image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ഊളൻ അവസ്ഥ... 

നടന്നു നീങ്ങുമ്പോൾ മനസ്സിൽ ഓരോന്ന് പ്രത്യക്ഷപടുന്നു. ച്ചെ.. എങ്ങിനാ .. ഇപ്പൊ തുടങ്ങണ്ടേ.. എന്താ അവളെ വിളിക്കണ്ടേ ?, ഒരു ഇന്റ്രോ കിട്ടിയിരുന്നങ്കിൽ ഒന്ന് കാച്ചാമായിരുന്നു...  ആപ്പൊ മനസ്സിൽ ഓടി വന്നത് ഒരു സിനിമാ സീനാ..   "വരണം ആയിരം" അന്ന സുര്യയുടെ ഒരു തമിഴ് ചിത്രം, അതിൽ സൂര്യ ട്രെയിനിൽ വച്ച് ഗിറ്റാർ പിടിച്ച് പ്രപ്പോസ് ചെയ്യുന്ന രംഗം ഉണ്ട്...  അമ്മെ ..ഞാൻ അവളുടെ അടുത്തോട്ട് പോവുന്നത് പ്രപ്പോസ് ചയ്യാനല്ല.

സോറി പറയാനാണ്.. എങ്കിലും ഒരു ചെറിയ ഒരു പേടി... തമ്മിൽ പരിജയം പോലും ഇല്ല , എങ്ങിനെ കേറി സംസാരിക്കേണ്ടത്..!.. അകെ കൂടെ ഒരു മാതിരി ഫീൽ. ഞാൻ നാടന്നു നീങ്ങുമ്പോൾ.. പിന്നെലോട്ടു തിരിഞ്ഞു നോക്കി..
ദാ ദീപ്തിയും ആ എട്ടു മലയാളികളും എന്നെ നോക്കി നിക്കാ, അതിനടക്ക് പങ്കിളിയുടെ വക ഒരു തംസ്അപ്പും... 
ദീപ്തിയുടെ മുഖം കണ്ടാൽ, " നീ പോയി കലക്കിയുട്ടു വാടാ പയ്യനെ .." ഏന് പറയുന്നത് പോലെ തോന്നി..
അവൾ ഒരു കറുത്ത കളർ തട്ടം മഫ്ത(മുസ്ലീം പെണ്‍കുട്ടികൾ തല മറക്കാൻ ഉപയോകിന്ന ഒരു തട്ടം) ചുറ്റിയിരിക്കുന്നു. നീല കളർ  ഫുൾ കൈ ചുരിദാർ ..പിന്നെ കറുത്ത ജീനസാണു വേഷം, എന്തോ എഴുതി കൊണ്ടിരിക്കണോ എന്ന് തോന്നുന്നു.. കൂടെ അവളുടെ കൂട്ട് കാരികൾ ആണന്നു തോന്നുന്നു.. 
   കട്ടിയുള്ള ഫ്രേം ഉള്ള കണ്ണാടിയാണ് ധരിച്ചിരിക്കുന്നത്.. അമ്മെ...  മൂന്നു ദിവസത്തെ അലചിനോടുവിൽ, ഏകനായ പടച്ചവാൻ തന്നെ അവളെ കാണിച്ചു തന്നു..
അവളുടെ പേര് ആദ്യം ചോദിക്കാം.. വേണ്ട പേര് ചോദിച്ചാൽ നമ്മളെ പഞ്ചാരയാന്നു വിചാരിക്കോ.. ആ ... ആദ്യം സോറി പറയാം, അന്ന് ആക്ച്വലി എന്താ സംഭവിച്ചത് എന്ന് പറയണം..
അവളുടെ അടുത്തേക്ക് എത്തുന്നതിനു മുൻപ് അവളോട്‌ പറയാനുള്ളത് മുഴുവൻ മനസ്സിൽ കുത്തികുരിച്ചിട്ടു..
ങേ.. ഇങ്ങേര് എന്തിനാ എന്നെ നോക്കി വരുന്നെ..  പ്രിൻസിപ്പൽ, ഞാൻ നടക്കുന്നതിനു ഓപ്പസിറ്റ് ആയിട്ട് എന്നെ നോകി വന്നുകൊണ്ടിരിക്കുന്നു..  ആ ചിരി കണ്ടാ അറിയാം , എന്തോ എന്നോട് സംസാരിക്കാനുണ്ടന്ന്.

അല്ലെങ്കിലും
ഒരു ലക്ഷ്യത്തിലൊട്ട് പോവുമ്പോ എന്തായാലും ഒരു തടസ്സം നേരിടേണ്ടി വരും.. അതൊരു സൈകൊളജിക്കൽ, സൂപർ നേച്ചർ ഫാക്റ്റ് ആണ്..

പ്രിൻസിപ്പാൾ: (തമിഴിൽ) "റയാൻ എങ്ങിനെ പോവുന്നു കര്യങ്ങൾ ഒക്കെ ?"
ഞാൻ: "സുഖം സാർ"
പ്രിന്സിപ്പൽ: " സമയം കിട്ടാണങ്കിൽ കാബിനിലൊട്ട് ഒന്ന് വരു..  ഒരു കാര്യം ഡിസ്കസ്സ് ചെയ്യാനുണ്ട്"
ഞാൻ: "ശരി സാർ"
അങ്ങേരു സംസാരിക്കുമ്പോൾ ഞാൻ അവളെ നോക്കി..
പ്രിൻസിപ്പൽ: "What is going on there ? " അയാൾ  പിനിലൊട്ട്  തിരിഞ്ഞു നോക്കി.
ഞാൻ: Nothing sir.
പ്രിൻസിപ്പൽ: " ഇപ്പൊ ഫ്രീ ആണോ ?"
ഞാൻ: സാർ ഒരു പത്ത് മിനുട്ടിനുള്ളിൽ വരാം സാർ.
പ്രിൻസിപ്പൽ: Ok go ahead with your job
ഞാൻ: താങ്ക്സ്!!..
പ്രിൻസിപ്പാളി നോട് സംസാരിക്കുനത്തിനു ഇടയിൽ ഇടക്ക് ഇടക്ക്, അവളെ നോകിയത് കൊണ്ട് അങ്ങേര്ക്ക് എന്തോ ഒരു സംശയം പ്രകടിപ്പിച്ചു..
അങ്ങേരു നടന്നു നീങ്ങിയപ്പോ..  പിന്നിലോട്ട് പിന്നെ പിന്നേം തിരിഞ്ഞു നോക്കിയിരുന്നു. എന്നെ നോക്കി അയാള് പുഞ്ചിരിച്ചു.
ഞാനും പുഞ്ചിരിച്ചു..

കാഫെറ്റ് എരിയയിൽ എന്നെ നോക്കി നിക്കുന്ന ദീപ്തിയും എട്ടു മലയാളികളും എന്നോട്  എന്താന്ന്  ആഗ്യ ഭാഷയിൽ ചോദിച്ചപ്പോ ഞാന ഒന്നുല്ലാ ന്നു അതെ ഭാഷയില മറുപടി പറഞ്ഞു.
ഇട തൂര്ന്നു നിക്കുന്ന മരത്തിനടിയിലെ തണലിൽ ആണ് അവൾ ഇരിക്കുന്നത്. .. പാർക്കിൽ നിഴലിനാൽ ഇരുട്ട് മൂടിയത് പോലെ..  പന്തലിച്ചു വളർന്ന മരത്തിനടയിലൂടെ നേരിയ സൂര്യ വെളിച്ചം പാർകിനുള്ളിലെക്ക് വരുന്നു..
അതുപോലെ ഞാൻ പാര്കിനുള്ളിലെക്ക് പ്രവേശിച്ചു... 
നിലം മുഴുവനും പച്ചപുൽ വിരിച്ചു വെട്ടി ഒതുക്കിയിരിക്കിയിരുന്നു.. അവിടെ മുഴവൻ ആദ്യവർഷ എഞ്ചിനീയറിംഗ് കുട്ടികളും പിന്നെ അർക്കിറ്റക്ചർ  പഠിക്കുന്ന കുട്ടികൾ കൂട്ടത്തോടെ ഇരിക്കുന്നു..
ചില ബുദ്ധി ജീവികൾ , ലാപ്ടോപ്പിൽ കണ്ണ്‍ മിഴിച്ചു നോക്കിയിരിക്കുന്നു... കാമ്പസ് മുഴവാൻ ഫ്രീ ആയി ഇന്റർനെറ്റ്‌ യൂസ് ചായാനുള്ള ഉപാതി ഉണ്ടായതു കൊണ്ട് മിക്കവാറും കുട്ടികളും ലാപ്പ്ടോപ്പിൻറെ മുന്നിൽ താനെ ആയിരിക്കും.

അവളെ ഇപ്പൊ വ്യക്തമായി കാണാം..  അവൾ എന്തോ എഴുതികൊണ്ടിരിക്കുകയാണ്.. ഞാൻ അവളുടെ മുൻപിൽ പോയി നിന്നു.
ഒരു നോട്ട് ബുക്കിൽ കുറെ ഇലക്ട്രിക്കൽ  ഡയഗ്രം വരച്ച്ചോണ്ടിരിക്കുന്ന അവൾ.. എന്റെ പാതം കണ്ടപ്പോ..  പതിയെ തല ഉയർത്തി.. എന്നെ കണ്ടതും അവൾ ചാടി എഴുനേറ്റ് നിന്നു... എന്തോ എന്നെ കണ്ടതും ഭയങ്കര ബഹുമാനത്തോടെ ആയിരുന്നു ആ നിപ്പ്...  കൂടെ ഇരുന്നിരുന്ന അവളുടെ കൂട്ട് കാരികളും ഒപ്പം നിന്നു..
എനിക്ക് അദിശയമായി...  എതിനാപ്പോ എന്നെ കണ്ട ഉടനെ ഇങ്ങനെ ബഹുമാനിക്കുന്നെന്നു..

ഞാൻ പറഞ്ഞു ഇരിന്നോളൂ..
അവളുടെ ഒരു കൂട്ട്കാരി: സീനിയര്സിനെ കണ്ടാൽ  എഴുനേറ്റ് നിക്കണംന്നു പറഞ്ഞിരുന്നു.. 
ഞാൻ: ആര്... ?
കൂട്ട്കാരി: ഒരു സീനിയർ.
ഞാൻ: ഏതു സീനിയർ ?
കൂട്ട്കാരി: അവടെ ഇരിക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചു (ദാ അങ്ങേരാ പറഞ്ഞെ..!")
ഞാൻ അവളുടെ കൂട്ട് കരി ചൂണ്ടി കാണിച്ച ആ ചെകനെ വിളിച്ചു..
എൻറെ വിളികെട്ടതും അവൻ എന്റെ അടുത്തോട്ട് വന്നു..
അവൻ: എന്താ ട്ടാ... ?
ഞാൻ:  നീ ഏതാ..  .. നിന്റെ പെരാന്താ.. എത്രാം കൊല്ലമാ.. ?
അവൻ: ഞാൻ അശോക്‌ , സെക്കന്റെ  ഇയറാ  ചേട്ടാ.. !
ഞാൻ: നീ ഇവരോട് .. സിനിയർസിനെ  കണ്ടാൽ എഴുനേറ്റ് നിക്കാൻ പറഞ്ഞോ .. ?
അവൻ: അവൻ തലയില ചൊറിഞ്ഞുകൊണ്ട് "അല്ല, ചേട്ടാ .. ചുമ്മാ പരിജയപ്പട്ടപ്പോ  .. . ഇവിടിത്തെ രീതികളെ കുറച്ച് പറഞ്ഞുന്നെ ഉള്ളൂ.. !" 
ഞാൻ: ശരി, എന്താടാ.. റാഗിങ്ങ് ആണോ.. ഞങ്ങൾ  പറഞ്ഞിട്ടുണ്ടോ..  സീനിയർസിനെ കാണുമ്പോ എഴുന്നേൽക്കാൻ?
(ആ പയ്യൻ  ഒന്ന് പേടിച്ചു)
അവൻ: ഏയ് അങ്ങിനെ ഒന്നുല്ല.ചേട്ടാ.. .?
ഞാൻ: ന്നാ പോ.. !
അവൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു നടന്നു പോയി.. 
ഞാൻ: അപ്പൊ പറഞ്ഞത് കേട്ടല്ലോ...  ല്ലേ..
കൂട്ട്കാരി: കേട്ടു ..
ഞാൻ അവളുടെ മുഖത്തോട്ട് നോക്കി.. ശ്ശോ .. നാണമാണോ, അതോ ബഹുമാനമാണോ..  ഒന്നും മനന്നിലാവുന്നില്ല..
അവൾ നിലത്തോട്ട് തന്നെ നോക്കി നിന്നു..
ഏതായാലും ഇങ്ങനെ ഒരു ഇന്ട്രോ കിട്ടിയത് നന്നായി.. ഒരു വിക്കില്ലാതെ സസാരിക്കാല്ലോ..
ഞാൻ: സോറി പറയാൻ വേണ്ടി വന്നതാണ്...  അന്ന് മെസ്സിൽ സംഭവിച്ചത് അറിയാതെ ആയിരുന്നു... ഒരിക്കൽ കൂടി സോറി
ഞാൻ: ന്താ നീ നിലത്തോട്ട് താനെ നോക്കുന്നെ.. ? എന്തിങ്കിലും നിലത്ത് പോയോ.. ?
നോ റിയാക്ഷൻ... എത്ര സംസാരിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല .... അവൾ അവളുടെ കയ്യിലിരിക്കുന പെൻസിൽ മുറുകെ പിടിച്ചിരിക്കുന്നു..
ഞാൻ: അതെ നീ സംസാരിക്കൂല്ലേ..  ഇയ്ളുടെ പേര് എന്താ.. ?
അവൾ: മുഖം ഉയര്ത്താതെ... ഫൗസിയ....
ഞാൻ: എവിടുന്നാ..
അവൾ : മലപ്പുറം.. !
ഞാൻ: ഏതാ ഡിപ്പാർട്ട്മെൻറ് ?
അവൾ: ഇലക്ട്രിക്കൽ
ഞാൻ: ഫസ്റ്റ് ഇയറാണോ ?
അവൾ: ഹ്മം ...
ഞാൻ: ഇന്നാ ശരി, പിന്നെ കാണാം..  അന്നു സംഭവിച്ചത്തിനു സോറി..
അവൾ :  ഹ്മം ..
ഞാൻ തിരിഞ്ഞതും അവൾ ചോദിച്ചു
" ഇങ്ങളെ പെരന്താ.. "
ഞാൻ: റയാൻ........
അവൾ എനെ നോക്കി ചിരിച്ചു..
ഞാൻ: ന്ന ശരി....

തിരിഞ്ഞു നടക്കുമ്പോൾ .. അവളുടെ കൂട്ട്കാരി  ഫൗസിയയുടെ ചെവിയിൽ എന്തോ പറഞ്ഞു ചിര്ക്കുന്നു...
ഞാൻ നടന്നു നീങ്ങി..  കഫെറ്റ് ഏരിയയിൽ നോക്കി നിക്കുന്ന എൻറെ  കൂട്ടുകാർ  തമ്മിൽ കയ്യടിച്ചു ... ദീപ്തി നോക്കി... വല്ലാത്ത ചിരി..

എനിക്കാണന്കിലോ.. ഒരു വല്ലാത്ത ചമ്മൽ പോലെ....

ഒരു ഊളൻ അവസ്ഥ... 
 

Share this:

CONVERSATION

0 comments:

Post a Comment