image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

താക്കോല്‍

ഇങ്ങനെ ഒരു പെടല്‍....  പെട്ടുന്നു പറഞ്ഞാല്‍ പോര...  ഒത്തൊരു പണിയും കിട്ടി എന്ന് പറയാലോ....  ഗ്രൂപ്പ് പ്രോജക്റ്റ് ചെയ്യുന്നവര്‍ക്ക് എല്ലാം കോളേജിന്നു പുറത്ത് പോയി ചെയ്യാം എന്നുള്ള ഓപ്ഷന്‍ ഉണ്ടായത് കൊണ്ട്, ക്ലാസിലുണ്ടായിരുന്ന മുഴുവന്‍ പേരും കാണാതായി. 
നേരെത്തെ പറഞ്ഞല്ലോ ...  ദീപ്തിയും ആഎട്ടു മലയാളികളും എറണാകുളത്തുള്ള ഏതോ ഒരു കമ്പനിയില്‍ പ്രോജക്റ്റ് ചയ്യാന്‍ പോയത്. യാത്ര അയച്ചതോടെ ശരി , ഒരു വിവരവും ഇല്ല. ഒരു ഫോണ്‍കാളില്ല.. മെസ്സെജില്ല..  ഒന്നുല്ല. എന്‍റെ പ്രോജക്റ്റ് കാട്ടകറി റിസര്‍ച്ച് ഫെല്ലോ ആയതു കൊണ്ട്.. ഇരുപത്തി നാലു മണിക്കൂറും റിപ്പോര്‍ട്ട ചയ്യണമാത്രേ.. അതോണ്ട് തന്നെ..
പ്രോജക്റ്റ് തീരുന്നത് വരെ ക്യാമ്പസ്സ് വിട്ടു പോവാന്‍ പാടില്ലാന്നു പളനി വേല്‍ സാറും പറഞ്ഞു..  പ്രോജക്റ്റ് നെറ്റ്വര്‍ക്കിംങ്ങില്‍ ചെയ്യാന്‍ പറഞ്ഞതും അയാള്‍ തന്നെ..  സംഭവം നെറ്വര്‍ക്കിംഗ് അറിയന്നുണ്ടങ്കിലും , ഒരു റിയല്‍ ടൈം പ്രോജക്റ്റ് ചയ്യാന്‍ മാത്രമുള്ള അറിവന്നും എന്‍റെ കൊച്ചു മണ്ടയില്‍ ഉണ്ടായിരുന്നില്ല..  കാര്യം എനിക്ക് ഇക്കാര്യത്തില്‍ എനിക്ക് തിയ്യറി നോളെജ് ഇല്ലാന്ന് പളനി വേല്‍ സാറിനോട് പറഞ്ഞപ്പോ..
മൂപ്പരും പറയാ..  മൂപ്പര്‍ക്കും അറിയില്ലാന്ന്‍. പിന്നെ അങ്ങേരു കുറെ ടീച്ചര്‍മാരുടെ ഡാറ്റബേസ് പരിശോദിച്ചിട്ട് ഒരാളെ എനിക്ക് സകസ്റ്റ് ചെയ്തു..  ഞാന്‍ മുന്‍പേ ഒരാളെ പറഞ്ഞത് നിങ്ങള്‍ഓര്‍മ്മണ്ടോ എന്നനിക്കറിയില്ല..  സുധാകര്‍...  മൂപ്പരെ ആണ് അങ്ങേരു സ്കസ്റ്റ് ചെയ്ത്...  എല്ലാരും ഒറ്റക്ക് പ്രോജറ്റ് എടുത്തതിനു കുറ്റപടുത്തിയപ്പോള്‍ ഒരു ആശ്വാസം തന്നതും എന്ത് ആവശ്യം ഉണ്ടങ്കിലും ചോദിക്കാന്‍ മടിക്കരുത് എന്ന് പറഞ്ഞതും സുധാകര്‍ സാറാണ്.
എനിക്കുറപ്പുണ്ട് അദ്ദേഹം എന്നെ സഹായിക്കുംന്ന്

പളനി വേല്‍ സാര്‍ ഒരു ലറ്റര്‍ തന്നിരുന്നു സുധാകര്‍ സാറിന് കൊടുക്കാന്‍...  ഞാന്‍ ആ ലെറ്റര്‍ കയ്യില്‍ പടിച്ചു സുധാകര്‍ സാറിന്‍റെ കാബിനിലോട്ട് നടന്നു... 

ഒരു കാര്യം പറയാന്‍ മറന്നു, സസാരത്തിനടയില്‍ പളനി വേല്‍ സാര്‍ സുധാകര്‍ സാറിനെ കുറിച്ചുള്ള ഒരു കാര്യം പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. സുധാകര്‍ സാര്‍ അദ്ദേഹത്തിന്‍റെ എം ഫില്‍ ഡിഗ്രീ ചെയ്തതു പളനി വേല്‍ സാറിന്‍റെ സ്പോന്‍സര്‍ ശിപ്പിലാനത്രേ....  പിന്നെ അദ്ദേഹം ചില കാര്യങ്ങള്‍ കൂടി ചേര്ത്തു..  സുധാകര്‍ സാര്‍ കുട്ടികാലം മുതല്‍ക്കേ പഠിക്കാന്‍ മിടുക്കനായിരുന്നുത്രെ...  പ്ലസ്ടൂ പഠിക്കുമ്പോള്‍ തമിഴ് മീഡിയകുട്ടികളില്‍ ഫസ്റ്റ് മാര്‍ക്ക് വാങ്ങിയ കുട്ടികളുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നുത്രേ..  പൈന്‍ അതുപോലെ അദ്ദേം ബി എസ് സി പഠിക്കുമ്പോള്‍ യൂണിവേര്‍സിറ്റി ഗോള്‍ഡ്‌ മേടലിസ്റ്റും ആയിരുന്നത്രെ.
സുധാകര്‍ സാര്‍ പളനിവേല്‍ സാറേ പരിജയപ്പട്ടതും ഓരു ട്രെയിന്‍ യാത്രയിലാണന്ന വിവരവും , പിന്നെ സുധാകര്‍ സാര്‍ക്ക് ഞങ്ങള്‍ടെ കോളേജില്‍ ജോലി വാങ്ങിച്ചു കൊടുത്തതും അദ്ദേഹമാണ്ന്നും പറഞ്ഞു. 

എന്നെ കണ്ടതും സുധാകര്‍ സാര്‍ കാബിനുള്ളിലോട്ട് വിളിപ്പിച്ചു..  ഞാന്‍ ചെന്ന ഉടനെ ഒരു ഗുഡ് ഇവനിംഗ് പറഞ്ഞു പളനി വേല്‍ സാര്‍ തന്നു വിട്ട ആ കത്ത് അദ്ദേഹത്തിനു കൊടുത്തു..  അദ്ദേഹം അത് തുറന്നു വായിച്ചു.
അദ്ദേഹം: " കത്തിന്‍റെ ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല...  ഞാന്‍ ന്ന്നോട് പറഞ്ഞിരുന്നില്ലേ , എന്താവശ്യം ഉണ്ടങ്കിലും ചോദിക്കാന്‍ മടിക്കരുത് എന്ന്..  "
ഞാന്‍: "ഒകെ സാര്‍, സാര്‍ സത്യം പറഞ്ഞാല്‍ റിസര്‍ച്ച് ഫെല്ലോയില്‍ ഞാന്‍ പട്ടു പോയതാണ്, പിന്നെ നെറ്റ്വര്‍ക്കിംഗ് ഡൊമൈന്‍ സെലക്റ്റ് ചെയ്തതും അറിയാതെ തന്നെ"
അദ്ദേഹം: " നെറ്റ്വര്‍ക്കിംഗ് അത്ര വലിയ പാട് പടിച്ച പരിപാടിയൊന്നും അല്ലെ, വെരി സിമ്പിള്‍, പിന്നെ പളനി വേല്‍ സാര്‍ ഈ കത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ , നെറ്റ്വര്‍ക്കിംഗ് നിനക്ക അറിയാന്ന്"
ഞാന്‍: ഞാന്‍ അല്പം കാര്യത്തോടെ " സാര്‍ !, എനിക്ക് നെറ്റ് വര്‍ക്കിംഗ് അറിയാം , പക്ഷെ ഡീപ്പ് ആയിട്ട് ഒന്നും അറിയല്ല".
അദ്ദേഹം: " പ്രശന മാക്കേണ്ട, ഒകെ , ഇനി ഞാന്‍ എങ്ങിനെ ആണ് നിന്നെ സഹായിക്കേണ്ടത് എന്ന് പറ, എനിക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കാള്‍ ഉത്തരം പറയുന്നതാ ഇഷ്ടം"
ഞാന്‍: "സാര്‍ , ഞാന്‍ ഇതുവരെ ഗൈഡ് നൈം ചൂസ് ചെയ്തിട്ടില്ല, നിങ്ങള്‍ അയാള്‍ അത് എന്‍റെ ഭാഗ്യം ആയിരിക്കും" (ഇംഗ്ലീഷില്‍)
അദ്ദേഹം:" അങ്ങിനെ ആണങ്കില്‍ ഒരു കാര്യം ചെയ്യ്‌, ഒരു ലെറ്റര്‍ എഴുതിയിട്ട് വാ , എന്നെ ഗൈഡ് ആയി സ്വീകരിച്ചു എന്നും പറഞ്ഞു, ഒകെ .. "
ഞാന്‍: " ഓക്കേ സാര്‍ , " എന്ന് പറഞ്ഞു സമാധാനത്തോടെ പുറത്തേക്ക് നടന്നു.. ഒരു എ4 ഷീറ്റില്‍ ഞാന്‍ ഇങ്ങനെ എഴുതി..
ബഹുമാന പെട്ട സാര്‍,


ഞാന്‍ റയാന്‍ , നാലാം വര്‍ഷ കംയൂട്ട്ര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ് പഠിക്കുന്നു. യൂനിവേര്‍സിറ്റി റഗുലര്‍ പ്രകാരമുള്ള അവസാന പ്രോജക്റ്റ് വര്‍ക്കില്‍, ഞാന്‍ റിസര്‍ച്ച് ഫെല്ലോ ആയി പ്രോജക്റ്റ് ചെയ്യാന്‍ തിരുമാനിച്ചു.
മേല്‍ പറഞ്ഞ കാര്യങ്ങളെ പോലെ പ്രോജക്റ്റില്‍ നെറ്റ്വര്‍ക്കിംഗ് പളനി വേല്‍, റിസര്‍ച്ച് ആന്‍റ് ടവലപമെന്റ്റ് സകിയോടെ  ആണ് ചൂസ് ചയതുട്ടള്ളത് എന്നും ഞാന്‍ അറിയിക്കുന്നു. നിലവിലുള്ള സ്റ്റാഫില്‍ നെറ്റ്വര്‍ക്കിങ്ങില്‍ ബിരുദമെടുത്തതു നിങ്ങളാണ് എന്നുള്ള വിവരം പളനി വേല്‍ സാര്‍
തന്നിരുന്നു, അതുകൊണ്ട് എന്‍റെ പ്രോജക്റ്റ് ഗൈഡ് ആയി എന്നെ സഹായിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.

എന്ന്
റയാന്‍
ഒപ്പ്.

മലയാളത്തില്‍ അല്ല  ഞാന്‍ ഇ കത്ത് എഴുതിയത്, പക്കാ ഇംഗ്ലീഷില്‍ ആയിരുന്നു..  അല്ലെങ്കിലും എന്‍റെ കോളജില്‍ എല്ലാവരും മെയില്‍ അയക്കേണ്ടത് ഇംഗ്ലീഷില്‍ തന്നെ ആണ് . അല്ലാത്ത പക്ഷം സബ്മിറ്റ് ചെയ്ത ലെറ്ററുകള്‍ വാലിഡ്‌ വുകയില്ല.
ഞാന്‍ ആ കത്ത് എഴുതിയത് സുധാകര്‍ സാര്‍ വാങ്ങി വെച്ചു... ഒരു ചിരി ചിരിച്ചു....  എന്നിട്ട് അദ്ദേഹത്തിന്‍റെ മേശ പുറത്ത് ഇരുന്ന ഒരു താക്കോല്‍ എനിക്ക് നീട്ടി...  അത് ലബ്രരിയിലെ ഒരു പ്രവറ്റ് ബുക്ക് ഷല്ഫിന്‍റെ താക്കോല്‍ ആയിരുന്നു 
അതിനിടക്കായിരുന്നു..
പ്രിന്‍സിപ്പല്‍ അവിടെ രൌണ്ടിസിനു വന്നത്

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment