image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പ്രണയം..!

ഞാൻ നിരയായി നിക്കുന്ന ആ എട്ടു മലയാളികളോട് " എന്താ നിങ്ങളും വന്നോ പുറത്ത്"
ഒരുത്തൻ: "പുറത്ത് വന്നതല്ല , ക്ലാസ് കഴിഞ്ഞു , ആ പ്രഫസർ രാവിലെ ഒരു ഒരു മണികൂര് മാത്രമേ ക്ലാസ് എടുക്കൊള്ളൂ ത്രെ.  ബാക്കി സമയം പ്രൊജക്റ്റ്‌ റിസർച്ച്  ചെയ്യാൻ പറഞ്ഞു"
ഞാൻ: "ന്ന ഇരിക്ക് ചായ ഓഡർ ചെയ്തോ, ന്റെ കയ്യില് കാശില്ല ഉള്ളത് മുഴുവൻ ദാ ഇവള് കുടിക്കാ"

കൂട്ടത്തിൽ ഇരിക്കുമ്പോൾ എപ്പോഴും ചെലവ് ചെയ്യാ .. മ്മടെ ത്രശൂർ കാരാൻ അച്ചായനാ..  കാരണം അച്ചായനാണ്‌ കൂട്ടത്തിലെ ധനികൻ. അച്ചായാൻ പോയി എല്ലാര്ക്കും ഓരോ ചായ ഓഡർ ചെയ്തു. രണ്ടു പേര് ഇരിക്കാൻ പാകത്തിനുള്ള ആ ടേബിളിനു ചുറ്റും കസേരകൾ നിരത്തിയിട്ട് എല്ലാരും വട്ടമളഞ്ഞു ഇരുന്നു.. 
ഇരിക്കേണ്ട താമസം. മ്മടെ പാലക്കാട്ട്കാരി പൈങ്കിളി (ഞങ്ങൾ എല്ലാരും അവളെ പൈങ്കിളി എന്നാ വിളിക്കാറ്, കാരണം ആളു ബയങ്കര പൈങ്കിളി സീരിയൽ ഫാൻ ആണ്, അതുപോലെ തന്നെ , ലൈൻ അടിക്കാ , ചെക്കൻമാരേ വായിൽ നോക്കാ.. പിന്നെ ഫേസ്ബുക്കിലെ മൊഞ്ചൻ ചക്കന്മാരോട് ചാറ്റിങ്ങ്.. അങ്ങിനെ പലതും അവളെ പറ്റി പറയാം, പക്ഷെ എല്ലാത്തിനും ഒരു ലിമിറ്റ് വച്ചിട്ടുണ്ടാവും.. ) തുടങ്ങി..
പൈങ്കിളി: "ഡീ.. ദീപേ.. പറ ഞങ്ങളും കൂടെ കേൾകട്ടെ നിൻറെ  ലൈൻ"
ദീപ്തി: " ദ്രിതി കൂട്ടല്ലേ, ! പറയാം", ഞാനെ .. അന്ന് നാട്ടി പോയില്ലേ .. ബക്രീദിൻറെ ലീവിന്...  അന്നാ നിഷാന്ത്‌ ഫ്രണ്ട് റിക്വസ്റ്റ്  അയച്ചത്..     
അന്ന് ഞാൻ അത് അത്ര കാര്യമാക്കി എടുത്തില്ല, പരിജയം ഇല്ലാത്തോണ്ട് റിക്വസ്റ്റ്  അക്സപ്റ്റും ചെയ്തില്ല..  അന്ന് ഞാൻ റയാനെ വിളിച്ചിരുന്നു.. ഒരമയുണ്ടോ ? ...
ഞാൻ: "എന്ന് ബാക്രീടിൻറെ  തലേ ദിവസമോ ?,"
ദീപ്തി: "ആ അന്ന് തന്നെ, അന്ന് ഞാൻ നിഷാന്ത് നമ്പൂതിരിയെ പറ്റി ചോദിച്ചത് ഓർമ്മയുണ്ടോ ? "
ഞാൻ: "നീ അന്ന് വിളിച്ചത് തന്നെ എനിക്കോര്മയില്ല പിന്നെ  എങ്ങിനെ നമ്പൂരിയെ പറ്റി ഒര്മയുണ്ടാവാ.. "
ദീപ്തി: " മണ്ടൻ ഒന്നും ഒര്മയില്ല ..  ന്നാ അന്ന് ഈ മരങ്കൊടനെ വിളിച്ചതാ...  നിഷാന്തിനെ അറിയോ എന്ന് ചോദിച്ചിരുന്നു.. "
ഒരുത്തൻ: "ആദ്യം കഥ പറ, പിന്നെ ആവാം , ഓർമിച്ചടുക്കലൊക്കെ"
ദീപ്തി: " സംഭവം ഞാൻ ചുമ്മാ ഒരു അറിയാത്ത ആളുടെ റിക്വസ്റ്റ് ന്ന് പറഞ്ഞു വിട്ടു, പിന്നെ ഞാൻ നാട്ടിന്നു പോരാൻ  ഒരുങ്ങിയ ദിവസം.. അയാളുടെഒരു  മെസ്സേജ് കിട്ടിയിരുന്നു.. ദീപ്തിയെ എനിക്കറിയാ, പക്ഷെ ദീപ്തിക്കെ എന്നെ അറിയില്ലന്നായിരുന്നു മെസ്സേജ്". ആ മെസ്സേജ് കണ്ടതും ഞാൻ അയാൾടെ പ്രൊഫൈൽ ഒന്ന് ചക്ക് ചെയ്തു, പ്രൊഫൈൽ മൊത്തം മലയാളത്തിൻറെ ജിലെപി വിതറിയിട്ട പോലെ കുറെ പോസ്റ്റുകൾ കണ്ടു, പിന്നെ കുറെ ഫോട്ടോയും.. അദികം ഫോട്ടോ ലോക്കെഷൻ ടാഗ് ചെയ്തിരിക്കുന്നത്...  ദുബൈ ..  ഞാൻ ചക്ക് ചയ്തിരിക്കുമ്പഴാ.. എൻറെ  ഒരു ഫോട്ടോ അയാൾടെ പ്രഫൈലിൽ കണ്ടത്."
കോട്ടയം കാരി: "ഏത് ഫോട്ടോ? നീ എപ്പഴാ അവനു ഫോട്ടോ കൊടുത്തെ"
ദീപ്തി: "ഞാൻ ഫോട്ടോ ഒന്നും കൊടുത്തില്ല, ആശേ, നമ്മൾ അന്ന് തിരുവാതിര കളി മത്സരത്തിന് പോയില്ലേ കൊദീസയില്.. "
ആശ: അതെ, എന്നിട്ട്
ദീപ്തി: "അന്ന് എടുത്ത ഫോട്ടോ ആണന്നു തോന്നുന്നു.. എന്നെ മാത്രം ഫോക്കസ്സ് ചെയ്തൊരു ഫോട്ടോ" കൂട്ടത്തിൽ ഒരു അവിഞ്ഞ ഒരു അടികുറുപ്പും ഇട്ടിരുന്നു..  "
ഞാൻ: "കഴുത എന്നായിരുന്നോ അടികുറിപ്പ് ?" പറഞ്ഞു കഴിഞ്ഞില്ല മുതുകത്ത് അമർത്തി കിട്ടി ഒരടി.. ദീപ്തിയുടെ കയ്യിലെ തടി ഉള്ള വള  മുതുകത്തെ ഞട്ടില്ലിനു കൊണ്ടു.. " ഔ ...  വേദന സഹിച്ച് ഇരിക്കേണ്ടി വന്നു എനിക്ക്..
ദീപ്തി: " എനിക്കാ ആ ഫോട്ടോ കണ്ടപ്പോൾ ആകപ്പടെ ദേഷ്യം വന്നു.. ഞാനൊക്കെ പ്രഫൈൽ ഫോട്ടോ പോലും സ്വന്തം ഫോട്ടോ വെക്കാറില്ല..  ആ സ്ഥാനത്താ.. ഇങ്ങനെ ഒരു കുരിശു" പിന്നെ ഞാൻ നാലഞ്ചു തെറി, മെസ്സേജിലൂടെ അയാളെ വിളിച്ചു..  ഫോട്ടോ റിമൂവ് ചെയ്യാനും പറഞ്ഞു.. ഞാൻ ആ ഫോട്ടോ ഫസ്ബുക്കില് റിപ്പോർട്ടും ചെയ്തു, പിന്നെ കോളെജിൽക്കു വന്നതിനു ശേഷം ഫേസ്ബുക്ക് നോക്കിയപ്പോൾ അയാൾടെ മെസ്സേജ് കണ്ടത്, ആളു വരി മച്ച്  പാവമാണന്നു തോന്നുന്നു.. ആ മെസ്സേജിൽ സോറി , ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല .. നാന്നയിട്ട് ഡാൻസ് ചയ്തതു കണ്ടോപ്പോ ചുമ്മാ ഒരു ഫോട്ടോ എടുത്തതാണ് എന്ന് പറഞ്ഞു ഒരു നാലഞ്ചു സോറി പറഞ്ഞു എഴുതിയിരുന്നു..  
അത് കണ്ടപ്പോ എനിക്ക് അകെ വിഷമായി.. ഞാൻ ഒക്കെ ശരി ന്നു അയച്ചു.. 
പിന്നെ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടു ഒരു മെസ്സേജ്.. ഒരു ഗുഡ് നൈറ്റ്... ഞാൻ തിരിച്ചും ഒരു ഗുഡ് നൈറ്റ് അയച്ചു.. ആള്  ആ സമയം ഓണ്‍ലൈനിൽ ഉണ്ടായിരുന്നു. താങ്ക്സ് എന്ന് തിരിച്ചു മറുപടി വന്നു..  പിന്നെ ഞാൻ ചോദിച്ചു കൊദീസയിൽ മത്സരത്തിനു എന്തിനാ വനെ ന്നു ചോദിച്ചു...  അയാളുടെ അനിയത്തി പങ്കദുത്തിരുന്നത്രേ ആ മത്സരത്തിനു അങ്ങിനെ വന്നതാന്നു അയാളും പറഞ്ഞു.. പിന്നെ അയാള് ചോദിച്ചു നന്നായിട്ട് ഡാൻസ് കളിക്കോന്നു.. ഞാൻ പറഞ്ഞു ചെറുതിലെ പഠിച്ചതാ ,, ഇപ്പൊ അത്രക്ക് ഒന്നും കളിക്കാറില്ല ന്നു പറഞ്ഞു.. പിന്നെ വീട് എവിടാ , നാട് എവിടാ, വീട്ടില് ആരൊക്കെ ... അങ്ങിനെ പലതു ചോദിച്ചു.. അയാള് എൻറെ  പ്രഫൈൽ അരിച്ച് പറുക്കിന്നു തോന്നുന്നു. റയാൻ ആരാന്നൊക്കെ ചോദിച്ചു..
അവസാനം അയാൾ തന്നെ ബൈ പറഞ്ഞു പിരിഞ്ഞു..
ഞാൻ ചുമ്മാ അയാളുടെ പ്രൊഫൈൽ പിന്നെ നോക്കി, ദേ  കിടക്കുന്നു... ഒരു സ്റ്റാറ്റസ്... ഫീലിംഗ് ഹാപ്പി, ഞാൻ അവളോട്‌ സംസാരിച്ചു, സോറി പറഞ്ഞു... അങ്ങിനെ ചിലതൊക്കെ.. പക്ഷെ എൻറെ  പേര് ഒന്നും മെൻഷൻ ചെയ്തിരുനില്ല..  പിന്നെ കുറെ നോക്കിയപ്പോ.. കുറെ മലയാള പോസ്റ്റുകൾ കണ്ടു .. ചെറിയ കവിതകൾ ആയിരുന്നു...  നല്ല കവിതകൾ പക്ഷെ ലൈക് അടിക്കാൻ ഒരു ഓപ്ഷനും കാണാനില്ല.. ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്താലേ ഓപ്ഷൻ വരു എന്ന് തോന്നുന്നു..  ഞാൻ ഒന്നും ആലോചിച്ചില്ല .. ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു "
തൃശൂർ കാരാൻ : "അബദ്ദം പറ്റിയല്ലോ ദീപേ ..!"
ദീപ്തി: ചിരിച്ച് "ആ , അബ്ദം ആണ് ഇപ്പൊ നിഷ്ച്ചയത്തിലത്തിയത്, ബാക്കി കേൾക്ക് ",പിന്നെ കുറെ കാലം മിണ്ടാട്ടം ഉണ്ടായിരുന്നില്ല.. പിന്നെ ഒരു രണ്ടാഴ്ച കഴിഞ്ഞ് ...  റയാനു ഹദ്രാബദിൽ പോയില്ലേ ...  അന്ന് ഒരു മെസ്സേജ് കണ്ടത്, താങ്ക്സ് ഫോർ  അക്സ്പറ്റൻസ്  എന്നായിരുന്നു മെസ്സേജ്" .. നോക്കിയപ്പോ ആള് ഓണ്‍ലൈനിൽ ഉണ്ടായിരുന്നു. ഞാൻ താങ്ക്സോന്നും വേണ്ടാ ന്നൊക്കെ ഒരു ഫോർമാലിറ്റിക്ക് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനാ എനിക്ക് റിക്വസ്റ്റ് അയച്ചതു എന്ന് ചോദിച്ചു. അപ്പൊ അയാള് പറയാ ... ഞാൻ സത്യം പറഞ്ഞാൽ ചിലപ്പോ ഇയാള് അണ്‍ഫ്രണ്ട് ചെയ്യും അതോണ്ട് ഞാൻ നുണ പറയുന്നു.. എൻറെ ഡാൻസ് അയാള്ക്ക് ഇഷ്ട്ടായിട്ടാണത്രേ അതോണ്ടാ റിക്വസ്റ്റ് അയച്ചതുന്ന് പറഞ്ഞു.. ഞാൻ അണ്‍ഫ്രണ്ട് ചെയ്യില്ല.. സത്യം പറയാൻ ഞാൻ പറഞ്ഞു.. 
അപ്പൊ അയാളു പറയാ...  എന്നെ ഇഷ്ടാണന്നും അയാള്ടെ അമ്മയെ എൻറെ  ഫോട്ടോ കാണിച്ചുന്നും വീട്ടിലെ എല്ലാർക്കു ഇഷ്ടയിന്നു.. എല്ലാരും കൂടെ പെണ്ണ്കാണാൻ എൻറെ  വീട്ടില് വരൂന്നും പറഞ്ഞു..
എനിക്കനങ്കിൽ അകെ ചമ്മിയ അവസ്ഥ ആയി അപോയി.. പിന്നെ ഞാൻ ചോദിച്ചു എൻറെ അഡ്രെസ്സ് ഒന്നും അയാള്ക്ക് അറിയില്ലല്ലോ .. പിന്നെ എങ്ങിനെ വരുന്നേ ? ഞാൻ ചോദിച്ചു.. അപ്പൊ അയാള് പറയ.. ഞാൻ ഒരു മണ്ടി ആണന്നു ഫസിബുക്കിൽ  വേണ്ടക്കെ പോലെ അഡ്രെസ്സ് ഇട്ടിണ്ടല്ലോ.. പിന്നെ എന്തിനാ അഡ്രസ്സ് കിട്ടാൻ പ്രയാസം ന്നു അയാള് പറഞ്ഞു  .
അയ്യോന്നു തിരിച്ചു മെസ്സേജ് അയച്ചു.. അപ്പൊ അയാൾ പറഞ്ഞു .. ഞാൻ തമാശക്ക് പറഞ്ഞതാ . കാര്യം ആക്കെണ്ടാ ന്നു പറഞ്ഞു ..
പിന്നെ കുറെ കാലം മിണ്ടാട്ടം ഒന്നും ഉണ്ടായിരുന്നില്ല... പിന്നെ കുറെ കഴിഞ്ഞപ്പോ ..  അച്ചൻ എനോട് ഒരു ഞായർ ആഴ്ച വീട്ടിൽ വരാൻ പറഞ്ഞു... 
അച്ചൻ ഒന്നും പറഞ്ഞിരുന്നില്ല.. വീട്ടിൽ ചെന്നു കയറിയപ്പഴാ...  അങ്ങേര് എന്നെ പണ്ണുകാണാൻ ഒരു കൂട്ടര് വരുന്നുന്ടന്നു അച്ചൻ പറഞ്ഞത്.. അല്ലേലും മൂന്നാം വര്ഷം തുടങ്ങിയ ഉടനെ തന്നെ തുടങ്ങിയിരുന്നു എന്നെ പെണ്ണ്കാണൽ....
അന്ന് ഒരുങ്ങി ..  വന്നവർക്ക് ചായ കൊടുക്കുംബഴാ .. ദെ .. ഫേസ്ബുക്കിൽ ചാറ്റ് ചെയ്ത മൂപ്പര് എൻറെ വീട്ടില്"

ഞാൻ: " അല്ല ഇതൊക്കെ എപ്പഴ സംഭവിച്ചതു, ഞാൻ വിളിച്ചപ്പോഴിന്നും നിന്നെ പെണ്ണ് കാണാൻ വരുന്ന വിവരം പറഞ്ഞില്ലാല്ലോ.. ന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ ഡി.. ധുഷ്ട്ടി " 
ദീപ്തി: "ഞാൻ ഇത് അത്ര കാര്യമാക്കി എടുത്തിരുന്നില്ല.. അതോണ്ടാ പരയാതിരുന്നതു സോറി.. "
പൈങ്കിളി: " ങ്ങടെ തര്ക്കം പിന്നെ തീർത്തോളിം, ബാകി കഥ പറ ദീപു.. "
ദീപ്തി:  "അങ്ങെനെ അത് കഴിഞ്ഞോ.. വീട്ടില് ഇതേ പറ്റി  സംസാരം ഒന്നും കണ്ടില്ല.. ഞാൻ ഇങ്ങു തിരിച്ചു പോന്നു..
ഇടക്കിടെ അങ്ങേരു ഫേസ്ബുക്കില് വരുണ്ടോ .. ന്നു നോക്കിയിരുന്നു.. പക്ഷെ വന്നില്ല"
പൈങ്കിളി: " ഒ, അപ്പഴേക്കും നീ ലോവ്വിൽ വീണോടീ "
ദീപ്തി: "അങ്ങിനെ ഒന്നുല്ല .. പക്ഷെ എന്തോ.. അങ്ങേരു .. പിന്നെ ഓണ്‍ലൈനിൽ വന്നില്ല... " ..  പിന്നെ എകസാം കഴിഞ്ഞു നാട്ടിൽ  പോയില്ലെ.. അന്ന് അവരുടെ വീട്ടുകാരും.. എൻറെ  വീട്ടുകാരും കൂടെ കല്യാണം അങ്ങോട്ട്‌ ഉറപ്പിച്ചു . മോതിരം മാറ്റിയിട്ടു .. "

ഇത്രേം പറഞ്ഞു അവൾ അവളുടെ കയ്യില അണിഞ്ഞ തിളങ്ങുന്ന റിംഗ് കാണിച്ചു തന്നു..

പൈങ്കിളി: " ഇത്രേ ഉള്ളോ ... അയ്യേ, ഞാൻ വിചാരിച്ചു ചില പൊടിപ്പും തൊങ്ങലും ഒക്കെ കാണുംന്ന്.. ഇതിപ്പോ എന്ത് ലവ്വ്‌മാരെജാ...  ?"

ദീപ്തി: "എനിക്കിതു ലവ്വ്‌ തന്നെയാ.. മതിയോ ? "
തൃശൂര് കാരാൻ അച്ചായൻ: " ഇതിപ്പോ എൻറെ 90 രൂപ പോയത് മിച്ചം, കയ്യിന്നു എല്ലാരും ചായ കാശു എടുത്തെ "

പക്ഷെ ദീപ്തിയ്ടെ സംസാരത്തിനും ചില മാറ്റങ്ങൾ സംഭവിച്ചിരുന്നു... അവൾക്കെന്തോ .. ചിരിച്ച് കൊണ്ട് മാത്രമേ അവള് ഞങ്ങളോട് സംസാരിച്ചതു.
അവൾ നിശാന്തിനെ കുറിച്ചു പറയുമ്പോൾ നൂറ്  നാവായിരുന്നു..  ആ സമയം അവളുടെ മുഖം ചിരി കൊണ്ട് അലങ്കരിക്കപടുന്നത് കാണാം..  അവളും പ്രണയിക്കുന്നു.. അവൾ അവളുടെ ജീവിതത്തിലെ അടുത്ത ഘട്ടത്തിൽക്ക്
പോവുകയാണ്, പ്രണയിക്കുവിൻ ജീവിതം മുഴുവനും...
-------------------------------
ചിലർക്ക് പ്രണയം മധുരമായിരിക്കും ദീപ്തിയെ പോലെ, ചിലര്ക്കോ .. പ്രണയം കയിപ്പായിരിക്കും..
അങ്ങിനെ ഉള്ളവർക്ക് ഈ കവിത സ്മർപ്പിക്കുന്നു.

താഴെ കാണുന്ന കവിത ദീപ്തിക്കു വേണ്ടി എഴുതപട്ടതായിരുന്നു.. പക്ഷെ എഴുതി എഴുതി അവസാനം ചെന്നു പെട്ടത്.. പ്രണയിച്ചു സിക്ഷിക്കപ്പട്ടവരിലെക്കായിരുന്നു... എന്തുകൊണ്ടും .. പ്രണയം മധുരിക്കുന്നവരെക്കാൾ.. പ്രണയം കൊണ്ട് സിക്ഷിക്ക പടുന്നവരാണ് കൂടുതലും..

കുറച്ച് മുന്നേ, ഒരു വായനക്കാരി എനിക്ക് അയച്ച് തന്നത് എന്ന് പറഞ്ഞു...  ഒരു പോസ്റ്റ്‌ ഇട്ടിരുന്നു...  ഈ കവിത ആ  പ്രിയ വയനകാരിക്ക് കൂടി സമർപ്പിക്കുന്നു... ആ വായനകാരിയുടെ പേര് പറയുന്നില്ല..
-------------------------
നിശബ്ദ പ്രണയം

എന്‍ പ്രണയം
നിശബ്ദമായിരുന്നു
ആരോടും പറയാത്ത പ്രണയം
ആദ്യമായ് കണ്ടനാള്‍
അറിയില്ലായിരുന്നു
ഒരു മുഖം, അത്ര മാത്രം
പിന്നിട്ട് ദിവസവും ആ മുഖം
എന്‍റെ മുന്നില്‍ പ്രത്യക്ഷപെട്ടു
ഞങ്ങള്‍ പരിചിതരായി
ഒരുപടടുത്ത സുഹ്രത്ത്ക്കളായി

പിന്നെപ്പഴോ സൗഹൃതം വഴി
മാറി തുടങ്ങി
എവിടെ പിഴച്ചു എന്നറിയില്ല
ഒരു നാള്‍ അതെന്തോ
തോന്നലായ്
അന്നെന്‍ ആത്മാവില്‍ കോറിയിട്ടു

ആ പ്രണയത്തിന്‍റെ പൊരുള്
തേടി അലയുമ്പോള്‍
എന്‍റെ സൗഹൃതം അനര്‍ത്ഥമകുകയായിരുന്നു
കാലമാം ക്രൂരനായ നാള്‍
വഴിയില്
അകലാന്‍ വിധിക്കുമ്പോഴും
എന്‍റെ പ്രണയം
നിശബ്ദമായിരുന്നു
പിന്നീടു കണ്ടില്ല ഞാന്‍
എന്‍റെ
പ്രണയമാം രൂപത്തെങ്കിലും
ഒരുപടറിഞ്ഞു ഞാനാ മധുരമാം
വികാരത്തെ
കാലാന്തരങ്ങളില്‍ കാണുവനായ്

ഞാന്‍ മനസ്സില്‍
സൂക്ഷിപ്പതാ
പ്രണയത്തെ
ചിലംബിട്ടാ പാദം പോല്‍
താണ്ഡവമാടുന്നു ജീവിതം
ഓര്‍ത്തു ഞാന്‍ ഇനിയന്തു
എനിക്കി ജീവിതത്തില്‍
എരിയുന്ന മനസ്സിന്‍
ഞാരിപ്പാടുകളില്ലാതെ
എകയാം ഞാന്‍ അതില്‍
പ്രതിയും ഞാന്‍ തന്നെ
സാക്ഷി ഇല്ലാതിരിന്നിട്ടും
എന്തേ ?
സിക്ഷിക്കപടുന്നത് പക്ഷെ
സ്വപ്നത്തിലെങ്കിലും യാതഥാര്‍ത്ഥ
മേന്നപ്പോള്‍
കാണാമായിരുന്നു

Share this:

CONVERSATION

0 comments:

Post a Comment