image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മഞ്ഞു തുള്ളികൾ

ഒറ്റക്ക് എന്നെ കൊണ്ട് പ്രോജക്റ്റ് ചെയ്യാന്‍ പറ്റോ , എന്നൊക്കെ പറഞ്ഞു ഒരു പാട് പേര് കളിയാക്കി...  ഒരു പാട് ലക്ചര്‍മാര് ആ കൂട്ടത്തിലുണ്ടായിരുന്നു..  പക്ഷെ എന്നെ സപ്പോര്‍ട്ട് ചെയ്തതും എന്ത് സഹായം വെണമങ്കിലും ചോദിക്കാന്‍ മടിക്കരുത് എന്ന് പറഞ്ഞ ഒരു വ്യക്തി ഉണ്ടായിരുന്നു.
അയാളെ ഞാന്‍ അത്ര പരിജയം ഇല്ലങ്കിലും, റിസര്‍ച്ച് ഫെലോ കാറ്റകറിയില്‍ പ്രോജെക്റ്റ്‌ എടുത്ത്തുന്നറിഞ്ഞു എന്നെ അന്വേഷിച്ചു കണ്ടു പിടിച്ച് അയാളുടെ കാബിനിലോട്ടു കൊണ്ട് പോവുകയായിരുന്നു..  അങ്ങേരുടെ പേര് സുതാകര്‍, ഒരു ഇപ്പൊ അയാള്‍ പി എച് ഡി ചയതു കൊണ്ടിരിക്കുന്ന ഒരു സാര്‍ ആണ്.
അങ്ങേരു ഒരു പാവപ്പട്ട വീട്ടില്‍ നിന്നും പഠിച്ചു മുന്നേറി വന്ന അലാണന്നു അയാള്‍ പറഞ്ഞിരുന്നു. അയാളെ കണ്ടാല്‍ തന്നെ അങ്ങിനെ തോന്നു.  അയാളുടെ ഡ്രസ്സിംഗ് രീതികള്‍ ഒക്കെ അങ്ങിനെ ആയിരുന്നു..  അയാളുടെ വേഷത്തിനും പിന്നെ അയാളുടെ പേരിനപ്പുറത്ത് കാണിച്ചിരുന്ന ഡിഗ്രിക്കും ഒരു സ്വര ചേര്‍ചയും ഉണ്ടായിരുന്നില്ല..
അയാളുടെ കാബിനു മുഴുവനും അഴുക്കും , പൊടിയും പിടിച്ച പുസ്തക കേട്ടുകളായിരുന്നു. .
ദീപ്തിയും കൂട്ട് കാരും ഗ്രൂപ്പ് പ്രോജക്റ്റ് എടുത്തത് കൊണ്ട് കുറച്ച് ദിവസം ഓണ്‍ഡ്യൂടി (കോളേജില്‍ ഹാജരാകാതെ തന്നെ ഹാജര്‍ എന്ന് രേഖ പടുത്തുന്ന ഒരു സംവിധാനത്തിന്‍റെ പേരാണ് ഓണ്‍ ഡ്യൂടി) , രണ്ടു ദിവസം കഴിയെ നാട്ടിലോട്ട് യാത്രയായി.. അവിടെ അവന്മാരും അവാലുമാരും ചേര്‍ന്ന് ഒരു കംബനിയില്‍ ഇന്‍റെന്‍ഷിപ്പോടെ പ്രോജക്റ്റ് ചെയ്യാന്‍ പെര്‍മിഷന്‍ വാങ്ങിച്ചിരുന്നു..
ഇന്‍റെന്‍ഷിപ്പ്, ശമ്പളം ഇല്ലാതെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനു പറയുന്ന പേരാണ് ഇത്, പഠിക്കുന്ന സമയത്ത് തന്നെ കമ്പനികളെ കുറിച്ചു അറിയാനും പഠിക്കാനും ഇന്‍റെന്‍ഷിപ്പ് ഒരു സഹായകമാവും. ഓരോ കമ്പനിയില്‍ ഇന്‍റെന്‍ശിപ്പോക്കെ കിട്ടാന്‍ വലിയ പ്രയാസമാണ്.. ഒന്നല്ലങ്കില്‍ നല്ലപോലെ റക്കമന്‍റെ ചെയ്യാന്‍ ആളുകള്‍ വേണം അല്ലെങ്കില്‍ നല്ല പോലെ കാശു കോരി ചൊറിയണം.
ഇവന്മാരും ഇവളുമാരും എങ്ങിനിനെയാണ് ഇന്‍റെന്‍ഷിപ്പ് തരപ്പടുത്തിയത് എന്ന് അറിയാന്‍ പറ്റിയില്ല..  അന്ന് ഞാന്‍ അവരെ റയില്‍വേ സ്റെഷനില്‍ വിട്ടപ്പോള്‍ ഇദെ ചോദ്യം ഞാന്‍ ദീപ്തിയോടു ചോദിച്ചതാ... 
അന്ന് അവള്‍ മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, "അത് ഇപ്പൊ നീ തല്കാലം അറിയണ്ട "..  ഞാന്‍ അതിനെ കുറിച്ചു അന്വേഷിക്കാന്‍ പോയില്ല.  അവരെ അന്ന് അവിടെ യാത്ര ആക്കുമ്പോള്‍ ഒന്നും ഫീല്‍ ചെയ്തില്ല ... പക്ഷെ ദിവസങ്ങളിലെ രവിലകളിലും , വയിക്കും നേരങ്ങളിലെ ചിറ്റ് ചാട്ടിങ്ങിലോക്കെ അവരെ വല്ലാണ്ട് മിസ്സ്‌ ചയ്തിരുന്നു. അവര്‍ പോയതിന്‍റെരണ്ടാ ദിവസമായിരുന്നു എന്‍റെ പ്രോജക്റ്റ് ടൈറ്റില്‍ കൊടുക്കേണ്ട അവസാന ദിവസം..
അന്ന് രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സില്‍ ഇതേ പറ്റി ഒരു ചിന്തുയും ഉണ്ടായിരുന്നില്ല..  നവംബറിലെ അവസാന നാളുകള്‍ ആയതു കൊണ്ട് തന്നെ ഒടുക്കത്തെ മഞ്ഞായിരുന്നു രാവിലെ...  ചൂട് ചായ ഒരു കപ്പില്‍ വാങ്ങി... മുതുകില്‍ എന്‍റെ ബാക് തൂകിയിട്ടു , ഇടത്തെ കയില്‍ എന്‍റെ ഓവര്‍ കൊട്ട് തൂക്കിയിട്ടു നടന്നു കൊണ്ടിരിന്നു...   എന്നും ഫ്രണ്ടസിന്‍റെ കൂടെ ഇരുന്നു വര്‍ത്തമാനം പറഞ്ഞു ഇരിക്കുന്നിടത്തെക്ക് നോക്കി .. 
അവിടെ ആരും ഇല്ല ... എല്ലാം അപ്രത്യക്ഷമായിരിക്കുന്നു... ഞാന്‍ ആ കപ്പു ചായയുമായി അവിടെ ഇട്ടിരിക്കുന്ന ഒരു ബെഞ്ചില്‍ പോയി ഇരിന്നു....  മിസ്സിംഗ്‌ .....  ഫ്രണ്ട്സ് , അവന്മാര്‍ അടുത്തുണ്ടാവുമ്പോള്‍ അവരെ പറ്റി ചിന്തിക്കാറുപോലുമില്ല ...  പക്ഷെ അന്ന് ആ സമയത്ത് ആ തണുപ്പില്‍ അങ്ങിനെ ഇരിക്കുമ്പോള്‍ എന്തോ വെല്ലാത്തൊരു സങ്കടം മനസ്സില്‍ കേറി കൂടിയത് പോലെ..  ശരിക്കും അവരെ മിസ്സ്‌ ചെയ്യുന്നത് എനിക്ക് ഫീല്‍ ചെയ്തു തുടങ്ങിയത്.. 
ആ സമയാത്തായിരുന്നു..  മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചു വേറെ സെക്ഷനിലേക്ക് പോയികൊണ്ടിരുന്ന ഫൌസിയ്യ എന്നെ കണ്ടത്...  എന്നെ കണ്ടതും അവളുടെ കൂട്ട് കാരികളുടെ അടുത്ത് എന്തോ പറഞ്ഞു  എന്‍റെ അടുത്തോട്ട് വന്നു.. 
ഫൌസിയ: എന്താ ഒറ്റക്ക് ഇരിക്കുന്നത്, ഫ്രിണ്ട്സ് ഒകെ എവിടാ ?
ഞാന്‍: ഒന്നുല്ല വറുതെ, ഇയാളെ കുറെ ആയല്ലോ കണ്ടിട്ട്..
ഫൌസിയ: ഞാന്‍ നാട്ടില്‍ പോയിക്കായിരുന്നു..  ഉപ്പാക് സുഖമില്ല ..
ഞാന്‍: എന്താ ഉപ്പാക്ക് ?
ഫൌസിയ: ഉപ്പാക്ക് ശ്വാസം തടസം , ആസ്മ ഉണ്ട് .
ഞാന്‍: ഇപ്പൊ ശരിആയോ?
ഫൌസിയ: ഇല്ല ഹോസ്പിറ്റലില്‍ തന്നെ ആണ്.
ഞാന്‍ ഉം ന്നു മൂളി..
ഫൌസിയ: ഇങ്ങള് ഹോസ്പിറ്റലില്‍ ആയതൊക്കെ അറിഞ്ഞിരുന്നു..
ഞാന്‍: ആരാ പറഞ്ഞെ ?
ഫൌസിയ: ദീപ്തി ചേച്ചിയെ കണ്ടിരുന്നു.
ഞാന്‍: ഓ ..
ഫൌസിയ: ന്ന ഞാന്‍ പോട്ടെ ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നു...
ഞാന്‍: ഒകെ ബൈ..
ഒരു ചെറിയ പുഞ്ചിരിയോടെ ആവള്‍ മടങ്ങി.. 
എന്തോ .. അവളോടെ എന്തോ ഒരുതരം അറ്റാച്ച് ആയതു പോലെ ഒരു തോന്നല്‍, അവളുടെ സംസാരത്തില്‍ നിന്നു എനിക്ക് അത് ഫീല്‍ ചെയ്തു..  ഇന്നും ഞാന്‍ അവളെ കാണുമ്പോള്‍ ആ പഴയ മെസ്സില്‍ നടന്ന സംഭവം ഓര്‍മ വരും.... സമ്പാര്‍ അവളുടെ അറിയാതെ കൊട്ടിയപ്പോ.. ഉണ്ടായ അവളുടെ അവിഞ്ഞ സങ്കടം നിറഞ്ഞ ചിരിയാണ് ഓര്‍മ വരാ...  അവളെ കാണുമ്പോള്‍ ശബ്ദം ഉയര്‍ത്തി അതിനു ക്ഷമ ചോടിച്ച്ചില്ലാന്കിലും എപ്പഴും മനസ്സില്‍ അവളോട്‌ ക്ഷമ ചോദിച്ചു കൊണ്ടേ ഇരിക്കും.
കാലാവസ്ഥ തണുപ്പ ആയതിനാല്‍, സസ്സരത്തിനിടെ കുടിക്കാന്‍ മറന്നു പോയാ ചായ തണുത്ത് ആയിസ് വെള്ളം പോലെ ആയിരുന്നു.. ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്ത്, അടുത്ത് ഉണ്ടായിരുന്ന ഒരു വാഷ് ബൈസില്‍ കപ്പു കഴുകി .. ബാകിലുട്ടു.
കോട മഞ്ഞു പോലെ , അല്ല കോട മഞ്ഞു തന്നെ... കോട മഞ്ഞു ഉണ്ടായത് കൊണ്ട് ദൂരെ നടക്കുന്നത് ഒന്നും കാണാന്‍  കഴിഞ്ഞില്ല.  ദൂരെ ഓരു മര ചുവട്ടില്‍ രണ്ടു ജൂനിയര്‍ പെണ്‍കുട്ടികള്‍ ആകാംഷയോടെ എന്തോ വായിക്കുന്നത്  മാത്രം കാണാം.. 
അദികം വളരാത്ത കുട്ടിയായ് നിറുത്തിയ മരങ്ങളുടെ ഇലകളില്‍ മഞ്ഞു മഞ്ഞുവീണു വീണു ഉണ്ടായ വെള്ളത്തുള്ളികള്‍ കാണാം.....  ഇടര്‍ന്നു വരുന്ന സൂര്യ പ്രകാശം അതില്‍ പതിച്ച് ഒരു തരം മഞ്ഞ കലര്‍ന്ന ചുവപ്പ് നിറം പ്രതിഫലിപ്പിക്കുന്നു...  ഞാന്‍ എന്‍റെ തോളില്‍ എന്‍റെ ഓവര്‍ കൊട്ട് ഇട്ടു .. കൈ രണ്ടും തമില്‍ഉരച്ചു, തണുപ്പ് കൊണ്ട എന്‍റെ കൈകള്‍ക്ക് അത് ഒരു ആശ്വാസമായി മാറി.. 
കോളേജിലെ രാവിലത്തെ പതിവുള്ള സൈറന്‍ മുഴങ്ങി തുടങ്ങി..  ...
ഞാന്‍ പതിയെ എന്‍റെ സെക്ഷനിലേക്ക് നടന്നു..  ആരുമില്ലാതെ ഒറ്റക്ക് രു പതിറ്റാണ്ട് കാലം ജീവിച്ചു മടുത്ത ഒരു തരം ഫീല്‍ എനിക്കനുഭാവപ്പട്ടു... 
മനസ്സ് അകെ ബ്ലാങ്ക് ആയിരുന്നു.. ഒരു ചിന്തയും വരാത്ത വരണ്ടു കിടക്കുന്ന ഒരു മനസ്സ്.. 
കോളെജ് വരാന്തയിലോട്ട് കയറുംബോഴായിരുന്നു..  എനിക്കോര്‍മ വന്നത് ഇന്ന് പ്രോജക്റ്റ് ടൈറ്റില്‍ എഴുതി കൊടുക്കേണ്ട അവസാന ദിവസമാണന്ന്..  വൈകിചില്ല.. ഞാന്‍ പളനിവേല്‍ സാറിന്‍റെ കബിനിലോട്ട് ഓടി..
അങ്ങ് ദൂരെ ആണ് അങ്ങേരുടെ കാബിന്‍..രാവിലത്തെ ആ തണുപ്പില്‍ ഓടിയത്തിന്‍റെ വിയര്‍പ്പും കൂടി ചെര്‍ന്നാപ്പോള്‍ എന്‍റെ ശ്വാസം ഇടരുന്നത് പോലെ തോന്നി.. 
അങ്ങേരു എന്ന കണ്ടതും കാബിനിലോട്ട് വിളിപ്പിച്ചു..
അദ്ദേഹം: എന്താ തിരുമാനിച്ചോ.. ടൈറ്റില്‍... 
ഞാന്‍: സാര്‍ ഇല്ല സാര്‍, എനിക്ക് കിട്ടിയില്ല.. ഏതു ഡൊമൈനില്‍ പ്രോജക്റ്റ് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല.  (അല്പം കിതപ്പോടെ )
അദ്ദേഹം: ഓ....  ഒകെ ,,,(അദേഹം അദ്ദേഹത്തിന്‍റെ ഷേവ് ചെയ്തു മിനുസ്സമാക്കിയ താടിക്ക് കൈ കൊടുത്തു) ,  " ഒകെ ഞാന്‍ ഒരു ഡൊമൈന്‍ പറഞ്ഞു തന്നാല്‍ അതില്‍ റിസര്‍ച്ച് ചെയ്യാന്‍ പറ്റോ ? (തമിഴില്‍)
ഞാന്‍: ഒകെ , ചെയ്യാം പ്രഫസര്‍
അദ്ദേഹം: എങ്കില്‍, വെയിറ്റ് ചെയ്യൂ... ഈ കമ്പ്യൂടര്‍ എന്താന്നറിയില്ല ഇന്റര്‍നെറ്റ് കണക്റ്റ് ആവുന്നില്ല...  എല്ലാം എന്‍റെ മയിലില്‍ ആണ് ഉള്ളത്..
ഞാന്‍: വെയിറ്റ് ചെയ്യാം സാര്‍.. എന്ന് പറഞ്ഞു മൂലയില്‍ ഇട്ടിരിന്ന ഒരു മരത്തില്‍ ഉണ്ടാക്കിയ ചെയറില്‍ ഇരുന്നു.. 
അദ്ദേഹം..  അയാളുടെ ടേബിളില്‍ ഉണ്ടായിരുന്ന ഒരു ഫോണില്‍ ഏതോ ഒരു നമ്പര്‍ കുത്തി വിളിച്ചു..
"hello, this is palani from research and development cell could you please connect to IT department? ,  Oh ok, could you help to resolve my problem, I don't have internet connection here..
oh ok , when he will available. ok thank you " 
ഇത്രേം പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു, എന്നിട്ട് മുഖം ചുളിച്ച്..  നോ വേ , ഹി ഈസ്‌ ഇന്‍ ലീവ് ടുഡേ..  ന്നു പറഞ്ഞു..
എനിക്കും ചില കംബ്യൂട്ടര്‍ നെറ്റ്വര്‍ക്ക് പൊടി കൈകള്‍ അറിയാമായിരുന്നു..  പഠിക്കുന്ന കാലം തൊട്ടേ അതിലായിരുന്നു താല്പര്യം..  ഞാന്‍ അങ്ങേരോട് ചോദിച്ചു.. "ഞാന്‍ ഒന്ന് നോക്കികോട്ടെ ? "
അദ്ദേഹം അദ്ദേഹത്തിന്‍റെ സീറ്റില്‍ നിന്നും എഴുന്നേറ്റ്...  ഓ നോക്കികൊള്ളൂ എന്ന് പറഞ്ഞു.. 
ഞാന്‍ കംബ്യൂട്ടര്‍ ചെക്ക് ചെയ്തു....  ഇരു പഴയ മോഡല്‍ വിന്‍ഡോസ് എക്സ്പി ആണ് ആ കംബ്യൂടരില്‍.
ഞാന്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ ഒപഷനില്‍ പോയി ..  കണക്ഷന്‍ കട്ട് ചെയ്തു പുതിയൊരു കണക്ഷന്‍ ഉണ്ടാക്കി.. നെറ്റ് വര്‍ക്ക് കേബിള്‍ കണക്കറ്റ് ചയ്തു..  എന്തോ പടച്ച താംബുരന്‍റെ വിദി ആണന്നു അറിയില്ലേ ...  എന്‍റെ ഭഗ്യമാണെന്നും അറിയില്ല..  ഇന്റര്‍നെറ്റ് കണക്റ്റ് ആയി..
അങ്ങേരു കംബ്യൂട്ടര്‍ പരിശോടിച്ചിട്ടു എന്നോട് പറഞ്ഞു.. " നീ എന്തിനാ വേറെ ഡൊമൈന്‍ റിസര്‍ച്ച് ചെയ്യുന്നത്..  കംബ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ് ഡൊമൈനില്‍ തെന്നെ പ്രോജക്റ്റ് ചയ്തു കൂടെ ? "
എനിക്കെന്തോ ഒരു പ്ലിംഗ്  കിട്ടി..
ശരി ആണല്ലോ .. 
ന്ന മ്മാക്ക് കംബ്യൂട്ടര്‍ നെറ്റ്വര്‍കില്‍ പ്രോജക്റ്റ് ചയ്യാന്നു തിരുംമാനിച്ചു.. 
അദ്ദേഹം യൂണിവേര്സിറ്റി വെബ് സൈറ്റില്‍ എന്‍റെ പേരിനു നേരെ , റിസര്‍ച്ച് ഫെലോ കാറ്റകറി - കംബ്യൂട്ടര്‍ നെറ്റ്വര്‍ക്ക് .. എന്ന് എഴുതി പിടിപ്പിച്ചു

(തുടരും)        
          

Share this:

CONVERSATION

0 comments:

Post a Comment