സംസാരിക്കാന്‍ കഴിയാത്ത വിധം വേദന അനുഭവപട്ടതിനാല്‍, സംസാരിക്കാതെ തന്നെ അവളെ പറഞ്ഞു മനസ്സിലാക്കി..
പിന്നെ തമ്മില്‍ തമിലുള്ള സംസാരം ... ഒരു കേട്ട് എഴുത്ത പരീക്ഷയുടെ ഉത്തരകടാലാസായി മാറി...
രാവിലത്തെ തണുപ്പ് കുറച്ച് വിട്ടു മാറിയതില്‍ പിന്നെ ... വായിലെ മുറിവിന്‍റെ വേദനക്ക് കുറച്ചു കുറവ് വന്നു....
പെട്ടന്നായിരുന്നു.. ഒരു സര്‍ക്കുലര്‍(അറിയിപ്പ്) വന്നത്...  നോടീസ് ബോര്‍ഡില്‍ പ്ലേസ്മന്‍റെനു(പഠിച്ചു കൊണ്ടിരിക്കുംമ്പോള്‍ തന്നെ ജോലിക്കുള്ള ഇന്റെര്‍വ്യൂ ) അര്‍ഹാരയ കുട്ടികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച്ചിരിക്കുന്നത്രെ..
എന്തായാലും ഒന്ന് നോക്കി കളയാം എന്ന് വിചാരിച്ചു...  ഡിപ്പാര്‍ട്ട് മെന്‍റെ നോട്ടീസ് ബോര്‍ഡിനടുത്ത് ഒരു ശര്‍ക്കര പോട്ടിനു ചുറ്റും കൂടിയ ഉറുമ്പുകളെ പോലെ കൂടി നിക്കുന്ന കുറെ കുട്ടികളായിരുന്നു...ഞാനും കൂട്ടുകാരും വളരെ പ്രയാസ ആ നോട്ടീസ് ബോര്‍ഡ് ഒന്ന് കാണാന്‍ ശ്രമിച്ചു .
രക്ഷയില്ല ..... ഒരു ചെറിയ ഒരു ഗ്യാപ്പ് പോലും കിട്ടിയില്ല..
പ്ലേസ്മന്‍റെ , ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ലൈഫിലെ ഒരു പ്രധാന പെട്ട ഒരു സംഭാവമാണ് അത്..  ഒരു എഞ്ചിനീയറിംഗ് പഠിക്കുന്നവന്‍ അവന്‍ ആ കോളേജില്‍ ചേരുന്നതിനു മുന്‍പേ തന്നെ ഈ പ്ലേസ്മന്‍റെനെ കുറിച്ചുള്ള വിവരങ്ങള്‍ അവനെ അടിചെല്‍പ്പിക്കാറുണ്ട്.
ഞാന്‍ ഈ കോളേജില്‍ ചേരുന്നത്തിനു മുന്‍പ് സീറ്റ് ബുക്ക് ചെയ്യാന്‍ വന്നപ്പോ എടുത്ത ബ്രെയിന്‍ വാഷ് ക്ലാസില്‍ പറഞ്ഞിരുന്നു ഈ പ്ലേസ്മന്‍റെ നെ കുറിച്ചു.. അന്നൊക്കെ ഈ കോളേജു പറഞ്ഞത് 100 ശധമാനം വിദ്യാര്‍ഥികള്‍ക്കും ഇവിടെ പ്ലേസ്മന്‍റെ ഉണ്ട് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്..
കഴിഞ്ഞ വര്‍ഷം പുറത്ത് പോയ വിദ്ധ്യാര്‍ത്തികളില്‍ ഭൂരി ബാകവും ഇന്നും ജോലിയില്ലാതെ നടക്കുന്നുണ്ടന്നുള്ള വിവരം കിട്ടിയപ്പഴാ , ഈ 100 ശധമാനം ജോലി എന്ന കോളേജിന്‍റെ വാക്ക് വറും പൊയ്‌വക്കാണന്നു മനസ്സിലാവുന്നത്.. എനിട്ടും നിറുത്തിയില്ല..
ഒന്നാവര്‍ഷം മുതലേ ഞങ്ങള്‍ക്ക് പ്ലേസ്മന്‍റെ ട്രെനിംഗ് ഒക്കെ അരഭിച്ചിരുന്നു. രണ്ടാവര്‍ഷവു.. മൂന്നാവര്‍ഷവും ഉണ്ടായിരുന്നു ഈ പ്ലേസ്മെന്‍റ്  ട്രെയിനിംഗ്...
ഈ ട്രെയിനിംഗ് കൊണ്ട് എന്തൊക്കെ എന്നില്‍ മാറ്റം സംഭവിച്ചുന്നു എനിക്ക് തന്നെ നിശ്ചയം ഇല്ല..  ഇനി ഒരു കാര്യം കേള്‍ക്കണോ... ഈ യൂസില്ലാത്ത് ട്രെയിനിംഗിനോക്കെ ആദ്യമേ ഫീസ്‌ വാങ്ങിച്ചിരുന്നു..
പാരന്‍സ് കുട്ടികളെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിടുമ്പോള്‍ തന്നെ അവരുടെ സ്വപനമായിരി, പഠനം കഴിഞ്ഞ ഉടനെ ജോലി, പൈന്നെ ഇട്ടു മൂടാനുല്ലത്ര ശമ്പളവും..
അതെ പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു കുറെ സ്വപനം..നല്ല ജോലി , നല്ല ശമ്പളം...  ഒന്നാവര്‍ഷം ഫീസ്‌ അടച്ചപോള്‍ അമ്മ തുലാസ്സില്‍ ഇട്ട അച്ഛന്‍റെ പെരഴുതിയ മോതിരം, അത് അമ്മക്ക് വാങ്ങിച്ചു കൊടുക്കണം..  അങ്ങിനെ പല സ്വപനങ്ങള്‍.
മനസ്സില്‍ തറച്ച് കേറിയ ഇത്തരം സ്വപനങ്ങള്‍, നോട്ടീസ് ബോര്‍ഡില്‍ ഇട്ട എലിജിബിള്‍ കുട്ടികളുടെ ലിസ്റ്റില്‍ എന്‍റെ പേര് കൂടി ഉണ്ടോ എന്നു നോക്കാനുള്ള ആകാംഷ കൂട്ടുകയായിരുന്നു..
കുത്തി തിരക്കി ഒരു ഗ്യാപ്പിലൂടെ ഞാനാ ജനകൂട്ടതിനുള്ളിലോട്ട്കയറി.....  തിരക്കി തിരക്കി ചൂണ്ടു വിരല്‍ മുട്ടിച്ചു ലിസ്റ്റ് വായിക്കുന്നവര്‍ അവരുടെ പേര് വായിച്ചതും സന്തോഷത്തോടെ കൂട്ടത്തില്‍ നിന്നും വിട്ടു മാറുന്നുണ്ടായിരുന്നു..
എന്ത് മരിയിട്ടെന്താ...  ആ ജനകൂട്ടത്തിനു തിരക്ക് കൂടി കൂടി വരുന്നു... ഞാന്‍ ആ ലിസ്റ്റ് വായിച്ചു
എന്‍റെ മൂന്നു കൂട്ട് കാരുടെ പേരുകള്‍ ആദ്യം തന്നെ വായിച്ചു...
ആ ലിസ്റ്റില്‍ ത്രശൂര്‍ കാരന്‍ അച്ചായന്‍റെ പേര് കണ്ടില്ല, അല്ലെങ്കിലും കാണാന്‍ വഴിയില്ല...  അവന്‍ ബുദ്ധിശാലി ആണങ്കിലും, എഴുതിയ എല്ലാ പ്രധാന പെപ്പരുകള്‍ക്കും സപ്ലി വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്..
അതുകൊണ്ടായിരിക്കാം..  അവന്‍റെ പേരില്ലാത്തത്...
പൊതുവേ എന്‍റെ റോള്‍ നമ്പര്‍ 21 ആണ് , പക്ഷെ ആ ലിസ്റ്റില്‍ 21ആം നമ്പര്‍ കഴിഞ്ഞും എന്‍റെപേര് വന്നില്ല..  അമ്മെ ഇനിയെങ്ങനും ഞാന്‍ എലിജിബിള്‍ അല്ലെ ?, ഹേ ... അങ്ങിനെ വരാന്‍ വഴിയില്ല. സപ്ലി ഉള്ളതല്ലാം
എഴുതി എടുത്തുട്ടുണ്ടാല്ലോ..
ചിലപ്പോള്‍ ഞാന്‍ വായിച്ചപ്പോള്‍ മിസ്സ്‌ ചെയ്തതാനങ്കിലോ, ഞാന്‍ 21 നമ്പരില്‍ നിന്നും പിന്നെ പേരുകള്‍ വായിക്കാന്‍ തുടങ്ങി
പക്ഷെ പെട്ടന്നായിരുന്നു, ഇടതു വശത്ത് നിന്നിരുന്നവന്‍റെ കയ്യ് മുട്ട് ഫോര്‍സില്‍ എന്‍റെ മുഖത്ത് വന്നിടിച്ചത്..
അമ്മേ...... ഞാന്‍ അലറി....
ബ്രഷ് കൊണ്ട് മുറിഞ്ഞത് കാരണം വീങ്ങി വലുതായ ചുണ്ടുകള്‍കിടയില്‍ ഒരു മരണ വേദന അനുഭവ പ്ടുന്നത് എന്‍റെ കണ്ണുകള്‍ക്ക് സഹിക്കാനായില്ലാ...
കരയാതെ തന്നെ എന്‍റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി...
വേദന കൊണ്ട് ഞാന്‍ ചുറ്റുമുള്ളത് മറന്നു...  അലര്‍ച്ചയുടെ ശബ്ദത്താല്‍ കുട്ടികള്‍ മാറി നിന്നു..
ഞാന്‍ സഹിക്കാന്‍ വയ്യാത്ത വേദനയാല്‍ വായ് പൊത്തി പിടിച്ചു... എന്തോ ഒരു ഉപ്പും കലര്‍ന്ന രുചി നാവില്‍ അനുഭവ പെട്ടിരുന്നു..
ഞാന്‍ വായില്‍ നിന്നും കയ്യിടുത്തു... കണ്ണുനീരിനോപ്പം തുപ്പല്‍ കലര്‍ന്ന.. കറുത്ത് ചുവന്ന രക്തം പുറത്ത് വന്നു..
കണ്ണില്‍ എന്തോ ഇരുട്ട് മൂടി...  ചുറ്റം നിക്കുന്ന കുട്ടികള്‍ എന്‍റെ തലക്ക് ചുറ്റും ഓടുന്നത് പോലെ തോന്നി..
അറിയാതെ നിലത്ത് വീണു...

പിന്നെ എനിക്കൊന്നും ഓര്‍മയില്ല ...!

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment