image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നവമ്പർ 18

ഒരു ദിവസം ആ ഹോസ്പിറ്റലില്‍ നിന്നു, എന്‍റെ പിറന്ന നാളിനു കട്ട് ചെയ്ത കേക്ക് എനിക്ക് രുചിച്ചു നോക്കാന്‍ പോലും സാതിച്ചില്ല, കാരണം ഡോകടര്‍ അന്ന് ഒന്നും കഴിക്കരുത് എന്നു പറഞ്ഞിരുന്നു.. അന്ന് എനിക്ക് മൂന്ന് ഗ്ലൂകോസ് കുപ്പികളാണ് കയറ്റിയത്.
എന്‍റെ കയ്യില്‍ അമ്മ തന്ന മുന്നൂര്‍ രൂപയാണ് ഉണ്ടായിരുന്നത്, ഹോസ്പിറ്റലിലേ ബില്ല് കട്ടിയതും, മരുന്ന് വാങ്ങിച്ചതും, കേക്ക് വാങ്ങിച്ചത് എല്ലാം, നമ്മുടെ തൃശൂര്‍ കാരന്‍ അച്ചായനായിരുന്നു... പിന്നെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ഉടനെ തന്നെ എനിക്കൊരു ടാക്സി ആറെജ് ചെയ്ത് നാട്ടിലോട്ട് കയറ്റിവിട്ടതും അവന്‍ തന്നെ..
പൈസ തിരച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ തന്നെ ഒരു കൂടപിറപ്പിനെ പോലെ അവന്‍ ഓരോന്ന് ചെയ്യുംമ്പോള്‍ മനസ്സില്‍ ഒരു പാട് കടപ്പാട് അവനോടു ഉണ്ടായിരുന്നു..  ദീപ്തിയും പിള്ളേരും ബാക്കിയുള്ള ഹെല്‍പിനും ഉണ്ടായിരുന്നു..  വായിലെ തുന്നല്‍ കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു...
നാട്ടിലോട്ട് എന്‍റെ കൂടെ അച്ചായനും വന്നു..  കാറിനു വന്നതിനാല്‍ വറും രണ്ടര മണികൂര്‍ കൊണ്ട് വീട്ടില്‍ എത്തി...  പ്രതീക്ഷികാതെയും വിവരമറിയിക്കാതെയും വന്നതിനാല്‍ അമ്മയും അച്ചനും എന്തോ പേടിച്ചിട്ടുണ്ടായിരുന്നു..  എന്‍റെ മുഖം വീങ്ങി തടിച്ചത് കണ്ട് അമ്മ ," ന്‍റെ കുട്ടിക്ക് എന്താ പറ്റിയെ " ന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ഓടി വന്നു.
അമ്മയുടെ കരച്ചില് കേട്ട്...  മുത്തശ്ശിയും ഓടി വന്നു..  നല്ല വേദന ഉണ്ടായതിനാല്‍... എനിക്ക് സംഭവിച്ചത് എന്താന്ന് പറയാനും കഴിഞ്ഞില്ല..  അച്ചായന്‍ ഉണ്ടായാതല്ലാം അമ്മയോട് പറഞ്ഞു..
കാര്യങ്ങള്‍ എല്ലാം അമ്മക്ക് മനസ്സിലായപ്പ്ഴാണ് അമ്മ കരച്ചില്‍ നിറുത്തിയത്...  അച്ചായന്‍ വന്ന ടാക്സിയില്‍ തന്നെ തിരിച്ചു പോവാന്‍ ഒരുങ്ങി ... പക്ഷെ എന്‍റെ അമ്മ അവനെ പിടിച്ചു നിറുത്തി... അച്ഛന്‍ ടാക്സിക്ക് കൂലി കൊടുത്ത് അയാളെ പറഞ്ഞു വിട്ടു.. ഹോസ്പിറ്റലില്‍ ചിലവായ കാശ് അച്ചായന് കൊടുത്തപ്പോള്‍ അച്ചായന് അത് വാങ്ങിയില്ല..
അവസാനം രു പാട് ഫോര്‍സ് ചെയ്തു അവനെ കൊണ്ട് അമ്മ അത് വാങ്ങിപ്പിച്ചു..
വീട്ടില്‍ എത്തിയപ്പോള്‍ നേരം പതിനൊന്നു മണി ആയിരുന്നു.. അച്ചായന്‍ ഉമ്മറപടി കയറിയ ഉടനെ ന്‍റെ മുത്തശ്ശി ഒരു പാട് ചോദ്യങ്ങള്‍ അവനോടു ചോദിച്ചു തുടങ്ങി..  വീട് എവിടാ നാട് എവിടാ, പേര് , അച്ചന്‍റെ പേര്.. അങ്ങനെ അങിനെ കുറെ ചോദ്യങ്ങള്‍. ഒരു അഞ്ചു മിനുട്ടത്തെ ചോദ്യോത്തരങ്ങള്‍ കൊണ്ട് മുത്തശ്ശിയും , അച്ചായനും നല്ല കൂട്ടായി..
എനിക്ക് അവരുടെ സംസാരം കേള്‍ക്കാനേ സാദിചോള്ളൂ ഒന്നും പറയാന്‍ സാധിച്ചില്ല.. ആ സമയം അമ്മയുടെ വക ഒരു ഗ്ലാസ് ഹോര്‍ലിക്സ് കലക്കിയതും അവന്‍റെ മുന്നില്‍ എത്തി...  പക്ഷെ എനിക്ക് കിട്ടിയത് ഒരു ഗ്ലാസ് ഉപ്പിട്ട ചൂട് വെള്ളവും...
ഡോക്ടര്‍ പറഞ്ഞതല്ലാം അവന്‍ അമ്മയോട് പറഞ്ഞന്നു തോന്നുന്നു...
ഒരാഴ്ചത്തേക്ക് കട്ടിയുള്ള ഭക്ഷണം ഒന്നും കഴിക്കരുത്..  പിന്നെ എരിയും പുളിയും ഉള്ള ഭക്ഷണം കഴിക്കരുത്.. അങ്ങിനെ അങ്ങിനെ കുറെ പഥ്യങ്ങള്‍ ഉണ്ടായിരുന്നു...
അമ്മയുടെ ഉച്ചക്കല്‍ത്തെ നോണ്‍വെജ് സല്‍കാരത്തിനു ശേഷമാണ് അവനെ വീട്ടുന്നു വിട്ടത്..   തിരിച്ചു പോവുമ്പോ.. എന്ത് ഉണ്ടങ്കിലും ഫോണ്‍ ചയ്യോണ്ടു എന്നു പറഞ്ഞു അവന്‍ യാത്രയായി..
ഇടയ്ക്കിടെ ദീപ്തിയുടെ മെസ്സ്ജുകളും ഉണ്ടായിരുന്നു..  അയ്യോ...  ഓരോ ദിവസവും ഞാന്‍ വീട്ടില്‍ സംസാരിക്കാതെ കഴിച്ചു കൂട്ടിയത് എങ്ങിനെന്നു എനിക്ക് ഇവിടെ വിവരിക്കാന്‍ കഴിയില്ല.. സംസാരിക്കാന്‍ ശ്രമിക്കാനോക്കെ നോക്കും പക്ഷെ വേദന കൊണ്ട് ഒരക്ഷരവും പുറത്ത് വരില്ല..
എല്ലാ രാത്രിയിലും അമ്മ അരികത് തന്നെ ഉണ്ടാവും..  ചില രാത്രികളില്‍ വേദനകൊണ്ട് എനിക്ക് ഉറകം വന്നിരുന്നില്ല , ആ ദിവസങ്ങളില്‍  അമ്മ എന്‍റെ  അമ്മയുടെ മടിയില്‍ കിടക്കും അമ്മ എന്‍റെ തലയില്‍ തടവി കൊണ്ടേ ഇരിക്കും...
ചില ദിവസങ്ങളിലെ രാത്രികളിൽ വേദന കൊണ്ട് ഉറക്കം വരില്ലായിരുന്നു. ആ ദിവസങ്ങളിൽ അമ്മയുടെ മടി ആണ് എനിക്ക് തലയണ. അമ്മ കുറെ നേരം തലയിൽ തടവികൊണ്ടിരിക്കും. ഞാൻ അറിയാതെ ഉറങ്ങി പോവും. എനിക്കറിയാം..ചില സമയങ്ങളിൽ അമ്മ ഉറങ്ങാറെ ഉണ്ടായിരുന്നില്ല. ആ സമയങ്ങളിൽ എനിക്ക് വേണ്ടി ഒരു പാട് ഉറക്കമോഴിചിട്ടിണ്ട്.
വീട്ടിലെ ആ ഒരാഴ്ച ഞാൻ ഒരു പാട് കഷ്ട്ടപട്ടു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല..ദിവസത്തിലെ മൂന്നു നേരവും വെള്ളത്തോട് കൂടിയ കഞ്ഞി ആയിരുന്നു ആഹാരം.. എരിവും പുളിയും കൂട്ടരുത് എന്നാ ഡോക്ടറുടെ മുന്നറിയിപ്പ് വക വെക്കാതെ ഒരു നാൾ ഞാൻ അച്ചാർ കൂട്ടി നോക്കി. ദൈവം അന്ന് എനിക്ക് തന്ന വേദന അത് മരണ വേദനയാണോ എന്ന് തോന്നിപോയി. ചില സമയം അമ്മെ .. ന്നു ഉറക്കെ വിളിക്കാൻ തോന്നും, വിളിക്കാൻ വേണ്ടി വായ്‌ തുറന്നാൽ അപ്പൊ തലച്ചോർ പിളർക്കുന്ന വേദന അനുഭവ പെടും.. ക്ഷ്ടപാടുകളുടെ ഒരു ഏഴു ദിവസം.. ഭക്ഷണം കഴിക്കാതെ സംസാരിക്കാതെ .... ഒരു ഏഴു ദിവസം വീട്ടിലെ എൻറെ  മുറിയിൽ തന്നെ കഴിച്ചു കൂട്ടി.
എട്ടാം ദിവസം എന്തോ വേദനയോടെ സംസാരിക്കാനുള്ള ഒരു പരുവത്തിലായി. അലപം വേദന കുറവായി തുടങ്ങി. കഴിഞ്ഞ എഴുദിവസങ്ങളിൽ സംസാരിക്കാൻ കഴിയാത്ത ഒരു അവസ്ഥ ആയിരുന്നതിനാൽ, ഫ്രണ്ടസിനോടോക്കെ മെസ്സെജിലൂടെ മാത്രമേ കമ്മ്യൂണിക്കെറ്റ് ചയ്തിരുന്നോള്ളൂ.. നേരം കളയാൻ ഉപാതി ആയതു ഫേസ്ബൂകും പിന്നെ എൻറെ ഡയറിയും മാത്രമായിരുന്നു.
ഒരു പന്ത്രണ്ട് ദിവസം എടുത്തു വേദനയില്ലാതെ ഒന്ന് സംസാരിക്കാൻ. പക്ഷെ വായിലെ ആ മുറിവ് ഉണങ്ങാൻ ദിവസങ്ങൾ എടുക്കുംന്നു ഡോക്ടർ പറഞ്ഞിരുന്നു.. വയിനു രുചിയുള്ള ഭക്ഷണം കഴിച്ച കാലം മറന്നു പോയിരുന്നു. വേദനയില്ലാന്നു കണ്ടപ്പോൾ ഒരു ഭക്ഷണം കഴിച്ചു പരീക്ഷിക്കാം എന്ന് വച്ചു, പക്ഷെ കഴിഞ്ഞ ദിവസങ്ങളിലെ അച്ചാറിന്റെ എഫെക്റ്റ് ആ പരീക്ഷണം വേണ്ടാന്നു വെപ്പിച്ചു. അമ്മയാണങ്കിലൊ. എന്നും മിക്സിയിൽ അരച്ച കഞ്ഞിയാണ് തരാറ്. ഒരു ഫുൾ ചിക്കാൻ ബിരയാണി കഴിക്കാൻ കൊതിയാകുന്നു.
ആ ഇത് പറഞ്ഞപ്പഴാ എനിക്കൊരു കാര്യം ഓർമ വന്നത്. കോയമ്പത്തൂരിൽ അണ്‍ലിമിറ്റട് ബിരിയാണി കിട്ടുന്ന ഒരു സ്ഥലം ഉണ്ട്... "ഹൈദ്രാബാദ് ബായ് ബിര്യാണി" എന്നാണു ആ കടയുടെ പേര്.. ഉക്കടം ബസ്സ്‌ സ്റ്റാൻഡിന്നു നടക്കാവുന്ന ദൂരമേ ഉള്ളൂ. സംഭവം നിക്കുനത് ടൌണ്‍ഹാൾ ജംക്ഷനിൽ. ഇനി വായനക്കാരിൽ ആരെങ്കിലും കോയമ്പത്തൂർ വരുകയാണങ്കിൽ ദാ ഈ കടയിൽ കയറിയിട്ടേ പോകാവൂ. നമ്മുടെ നാടൻ ധമ്മു മലപ്പുറം ബിരിയാണി ൻറെ അത്ര ടെസ്റ്റ്‌ വരില്ലങ്കിലും, ഒരു വിധം ടെസ്റ്റ്‌ ഒക്കെ ഉണ്ട്. 90 രൂപ യാണ് ഒരു ഫുൾ ബിരിയാണിയുടെ വില, ആദ്യത്തെ റൌണ്ടിൽ രണ്ടു വലിയ ലെഗ് പീസും മുട്ടയും വരും, പിന്നെ നമുക്ക് അവശ്യമുള്ളത്രേ അവര് വാരി കോരി തരും, ആദ്യത്തെ റൌണ്ടിന് മാത്രം ബിൽ പേ ചെയ്താൽ മതി, ഞാനും കൂട്ടുകാരും ഇവിടെ പല പ്രാവശ്യം പോയിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒന്പത് മണിക്ക് ഉള്ളിൽ കയറിയ ഞങ്ങൾ പുറത്ത് ഇറങ്ങിയത്‌ വായികും നേരം അഞ്ചു മണിക്കാ, മുടിഞ്ഞ തിരക്ക് ഉണ്ടാകുമെങ്കിലും, ഓഡർ ചെയ്തു ഒരു മിനുട്ടിനുള്ളിൽ ബിരിയാണി മേശ പുറത്ത് എത്തും  .
ഫാമിലിയൊടെ ഇരിക്കാനുള്ള സൌകര്യവും ഉണ്ട്.
ഹോ ഇതൊക്കെ പറയുമ്പോ നാവിൽ വെള്ളം ഊറുന്നു.
പതിഞ്ചു ദിവസത്തെ റസ്റ്റിനു ശേഷം റികവർ ആയി, അത്യവശ്യം എരിവും പുളിവും ഉള്ള ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങി. അമ്മയുടെ കുടംപുളി ഇട്ട് വെച്ച മീൻകറിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പത്ത് ഉണ്ട്.. പതിഞ്ചു നാൾ സ്വാദ് തോടാത്ത എൻറെ നാവിന് അതൊരു പുത്തൻ ഉണർവ് തരുകയായിരുന്നു.
എൻറെ പിറന്ന നാളും, ഹൊസ്പിറ്റൽ നിമിഷങ്ങളും, വീട്ടിലെ വായ്‌ കെട്ടിയിട്ട ദിവസങ്ങളും മറക്കാൻ കഴിയാത്തവയാണ്. നവമ്പർ 18 നു തിരിച്ചു കൊയംബത്തൂരിലൊട്ട് യാത്ര തിരിച്ചു.
 

Share this:

CONVERSATION

0 comments:

Post a Comment