image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പ്രിയപെട്ട പ്രൊഫസര്‍

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ക്ലാസ്സില്‍ എത്തിയപ്പഴേക്കും കുറെ വയ്കിയിരുന്നു...  ക്ലാസ്സില്‍ പളനി വേല്‍ സാര്‍ എന്തൊക്കയോ പറയുന്നു.. ക്ലാസിനു പുറത്ത് നിന്നു, ഞങ്ങള്‍ പളനിവേല്‍ സാറിനെ വിളിച്ചു, ക്ലാസിലോട്ടു കയറാന്‍ അനുവാദം ചോദിച്ചു.
അദേഹം ആദ്യം എന്നെയും ദീപ്തിയെയും ഒന്ന് ഉറ്റ് നോക്കി. പിന്നെ ഒകെ ഗെറ്റ് ഇന്‍ എന്ന് പറഞ്ഞു..  ക്ലാസിലോട്ട് കയറുമ്പോഴും ബെഞ്ചില്‍ പോയി ഇരിക്കുമ്പോഴും ഞാന്‍ ഞാനായിരുന്നില്ല.. മനസ്സില്‍ അവളുടെ മാത്രമേ ഉണ്ടായിരുന്നോള്ളൂ..
തട്ടം നിറയെ സാമ്പാര്‍ കൊട്ടി ദേഷ്യത്തോടെയും സങ്കടത്തോടെയും എന്നെ നോക്ക്കിയ ആ പെണ്‍കുട്ടിയുടെ മുഖം അങ്ങനെ തന്നെ മനസ്സില്‍ നില്‍ക്കുന്നു... ഒരു വെല്ലാത്ത ഒരു തരത്തിലുള്ള വിഷമം, ഞാന്‍ അത് എങ്ങിനെ ഇവിടെ വിവരിക്കേണ്ടത് എന്ന് എനിക്കറിയില്ല..
പക്ഷെ കഴിഞ്ഞ ക്ലാസ് ഒഴപ്പിയത് പോലെ ഈ ക്ലാസ് കളയാന്‍ ഞാന്‍ തിരുമാനിച്ചില്ല... ആ തട്ടമിട്ട ആ കുട്ടിയെ പിന്നെ വിചാരിക്കാം .. ഇപ്പൊ ക്ലാസ് ശ്രദ്ധിക്കട്ടെ..
പളനിവേല്‍ സാറിന്‍റെ ക്ലാസ് കേള്‍ക്കുമ്പോള്‍, ആ ക്ലാസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ തോന്നി തുടങ്ങി.. കഴിഞ്ഞ ക്ലാസില്‍ ഞാന്‍ ഇല്ലായിരുന്നു.. കഴിഞ്ഞ ക്ലാസിനെ പറ്റിയുള്ള കൂട്ടുകാരുടെ റിവ്യൂ കേട്ടപ്പോള്‍ തന്നെ ഇദ്ദേഹത്തിന്‍റെ ക്ലാസ് കേള്‍ക്കാന്‍ വളരെ മോഹിച്ചിരുന്നു.
അദ്ദേഹം , ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ ഇങ്ങനെ പറഞ്ഞു..
"കുറെ പുതയ മുഖങ്ങളെ ഞാന്‍ ഈ ക്ലാസില്‍ കാണുന്നു, ആദ്യം ഞാന്‍ എന്നെ പട്ടി പറയാം (ഇംഗ്ലീഷില്‍ )"
പളനിവേല്‍ സാര്‍, അദ്ദേഹം അദ്ദേഹത്തിന്‍റെ എഞ്ചിനീയറിംഗ് ഇന്ത്യന്‍ ഇന്‍സിറ്റിട്യൂട്ട്‌ ഓഫ് ടെക്നോളജിയില്‍ പഠിച്ചു, അവിടെ തന്നെ അദ്ദേഹം എഞ്ചിനീയറിംഗ് മാസ്റ്റര്‍ ഡിഗ്രീ എടുത്തു, പില്‍കാലത്ത സ്പേസ് ഓടോമേശനില്‍ റിസര്‍ച്ച് ചെയ്തത് അണ്ണാ യൂനിവേര്‍സിറ്റിയിലായിരുന്നു.
പിന്നെ അദ്ദേഹം പ്രിന്‍സിപ്പാളായി കുറെ കാലം ജോലി ചെയ്തതിനു ശേഷം, indian GSLV പ്രോജെക്ടില്‍ ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലമിനോപ്പം വര്‍ക്ക് ചയിതുട്ടുണ്ടാത്രേ...
ഇതൊക്കെ കേട്ടപ്പോ അദ്ദേഹം ഒരു മഹാസ്ഭവം തന്നെ എന്ന് മനസ്സിലായി..  പിന്നെ അദ്ദേഹത്തിന്‍റെ ക്ലാസ് നല്ല ഇന്ട്രെസ്റിംഗ് ആയിരുന്നു കാരണം, പ്രായം അത്ര ആയിട്ടുണ്ടങ്കിലും.... അദ്ദേഹം പുതു തലമുറയുടെ ആവശ്യങ്ങളും ചിന്തകളും മനസ്സിലാക്കി വച്ചിരുന്നു..
അദ്ദേഹം ക്ലാസ് എടുക്കുമ്പോള്‍ ഒരു ആദ്യപകനായി ആല്ല ക്ലാസ് എടുത്തിരുന്നത് ഒരു ഫ്രണ്ടിനെ പോലെ ആയിരുന്നു, കൊച്ച് കൊച്ചു തമാശകള്‍ പറഞ്ഞും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ ഞങ്ങളോട് പങ്കുവച്ചും ആ ക്ലാസുകള്‍ വളരെ മനോഹരമാക്കിയിരുന്നു..
ഞങ്ങളെ ഒരു യഥാര്‍ത്ഥ എഞ്ചിനീയര്‍ ആക്കുക , അതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം, അതുപോലെ തന്നെ ഫൈനല്‍ ഇയര്‍ പ്രോജക്റ്റ് അദ്ദേഹത്തിന്‍റെ ഗയിഡന്‍സില്‍ ചെയ്തു തീര്‍ക്കുക ഇതൊക്കെ ആയിരുന്നു അയാളുടെ ലക്ഷ്യം. അത് ആദ്യ ക്ലാസില്‍ തന്നെ അദ്ദേഹം വിവരിച്ചിരുന്നു.
ഓരോ കാര്യങ്ങള്‍ വിശദീകരിച്ചത്തിനു ശേഷം, അദ്ദേഹം പറഞ്ഞു "ഇന്നത്തെ ക്ലാസ് കഴിഞ്ഞു ഇനിയുള്ള സമയം ചോദ്യോത്തര സമയം ആണ്, നിങ്ങള്‍ എന്ത് അറിയണമങ്കിലും എന്നോട് ചോദിക്കാം , ഉത്തരം പറയാന്‍ ഞാന്‍ റെഡി ആണ് "
ചിരിച്ചു കൊണ്ട് പറഞ്ഞു.
"Shoot your questions!"
കുറച്ച് നേരം ക്ലാസ് മുഴുവന്‍ നിശബ്ദരായി , ആരും ഒന്നും ചോദിക്കാന്‍ തയ്യാറായില്ല.
അദ്ദേഹം:  " come on , shoot your questions, soon "
കുറച്ച് സമയം നിശബ്ദരായിരുന്ന ക്ലാസ്, അനങ്ങി തുടങ്ങി...  മുന്നിലിരിക്കുന്ന മിര്‍ലാനി എന്ന പടിപ്പ്ലിസ്റ്റ്, അദ്ദേഹം APJ Abdul kalam സാറിനൊപ്പം വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സ് ചോദിച്ചു.
അദ്ദേഹം കുറെ അറിയാത്ത സയന്‍സ് വിഷയങ്ങളെ പറ്റി പറഞ്ഞു കൊണ്ടിരുന്നു..  അവസാനം അദ്ദേഹം APJ Abdul kalam ഒരു തവണ മാത്രമേ നേരില്‍ കണ്ടിടോള്ളൂ എന്നും പറഞ്ഞു.
പിന്നെ അടുത്ത ചോദ്യത്തിനായി അദ്ദേഹം കാത്ത് നിനന്ന്.
എന്‍റെ അപ്പുറത്ത് ഇരിക്കുന്ന എട്ടു മാലയാളികളില്‍ ഒരുത്തന്‍, വയനാട്ടു കാരന്‍ ചോദിച്ചു.
"സാറെ, സാറിന് വല്ല പ്രേമം ഉണ്ടായിരുന്നോ കോളേജില്‍ പഠിക്കുമ്പോള്‍, കല്ല്യാണം കഴിഞ്ഞോ ? "
ഇത് കേട്ടതും , അദ്ദേഹം ഒരു വല്ലാത്ത ചിരി ചിരിച്ചു..  ശബ്ദിക്കാന്‍ പോലും പ്രയാസമുള്ള അദ്ദേഹത്തിനു ആ ചിരി അല്പം ശ്വാസ തടസ്സം ഏര്‍പടുത്തി കാണും എന്ന് വിചാരിക്കുന്നു..
ചിരിക്കിടയില്‍ അദ്ദേഹം ...  നെഞ്ചില്‍ കൈവച്ചു..  അടുത്തുണ്ടായിരുന്ന സ്റ്റാഫ് ടെസ്ക്കില്‍ ഇരുന്നു...
മുന്നിലിരുന്ന ഒരു തമിഴന്‍ വിദ്യാര്‍ഥിനി കയ്യില്‍ ഉണ്ടായിരുന്ന വാട്ടര്‍ ബോട്ടില്‍ നീട്ടി , " സാര്‍ ആര്‍ യൂ ഒകെ ?" എന്ന് ചോദിച്ചു
അദ്ദേഹം അല്പം വെള്ളം കുടിച്ച് ചറു പുഞ്ചിരിയോടെ, "യസ് അയാം ഒകെ " എന്ന് പറഞ്ഞു
പിന്നെയും പുഞ്ചിരിച്ചു..
എന്നിട്ട് പറഞ്ഞു.
"യെസ് , എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം , പക്ഷെ ഞാന്‍ ഇതുവരെ വിവാഹിതനല്ല... I am still a free bird , bachelor"
അത് പറയുമ്പോള്‍ തൂങ്ങി കറുത്തിരുന്ന ചുണ്ടുകളിലും, പ്രായം കൊണ്ട് ഒലിച്ചിറങ്ങിയ കണ്ണുകളില്‍ ഒരു പുഞ്ചിരി കാണാമായിരുന്നു.
ഇത് കേട്ടതും ...  ക്ലാസിലുള്ള മുഴുവന്‍ കുട്ടികളും , ആവേശത്തോടെ അദ്ദേഹത്തോട് ഒച്ചയില്‍ ചോദിച്ചു തുടങ്ങി, അദ്ദേഹത്തിനോട് അദ്ദേഹത്തിന്‍റെ പ്രണയ കഥ പറയാന്‍ ഞങ്ങള്‍ എലവരും അഭ്യര്‍ത്ഥിച്ചു.
അദ്ദേഹം . മുഖം ചുളിച്ച് . കൈ കൊണ്ട് നിര്‍ത്ത് നിരത്ത് എന്ന് ആഗ്യം കാണിച്ചു..
അത് കണ്ടപ്പോള്‍ ക്ലാസ് ഇരുന്ന എല്ലാരും മൌനം പാലിച്ചു തുടങ്ങിയിരുന്നു...  അദ്ദേഹം ബാച്ചിലര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കുറപ്പാണ് അദ്ദേഹം ഒരു ലവ് ഫയിലിയര്‍ ആയിരിക്കും എന്ന്..
അദ്ദേഹത്തിന്‍റെ , ആ പ്രണയ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ എല്ലാരും ചവി കൂര്‍പ്പിച്ചിരുന്നു..
അദ്ദേഹം കുറച്ച് മൌനം പാലിച്ചു..
എന്നിട്ട് അദ്ദേഹം പറഞ്ഞു തുടങ്ങി.
പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ പ്രായത്തില്‍ ചുളിഞ്ഞ അദ്ദേഹത്തിന്‍റെ മുഖം പതിയെ യവ്വനത്തിലേക്ക് പോവുന്നത് പോലെ തോന്നി..  അലപം പുഞ്ചിരിയോടെ അദ്ദേഹം അവിടെ ഇരിന്നു..
കയ്യിലുണ്ടായിരുന്ന പേന കറക്കി കൊണ്ട് അദ്ദേഹം കുറച്ചു നേരത്തേക്ക് കൂടി മൌനം പാലിച്ചു.
അദ്ദേഹം, പറഞ്ഞു തുടങ്ങി.
"(ഇംഗ്ലീഷില്‍) ഞാന്‍ മാസ്റ്റര്‍ ഡിഗ്രീ പഠിക്കുന്ന കാലം , അവളും എന്‍റെക്ലാസില്‍ തന്നെ ആയിരുന്നു പഠിച്ചിരുന്നത്, അവളുടെ പേര് "ശാരത ""

(തുടരും)      
     

Share this: