image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മനസ്സില്‍ പതിഞ്ഞു പോയ മുഖം

എന്‍റെ കയ്യില്‍ അല്പം ചോറും പിന്നെ സാംബാറും .. തിങ്കള്‍ ആഴ്ചകളില്‍ ഉച്ചക്ക് സ്പെഷ്യല്‍ ആയി കൊടുക്കാറുള്ള ഒരു ചെറിയ പഴവും കയ്യില്‍ ഉണ്ടായിരുന്നു . ..  ക്യൂ നിക്കാതെ തന്നെ കിട്ടിയത് കൊണ്ട്.. സന്തോഷത്തോടെ ദീപ്തി ഇരിക്കുന്നിടത്തെക്ക് നടന്നു കൊണ്ടിരിക്കുകയായിരുന്നു...  ധാ നോക്കിയാ കാണാം അവാള്‍ ഇരിക്കുന്നത് ശരിക്ക് കാണാം..
അവള്‍, അവളുടെ പ്ലേറ്റിന്‍റെ മുന്നില്‍ എന്നെയും കാത്ത് ഇരിക്കുകയായിരുന്നു... നല്ല തിരക്കുണ്ട്‌, ഞാന്‍ നടക്കുന്നതിന്‍റെ ക്രോസ് ആയി കുറെ കുട്ടികള്‍ നടന്നു കൊണ്ടിരിക്കുന്നത്..
പെട്ടന്ന് ആയിരുന്നു..   താഴെ കിടന്ന ഒരു പഴതൊലി ചവിട്ടി... എന്‍റെമുകളിലൂടെ ഒരു രണ്ടാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടി വന്ന് വീണത്‌..  അവന്‍റെ കയ്യിലുണ്ടായിരുന്ന...  മോരഴിച്ച ചോറ് കണ്ണിലേക്ക് തറിച്ചു..  നീറി പുകഞ്ഞ കണ്ണ് തുടക്കാന്‍ കൈ ഉയര്‍ത്തി..  പക്ഷെ കയ്യില്‍ പ്ലേറ്റ് ഉള്ള കാര്യം ഞാന്‍ ആ സമയം മറന്നിരുന്നു...
കൈ ഉയര്‍ത്തിയതും തൊട്ട് അടുത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു പെണ്‍കുട്ടിയുടെ തലയില്‍ എന്‍റെ പ്ലേറ്റ് ചെന്ന് വീണു...
തട്ടമിട്ട അവളുടെ തലയില്‍ സാമ്പാറില്‍ ഉണ്ടായിരുന്ന വെണ്ടക്കാ കഷ്ണം..  ഒഴികി ഒലിച്ചിറങ്ങിതുടങ്ങിയിരുന്നു...  അവളുടെ കണ്ണില്‍ അണിഞ്ഞ കണ്ണട സാമ്പാര്‍ ഒഴുകി മൂടിയിരുന്നു...
എല്ലാം നടന്നത് ഒരു പത്ത് സെക്കന്റെകള്‍ കൊണ്ടായിരുന്നു..
കയ്യില്‍ നിന്ന് കുതറി വീണ സ്റ്റീല്‍ പ്ലേറ്റുകള്‍ തറയില്‍ അടിച്ചുണ്ടായ ഒച്ചയില്‍ മെസ്സിലുള്ള എല്ലാരും ഞങ്ങളെ നോക്കി നിന്നു.... പഴത്തില്‍ ചവിട്ട വീണ ആ പയ്യന്‍ തറിച്ചുവീണ മോരില്‍ നീന്തി പിന്നെയും നിലത്ത് വീണു കൊണ്ടേയിരുന്നുരിക്കുന്നൂ...  അവന്‍റെ യൂണിഫോം ഫുള്‍ നനഞ്ഞിരുന്നു.
എന്‍റെ മുഖം മോരോഴിച്ച സാമ്പാറില്‍ കുളിച്ചിരുന്നു..  തട്ട മിട്ട ആ പെണ്‍കുട്ടി എന്നെ ഒരു നിസ്സാഹായമായ ഒരു രീതിയില്‍ നോക്കി.. ആ സമയം ഞാന്‍ എന്‍റെ മനസ്സില്‍ ആ കുട്ടിയോട് ഒരു ആയിരം തവണ മാപ്പ് പറഞ്ഞിരുന്നു..
മെസ്സിലെ മേശ തുടച്ച് ക്ലീന്‍ ചയ്യുന്ന ഒരു ജോലിക്കാരി ആ സമയം അവിടെ പ്രത്യക്ഷപട്ടു.. ചുറ്റും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ കണ്ണുകള്‍ ഞങ്ങളെ കളിയാക്കുന്നത് പോലെ എനിക്ക് തോന്നി..
ആ തട്ടമിട്ട പെണ്‍കുട്ടി എഴുന്നേറ്റ് നിന്നു.. കണ്ടു നിന്ന ദീപ്തി എഴുനേറ്റ് വന്നു ഒരു ചെറിയ അടക്കി പിടിച്ച ചിരിയോടെ ആ തട്ടമിട്ട പെണ്‍കുട്ടിയുടെ തലയില്‍ വീണ സാമ്പാറും ചോറും അവളുടെ കയ്യിലുണ്ടായിരുന്ന ചെറിയ കര്‍ച്ചീഫ് കൊണ്ട് തുടച്ചു കൊണ്ടിരുന്നു..
ഞാന്‍ നിലത്ത് കിടന്നു ഉരുളുന്ന ആ ജൂനിയര്‍ പയ്യനെ കൈപിടിച്ച് എഴുന്നെല്‍പ്പിച്ചു..ശ്ശെ ,, ആകെ നടക്കെടായി.. സീനിയര്‍ എന്ന് ഞളിഞ്ഞു നടന്ന്‍ വന്നതാണ് എല്ലാം അവസാനിപ്പിച്ചു.. മാനം പോയത് പോലെ ഒരു ഫീലിങ്ങ്സ്‌......
എന്നെ കണ്ടതും ആ ജൂനിയര്‍ പയ്യന്‍ പേടിച്ചന്നു തോന്നുന്നു..  അവന്‍ കൈ കൂപി ,, " സോറി അണ്ണാ (അണ്ണന്‍ എന്നാല്‍ ജേഷ്ടന്‍ എന്നര്‍ത്ഥം)".. എന്ന് പറഞ്ഞു..
അവനോട് ക്ഷമിക്കുകയല്ലാതെ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല.. ആ പഴത്തോലിയില്‍ ചവിട്ടി അവന്‍ വീണത് തികച്ചു യാഥര്‍ഷികം മാത്രം..  അവനു എന്തോ നേരെ ചൊവ്വേ നിക്കാന്‍ പോലും കഴിയില്ലായിരുന്നു..  കാരണം തറയില്‍ ഊര കുത്തി  അടര്‍ത്തി വീണതിന്‍റെ ഹാങ്ങ് ഓവര്‍ വേദനയായി അവന് അനുഭവ പെട്ടിടുണ്ടാവാം.
ക്ലീന്‍ ചെയ്യുന്ന ആ ജോലിക്കാരി ഞങ്ങളോട് ബാത്ത്റൂമില്‍ പോയി എല്ലാം കഴുകി കളയാന്‍ പറഞ്ഞു.. ആ തട്ടമിട്ട ആ കുട്ടിയെ ദീപ്തിയും , വീണ ആ പയനെ ഞാനും തൂക്കി പിടിച്ച് ബാത്ത്രൂമിലോട്ട് കൂട്ടി കൊണ്ട് പോയി...
എന്‍റെ യൂണിഫോം മുഴുവന്‍ അവനോഴിച്ച പുളിച്ച മോരായിരുന്നു..  എത്ര കഴുകിയിട്ടും നയ്യിന്‍റെ ചെറിയ അംശമുള്ള മോര് പോയതെ ഇല്ല...  ബാത്ത്റൂമില്‍ വച്ച് ആയ പയ്യന്‍ സോറി പറഞ്ഞു കൊണ്ടേ ഇരുന്നു...
ബാത്ത്രൂമില്‍ പതിച്ച കണ്ണാടിയില്‍ നോക്കുമ്പോള്‍ ...  എന്‍റെ പുരികം മുഴുവന്‍ ചെറിയ വളുത്ത പാല്‍ പാടകള്‍ തങ്ങി നിന്നിരുന്നു..  മുഖം കഴുകിയുട്ടും അത് പോവുന്നത്തെ ഇല്ല..  ഞാനും ആ പയ്യനും ബാത്ത്രൂമിന് വെളിയില്‍ വരുമ്പോള്‍ ....
എന്നെ കാത്ത് ദീപ്തിയും ആ തട്ട മിട്ട പെണ്‍കുട്ടിയും നില്‍ക്കുന്നു.. എന്നെ കണ്ടതും ദീപ്തിയുടെ അടക്കി പിടിച്ച ചിരി .. അടക്കാന്‍ പറ്റാതായി തുളുമ്പി വന്നു കൊണ്ടിരുന്നു. എനിക്കത് കണ്ടതും ചെറിയ ചിരി വരാതില്ല..
ആ തട്ടമിട്ട പെണ്‍കുട്ടിയുടെ യൂണിഫോം മുഴുവനും എന്‍റെ പ്ലേറ്റില്‍ ഉണ്ടായിരുന്ന സാമ്പാര്‍ വീണു മഞ്ഞ നിറമായിരുന്നു..  അവളുടെ കണ്ണുകളില്‍ ചെറിയ സങ്കടത്ത്തിന്‍റെ കണ്ണ് നീര്‍ തളം കെട്ടി നിന്നിരുന്നു..
ഞാന്‍ ദ്പീതിയുടെ അടുത്തോട്ട് നടന്നു..
എന്നെ തള്ളിയിട്ട , എല്ലാ പ്രശനത്തിനും കാരണ കാരനായ ആ പയ്യന്‍ ...  ഞോണ്ടി ഞൊണ്ടി നടന്നു നീങ്ങി..
ഞാന്‍ ആ തട്ടമിട്ട ആ കുടിയുടെ മുന്‍പില്‍ വന്നു നിന്നു. " I am really sorry"
ഇത് കേട്ട അവള്‍ , "ശരി ," എന്ന് പറഞ്ഞ് തല താഴ്ത്തി..
എനിക്കെന്തോ ഒരു വല്ലാത്ത ചമ്മല്‍...  ശരിന്നു മറുപടി കേട്ടപ്പോള്‍ തന്നെ മലയാളി ആണ് എന്ന് മനസ്സിലായി...  പാവം പെണ്ണ്..
ഒന്നും മിണ്ടാതെ ആ കുട്ടിയും തിരിച്ചു നടന്നു..
ദ്പീതി യുടെ അടക്കിപിടിച്ച ചിരി , സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്ത് ചാടി...
ചിരി മതിയാക്കി..
"എന്താടോ .. സോപ്പേ ..! , നോക്കിയും കണ്ടു ഒക്കെ നടക്കണ്ടേ..  "
എനിക്ക്കത്തിനു മറുപടി പറയാന്‍ ഒന്നും തോന്നിയില്ല...
മനസ്സില്‍ മുഴവന്‍ ആ പെണ്‍കുട്ടിയോടുള്ള സഹതാപം ആയിരുന്നു..  ശ്ശെ.. അറിയാതെ സംഭവിച്ചത് പോയതാണങ്കിലും , സാമ്പാറില്‍ കുളിച്ച അവളുടെ മുഖം മായാതെ അങ്ങിനെ മനസ്സില്‍ നിന്നിരുന്നു..
ഒരായിരം വട്ടം മനസ്സില്‍ അവളോട്‌ ക്ഷമ ചോദിക്കുകയായിരുന്നു...
ഭക്ഷണം കഴിക്കാനുള്ള ആ മൂഡ്‌ പോയിരുന്നു..  മെസ്സില്‍ നടന്നു നീങ്ങുമ്പോള്‍, ആ തട്ട മിട്ട പെണ്‍കുട്ടി ഇരുന്ന ആ സതലത്തെക്ക് ഞാന്‍ നോക്കി... തറയില്‍ തറിച്ചു വീണ സാമ്പാര്‍ കഷണങ്ങളും പ്ലേറ്റുകളും എടുത്ത് മാറ്റി .. ക്ലീന്‍ ചെയ്തിരിക്കുന്നു.
താഴെ വീണ ആ പയ്യന്‍ അവിടെ ഒരു കസേരയില്‍ ഇരിക്കുന്നു.. എന്നെ കണ്ടതും അവന്‍ എഴുന്നേറ്റ് നിന്ന്.. സോറി എന്ന് പറഞ്ഞു..  ഞാന്‍ അവനെ ക്രോസ് ചെയ്തു നടക്കുമ്പോള്‍ ..
ദീപ്തി .. പുറകില്‍ നിന്ന് തള്ളി വിടുകയായിരുന്നു..
"വേകം നടക്ക് ആദ്യം പോയി ഈ ഡ്രെസ്സ് ഒന്ന് മാറ്റിയിട്ട് വാ.. "
ഞാന്‍ ഒന്നും മിണ്ടാതെ.. മസ്സിനു പുറത്തോട്ട് നടന്നു...
അവിടെ ഉണ്ടായിരുന്ന എല്ലാ കണ്ണുകളും എന്നെ നോക്കി കളിയാക്കുന്നത് പോലെ എനിക്ക്  തോന്നി.
കൂടെ നടക്കുന്ന ദീപ്തിയുടെത് പോലും അങ്ങിനെ തന്നെ..
അവളുടെ അടക്കി പിടിച്ച ചിരിയുടെ ചെറിയ ശബദം എനിക്ക് കേള്‍ക്കാമായിരുന്നു...
നടന്നു നീങ്ങുമ്പോള്‍...  എനിക്ക് ദേഷ്യമല്ല ഉണ്ടായിരുന്നത്.. മറിച്ച് അറിയാതെ പറ്റിപോയതാണങ്കിലും ആ തട്ടമിട്ട പെണ്‍കുട്ടിയുടെ തലയില്‍ സാമ്പാര്‍ ഒഴിച്ചതിന്‍റെ കുറ്റബോധമായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്..
ഹോസ്റ്റലിലോട്ട് നടന്നു നീങ്ങുമ്പോള്‍... ദീപ്തി ആ വഴിയില്‍ തന്നെ കാത്ത് നിന്നു...
ഡ്രസ്സ് മുഴുവന്‍ നനഞ്ഞിരിക്കുന്നത് കണ്ടു ഒരു പാട് പേര്‍ എന്താ പറ്റിയെ എന്ന് ചോദിച്ചു..
ഞാന്‍ ഒന്നും പറ്റിയില്ല എന്ന് പറഞ്ഞു നടന്നു നീങ്ങി..
റൂം തുറക്കാന്‍ താക്കൊലിനു വേണ്ടി   പോകറ്റില്‍ കയ്യിടുമ്പോള്‍.. മോരില്‍ കുതിര്‍ന്ന താക്കോലിന് ഒരു തണുത്ത അവസ്ഥയായിരുന്നു..
അന്നേരം..  മനസ്സില്‍ ഒരു കുറ്റബോധത്തിന്‍റെയും പിന്നെ അത്രേം പേരുടെ മുന്നില്‍ വച്ച് അപമാനിക്കപട്ടതിന്‍റെ ഷോക്കും... അകെ കൂടെ ഒരു അവിഞ്ഞ ഫീലിംഗ്...
എനിക്കിത്രത്തോളം സങ്കടവും വിഷമവും ഉണ്ടായിട്ടുണ്ടാങ്കില്‍... നിലത്ത് വീണവന്‍റെയും, പിന്നെ ഞാന്‍ അറിയാതെ തലയില്‍ സാമ്പാര്‍ ഒഴിച്ച ആ പെണ്‍കുട്ടിയുടെയും അവസ്ഥ എന്തായിരിക്കും ?..
മനസ്സില്‍ കണ്ണ് കലങ്ങി നിന്ന  ആ തട്ടമിട്ട ആ പെണ്‍കുട്ടിയുടെ രൂപം മായാതെ നിക്കുന്നു..
കണ്ട് പിടിക്കണം , അവള്‍ ആരാണ് , ഏതു ഡിപ്പാര്‍ട്ട്മെന്‍റ് ആണ് എന്ന് കണ്ടു പിടിക്കണം.. ഏതു ഇയര്‍ ആണ് പഠിക്കുന്നത് എന്നും കണ്ടു പിടിക്കണം
ഒന്നറിയാം അവള്‍ മലയാളി ആണ്..              
മനസ്സില്‍ മായാത നിന്ന ആ പെണ്‍കുട്ടിയോട് ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കണം.....

(തുടരും)    

Share this:

CONVERSATION

0 comments:

Post a Comment