image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒറ്റ!.

രാത്രി ഏറെ വയ്കിയാണ് ഞാന്‍ ഹോസ്റ്റലില്‍ എത്തിയത്.. ഞാന്‍ കോയമ്പത്തൂരില്‍ എത്തിയത് എന്‍റെ കൂട്ടുകാരെ വിളിച്ചറിയിച്ചിരുന്നു.. മേല്‍ ഒക്കെകഴുകി അമ്മ വച്ച് തന്ന പൊതിയഴിച്ചു നോക്കി... ചാപ്പാത്തിയും പിന്നെ ചിക്കന്‍ കറിയും.
ഒരുഴ്ച്ചത്തെ കഞ്ഞി മാത്രം കുടിച്ച് പയ്യന്‍റെ നാവിലെ രുചി വറ്റി പോവണ്ടാന്നു വിചാരിച്ചു കാണും..  സത്യം പറയാലോ.. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മ തന്ന പൊതിയില്‍ ചപ്പാത്തിയും ചിക്കന്‍ കരയുമാണന്നു അറിഞ്ഞിരുന്നില്ല.
റൂമില്‍ ആരൂല്ല , ഒറ്റക്കല്ലേ ..  ശ്ശെ മുന്‍പൊക്കെ ആയിരുന്നങ്കില്‍ ഇവിടെ ഒരു ബഹളമായിരിക്കും, ഈ ചിക്കന്‍ കറിയും ചപ്പാത്തിയും കണ്ടപ്പോ എന്‍റെ ആ പഴയ ഹോസ്റ്റല്‍ ലഫ് ഓര്‍മ വന്നു.. തടിയനും ,എന്‍റെ പഴയ റൂം മേറ്റ്സൊക്കെ എന്‍റെ അമ്മ പൊതിഞ്ഞ ചപ്പാത്തി പൊതിക്കായി കാത്തിരിക്കും,
ഞാന്‍ നാട്ടിന്നു പോയി വന്നാല്‍ റൂമിലേക്ക് കേറണ്ടതാമസം , എന്‍റെ ബാകിലുള്ളപൊതി അഴ്ച്ചു അതിലുള്ളതു മുഴുവന്‍ തിന്നു തീര്ത്തിരിക്കും. ശരിക്കും ഈ സമയത്ത് അവന്മാരെ മിസ്സ്‌ ചെയ്യുന്നു. ഇങ്ങനെക്കെ ഉള്ള സാഹാജര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ് അവരോടപ്പം പുറത്ത് താമസിക്കാന്‍ ആഗ്രഹം ഉണ്ടാകറുള്ളത്.
ചപ്പാത്തി ഒറ്റക്ക് തിന്നു തീര്‍ക്കാന്‍ പറ്റാത്തതു കൊണ്ട് സഹായത്തിനു താഴെ താമസിക്കുന്ന ജൂനിയര്‍ പയ്യന്‍മാരെ വിളിപിച്ച് അവര്‍ക്ക് കൊടുത്തു.
നല്ല ക്ഷീണം ഉണ്ടായതു കൊണ്ട് രാത്രി പെട്ടന്ന് തന്നെ കിടന്നു.

രാവിലെ നേരെത്തെ തന്നെ എഴുന്നേറ്റു. നവമ്പര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ ഭയങ്കര തണുപ്പായിരിക്കും. പിന്നെ തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര മഞ്ഞും ഉണ്ടാവും..  അതുകൊണ്ട് തന്നെ രാവിലെ കുളിക്കുന്നത് ഒരു യുദ്ധത്തോട് വേണമങ്കില്‍ ഉപമിപ്പിക്കാം..  വെള്ളത്തിനു മുടിഞ്ഞ തണുപ്പായിരിക്കും.
കൊളെജിലോട്ടു പുറപ്പട്ട് പുറത്തിറങ്ങിയപ്പോ കാണാം, കൂട്ട്കാര്‍ എന്നും കൂടി ചേരുന്ന സ്ഥലത്ത് തന്നെ ഇരിപ്പുണ്ട്.. അന്ന് ഡിസ്കസ്സ് ചെയ്തത് എന്തോ പ്രോജക്റ്റിന്‍റെ നെയിം സബ്മിഷനെ പറ്റിആയിരുന്നു. സംഭവം എന്താന്നു എനിക്ക് പിടികിട്ടിയില്ല..  കാര്യങ്ങള്‍ ഞാന്‍ ചോദിച്ചു മനസ്സില്ലാകി ..  യൂണിവേര്‍സിറ്റിയില്‍ നിന്നും
പ്രോജെക്റ്റ്‌ ടൈറ്റില്‍ രേഖപടുത്താന്‍ ഉത്തരവ് വന്നിട്ടുണ്ടത്രേ..  പളനി വേല്‍ സാര്‍ ഇന്ന് എല്ലാരോടും ടൈറ്റില്‍ കൊടുക്കാന്‍ അവശ്യപട്ടിട്ടുണ്ടത്രേ..  അതിനിടക്ക് വേറെ ഒന്നുംകൂടി കതില്‍ കേട്ടു. ഞാന്‍ ലീവ് ആയിരുന്ന സമയത്ത് പ്രോജക്റ്റനു ഗ്രൂപ്പുകള്‍ തിരിചിരുന്നത്രേ... ഞങ്ങള്‍ പത്തു പേരില്‍ ഞാന്‍ ഒഴികെ എല്ലാരും ഗ്രൂപ്പ് ആയി റെജിസ്റര്‍ ചെയ്തുവത്രേ.
പിന്നെ ഞാനും പ്ലേസ്മന്റ്റ്നു എലിജിബിള്‍ ആണന്നുള്ള വിവരവും കിട്ടി.. എഞ്ചിനീയറിംഗ് അവസാന വര്‍ഷ പ്രോജകട് ചെയ്യാന്‍ ഒരു ഗ്രൂപ്പ് ഇല്ലാന്ന് പറഞ്ഞപ്പോള്‍ എന്തോ ഒറ്റക്കാകുമോ എന്നൊരു തോന്നല്‍. ഇത് എന്‍റെ കൂട്ട് കാരുടെ പ്രശനമല്ല, കാരണം ഗ്രൂപ്പ് തിരിച്ചന്ന് ഞാന്‍ ലീവ് ആയിരുന്നല്ലോ.
പക്ഷെ പളനി സാറോട് സസാരിച്ച് .. കൂട്ടുകാരുടെ ഏതങ്കിലും ഗ്രൂപ്പില്‍ കയറാം എന്ന് എനിക്ക് അവര്‍ ഉറപ്പു തന്നു..  ജൂനിയര്‍ കുട്ടികള്‍ക്ക് ക്ലാസില്‍ കയറാനുള്ള സൈറന്‍ മുഴങ്ങിയ സമയം ഞങ്ങള്‍ എല്ലാരും കൂടെ പളനിവേല്‍ സാറിന്‍റെ കാബിനിലോട്ട് നടന്നു.
സാറിനെ കണ്ടു കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു , ഞാന്‍ ലീവ് ആയതിന്‍റെ കാരണവും ബോദിപ്പിച്ചു.. പക്ഷെ അദ്ദേഹം ഹെല്പ് ലെസ്സ് ആയിരുന്നു.. കാരണം ഗ്രൂപ്പ് കളുടെ  ആളുകളുടെ പേര് വിവരങ്ങള്‍ യൂണിവേര്‍സിറ്റിയില്‍ രെജിസ്റ്റര്‍ ചെയ്തത്രേ..  പിന്നെ എന്‍റെ പേര് രേജിസ്റ്ര്‍ ചയ്ത്രിക്കുന്നത് റിസര്‍ച്ച് ഫെലോ പ്രോജെക്ടിലായിരുന്നു..  ഗ്രൂപ്പ് പ്രോജക്റ്റ് ഇല്ലാത്തവര്‍ ആ ഓപ്ഷന്‍ മാത്രേ ഉള്ളൂ...
റിസര്‍ച് ഫെലോ പ്രോജക്റ്റ് ഇതിനെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്..  ശരിക്കും പറഞ്ഞാല്‍ ആ പ്രോജക്റ്റ് കാറ്റകറി അതികവും ചൂസ് ചയ്യുന്നവര്‍ പഠിക്കുന്ന കുട്ടികളായിരിക്കും.. കാരണം ഈ കാറ്റകറിയില്‍ ഒരാള്‍ മാത്രമേ പ്രോജക്റ്റ് ചയ്യാന്‍ പടോള്ളൂ, പിന്നെ പ്രോജക്റ്റ് ചയ്യ്യേണ്ടത് കോളേജില്‍ ഗൈഡിന്‍റെ മുന്നില്‍ വച്ചു തന്നെ ചയ്യണം, ഇതുവരെ ആരും ചെയ്യാത്ത ഒരു പുതിയ തിയ്യറി കണ്ടു പിടിച്ചു അത് പ്രകടികല്‍ ആയി ചെയ്തു കാണിച്ചു കൊടുത്താലേ അതിനു മാര്‍ക്ക് കിട്ടു. പിന്നെ വേറെ ഒന്ന്....  ഈ പ്രോജകറ്റ് ഇതിനു മുന്‍പുള്ള തിയ്യരിയെ ചലഞ്ച് ചയ്യണം.
ഇതക്കെ പളനി വേല്‍ സാര്‍ വിവരിക്കുമ്പോള്‍ ഞാന്‍ വാ പൊളിച്ചു നിന്ന് പോയി...  ആ സമയം ഞാന്‍ ഇതുപോലെ എത്ര പേര്‍ ര്‍ജിസ്റ്ര്‍ ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചു..  അങ്ങേരുടെ മറുപടി കേട്ട് പിന്നെയും ഞട്ടി.. .
ഈ വര്ഷം ഞാന്‍ മാത്രമേ ഉള്ളൂത്രേ അതെ കാറ്റകറിയില്‍ റെജിസ്റ്റര്‍ ച്യ്തിട്ടുള്ളത്. പിന്നെ അന്വേഷിച്ചപ്പോ അറിയാന്‍ കഴിഞ്ഞത് ... ഞങ്ങളുടെ കോളെജിന്‍റെ ഹിസ്റ്ററിയില്‍ തെന്നെ ഇതുപോലെ പ്രോജക്റ്റ് റെജിസ്റ്റര്‍ ചെയ്തവരില്‍ ഞാന്‍ രണ്ടാമത്തെ ആളാണത്രെ..  ആ ഒന്നാമ്മത്തെ ആള്‍ ഇപ്പൊ ഫസ്റ്റ് ഇയറില്‍ കംബ്യൂടര്‍ തിയ്യറി പഠിപ്പിക്കുന്ന പ്രസാദ് സാര്‍ ആണ് എന്ന് അറിഞ്ഞപ്പ തൊട്ടു തുടങ്ങി... എന്‍റെ പേടിയും വിമിഷ്ടവും...
ഞാന്‍ അങ്ങേരുടെ റൂമില്‍ നിന്ന് വിയര്‍ത്ത് ഒലിച്ചു.. പളനി വേല്‍ സാറിനോട് പ്രോജക്റ്റ് ടൈറ്റില്‍ കൊടുക്കാന്‍ ഇത്തിരി സമയം ചോദിച്ചു.. അദ്ദേഹം എനിക്ക് ഒരാഴ്ച തന്നു..
അങ്ങിനെ ഞങ്ങള്‍ എല്ലാരും അവിടുന്ന് തിരിച്ചു നടന്നു..  നിമിഷ നേരം കൊണ്ട് റയാന്‍ റിസര്‍ച്ച് ഫെലോ പ്രോജക്റ്റ് ചയ്യാന്‍ പോവുന്നു ന്നു ഡിപ്പാര്‍ട്ട്മന്ടില്‍ മുഴുവന്‍ പരന്നു..  ഇത് അറിഞ്ഞ കുറെ ലകച്ചര്‍മാരും, പ്രഫാസ്ന്മാരും ആള്‍ ദി ബെസ്റ്റ് ഒക്കെ പറഞ്ഞു..  പക്ഷെ ഒറ്റക്ക് ആയതിന്‍റെ ഭയം ഉള്ളില്‍ അങ്ങിനെ തന്നെ നിന്നു..
ദീപ്തിയും പിള്ളേരും , കൊച്ചിയിലെ ഏതോ ഒരു പ്രോജക്റ്റ് കമ്പനിയില്‍ ചോദിച്ച് കുറെ ടൈറ്റില്‍ കൊണ്ട് വന്നു സബ്മിറ്റ് ചെയ്തിരുന്നു....  പക്ഷെ ഈ ഒരു ആഴ്ച്ചകുള്ളില്‍ ഞാന്‍ എവിടുന്നു ടൈറ്റില്‍ ഉണ്ടാക്കി കൊടുക്കുംന്നു മനസ്സില്‍ വിങ്ങികൊണ്ടിരുന്നു.ദീപ്തിക്കും കൂട്ടുകാര്‍ക്കും പ്രശനം ഇല്ല കാരാണം അവര്‍ ഗ്രൂപ്പ് പ്രോജെക്റ്റ്‌ ആണല്ലോ, ആദ്യമേ ചെയ്തു വച്ച പ്രോജക്ടുകള്‍ കനിച്ഹു കൊടുത്തലും മതി..
പക്ഷേ എനിക്ക് ഒരു പുതിയ തിയ്യറി തന്നെ വേണം..
അന്ന് കൂട്ട്കാരുടെ കൂടെ കന്റീനില്‍ ചായ കുടിക്കുമ്പോഴും, വര്‍ത്തമാനം പറയുമ്പോഴും എന്‍റെ ചിന്ത പ്രോജക്ടില്‍ ആയിരുന്നു..
ഒരു പാട് ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ അന്ന് ചോദിച്ചിരുന്നു..
എന്ത് പ്രോജക്റ്റ് ചയ്യണം,
എങ്ങിനെ ചെയ്യണം
ഇതുവരെ കണ്ടത്തത്ത എന്ത് കാര്യമാണ് ഞാന്‍ ചെയ്യാം പോണത്..
അങ്ങിനെ ഒരു പാട് ചോദ്യങ്ങള്‍ .. ..
കാര്യങ്ങള്‍ എന്‍റെ കൂട്ട് കാരോട് പറഞ്ഞപ്പോഴും അവര് പറഞ്ഞത് ഇന്ന് എനിക്കൊര്‍മയുണ്ട്

"എല്ലാം വരുന്നിടത്ത് വച്ച് കാണുക.. , എല്ലാം നല്ലതിന്  "

പക്ഷെ എന്തോ ഇതൊക്കെ ഒരു വിദിയായി നടക്കുകയാണ്, അലെങ്കില്‍ പിന്നെ ഒരു ബ്രഷ് കൊണ്ട് മുറിഞ്ഞുതും , പേസ്മന്‍റെ ലിസ്റ്റ് വന്നതും, അടി കൊണ്ടതും , ഹോസ്പിറ്റലില്‍ കിടന്നതും പിന്നെ വീട്ടിലെ സംസാരമില്ലാത്ത ദിവസനങ്ങളും .. ആ സമയത്ത് പ്രോജക്റ്റ് ഗ്രൂപ്പ് സംബ്മിറ്റ് ചെയ്തതും..
എനിക്ക് കിട്ടിയതില്‍ വച്ച ഓടുക്കത്ത പണി ആണ് കിട്ടിയത്
(തുടരും )          

Share this: