image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു facebook പ്രണയത്തിന്റെ തുടക്കം

നാലാം വര്‍ഷ തുടക്കത്തില്‍ തന്നെ ഒരു ഒറ്റ പട്ട അവസ്ഥയായിരുന്നു...  ഒരു കൂട്ടില്ലാതെ ഇതുവരെ താമസിച്ചിട്ടില്ല...  ഇനി ഈ വര്‍ഷം കൂട്ടില്ലാതെ , ഹോസ്റ്റലിലെ ഒറ്റ മുറിയില്‍ കഴിയേണ്ടി വരും. ചാര നിറം പിടിച്ച നീല ബെഡ് ഷീറ്റ് കെട്ടിപിടിച്ച്..
സംസാരിക്കാന്‍ ഒരു കൂട്ടില്ലാതെ രാത്രി മുഴുവന്‍ കഴിയേണ്ടി വരും.. .. മൂവരെയും യാത്രയാക്കി തിരിച്ചു മുകളിലോട്ട് കോണി പടി കയറുമ്പോഴായിരുന്നു വാര്‍ഡന്‍ വിളിച്ചത് ...  വേണമങ്കില്‍ വേറെ ഏതങ്കിലും റൂമിലോട്ട് താമസം മാറ്റിത്തരാം എന്ന് അയാള്‍ പറഞ്ഞു.
പക്ഷെ ആ റൂം വിട്ടുകൊടുക്കാന്‍ എനിക്കെന്തോ മനസ്സ് തോന്നിയില്ല..  ഞാന്‍ വേണ്ടാ എന്ന് മറുപടി പറഞ്ഞു..  കാരണം..  മൂന്നു വര്‍ഷം നിന്ന ആ റൂമിനോട് എന്തോ ഒരു അറ്റാച്ച്മന്‍റെ ഉണ്ട്.. റൂം നമ്പര്‍ 19, ആ റൂമിലെ കതകില്‍ കോറിയിട്ട ഞങ്ങളുടെ പേരുകള്‍ ഇന്നും കാണാം..
തടിയന്‍ വരച്ച് വച്ച ചില കോമാളി കാര്‍ട്ടൂണുകള്‍ ആ  റൂമിലെ ചുവരില്‍ ഇന്നും ചിരിച്ച് നില്‍ക്കുന്നു.. [തടിയന്‍ നന്നായിട്ട് കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു..  അതുകൊണ്ടായിരിക്കാം ഇപ്പൊ എല്‍ ആന്‍ഡ്‌ ടിയുടെ ഡിസൈന്‍ എഞ്ചിനീയര്‍ ആയി വര്‍ക്ക് ചെയ്യുന്നത്, അവിടെയും വരതന്നെ അവന്‍റെ ചോറ്.. ]
അവരെ യാത്ര അയക്കുമ്പോള്‍ ഫീല്‍ ചെയ്തത് സങ്കടം ആണോ ?, അതോ വേറെ എന്തങ്കിലും ആണോ... ഒന്നും അങ്ങോട്ട് മനസ്സില്‍ ഗ്രഹിക്കുന്നില്ല..!.
എന്തോ അന്നത്തെ രാത്രി...  ഒരു ഉറക്കമില്ലാ രാത്രി ആയിരുന്നു....  കുറെ ചിന്തിച്ചു കൂട്ടി...  കുറെ കാര്യങ്ങള്‍ .... 
കോളേജ് കഴിഞ്ഞാലുള്ള അവസ്ഥയെ പറ്റി...  ദീപ്തിയും പിള്ളേരും എങ്ങിനെ വേര്‍ പിരിയും ... രാത്രി ഏറെ വയ്കിയും റൂമിലെ ലൈറ്റ് ഓഫ് ചെയ്യാത്തത് എന്തെന്ന് ചോദിച്ചു കൊണ്ട് നൈറ്റ് ഇലകട്രീശ്യന്‍ കയറി വന്നു....  ലൈറ്റ് ഓഫ് ചെയ്ത് അയാളെ സമാധാന പടുത്തി ..  ലൈറ്റ് ഇല്ലാതെ ചിന്ത തുടങ്ങി.. 
ചിന്ത എവിടെ ചന്ന അവസാനിക്കും എന്നറിയില്ലായിരൂന്നു..

പക്ഷെ രാവിലെ ഹോസ്റ്റലിലെ ബെല്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ആയിരുന്നു...  ചിന്ത അവസാനിച്ചത് ഉറക്കത്തിലാണന്നറിഞ്ഞത്.. പതിവ് പോലെ വാച്ചിലോട്ട് നോക്കിയപ്പോള്‍ സമയം എഴുമണി ..... തമിഴ്നാട്ടിലെ ആ കൊഴുത്ത വെള്ളത്തില്‍ കുളിച്ച് .... യൂണിഫോം ഒക്കെ ഉടുത്ത് ..  മെസ്സിലോട്ട് നടന്നു..
എല്ലാ തിങ്കളിലും പൊങ്കല്‍ എന്ന് പറഞ്ഞ ഒരു സാധനമാണ് കഴിക്കാന്‍ കിട്ടുക..  പോങ്കലിനെ പറ്റി മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്..  പൊതുവെ പൊങ്കല്‍ ഞാന്‍ കഴിക്കാറില്ല.. ഒരു കപ്പ് കാപ്പിയുമായി മെസ്സില്‍ നിന്നും പുറത്ത് വന്നു...
പെട്ടന്ന്‍ കയ്യിലൊരു പിടിത്തം ....  എന്നെ വലിച്ചു കൊണ്ട് ദീപ്തി " വാ ഒരു ഇമ്പോര്‍ട്ടന്‍റെ കാര്യം പറയാനുണ്ട് "  എന്ന് പറഞ്ഞ് വലിഞ്ഞു നടന്നു..  ആ വലിയുടെ അഘാദത്തില്‍ കപ്പിലുണ്ടായിരുന്ന ചൂട് കാപ്പി തറയില്‍ തുളുമ്പി തെറിച്ചു വീണു......... 
പിടി വിടാതെ അവള്‍ എന്നെ വലിച്ചു കൊണ്ട് പൂവുകയായിരുന്നു.. കയ്യിലുണ്ടായിരുന്ന ...  കാപ്പി ബാലന്‍സ് ചെയ്ത് അവളുടെ കൂടെ നടന്നു...

പതിവ് പോലെ പാര്‍ക്കില്‍ ആ എട്ടു മലയാളികള്‍ ഒത്ത് കൂടിയിരിക്കുന്നു...  അവള്‍ എന്‍റെ കയ്യ് പിടി വിട്ട് അവരുടെ കൂടെ ഇരിക്കാന്‍ അവശ്യപട്ടു....  ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു...  എല്ലാവരും പരസ്പരം നോക്കിയിട്ട് എന്ത് എന്ന് കണ്ണുകൊണ്ട് ചോദിച്ചു തുടങ്ങി... 
കൂടെ ഇരുന്ന ത്രശൂര്‍ അച്ചായന്‍..  "ഹൈ, മ്മള് ഇപ്പോന്തിനാ കൂടീര്‍ക്കണേ ?"...

ഏതോ ഒരു ക്ലാസ് എടുക്കുന്നത് പോലെ ദീപ്തി എഴുന്നേറ്റ് നിന്ന് ....  സൈലന്‍റെ പ്ലീസ് എന്ന് പറഞ്ഞു.... എന്നിട്ട് .. അവളുടെ ബാകില്‍ നിന്ന് അമ്പതു രൂപയുടെ ഒന്‍പതു ചോക്ലേറ്റ് എടുത്ത് ഓരോത്തര്‍ക്കായി തന്നു..
കോട്ടയം കാരി.. ചോദിച്ചു .. അല്ല എന്താ വിശേഷിച്ച് ?,

ദീപ്തി: ഊഹിക്കാമോ ?

വയനാട് കാരന്‍: നിന്‍റെ വീട്ടിലെ പട്ടി പെറ്റൊടി ? , :p

ദീപ്തി: തമാശിക്കല്ലേ..!, (അല്‍പം കോപത്തോടെ)
ത്രശൂര്‍ കാരന്‍ അച്ചായന്‍: സപ്ലി ക്ലിയര്‍ ആയതിനു ഇത് മാത്രം പോരാട്ടോ ദീപത്യെ ...
ദീപ്തി: ഇത് അതിനൊന്നും അല്ല...

ഞാന്‍ ഒന്നും ഊഹിച്ചില്ല...  ബാക്കി ഉള്ളവരുടെ ഊഹവും തറ്റായിരൂന്നു....
അവസാനം അവള്‍ തന്നെ മറുപടി പറഞ്ഞു..... "ന്‍റെ കല്ല്യാണം ഉറപ്പിച്ചു" ...

ങേ ...!... ആശ്ചര്യത്തോടെ ആയിരുന്നു...  അത് എല്ലാരും കേട്ടത്... അവളതു പറയുമ്പോള്‍ .. അവളുടെ കണ്ണില്‍ ലേശം നാണം കാണാമായിരുന്നു..
ചോക്ലേട്ടിന്‍റെ കവര്‍ നക്കി കൊണ്ടിരുന്ന പാലക്കാട്ട്കാരി . ഇതുകേട്ടതും ഒന്ന് പതറി.. അവളുടെ ചുണ്ടില്‍ .. അറിയാതെ കുറച്ച് ചോക്ലേറ്റ് പറ്റി...

എന്താ, എങ്ങിനെ എന്ന് അന്വേഷിച്ചപ്പോള്‍ .... ദീപ്തിക്ക് പറയാനുണ്ടായിരുന്നു ഒരു ഫേസ്ബുക്ക് പ്രണയ കഥ....

________________________________
അല്ലെങ്കിലും മിണ്ടാ പൂച്ചയെ കലമുടക്കറൊള്ളൂ...                 

Share this:

CONVERSATION

0 comments:

Post a Comment