image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ദേ അവൾ..

മെസ്സില്‍ വച്ച് പ്രശനം ഉണ്ടായ  ആ പെണ്‍കൊച്ചിനെ കാണ്ട് പിടിക്കണം എന്ന് പ്രഞ്ഞച്ചപ്പോള്‍ , ദീപ്തി എന്നെ പുചിച്ചു തള്ളി.. അവള്‍ക്ക് എന്നെ സഹായിക്കാന്‍ പറ്റില്ലാന്നു അറുത്ത് മുറിച്ചു പറഞ്ഞു, അതിനും ഒരു കാരണം ഉണ്ട്.
പത്ത് മൂവായിരത്തോളം ലേറെ കുട്ടികള്‍ പഠിക്കുന്ന കോളേജ് ആണ് .. ഗേള്‍സ്‌ ഹോസ്റ്റല്‍ മൂന്നെണ്ണം ആണ് ഉള്ളത്...  ഇതൊക്കെ താണ്ടി, അന്നാ പ്രശ്നത്തില്‍ മനസ്സില്‍ പതിഞ്ഞു പോയാ പെണ്‍കുട്ടിയെ എങ്ങിനെ കണ്ടു പിടിക്കാനാ..
കെഞ്ചി , കേണപെക്ഷിച്ചിട്ടും ദീപ്തി അതിനു സമ്മധച്ചില്ല.. പിന്നെ പറഞ്ഞു പറഞ്ഞു , അവള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഉണ്ടോ എന്ന് മാത്രം പരിശോദിക്കാന്‍ സമദിപ്പിച്ചു.
അന്വേഷണം തുടങ്ങിയില്ല, സംഭവം ഞാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്നുണ്ട് എന്ന കാര്യം ഡിപ്പാര്‍ട്ട്മന്‍റെ മൊത്തം ഒരു അഞ്ചു നിമിഷം കൊണ്ട് പാട്ടായി..
അല്ലേലും എന്ത് സ്വകാര്യമാക്കി വകുന്നുവോ അധാ ആദ്യം പരസ്യം ആയി മാറുക.. സ്വകാര്യം പരസ്യമാക്കുന്നതില്‍ എക്സ്പെര്‍ട്ട് പെണ്‍കുട്ടികള്‍ തന്നെ...
ഈ സ്വകാര്യം പരസ്യമാകിയതും ഒരു പെണ്ണ് തന്നെ.. അതും തോളത്ത് ഇരുന്നുകൊണ്ട് തെന്നെയാ പരസമാക്കിയത്..  ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള പൈങ്കിളി തന്നയാണ് ആ പരസ്യ കമ്പനി....
എന്തോ പരസ്യമായാത് കോണ്ടാണന്നു തോന്നുന്നു.. ഒരു പാട് പേര്‍ ഞാന്‍ അന്വേഷിക്കാം ആ പെണ്‍കുട്ടിയെ കുറിച്ച് എന്ന് പറഞ്ഞു കൊണ്ട് വന്നു.
ഞാനും ദീപ്തിയും മാത്രമേ ആവളെ കണ്ടിട്ടോള്ളൂ എങ്കിലും , കാണാത്തവര്‍ കൂടി അന്വേഷിക്കാന്‍ വരുമ്പോള്‍ എന്തോ .. അവിഞ്ഞ ഫീല്‍.
ഇനി ഒരു രസം കേള്‍ക്കണോ.. ഒരു ടീച്ചര്‍ വരെ എന്നോട് ചോദിച്ചു, ഞാന്‍ കണ്ടു പിടിച്ച് തരട്ടെന്നു..
എന്തോ എന്നെ എല്ലാരും വച്ച് കളിയാക്കുന്നുണ്ടോ ന്നൊരു സംശയം..
പക്ഷെ എത്രയോക്കെ ശ്രമിച്ചിട്ടും അവളെ കണ്ടത്താനായില്ല.

അകെ മൊത്തം ആറു സെക്ഷന്‍ , മൂവായിരത്തിലതികം പേര്‍ ഹോസ്റ്റലില്‍ തന്നെ ഉണ്ട്, പുറത്ത് നിന്നുളവരെ കൂട്ടുമ്പോള്‍ ഈ ജന തുക ഇരട്ടിയാകും..  ഒരു സെകഷനില്‍ നിന്നും വേറെ ഒരു സെകഷനിലെക്ക് പോവാന്‍ ഒരു കിലോമീറ്റര്‍ എങ്കിലും നടക്കണം,
മൊത്തം മൂന്ന്‍ ഏഴു നിലകളുള്ള ലേഡീസ് ഹോസ്റ്റല്‍, നാല് ബോയിസ് ഹോസ്റ്റല്‍ എല്ലാം കൂടി ചേര്‍ത്താല്‍ തല കറങ്ങുന്നത് പോലെ.
ഇത്രേം ആളുകളുടെ ഇടയില്‍ നിന്നും അവളെ കണ്ടത്തുക എന്നുള്ളത് വളരെ പ്രയാസമായിരുന്നു..
മെസ്സില്‍ എല്ലാരും വരുന്നതിനു മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ വരും , എല്ലാവരും പോയികഴിഞ്ഞിട്ടെ ഞാന്‍ തിരിച്ചു പോകറോള്ളൂ...  മെസ്സിലെ എന്ട്രന്സില്‍ വാച്ച് മേന്‍ പോലെ നിന്നിട്ടും .. ആ ആവഴി അവള്‍ വന്നതെ ഇല്ല.
രണ്ടു ദിവസം മൂന്ന്‍ ലേഡീസ് ഹോസ്റ്റകളുടെ മുന്‍പില്‍ നോക്ക് കുത്തി പോലെ നിന്നിട്ടും അവളെ കണ്ടു പിട്ക്കാന്‍ പറ്റിയില്ലേ..  ആദ്യമൊക്കെ അവളെ കണ്ടത്തണം ന്നു  ഒരു വാശി ഉണ്ടായിരുന്നു, പതിയെ പതിയെ...  ഒരു ആഗ്രഹമായി..  പിന്നെ അത് വിരഹമായി.
അവസാനം തോറ്റ് പിന്മാറി.

എല്ലാ ഞായര്‍ ആഴ്ചയും ഒത്ത് കൂടുന്നത് പോലെ ഞങ്ങള്‍ പത്ത് മലയാളികള്‍ ഒത്ത് കൂടി, മെസ്സിനോട്‌ ചേര്‍ന്നുള്ള കാഫെറ്റ്ഏരിയയിലാണ് അന്ന് ഒമിച്ച്കൂടിയത്.. അന്നത്തെ പ്രധാന ചര്‍ച്ചാ വിഷയവും ഞാന്‍ തന്നെ ആയിരുന്നു..
കിട്ടുന്ന അവസരം മുഴവനും പാഴാകാതെ ദീപ്തിയും ആ ഒന്‍പതു മലയാളികളും കളിയാക്കി കൊണ്ടേ ഇരുന്നു..
ഞാന്‍ അത് കേട്ടോണ്ട്‌ തന്നെ ഇരുന്നു..
വേറെ തിരിച്ചു പറയാനും, എനിക്കും അവസരം കിട്ടും .. അപ്പൊ തിരിച്ചു കളിയാക്കാം ന്നു മനസ്സില്‍ ഉറപ്പിച്ചു..
ഇന്ന് ചായ വാങ്ങിച്ചു വന്നത് വയനാട്ടകാരനായിരുന്നു..  ഇന്നലെ വീട്ടിന്നു അയച്ച പണം കിട്ടിന്നു പറഞ്ഞപഴെ , ഇന്നത്തെ ചായ ഇവന്‍റെ സ്പോന്‍സര്‍ ആയിരിക്കുംന്ന് ഇന്നലെ തന്നെ തിരുമാനിച്ചിരുന്നു.  എന്തോ എന്‍റെ വീട്ടിന്നു
ബാങ്ക് വഴി പണം അയക്കാറില്ലാത്തത് കൊണ്ട്, ഞാന്‍ ഇതുവരെ സ്പോന്‍സര്‍ ആയിട്ടില്ല..  ദാ ഇതേ പറ്റിയും അന്ന് ചര്‍ച്ച ചെയ്തിരുന്നു..
ഞാന്‍ ഒരു അരക്കനാണന്നാ പൊതുവേ എല്ലാരുടെ സംസാരം..  കയ്യില്‍ കാശില്ലാന്നുള്ളത് മ്മക്ക് മാത്രല്ലേ അറിയൂ ..  രണ്ടുമാസതിലോരിക്കെ നാട്ടി പോവുമ്പോ അമ്മ എടുത്ത് തരുന്ന ഒരു
മുന്നൂര്‍ രൂപ നോട്ടാണ് എനിക്ക് പോക്കറ്റ് മണി. അത് വെച്ച് ഇവന്മാര്‍ക്ക് സ്പോന്‍സര്‍ ചെയ്താ , തിരിച്ച് നാട്ടിപോവാന്‍ ഇവാന്മാരെടത്ത് തന്നെ തെണ്ടണ്ടി വരും ... കാശ് ചിലവാക്കാതെ കയ്യില്‍ തന്നെ വക്കുന്നത് കൊണ്ട്
മിക്കപഴും കഫെറ്റ് ഏരിയയില്‍ വന്നാല്‍ അരക്കന്‍ എന്ന പേര് കേള്‍ക്കാറുണ്ട്.

കളിയാക്കിയും , കളി പറഞ്ഞും ഇരിക്കുന്നിടക്ക്...  ദീപ്തി പറഞ്ഞു ...  ഡാ ദേ അവള്..
ഞാന്‍: "ആര്"
ദീപ്തി: "തിരിഞ്ഞു നോക്കടാ സോപ്പേ, നിന്‍റെ മെസ്സ് പാര്‍ട്ടി"
ഞാന്‍: "ങേ.. "
ഞാന്‍ തിരുഞ്ഞി നോക്ക്കി..... "എവിടാഡി... "
ദീപ്തി: ചൂണ്ടി കാണിച്ചു കൊണ്ട് " ദാ, നോക്ക് , പാര്‍കിലെ അറ്റത്ത ബെഞ്ചിലിരിക്കണ കണ്ടാ ?... "
ഞാന്‍ സൂക്ഷിച്ചു നോക്കി...  "ദീപേ , അത് അവള് തന്നെ ആണോ "
ദീപ്തി:  "ഡാ പൊട്ടാ.. ആദ്യം കണ്ണട മാറ്റിവാ...  അത് അവള് തന്നെ യാടാ.. " പോയി സോറി പറഞ്ഞിട്ട് വാ
ഞാന്‍ എല്ലോരോടും: " ഇപ്പൊ വരാം"
സംശയത്തോടെ ആണങ്കിലും..  ഞാന്‍ ഇര്ക്കുന്നിടത്ത് നിന്ന് എഴുനേറ്റ് നാടന്നു. കുറച്ചു ദൂരം പോയപ്പഴെക്കും..  അവുടെ മുഖം വ്യക്തമായി..  അതെ അത് അവള്‍ തെന്നെ യാണ്, മാനസ്സില്‍ മായാതെ പതിഞ്ഞു പോയ തട്ടമിട്ട പെണ്‍കുട്ടി.

(തുടരും)
 

Share this: