image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു പഴത്തൊലി പ്രശനം

ദീപ്തിയുടെ കഥ പറഞ്ഞ ആ ദിവസം തന്നെ അവള്‍ അവളുടെ കല്യാണ കുറി കൈമാറുന്ന ദിവസം എല്ലാരും വരണമന്നു ക്ഷണിച്ചു. ഞങ്ങള്‍ എല്ലാരും വരാം എന്നും മറപടി പറഞ്ഞു, കല്യാണ കുറി എന്ന് പറയുന്നത് കല്യാണത്തിനു മുന്‍പ് നടത്തുന്ന ഒരു ചടങ്ങാണത്രെ..
ഈ ബ്രാമിണര്‍ ആണ് ഈ ചടങ്ങ് ആദികവും നടത്താറുള്ളത്, ഈ ചടങ്ങില്‍ വരന്‍ വധു വിന്‍റെ വീട്ടുകാര്‍ തമ്മില്‍ കല്യാണം എന്ന് വേണം എന്ന് നിശ്ചയിക്കപ്പട്ട ഒരു കടലാസ് കഷണം കൈമാറുന്നതാണ് പ്രധാന പരിപാടി, അതിന്‍റെ കൂടെ ഒരുതട്ടില്‍ കുറെ മധുര പലഹാരങ്ങളും പിന്നെ
കുറച്ചു തുണികളും , പട്ടു സാരികള്‍ , പഴങ്ങള്‍ എല്ലാം കൈമാറും. ഇതേ പറ്റിയും അന്നേ ദിവസം ദീപ്തി വാ തോരാതെ സംസാരിച്ചിരുന്നു.. പത്ത് മലയാളികളിലെ ആദ്യ കല്യാണമാണ്, അടിച്ചു പോളിക്കണം എന്ന് ത്രശൂര്‍ കാരന്‍ അച്ചായനും അഭിപ്രായം രേഖപടുത്തി...
ദീപ്തിയുടെ സന്തോഷവും പ്രത്യേക ഫീലിങ്ങ്സും കാണുമ്പോള്‍, ഞാനും ഒന്ന് പ്രേമിച്ചാലോ എന്ന് ആലോചിക്കാതില്ല, ഇതേ പറ്റി അന്ന് , എട്ടു മലയാളികളിലെ പൈങ്കിളിയോട് അഭിപ്രായം ചോദിച്ചപ്പോള്‍...  അവള്‍ കുറെ റോമാന്റിക്ക് സിനമകളുടെ ഡയലോകുകള്‍ പറഞ്ഞു..
പ്രണയം അതാണ്‌ , ഇതാണ് , അങ്ങിനെ ആണ് , ഇങ്ങനെ ആണ്.. പ്രേമിച്ചാലേ അതിന്‍റെ ഫീലിങ്ങ്സ്‌ അറിയൂന്നൊക്കെ ...  പറഞ്ഞു..
ഞാന്‍ ഇതുവരെ ഒരളെയും ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടില്ല.... ഇനി ഇപ്പൊ .. പ്രണയിക്കാന്നു വച്ചാലും എന്നെ ഒക്കെ ഇഷ്ടപടുന്ന ഏതു പെണ്‍കുട്ടിയാ ഭൂലോകത്ത് ഉണ്ടാവാ ?,  സത്യം പറയാലോ , ഞാന്‍ അത്ര ഹാന്‍സം ഒന്നുമല്ല ..  പിന്നെ പല്ല് ഇച്ചിരി പോങ്ങിയിടുണ്ടങ്കിലും കാണാനും ബോറില്ലാട്ടോ..
പ്രണയം എന്ന സംഭവം ഇച്ചിരി പ്രശനമുള്ളതാണ് എന്ന് അച്ചായനും പറഞ്ഞു... കാരണം അച്ചായന് ഈ കാര്യത്തില്‍ ഭയങ്കര എക്സ്പീരിയന്‍സ് ആണ്...  സ്കൂളില്‍ പഠിക്കുമ്പോഴും , പ്ലസ്ടൂ പഠിക്കുമ്പോഴും ഒരു പാട് പ്രണയിച്ച് നടന്നന്‍റ തളിവുകള്‍ അച്ചായന്‍ കാണിച്ച് തന്നിരുന്നു...
പറഞ്ഞു വന്നപ്പോ ഞങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ മാത്രമേ പ്രമിക്കാത്ത ഒരാള്‍ ഉള്ളൂ എന്ന് എല്ലാര്‍ക്കും മനസ്സിലായി..
പിന്നെ കളിയാക്കലായി..  ഇത്രേം വര്ഷം ഉണ്ടായിട്ടും , ഒരു പെണ്ണിനെ എങ്കിലും വളക്കാന്‍ കഴിവില്ലാത്തവനെ എന്ന് , ഇളിച്ച് എല്ലാരും എന്നെ കളിയാക്കി ...  ആ സമയം മനസ്സില്‍ തോന്നിയ കാര്യം ഞാന്‍ ഇവിടെ പറയാം..
ഈ പ്രേമിക്കാതെ നടന്നത് ഇത്രേം വല്ല്യ കുറ്റമാണോ...  ഹേയ് അല്ല , എത്ര പേരാ ...  പ്രേമിക്കാതെ ഒക്കെ ജീവിക്കണേ.. !! ല്ലേ ?.
പക്ഷെ ഇക്കാര്യം ഞാന്‍ എന്‍റെ മലയാളികളോട് ഡിസ്ക്കസ് ചെയ്തപ്പോ അവര്‍ പറയാ..  ഒരാളെ കാണുമ്പോ ..  മനസ്സില്‍ പോലും അവളെ , അല്ലെങ്കില്‍ അവനെ , വധുവായോ അല്ലെങ്കില്‍ വരനായോ കാണാത്തവര്‍ ഈ ഭൂലോകത്ത് തന്നെ ഉണ്ടാവില്ല...
അവര് പറഞ്ഞത് ശരിയാണന്നു തോന്നുന്നു...  ആ സമയം എനിക്കോര്‍മ വന്നത് അവളെ ആണ് , ശഫീനയെ, ആദ്യം തൊട്ട് വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ മനസ്സിലായിരിക്കും ആരാണ് ഷഫീന എന്ന്...
ശഫീന ജാസ് , അതാണ്‌ അവളുടെ പേരു.. ഞാനും അവളും ഒരിമിച്ചു പ്ലസ്ടൂവില്‍ പഠിച്ചതാ...  അവളെ കണ്ട ആ ആദ്യ ദിവസം ധാ മേലെ പറഞ്ഞപ്പോലെ ഒരു ഫീലിംഗ് ഉണ്ടായിട്ടുണ്ട്.. അത് സത്യം .. പക്ഷെ അത് പ്രേമം ആണോ
അതോ വേറെ എന്തങ്കിലും ആണോന്നു എനിക്കറിയില്ല..  ഇക്കാര്യം ഞാന്‍ അവളോട്‌ സംസാരിച്ചതു പഴയ ഒരു പോസ്റ്റില്‍ വളരെ വ്യക്തമായി ഞാന്‍ എഴുതിയതും ആണ്..
എന്തായാലും ദീപ്തിയുടെ കഥ കേട്ട ശേഷം ഞങ്ങള്‍ എല്ലാരും സംസാരിച്ചത് .. പ്രണയത്തെ കുറിച്ചായിരുന്നു..
ഓരോരുത്തരുടെ അനുഭവങ്ങള്‍ ഞങ്ങള്‍ ആ വട്ടമേശയുടെ അരികിലിരുന്നു സംസാരിച്ചും...  നാവിനു മധുര മേകാന്‍ , അച്ചായന്‍റെ ചിലവില്‍ വാങ്ങിയ പാല്‍ ചായയും ഉണ്ടായിരുന്നു..
പ്രണയത്തെ പറ്റി പറയാന്‍ തുടങ്ങിയത് ഞാന്‍ ആയിരുന്നു...  ഇതുവരെ ആരേം പ്രണയിചിട്ടില്ല എന്നതിന് പരിഹാസങ്ങള്‍ ഏറ്റ് വാങ്ങിയതും ഞാന്‍ തന്നെ ആയിരുന്നു...
അവസാനം വടി കൊടുത്ത് അടിവാങ്ങിയവനെ പോലെ മിണ്ടാതെ ഇരിക്കേണ്ടി വന്നു..
പക്ഷെ എന്നെ സമാധാനിപ്പിക്കാന്‍ പാലക്കാട്ട്കാരി ഉണ്ടായിരുന്നു..
കല്യാണത്തിനു ശേഷം ഉള്ള പ്രണയം ആണ് യഥാര്‍ത്ഥ പ്രണയം , നീ വിഷമിക്കണ്ടാ സോപ്പേ .. ചുമലില്‍ കൈ തട്ടി പറഞ്ഞു...
കൂട്ട് കാരുടെ കൂടെ ഇരിക്കുമ്പോള്‍ സമയം പോവുന്നത് അറിയാന്‍ പറ്റെ ഇല്ല ...
അവിടെ ചുമ്മാ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു ചിലവഴിച്ചത് ..  മൂന്ന് മണികൂര്‍കളായിരുന്നു..
പളനിവേല്‍ സാറിന്‍റെ ക്ലാസിനു പുറത്താക്കിയതിനു അയാളോട് സോറി ചോദിക്കണം എന്നുണ്ട്..  പാവം , ഈ വയസ്സാം കാലത്തും തൊണ്ട കീറി ഒച്ചഎടുത്ത് ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു തരുമ്പോള്‍ ഡിസ്റ്റര്‍ബ് ചെയ്തത് ശരിയായില്ല..  
ഞാന്‍ ഇക്കാര്യം ദീപ്തിയോട് പറഞ്ഞു..  അവളും സോറി പറയാം എന്നു പറഞ്ഞു..
ഇനി അടുത്ത ക്ലാസ് മൂന്ന് മണിക്കാണ് എന്ന് തോന്നുന്നു..  കൂടെ ഉള്ള എട്ടു മലയാളികളുടെ സംസാരത്തില്‍ കേട്ടതായി ചെറിയ ഓര്‍മയുണ്ട്.. ന്നാലും അവരോടു യഥാര്‍ത്ഥ സമയം ചോദിച്ചു..
സമയം.. ഒന്നര മണി..  ചായ കുടിച്ചതിനാലാണ് ന്നു തോന്നുന്നു.. അത്ര വിശപ്പ് അനുഭവപട്ടില്ല.
ഞാനും ദീപ്തിയും മെസ്സിലോട്ട് നടന്നു..
അവസാന വര്‍ഷക്കാര്‍ക്ക് നല്ല പരികണന ആണ് മസ്സില്‍..
രണ്ടാം വര്ഷം പഠിക്കുന്ന കുട്ടികളും , മൂന്നാം വര്ഷം പഠിക്കുന്ന കുട്ടികളും ഞങ്ങളെ കാണുമ്പോള്‍ വഴി വിട്ടു നിക്കുന്നൊക്കെ ഉണ്ട്..
ക്യൂ നിക്കാതെ തന്നെ , ഉച്ചക്കുള്ള ശാപ്പാട് കിട്ടി ..
മെസ്സില്‍ ഭയങ്കര തിരക്ക് തന്നെ ആയിരിക്കും.. കാരണം പത്ത് മൂവായിരത്തോളം കുട്ടികള്‍ ഹോസ്റ്റലില്‍ ഉണ്ട് .. അത്ര കുട്ടികള്‍ ഒരിമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്ന സ്ഥലമാണ്‌ മെസ്സ്..
ഞാന്‍ കൊലെജിലോട്ട് വന്ന ആദ്യ ദിവസങ്ങളില്‍ ഒക്കെ മസ്സില്‍നിന്ന് ഒരു തുണ്ട് ഭക്ഷണം കഴിക്കാന്‍  ഒരു രണ്ടു മണിക്കൂര്‍ ഒക്കെ ക്യൂ നിന്ന ചരിത്രം ഒക്കെ ഉണ്ട്..
പക്ഷെ വിവരിക്കാന്‍ തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് അന്ന് അവിടെ നടന്നത്...
കുറച്ചു ചോറും ഇച്ചിരി സാമ്പാറും..  കയ്യില്‍ എടുത്ത് .. നടന്ന് വന്നുകൊണ്ടിരിക്കുംബോഴായിരുന്നു.. പെട്ടന്ന് അത് സംഭവിച്ചത്...

ആ ഇതിനൊരു പേരിടാം  "ഒരു പഴത്തൊലി പ്രശനം"


(തുടരും )
 
 
  

Share this:

CONVERSATION

0 comments:

Post a Comment