image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ജീവിക്കാതെ ജീവിക്കുന്നവര്‍

പ്രൊഫസര്‍ അദ്ദേഹത്തിന്‍റെ ആ അനുഭവം വിവരിക്കാന്‍ തുടങ്ങി,
"ഒരുമിച്ചായിരുന്നു ഞങ്ങള്‍ എല്ലായിപ്പഴും എന്‍റെ ഏറ്റവും അടുത്ത സുഹ്ര്ത്തായിരുന്നു അവള്‍, ദാ അവരെ രണ്ടു പേരേം കാണുമ്പോ ( എന്നെയും ദീപ്തിയിയെയും ചൂണ്ടി കാണിച്ചു കൊണ്ട് ), അവളെ എനിക്ക് ഓര്മ വരുന്നു.
കാരണം , ഞങ്ങളും ഇതുപോലെ തന്നെ ആയിരുന്നു, ഇവര് കഴിഞ്ഞ ക്ലാസില്‍ കാണിച്ച പോലെ , വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ രണ്ടു പേരും കുറെ ക്ലാസിനു വെളിയില്‍ പോയിട്ടുണ്ട്. അവള്‍ നന്നായി വായിക്കുമായിരുന്നു.
നാന്നായി പഠിക്കുമായിരുന്നു, നന്നായി ചിത്രം വരക്കുമായിരുന്നു, അവളുടെ ചിത്രങ്ങളില്‍ അധികവും എന്‍റെ മുഖമായിരുന്നു ഉണ്ടായിരുന്നത്. അവള്‍ ഒരു എഴുത്ത് കാരി കൂടി ആയിരുന്നു...ഞാന്‍ അവളെ പരിജയപ്പട്ടതും അടുത്തതും
കോളേജില്‍ വച്ച് തന്നെ ആയിരുന്നു..  ഇന്ന് അത് ഓര്‍ക്കുമ്പോള്‍ എന്തോ കോളേജ് ലൈഫ് നല്ല പോലെ മിസ്സ്‌ ചെയ്യുന്നു.
അന്നൊക്കെ അവധിക്ക് പോയാല്‍ , ഇന്നത്തേത് പോലെ ഉള്ള മൊബൈല്‍ ഫോണുകളോ ഇല്ല , കത്ത് എഴുതലാണ് പതിവ്.
ഞാന്‍ മദ്രാസില്‍(ഇന്നത്തെ ചെന്നൈ) ആയിരുന്നു അന്ന് താമസിച്ചിരുന്നത്, അവള്‍ കൊയംബത്തൂരും. ഒരു കത്ത് എഴുതിയാല്‍ അഞ്ചു ദിവസമങ്കിലും ആവും കയ്യില്‍ കിട്ടാന്‍. ഞാനും അവളും ഒരു പാട് കത്ത് എഴുതാറുണ്ടായിരുന്നു.
ഞാനൊക്കെ അവള്‍ടെ കത്തിനായി കാത്തിരിക്കുമായിരുന്നു.  കിട്ടിയ ഉടനെ മറുപടി എഴുതുകയും ചെയ്യും.
അവള്‍ എനിക്ക് ഒരു നല്ല സുഹ്ര്ത്തായിരുന്നു..  മാസ്റ്റര്‍ ഡിഗ്രീ യില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പ്രോജക്റ്റ് ചെയ്തത് ... അന്ന് എനിക്ക് വയസ്സ് 28, അവള്‍ക്ക് 26, അന്നൊക്കെ പഠനമായിരുന്നു എല്ലാറ്റിനും വലുത് , അതുകൊട്നു തന്നെ വീട്ടില്‍ നിശ്ചയിക്കപട്ട,
കല്യാണത്തിനു സമ്മദിക്കാതെ കൊല്കത്തക്ക് നാട് വിട്ടു ... ആ ഐഡിയ പറഞ്ഞു തന്നതും അവള് തന്നെ , അവള്‍ ഒരു പാവപ്പട്ട കുടുംബത്തില്‍ പിറന്നതിനാല്‍ അവളുടെ ജീവിതത്തില്‍ കല്യാണം ഒന്നും ഉണ്ടായില്ല. മാസ്റ്റര്‍ ഡിഗ്രീ കഴിഞ്ഞ ഉടനെ തന്നെ,
അവളുടെ വീടിനടുത്തുള്ള (സി ഐ ടി , കോയമ്പത്തൂര്‍ ഇന്‍സ്റ്റിട്യൂട്ട് ടെക്നോളജി- സര്‍ക്കാര്‍ വക എഞ്ചിനീയറിംഗ് കോളേജില്‍) താല്‍കാലിക ആദ്യപികയായി ജോലി ചെയ്യാന്‍ തുടങ്ങി. അവളുടെ അനിയനെ അവള്‍ പഠിപ്പിച്ചു മിടുക്കാനാക്കി.
നാടുവിട്ട നാള്‍ മുതല്‍ മുടങ്ങാതെ കത്ത് എഴുതാമായിരുന്നു..
ഞാന്‍ ആ സമയം, ഒരു ന്യൂസ് പേപ്പര്‍ കമ്പനിയില്‍ രാത്രിയിലുള്ള അച്ചടി വേലക്ക് പോയികൊണ്ടിരിക്കുകയായിരുന്നു, അതുപോലെ തന്നെ , അണ്ണാ യൂനിവേര്‍സിറ്റിയില്‍ റിസര്‍ച്ച് ഫെല്ലോ ആയി പടിക്കുകയുമായിരുന്നു..  അവള്‍ സജസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാന്‍
സ്പേസ് അട്ടോമെഷനില്‍ റിസര്‍ച്ച് ചെയ്തത് ..  അഞ്ചു വര്ഷം അവാളേ കാണാതെ വറും കത്തിലൂടെ തന്നെ ആയിരുന്നു സംസാരം... അവിടെ നിന്ന് ഡോക്ട്രേറ്റ് കിട്ടി ...  കുറെ കാലം ഒരു രു പ്രവറ്റ് കോളേജില്‍ പ്രിന്‍സിപ്പാളായി ജോലി ചെയ്തു..
അന്ന് എനിക്ക് വയസ് 36.
എനിക്ക് നല്ല പോലെ ഓര്‍മയുണ്ട് അതൊരു ഞായര്‍ ആഴ്ചയായിരുന്നു. ആവള്‍ പബ്ലിഷ് ചെയ്ത ഒരു പേപ്പര്‍ പ്രകാശനം ചെയതത് മദ്രാസ്സില്‍ വച്ചായിരുന്നു... അന്ന് അവള്‍ മദ്രാസില്‍ വന്നിരുന്നു..  ഞാനാ റയില്‍വേ സ്റെഷനില്‍ പോയി കൂട്ടി കൊണ്ട് വന്നത്...
അന്ന് കുറെ വര്‍ഷങ്ങള്‍ക്കപ്പുറം അവിടെ വച്ചു കണ്ടു മുട്ടി..
അന്നാണ് ഞാന്‍ അവളെ പ്രപ്പോസ് ചെയതതും..  കാരണം പോയ കാലങ്ങളില്‍ പഠനം തലക്ക് പിടിച്ച് ജീവിക്കാന്‍ മറന്നു പോയി.. ഇനിയെങ്കിലും സാധാരണ മനുഷ്യരെ പോലെ ജീവിക്കാന്‍ എന്ന് വിചാരിച്ചു..
വാര്‍ഷങ്ങളോളം സുഹ്രത്ത് ആയി കഴിഞ്ഞ ഞങ്ങള്‍ക്ക്, പിരിയാന്‍ പറ്റാത്ത രീതിയില്‍ അടുത്ത് പോയിരുന്നു.
അവളുടെ മറുപടിയും പോസറ്റീവ് ആയിരുന്നു..
അന്ന് ആദ്യമായി മദ്രാസില്‍ കളര്‍ ചലചിത്രം കൊണ്ട് വന്നത്, അന്നു പാരീസിലെ സെന്തില്‍ തയ്യറ്ററില്‍, ഞങ്ങള്‍ ഒരുമിച്ചിരുന്നു ഒരു കളര്‍ സിനമ കണ്ടു..  വയ്കിയിട്ട് അവളെ യാത്ര അയക്കുകയും ചെയ്തു..
ഞാന്‍ എല്ലാ കര്യങ്ങാളും തുറന്നു പറഞ്ഞു കൊണ്ട് എന്‍റെ വീട്ടിലോട്ടു കത്ത് എഴുതി, വീട്ടില്‍ എല്ലാവര്‍കും സമ്മധമാണ് എന്നുള്ള മറുപടിയും കിട്ടി..  കൂട്ടത്തില്‍ കല്യാണാ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്നും സൂചിപ്പിച്ചിരുന്നു.
പക്ഷെ, ആ സമയത്തായിരുന്നു . എനിക്കൊരു ഒഫീഷ്യല്‍ ലെറ്റര്‍ കിട്ടിയത് .. ഏതൊരു എഞ്ചിനീയര്‍ക്കും കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ഒരു വാര്‍ത്തയായിരുന്നു ആ കത്തില്‍ ഉണ്ടായിരുന്നത് ...ISRO (inidan space research organization) ല്‍ നിന്നായിരുന്നു
ആ കത്ത്..  ആ കത്തില്‍ ഒരു GSLV project വര്‍ക്ക് ചെയ്യാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്തായിരുന്നു അത്.. പക്ഷെ കല്യാണം കഴിക്കാനുള്ള സമയമോ ..  വിധിയോ എനിക്കില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം..  ആ പ്രോജക്റ്റില്‍ ഞാന്‍ എന്‍റെ 9 വര്‍ഷം ചിലവഴിച്ചു..
അതും അവളുടെ സമമധ പ്രകാരം ആയിരുന്നു ആ തിരുമാനം എടുത്തതും...  പിന്നെ അവള്‍ കാത്തിരിക്കാം വിശ്വാസവും എനിക്ക് തന്നിരുന്നു..
അതുകഴിഞ്ഞ് ... . പ്രോജക്റ്റ് എല്ലാം കഴിഞ്ഞു ലൈഫില്‍ ഫ്രീ ആയ സമയത്ത് അവളുടെ അടുത്തേക്ക് യാത്ര ആയി, പക്ഷെ ചെന്നു എത്തിപട്ടപ്പോള്‍ ....  എനിക്കും അവള്‍ക്കും വയസ്സായി പോയിരുന്നു...
അവള്‍ അന്ന് കോയമ്പത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ പ്രിന്‍സിപ്പാള്‍ ആയി ജോലി ചെയ്യുകയായിരുന്നു..
ഞങ്ങളുടെ ശരീരവും പ്രക്രതവും വയസ്സായിരുന്നാലും ഞങ്ങളുടെ മനസ്സ് അന്നും യവ്വനമായിരുന്നു.. പിന്നെ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെ ..  അവള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു,,
എന്തിനാ കല്യാണം , ഇനി ഈ വയസ്സാം കാലത്ത് കല്യാണം കഴിച്ചിട്ടന്തിനാ ..
അവസാനം ഞങ്ങള്‍ മാരേജ് വേണ്ടാ എന്ന് തിരുമാനിക്കുകയായിരുന്നു.. "

ഇത്രേം പറഞ്ഞു നിറുത്തിയില്ല , മുന്നില്‍ ഇരിക്കുന്ന ഒരു വിധ്യാര്‍ത്ഥി ഒരു ചോദ്യം ചോദിച്ചു.
" പ്രഫസര്‍ , അപ്പൊ ശാരതാ മാഡം, ഇപ്പൊ എവിടാ.. ?"

അദ്ദേഹം ഒരു ചിരി ചിരിചിട്ട് പറഞ്ഞു..

" എന്‍റെ ഒപ്പം തന്നെ ഉണ്ട്, ഞങ്ങള്‍ ഇപ്പഴും പ്രണയിക്കുന്നവരാണ്, ശാരത ഇപ്പൊ ബാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ രീജയണല്‍ ഏകാസം ഹെഡ് ആണ്..  ഞങ്ങള്‍ ഒരിമിച്ചാണ് താമസിക്കുന്നത് "
"പിന്നെ ഞങ്ങള്‍ക്ക് ഒരു മകളുണ്ട് , അവളുടെ പേര് രേഷ്മ , ഇപ്പൊ 10 പഠിക്കുന്നു, അവള്‍ അഡോപ്റ്റട് ആണ്( ദത്ത് എടുത്തത്)"

ഇത് പറഞ്ഞു നിറുത്തിയപ്പോള്‍ , ക്ലാസ്സിലെ ഒരു പയ്യന്‍ വേറെ ഒരു ചോദ്യം കൂടി ചോദിച്ചു..

"സാര്‍ അപ്പൊ, you are in a living togather right"

ഒന്ന് പുഞ്ചിരിച്ചിട്ട് അദ്ദേഹം മറുപടി പറഞ്ഞു, " നല്ല ചോദ്യം, പക്ഷെ ഒരു പ്രഫസരോട് നേരിട്ട് ചോദിക്കാനുള്ള ചോദ്യമല്ല ഇത്, ന്നാലും ഞാന്‍ ആ ചോദ്യത്തിനു ഉത്തരം പറയാം, ഞാന്‍ അതു പറയാന്‍ കടമ പെട്ടിരിക്കുന്നു,  വേണമങ്കില്‍ ലിവിംഗ് ടുഗതെര്‍ എന്ന് പറയാം പക്ഷെ, ഞങ്ങള്‍ ഇതുവരെ ഒരേ മുറിയില്‍ കഴിഞ്ഞിട്ടില്ല "
ഈ ചോദ്യത്തിനു ഉത്തരം പറയുമ്പോള്‍ അദ്ദേഹം ....  ഡിസ്കിന് മുകളില്‍ വച്ച ഒരു പുസ്തകത്തിനു മേല്‍ ആഞ്ഞു വീശി..

അവസാനം ...

അദ്ദേഹം ക്ലാസ് മതിയാക്കി . ഇനി നിങ്ങള്‍ക്ക് വീട്ടില്‍ പോവാം എന്ന് പറഞ്ഞു..

എന്തോ എനിക്ക അദ്ദേഹത്തോട് ഒരു വല്ലാത്ത സ്നേഹം തോന്നി..
അത് ഒരു ആദ്യപകനോടുള്ള ഒരു ബഹമുമാനമായിരുന്നില്ല ..
മറിച്ചു, ഒരു വയസ്സായ സുഹ്രത്തിനോടുള്ള , ബഹുമാനമായിരുന്നു..
ദീപ്തിയും ഞാനും ക്ലാസിനു പുറത്തോട്ട് നടന്നു നീങ്ങുമ്പോള്‍
അവള്‍ പറഞ്ഞു " കൊള്ളാലോ നമ്മടെ പ്രഫസര്‍ , അടിപൊളി ആണുല്ലേ ..!"
ഞാന്‍ "ആ.... " എന്ന് മറുപടി പറഞ്ഞു.

ക്ലാസിനു പുറത്ത് വരുമ്പോള്‍ ... എല്ലാ കുട്ടികളുടെയും സംസാര വിഷയം അദ്ദെഹമായിരുന്നു..

എല്ലാ കുട്ടികളുടെ മനസ്സിലും അദ്ദേഹം " ഒരു പ്രിയപട്ട പ്രൊഫസര്‍ ആയിരുന്നു "

Share this:

CONVERSATION

0 comments:

Post a Comment