image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അർക്കീസുകൾ

ഞാന്‍ പ്രിന്‍സിപ്പല്‍ കാബിനിലെ ഡോര്‍ തുറന്നു, "സാര്‍ മെ ഐ ഗെറ്റ് ഇന്‍", എസ് എന്ന് ആയാള്‍ പറഞ്ഞു, ഞാന്‍ തല കുനിച്ചു അല്പം ബഹുമാനത്തോടെ അദ്ദേഹത്തിന്‍റെ
മേശയുടെ അരികത്ത് ചെന്നു ,
" ഇരിക്ക്"
ഞാന്‍ ഒരു ചെയറില്‍ ഇരുന്നു. അദ്ദീഹത്തിന്‍റെ മുകത്തോട്ട് നോക്കിയില്ല, നോക്കാന്‍ എനിക്ക് പേടിയായിരുന്നു..  അങ്ങേര പിന്നേം, "റയാന്‍ ലുക്ക്‌ ഹിയര്‍, എന്താണ് അവിടെ സംഭവിച്ചത് ? ". ഈ ചോദ്യം ചോദിച്ചതും എന്‍റെ അടുത്ത് നിന്നിരുന്ന പ്രിന്‍സിപ്പാളിന്‍റെ പി എ
മറുപടി പറയാന്‍ തുടങ്ങി..  ആ സമയം പ്രിന്‍സിപ്പാള്‍ കൈ പത്തി വിരിച് " നിന്നോടല്ലോ ചോദിച്ചത്, ഇവനോടല്ലേ..  ഇവിടെ പറയട്ടെ..  റയാന്‍ പറയൂ...  എന്താ സംഭവം".  ഞാന്‍ ആദ്യം അല്പം മടി പടച്ച് ഇരുന്നെങ്കിലും...  പറയുകയല്ലാതെ വേറെ വഴിയില്ല , ഞാന്‍ അവിടെ നാന്നതൊക്കെ വിവരിച്ചു.. പ്രോജക്റ്റിനു ലിറ്ററെച്ചര്‍ സര്‍വേ തന്നതും, പിന്നെ അതിനിടക്ക് എച്ച് ഓ ഡി ക്ലാസ് എടുക്കാന്‍ ആവശ്യ പട്ടതും..  പിന്നെ ഞാന്‍ ക്ലാസിലോട്ട്
പോവാന്‍ തുടങ്ങിയതും അത് തടഞ്ഞതും, പിന്നെ രണ്ടു പേരും അടിയായതും എല്ലാം പറഞ്ഞു..  എല്ലാം പറഞ്ഞു അവസാനിച്ചപ്പോള്‍, പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു..  " ഇനി ഇതൊന്നും പുരത്ത് ആരോടും പറയണ്ട, പ്രത്യേകിച്ച് മറ്റു കുട്ടികള്‍ അറിയാതെ ശ്രദ്ധിച്ചോളണം .
ഞാന്‍: ഓ കെ സാര്‍.. 
അദ്ദേഹം: എന്നാല്‍ റയാന്‍ പോയികൊള്ളൂ...
ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു..  പ്രിന്‍സിപ്പല്‍ കാബിനു പുറത്തേക്ക് വന്നു..  പിടച്ചു വെച്ച കുറച്ചു ശ്വാസം ഞാന്‍ നെടുവീര്‍പ്പായി പുറത്ത് വിട്ടു, എന്‍റെ തൊട്ടു പിന്നാലെ പ്രിന്‍സിപ്പല്‍ പി എ യും വന്നു...
എന്താനാ  രണ്ടു പേരും ഇങ്ങനെ തല്ലു കൂടുന്നത് എന്ന് ഞാന്‍ അയാളോട് ചോദിച്ചിരുന്നു..  ആങ്ങേരു മറുപടിയും തന്നു..
സുധാകര്‍ സാറും, എച്ച് ഓ ഡി യും മാടവും...  പ്രായത്തിലും അറിവിലും കഴിവിലും ഒരു പോലെ ആണ്...  അതുകൊണ്ട് തന്നെ  എച്ച് ഓ ഡി സ്ഥാനത്തിനു ആളെ തിരുമാനിക്കാന്‍ വോട്ട് എടുപ്പ് നടത്ത്തിയിരുന്നുത്രേ.  അതില്‍ ഒരു വോട്ട് ഭൂരിപക്ഷത്തില്‍ മാഡം ജയിച്ചുത്രേ... മാഡം ജയിച്ചത്തിന്‍റെ രണ്ടാം മാസം.. ആര്‍ എന്‍ ഡി ഡിപ്പാര്‍ട്ട്മെന്‍റ്  സ്റ്റാഫ്‌ സെല്കഷിനില്‍ സുധാകര്‍ സാര്‍ സെലക്റ്റ് ആവുകയും ചെയ്തു..  സുധാകര്‍ സാറിന് മാടം എച്ച് ഓ ഡി സ്ഥാനത്ത് ഇരികുന്നത് ഇഷ്ട്ടമല്ല അതുപോലെ തന്നെ ആര്‍ എന്‍ഡിയില്‍ സുധാകര്‍ സാര്‍ കൈകാര്യം ചെയ്യുന്നത്
മാഡ ത്തിനും ഇഷ്ട്ടമില്, അങ്ങിനെ എപ്പഴൊക്കെ പരസ്പരം പാര വേക്കാന്‍ സമയം കിട്ടുന്നുവോ അപ്പോഴൊക്കെ രണ്ടു പേരും പാര വെക്കും .. ഇത്തവണ ആയ പാര വെപ്പില്‍ ഞാന്‍ കുടുങ്ങി.. അങ്ങിനെ പാര വെച്ച് വെച്ച് രണ്ടു പേരും ശത്രുതയിലായി.. 
നേരം ഇരുട്ടി തുടങ്ങിയിരുന്നു...  മഴക്കാര്‍ ഉണ്ടായിരുന്നു അതുകൊട്നു തന്നെ വൈകുന്നേരം മൂടി കെട്ടിയ ഒരു കാലാവസ്ഥ ആയിരുന്നു.. നേരം അഞ്ചര....  സമയം പോയതെ അറിഞ്ഞില്ല , ഞാന്‍ ആ പ്രിന്‍സിപ്പല്‍ കാബിനടുത്ത് നിന്നും നടന്നു നീങ്ങി..  ബാക്കി അവിടെ എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല... 
സ്റ്റാഫ് റൂമില്‍ വെച്ച എന്‍റെ പുസ്തകങ്ങളും..  പ്രോജക്റ്റ് ഫയലും എടുത്ത് ഹോസ്റ്റലിലോട്ട്നടന്നു.. ഡ്രെസ്സ് ചയിഞ്ച് ചെയ്ത് എന്‍റെ കപ്പ് എടുത്ത് മെസ്സിലോട്ടു നടന്നു...
ഒരു സാന്‍വിച്ചും ഒരു കപ്പു കാപ്പിയും പിടിച്ച് ഞാന്‍ പുറത്ത് ഇറങ്ങി...  മൂടി കെട്ടിയ ഒരു വൈകും നേരം.
സത്യം പറയലോ..  ഈ വൈകുന്നെരങ്ങ്ളില്‍ ഒക്കെ ഞാന്‍ എന്‍റെ ഫ്രിണ്ട്സിനെ ഒരു പാട് മിസ്സ്‌ ചെയ്തിരുന്നു..  ഒറ്റക്ക് ഇര്ക്കാന്നു പറയുന്നത് ഒരു മാതിരി വൃത്തി കട്ട പരുപാടിയാണ്..  വയ്കും നേരങ്ങളില്‍ എന്ന് ഇരിക്കാറുള്ള സ്ഥലത്ത് തന്നെ അന്ന് ഞാനും പോയി ഇരിന്നു...  ഞാന്‍ മധുര പ്രിയനാണ് അതുകൊണ്ട് തന്നെ കാപ്പി വാങ്ങുമ്പോള്‍ പഞ്ചസാര അധികം ചേര്‍ത്ത് വാങ്ങാറുണ്ട്..  കുറച്ചു ഉപ്പും പുളിപ്പുമുള്ള ചീസ് വെച്ച്  മേക് ചയ്ത കോളേജ് മെസ്സിലെ സാന്‍വിച്ചിനു മധുരമുള്ള കാപ്പി . ഒരു പ്രത്യേക തരത്തിലുള്ള ഒരു കൊബിനെശന്‍ ആണ്.. 
മേഘം കറുത്ത് തുടങ്ങിയതോടെ പാര്‍ക്കിലുള്ള ലൈറ്റുകള്‍ വെളിച്ചം തന്നു തുടങ്ങി.. 
പാര്‍ക്കില്‍ നിന്നും നോക്കിയാല്‍ കുറച്ചു ദൂരെ ആര്‍ക്കിടക്ച്ചര്‍ കോളേജ് കാണാം..  അവിടത്തെ വിദ്യാര്‍ഥികള്‍ അവിടെ ഉള്ള ഒരു വലിയ ചുമരില്‍ ഒരു ചിത്രം വരക്കുന്നതിന്‍റെ തിരക്കിലാണ്..  അവരെ ഒക്കെ കാണുമ്പോള്‍ അസൂയ തോന്നും..  "ആര്‍ക്കിടകച്ചര്‍ " അത് ഒരു പ്രത്യേക തരം കോഴ്സാണ്..  എഞ്ചിനീയറിംഗ്  സിവില്‍ സെക്ഷന്‍ പോലെ ഒക്കെ തോന്നുമെങ്കിലും .. . ഒരു സാമ്യവും ഇല്ല സിവില്‍ എഞ്ചിനീയറിങ്ങും പിന്നെ ഈ പറഞ്ഞ ആര്‍കിടചറിനും... പറയുമ്പോ രണ്ടു പേരും ബില്‍ഡിങ്ങ് ഡിസൈനിംഗ് ചെയ്യുന്നവര്‍.. ആര്‍കിടകച്ചര്‍ മാര്‍ ഡിസൈന്‍ ചെയ്യുന്നത്തിനു കുറെ പ്രത്യകതകള്‍ ഉണ്ടാകും..
അവന്മാര്‍ ഡിസൈന്‍ ചയ്യുന്ന ഒരോ സാധനങ്ങള്‍ കണ്ടാല്‍ കണ്ണ് തള്ളി പോവും..  ഇതൊക്കെ മനുഷ്യന്മാരെ കൊണ്ട് നിര്‍മിക്കാന്‍ പറ്റുമോ എന്നൊക്കെ തോന്നി പോവും..  ആര്‍കിടകച്ചര്‍മാര്‍ എല്ലാരും നല്ല കലാകാരന്മാരാണ്...  കാരണം അവരുടെ കോളേജ് ചുമരു മുഴവനും ഓരോ ചിത്രങ്ങള്‍ വരച്ച് വെച്ചിരിക്കുന്നത് കാണാം... 
പന്നെ വേറെ ഒരു കാര്യം..  ഇവരെ ഞങ്ങളൊക്കെ വിളിക്കാ....  "അര്‍കീസുകള്‍" എന്നാ..
അര്കീസുകളുടെ കോളേജില്‍ ഒരു മ്യൂസിയം കൂടി ഉണ്ട്.. ആവന്മാര്‍ ഉണ്ടാക്കുന്ന എല്ലാ മോടലുകളും പിന്നെ പല പെയിന്റ്ങ്ങകളൊക്കെ അവിടെ പ്രദര്‍ശിപ്പിചിട്ടുണ്ട്..
ഞാന്‍ ഒരു പ്രാവശ്യം അവരുടെ ഒരു ഫക്ഷനു പോയിട്ടുണ്ട്..  എന്‍റെ റോള്‍ അന്ന് ഫോടോഗ്രഫര്‍ ആയിരുന്ന... ആ ഫക്ഷന്‍ മൊത്തം ഫോട്ടോ എടുക്കാനായിരുന്നു അന്ന് പോയത്..  ആ ഫക്ഷന്‍റെ പേര്..  നാസ(NASA- National association of student architecture).
ഈ ഫക്ഷനില്‍ ഇന്ത്യയിലെ മൊത്തം ആര്‍കിടകച്ചര്‍ കുട്ടികളും പങ്കടുക്കാറുണ്ട്.....  ഞാന്‍ പോയത് ഒരു സോണ്‍ നാസക്കയിരുന്നു...  സൌത്ത് ഇന്ത്യയിലെ എല്ലാ ആര്‍കിടകച്ചര്‍ കുട്ടികളും ഒരുമിക്കുന്ന ഒരു മാമാങ്കമായിരുന്നു അത്..
ഇനി നിങ്ങള്‍ക്ക് ഒരു കാര്യം കൂടി പറയാം...  ഞാന്‍ ഓരോ പോസ്റ്റിന്‍റെ കൂടെയും ഓരോ ഫോട്ടോ ഇടാരില്ലേ അതിലെ ചില ഫോട്ടോകള്‍ ഞാന്‍ സോണ്‍ നാസക്ക് എടുത്ത ഫോട്ടോകളാണ്..
പെട്ടന്നായിരുന്നു  ഫൌസിയെ ഞാന്‍ കണ്ടത്..  അവള്‍ കരഞ്ഞു കൊണ്ട് മെസ്സില്‍ നിന്നും ഇറങ്ങി ഓടുന്നതയിരുന്നു കാഴ്ച..  പിന്നാലെ അവളുടെ ഫ്രണ്‍സുകളും ഉണ്ടായിരുന്നു.. ഞാന്‍ ഇരിക്കുന്നതിടത്ത് നിന്നും എഴുനേറ്റു... അവാളുടെ പിന്നാലെ ഓടുന്ന അവളുടെ ഫ്രണ്ടിനെ വിളിച്ചു..
ഞാന്‍: "എന്താ പടറ്റിയെ, എന്തിനാ അവള് കരഞ്ഞോണ്ട് പോണേ...? "
ഫ്രണ്ട്: "ഇക്കാ, ഒരു പ്രശ്നം... അവളുടെ ഉപ്പ മരണപട്ടു... ഇപ്പഴാ കാള്‍ വന്നത്. ... "
ഇത്രേം പറഞ്ഞ് അവനും പിന്നാലെ ഓടി...  ഞാന്‍ കുറച്ചു നേരം മൌനമായി അവിടെ തന്നെ നിന്നു....
ഞാന്‍ കയ്യിലെ കാപ്പി അവിടെ ഉള്ള ഒരു കുപ്പ കോടതിയില്‍ ഒഴിച്ചു, അടുത്ത റൂമില്‍ താമസിക്കുന്ന ഒരു തമഴന്‍റെ കയ്യില്‍ എന്‍റെ കപ്പു കൊടുത്ത് ഞാനും അവളുടെ പിന്നാലെ നടന്നു നീങ്ങി... 
മാഫ്ത്തയുടെ വാല്‍ഭാകം ഇടത്തെ കൈകൊണ്ടു എടുത്ത് അവള്‍ കരയുന്നത് അവള്‍ മറച്ച് ലേഡീസ് വാര്‍ഡന്‍ സെക്ഷന്‍ ഒഫീസിലോട്ട് ഓടി കൊണ്ടിരിക്കുകയായിരുന്നു..  പിന്നാലെ അവളുടെ ഫ്രണ്‍സും അതിനു പിന്നാലെ ഞാനും.. 
എന്തോ മനസ്സില്‍ എന്നും അവളോട്‌ സോറി പറയാറുണ്ട്‌, ഈ വാര്‍ത്ത കേട്ടതും സാഹധാപവും, സങ്കടവും ഒരുമിച്ചു വന്ന അവസ്ഥയായിരുന്നു.. 
അവള്‍ ഓടി ചെന്ന് വാര്‍ഡന്‍സ് സെക്ഷനിലേക്ക് കയറി.. അവളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍റെ മുന്നില്‍ അവള്‍ കരഞ്ഞുകൊണ്ട്‌ നിന്നു..
ആ ലേഡി വാര്‍ഡന്‍ എന്താന്നു അവളോട്‌ ചോദിക്കുന്നുണ്ട്...  പക്ഷെ അവള്‍ക്ക് മറുപടി പറയാന്‍ അവളുടെ സങ്കടം അവളെ അനുവദിക്കുന്നില്ല എന്ന് തോന്നുന്നു..  എന്നെ കണ്ടതും.. ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്‍റെ അടുത്തോട്ട് വന്നു..  എന്താ പ്രശനം എന്നും എന്നോട് അന്വേഷിച്ചു.. ഞാന്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു..
അദ്ദേഹം ലേഡി വാര്‍ഡനോട് കാര്യങ്ങള്‍ പറഞ്ഞു...  പക്ഷെ അവളുടെ കരച്ചില്‍ നിന്നതെ ഇല്ല.. ലേഡി വാര്‍ഡന്‍ അവളുടെ ഫ്രാണ്ടിനോട് അവളെ ഹോസ്റ്റലിലോട്ട് കൊണ്ട് പോവാന്‍ ആവശ്യപെട്ടു...  അവളോട്  ഹോസ്റ്റലില്‍ റെഡി ആയിനിക്കാന്‍ ആവശ്യ പെട്ടു.. 
ഞാങ്ങളുടെ   കോളേജ് കോബൌണ്ടിനു പുറത്ത് പോവാന്‍ പെണ്‍കുട്ടികള്‍ക്ക് കുറെ പ്രോസീജയര്സുകള്‍ ഉണ്ടായിരുന്നു..  വീട്ടില്‍ നിന്നും ഒരാളോ അല്ലങ്കില്‍ ലോക്കല്‍ ഗാഡിയനോ ഇല്ലാതെ പുറത്ത് പോവാന്‍ കഴിയില്ല.. 
എന്ത് ചെയ്യണം എന്നറിയാതെ ആ ലേഡി വാര്‍ഡന്‍ കുറെ നേരം ആലോചിച്ചിരുന്നു.ഞങ്ങളുടെ വാര്‍ഡന്‍ അതിനെ പറ്റി എന്നോട് പറഞ്ഞു..  വീട്ടില്‍ നിന്നും ആള്‍ വരാതെ അവളെ കോളെജിനു പുറത്ത് വിടാന്‍ പറ്റില്ല എന്ന് അയാള്‍ പറഞ്ഞു..  പക്ഷെ അയാള്‍ വേറെ ഒന്നും കൂടി പറഞ്ഞു..  പ്രിന്‍സിപ്പാളിന്‍റെ അനുവാധം ഉണ്ടങ്കില്‍ അവളെ ഒരുപക്ഷെ നാട്ടിലോട്ട് വിടാം എന്നും ഞങ്ങുടെ വാര്‍ഡന്‍ പറഞ്ഞു.. അവളുടെ ഫ്രാണ്ട്സിനോട് അവളുടെ വീട്ടുകാര്‍ ആരെങ്കിലും നാട്ടിന്നു വരാന്‍ കഴിയോ എന്ന് എ ലേഡി വാര്‍ഡന്‍ ആന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ ഫ്രണ്‍സിനോന്നും അവളുടെ വീട്ടുകാരെ പരിജയമില്ലാ ന്നായിരുന്നു മറുപടി..
അത് കേട്ടതും ആ ലേഡി വാര്‍ഡന്‍.. കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിച്ചു വെച്ചിരുന്ന കമ്പ്യൂട്ടറില്‍ തിരഞ്ഞു അവളുടെ വീട്ടിലെ നമ്പര്‍ എടുത്ത് വിളിച്ചു.. പക്ഷെ റിംഗ് പോവുന്നുണ്ട് ആരും എടുക്കുന്നില്ല എന്ന് ആ ലേഡി വാര്‍ഡന്‍ ഞങ്ങളുടെ വാര്‍ഡനോട് പറയുന്നത് ഞാന്‍ കേട്ടു..
എന്ത് ചെയ്യണം എന്നറിയാതെ രണ്ടു വാര്‍ഡനുകളും കുറച്ചു നേരം നിന്നു. എന്നിട്ട് മേശപുറത്ത് ഇരുന്നിരുന്ന ഔട്ട്‌ പാസ് ഷീറ്റില്‍ അവളുടെ പെരഴുതി ....  ഞങ്ങളുടെ വാര്‍ഡന്‍ എന്നെയും അവളുടെ ഒരു ഫ്രണ്ടിനെയും കൂട്ടി പ്രിന്‍സിപ്പല്‍ റൂമിലോട്ട് വലിഞ്ഞു നടന്നു നീങ്ങി...

(തുടരും)        
   

Share this:

CONVERSATION

0 comments:

Post a Comment