image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ആന വണ്ടി

തുന്നി കെട്ടിയ മുറിവ് കുറച്ച് ഉണങ്ങി എന്ന് തോന്നുന്നു, ബസ്സില്‍ കയറുമ്പോള്‍ ഒരു ബബിള്‍ഗം വയിലിട്ടിരുന്നു. അത്ര വലിയ വേദനയൊന്നും അനുഭവ പെട്ടില്ല. ബസ്സില്‍ കയറി ടികറ്റ് എടുത്താല്‍ പിന്നെ ഞാന്‍ ഒന്നും ശ്രദ്ധിക്കാറില്ല. ഹെഡ്സെറ്റ് ചെവിയില്‍ തിരുകി അങ്ങിനെ ഇരിക്കും.. എപ്പഴും വിന്‍ഡോ സീറ്റിലാണ് ഇരിക്കാറുണ്ടായിരുന്നത്. പിന്നെ പലക്കാട് എത്തുന്നത് വരെ ഉള്ള ഒന്നര മണിക്കൂര്‍ പാട്ടും കേട്ട്, പുറത്തെക്ക് നോക്കി ചാരി അങ്ങിനെ ഇരിക്കും. ചില സമയം ഒന്ന് മയങ്ങി പോവും പിന്നെ ഒരു ഹോണ്‍ കേട്ടാല്‍ പെട്ടന്ന് ഉണരുകയും ചെയ്യും. അങ്ങിനെ ഉണര്‍ന്നാല്‍ അടുത്തിരിക്കുന്ന ആള്‍ടെ അടുത്ത് ഒരു ചോദ്യം ചോദിക്കും, പാലക്കാട് എത്തിയോ. ചില സമയം ഒരു അരമണികൂര്‍നുള്ളില്‍ ഒരു നാല് തവണയെങ്കിലും അങ്ങിനെ ചോദിച്ചന്നിരിക്കും, എന്‍റെ അടുത്ത് ഇരിക്കുന്നവരൊക്കെ ദേശ്യപടാറണ്ടായിരുന്നു.
പക്ഷെ അന്ന് സംഭാവചിത് നേരെ ഓപ്പോസിറ്റ് ആയിരുന്നു, ബസ്സില്‍ അത്ര തിരക്കൊന്നും ഇല്ല, ചില സീറ്റുകള്‍ കാലിയായി കിടക്കുന്നു, ബസ്സില്‍ കയറി ടികറ്റ് ഒക്കെ എടുത്ത് പതിവ് പോലെ ഞാന്‍ എന്‍റെ ഹെഡ്സെറ്റ് എടുത്ത് ചെവിയില്‍ തിരുകി. കുറച്ച് ദൂരം പോയി കാണും എന്ന് വിചാരിക്കുന്നു. ഒന്ന് മയങ്ങിയിരുന്നു, പെട്ടന്നായിരുന്നു ഒരു ഹോണ്‍ ശംബ്ദം കേട്ടത്, ഞട്ടി ഉണര്‍ന്നപ്പോള്‍. ബസ്സില്‍ ആരും ഇല്ല... ബസ്സ്‌ റോഡിനരികില്‍ നിറുത്തി ഇട്ടിരിക്കുന്നു, ബസ്സിലെ കണ്ടക്ടറൊ, ദ്രവാരോ ഇല്ല... ഞാന്‍ അകെ ഒരു അവസ്ഥയിലായി. ഞാന്‍ തല ജനാലയിലൂടെ പുറത്തോട്ട് ഇട്ടു നോക്കി.. ഇല്ലാ ആരും ഇല്ല. ഇതെന്തു സംഭവം, ഞാന്‍ പെട്ടന്നു തന്നെ പുറത്ത് ഇറങ്ങി. നോകിയപ്പോ വണ്ടി ഓടിച്ചു കൊണ്ടിരുന്ന ഡ്രൈവറുടെ കാലുമാത്രമേ കാണാന്‍ കഴിഞ്ഞിരുന്നോള്ളൂ, മൂപ്പര് എന്തോ വണ്ടിക്കടിയില്‍ കിടന്നു പണിയാണ് ന്നു തോന്നുന്നു. 
എന്‍റെ കയ്യിന്നു കാശു വാങ്ങി ടികറ്റ് തന്ന കണ്ടകടര്‍ കയ്യിലുണ്ടായിരുന്ന കാശു എണ്ണികൊണ്ടിരുന്നു. യാത്രകാര്‍ എവിടെ പോയിന്നു ഒരു അറിവും ഇല്ല. അല്പം ചമ്മലോടെ ഞാന്‍ കണ്ടകടറുടെ അടുത്തോട്ട് നടന്നു പോയി.
ഞാന്‍: സാറേ, എന്താ പറ്റിയെ, വണ്ടി പോവില്ലേ ?
അയാള്‍: അപ്പൊ, ഞാന്‍ തൊണ്ട പൊട്ടി പറഞ്ഞതൊന്നും ഇയാള് കേട്ടില്ലെ..
ഞാന്‍: ഇല്ല സാര്‍ ഞാന്‍ ഉറങ്ങി പോയി.
അയാള്‍: വണ്ടി ഇപ്പൊ തലക്കാലം പോവില്ല, വണ്ടീടെ എന്തോ ഒരു സുന കാണാനില്ല, അതോണ്ട് ബ്രേക്ക്‌ ഇല്ല.
ഞാന്‍: അപ്പൊ ഞാന്‍ എങ്ങിനെ പോവും.
അയാള്‍: അടുത്ത വണ്ടിക്കു കയറിക്കോ.. ടികറ്റ് സൂക്ഷിചിട്ടുണ്ടല്ലോ ല്ലേ ?
ഞാന്‍: ഉണ്ട്, (ഞാന്‍ ടികറ്റ് വച്ച പോകറ്റില്‍ കയ്യിട്ടു, കുറെ തപ്പി.. ) സാര്‍ ടികറ്റ് കാണാനില്ല.
അയാള്‍:  എവിടുന്നു വരുന്നടാ നീയൊക്കെ, ടികറ്റ് സൂക്ഷിക്കണം എന്നറിയില്ലേ.. ?
ഞാന്‍: ഞാന്‍ പോകറ്റില്‍ തന്നെ വച്ചിരുന്നത്, പക്ഷെ കാണുന്നില്ല സാര്‍.
അയാള്‍: ന്നാ അടുത്ത വണ്ടിക്ക് കയറി പുതിയ ടികറ്റ് എടുത്തോളൂ
പണി കിട്ടി, ഞാന്‍ പോകറ്റില്‍ ടികറ്റ് വച്ചതാ...  പക്ഷെ ഇതിപ്പോ എങ്ങിനെ കളഞ്ഞു പോയിന്നൊരു പിടുത്തവും ഇല്ല. ഞാന്‍ എപ്പഴും ടിക്കറ്റോക്കെ സൂക്ഷിച്ചു വെക്കാറുണ്ട്, പക്ഷെ ഇതിപ്പോ അകെ പെട്ടല്ലോ പടച്ച തമ്പുരാനേ..
ഞാന്‍: വേറെ വെല്ല വഴിയും ഉണ്ടോ സാറെ.. ?  പ്ലീസ്, സാറിന് ഓര്‍മയില്ലേ ഞാന്‍ ടികറ്റ് തന്നത്. 
അയാള്‍: എനിക്ക് ഒര്മയുണ്ടായിട്ട്‌ കാര്യം ഇല്ലാല്ലോ..  അടുത്ത വണ്ടിക്ക് പോണങ്കില്‍ ടികറ്റ് വേണ്ടേ ?
ഞാന്‍: സാര്‍
അയാള്‍: ഒന്നും പറഞ്ഞിട്ട് കാര്യംഇല്ല, അടുത്ത വണ്ടിക്ക് വിട്ടോ.
അയാള്‍ ഇത്രേ പറഞ്ഞിട്ട്...  കുനിഞ്ഞിട്ട് നിലത്ത് മലര്‍നന്നു കിടന്ന ഡ്രൈവറൊട്, "സുരേന്ത്രാ, വല്ലതും നടക്കോ... "
ഡ്രൈവര്‍: " ചേട്ടോ, അഡ്ജസ്റ്റ് ചെയ്ത് വച്ചിട്ടുണ്ട്" പക്ഷെ എയര്‍ ലീക്ക് നിക്കിണില്ല. മ്മക്കെ മെല്ലെ അരിച്ച് അങ്ങ് പോയാലോ? "
അയാള്‍: "പ്രശനം വല്ലതും ഉണ്ടാവോ ? "
ഡ്രൈവര്‍: "പതുക്കെ പോയാല്‍ പ്രശനം ഒന്നുല്ലന്നു തോന്നുന്നു, പിന്നെ എല്ലാം ഇശ്വരന്‍റെ കയ്യില്‍"
അയാള്‍: ന്നാ ഇങ്ങോട്ട് പോരെ..  മ്മക്ക് പതുക്കെ നീങ്ങാം..
ഞാന്‍ കണ്ടകടരുടെ മുഖത്തോട്ട് നോക്കി നിന്നു. ചുറ്റും നോക്കിയപ്പോള്‍ അത്ര വണ്ടിയും വാഹനവും ഒന്നും കാണാനില്ല. .. സ്ഥലം ഏതാണ്ട് കല്ലടികൊട് കഴിഞ്ഞന്ന് തോന്നുന്നു..  വലിയ മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു നിക്കുന്നുണ്ട്, മഴ പെയ്തു തോര്ന്നതിനാല്‍ വെളുത്ത വരയിട്ട റബ്ബര്‍ റയിസര്‍ റോട് തിളങ്ങി നിക്കുന്നു. ഇടക്ക് ചീറി പഞ്ച് പോവുന്ന ബൈക്കുകള്‍ കാണാം, നനഞ്ഞ റോഡിലൂടെ അവ പോവുമ്പോള്‍ അവക്ക് നല്ല സ്പീഡ് ഉണ്ടന്നു തോന്നിക്കുന്നു.
വണ്ടിയുടെ അടിയില്‍ നിന്നും ഡ്രൈവര്‍ പുറത്ത് വന്നു, അയാളുടെ കയ്യില്‍ കറുത്ത ഗ്രീസ് പറ്റിപിടിച്ചിരുന്നു. എന്നെ കണ്ടതും മൂപര് കണ്ടക്ടറോട് ചോദിച്ചു..  ഇതേതാ...
കണ്ടക്ടര്‍ : ടികറ്റ് കളഞ്ഞ പാര്‍ട്ടിയാ...  അടുത്ത വണ്ടിക്ക് പോവാന്‍ പറഞ്ഞതാ.. 
ഞാന്‍ നിസഹായനായി ഡ്രൈവറെ നോക്കി, ശരിക്കും ഞാന്‍ അങ്ങിനെത്തെ ഒരു അവസ്ഥയായിരുന്നു കാരണം.  കയ്യില്‍ അമ്മ പോകറ്റ് മണി ആയി തന്നത് 200 രൂപയായിരുന്നു, ഈ ഇരുന്നൂര്‍ രൂപക്ക് ഞാന്‍ കോയമ്പത്തൂരില്‍ എത്തണം, ഇപ്പൊ ഇനിയും ഒരു ടികറ്റ് എടുക്കാനുള്ള കാശു എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല.
ഡ്രൈവര്‍: ചേട്ടോ, വണ്ടിയില്‍ വെള്ളം ഇരിപ്പുണ്ടോ, കയ്യിലാകെ കരി ആയി.
കണ്ടക്ടര്‍: അയ്യോ, സുരേന്ത്ര. വെള്ളമില്ലടോ..  ആ സമയം അങ്ങേരു ഒരു സികരറ്റ് കത്തിച്ചു വെച്ച് ആഞ്ഞു വലിക്കുകയായിരുന്നു.
ഡ്രൈവര്‍:  "അയ്യേ , ശ്ശേ. . "
അടുത്തുണ്ടായിരുന്ന ഒരു ശീമകൊന്ന മരത്തിന്‍റെ ഇലയില്‍ കയ്യ് തുടച്ചു..  കയ്യിലെ അല്പം കരി പോയന്കിലും ബാകി അങ്ങിനെ തന്നെ അവശേഷിച്ചിരുന്നു. 
അയാള്‍ കയ്യ് മണത്ത് നോക്കി, ശീമ കൊന്നയുടെ അടര്‍ത്തിയ മണം മൂക്കിലടിച്ച ഉടനെ അയാള്‍ മുഖം ചുളിച്ചു.
കുടിക്കാന്‍ വേണ്ടി അമ്മ പാക്ക് ചെയ്തു തന്ന ചൂടുവെള്ളം ന്‍റെ ബാകിലുണ്ടായിരുന്നു, ഞാന്‍ അത് എടുത്ത് കാണിച്ചു,  " ഇത്രേം മതിയോ വെള്ളം "

ഡ്രൈവര്‍: ഹാ , വെള്ളമുന്ടായിരുന്നോ ?, എന്നിട്ടാപ്പോ !
ഞാന്‍ ചചുമ്മാ ചിരിച്ചു...  അങ്ങേരു എന്‍റെ അടുത്തോട്ട് വന്നു.. 
ഡ്രൈവര്‍: കുടിക്കാനുള്ള വെള്ളാണോ ,
ഞാന്‍: അതെ!,
ഡ്രൈവര്‍: കുറച്ച് ചെരിച്ചാല്‍ മതിട്ടോ..
ഞാന്‍: ആ ശരി( എന്‍റെ കുപ്പിയുടെ അടപ്പ് അഴിച്ചു ഞാന്‍ അയാള്‍ക്ക് ഒഴിച്ച് കൊടുത്തു, അയാള്‍ കൈ ഉറച്ച് കഴുകി. 
ഡ്രൈവര്‍:  നാടെതാ ?
ഞാന്‍: ______ ഇവിടെയാ.
ഡ്രൈവര്‍: എങ്ങോട്ടാ.. ?
ഞാന്‍: ഞാന്‍ കോയമ്പത്തൂര്‍ക്ക്.
ഡ്രൈവര്‍: അവിടെ എന്താ പരിപാടി,
ഞാന്‍ പഠിക്കണ്  എഞ്ചിനീറിംഗ്.. 
ഡ്രൈവര്‍: ഹയ്യ്‌, അത് കൊള്ളാലോ...  എന്തിന്‍റെ എങ്ങിനീരാ .... ഈ വീടും കുടിയൊക്കെ ഉണ്ടാക്കുന്ന എഞ്ചിനീയര്‍ ആണോ ?
ഞാന്‍:  അല്ല ചേട്ടാ, കംബ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ്.. 
ഡ്രൈവര്‍: നീ ടികറ്റ് എടുതിരുന്നില്ലെ!!.
ഞാന്‍: എടുത്തതാ , കാണാനില്ല... 
ഡ്രൈവര്‍: പോയിട്ട ദ്രതി ഒന്നുല്ലെങ്കില്‍ , മ്മക്ക് ഇതില് അരിച്ചു പോകാം എന്തെ ?..
ഞാന്‍:  എനിക്ക് അര്‍ജന്‍റെ ഒന്നൂല്ല.. 
ഡ്രൈവര്‍ : ന്നാ കേറിക്കോ.. 
അയാള്‍ തോളിലുണ്ടായിരുന്ന ചുവന്ന കളര്‍ വരയുള്ള മുണ്ട് എടുത്ത് കൈ തുടച്ചു..  കുപ്പിയില്‍ ഇനിയും മുക്കാല്‍ ഭാകം വെള്ളം ഉണ്ട് ..
ഡ്രൈവര്‍: ചേട്ടോ .... പൂവല്ലേ..!
കണ്ടകടര്‍ അത് കേട്ട ഉടനെ , ചുണ്ടില്‍ എരിഞ്ഞു നിന്ന സികരറ്റ് പെട്ടന്ന് രണ്ടു വലി വലിച്ചു തീരത്ത്.. നിലത്ത് ഇട്ടു ഉരച്ചു..
കണ്ടകടര്‍:  ന്നാ പൂവാല്ലേ ?
അങ്ങേര് അത് പറയുമ്പോള്‍ മുന്‍പ് ഉണ്ടായിരുന്ന ശബ്ദത്തേക്കാള്‍ ഗാബീര്യം ഉള്ള ശബ്ദമായി മാറിയിരുന്നു..  മൂക്കിലൂടെയും വായിലോടെയും സികരറ്റിന്‍റെ പുക വന്നിരുന്നു.. 
ഞാനും കണ്ടക്ടറും വണ്ടിയില്‍ കയറി,
ഡ്രൈവര്‍  വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് , പതിയെ ഓടിക്കാന്‍ തുടങ്ങി..  "മ്മക്ക് അങ്ങിനെ പതിക്കെ പോകാം .... "
കണ്ടകടറും ഞാനും, സുരേന്ത്രേട്ടന്‍റെ അടുത്ത് തന്നെ ഇരുന്നു..  കണ്ടക്ടര്‍ ഓരോ കാര്യങ്ങള്‍ എന്നോട് ചോദിച്ചു തുടങ്ങി..  നടെവിടയാ .. വെട് എവിട്യാ, പഠനം ഒക്കെ എങിനെ പോവുന്നെ ന്നൊക്കെ..  പക്ഷെ മറുപടി പറഞ്ഞത് എല്ലാം സുരേന്ദ്രന്‍ ചേട്ടനായിരുന്നു..  ഉത്തരം പറഞ്ഞതുനു ശേഷം സുരേന്ത്രേട്ടന്‍ അങ്ങിനെല്ലേ .. ന്നു എന്നോട് ചോദിക്കും ഞാന്‍ ,ആണ് എന്ന് തലയാട്ടും..
മറക്കാന്‍ കഴിയാത്ത ഒരു യാത്രയായിരുന്നു അത്..  പാലക്കാട്ടിക്ക് എത്താന്‍ അന്ന് രണ്ടു മണികൂര്‍ എടുത്തു.. ഒരു തുരുമ്പ് പിടിച്ച കെ എസ് ആര്‍ ടി സി യും, പിന്നെ സുരേന്ത്രേട്ടനും..  പിന്നെ നമ്മുടെ രസികന്‍ അലോഷി ചേട്ടന്‍ (കണ്ടകടരുടെ പേര്) .  
ഒരു ആന വണ്ടി യാത്ര...

അന്ന് കഴിഞ്ഞതില്‍ പിന്നെ ..  കൊയംബത്തൂരില്‍ നിന്നും നാട്ടിലോട്ട് വരുമ്പോള്‍ ചിലപ്പോഴക്കെ അതെ ആന വണ്ടിയില്‍ കയറാറുണ്ട്..  എന്ന് കയറുന്നുവോ അന്നൊക്കെ അലോഷി ചേട്ടന്‍, ചേട്ടന്‍റെ  സീറ്റ് എനിക്ക് തരും... 
   
   
  

Share this:

CONVERSATION

0 comments:

Post a Comment