image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കരയുന്ന വിളക്കുകൾ

വാര്‍ഡന്‍ പ്രിന്‍സിപ്പല്‍ റൂമിലെ കതകു തുറന്നു...  അനുവാധം ചോദിച്ചു അയാള്‍ ഉള്ളിലോട്ടു പോയി ഞങ്ങളോടെ പുറത്ത് നിക്കാന്‍ പറഞ്ഞു..  ആല്‍പനേരം കഴിഞ്ഞ് കൂടെ പ്രിന്‍സിപ്പാളും പിന്നെ വാര്‍ഡനും..  സുധാകര്‍ സാറും പിന്നെ ഞങ്ങളുടെ എച്ച് ഓ ഡി യും പുറത്ത് വന്നു..
അവരുടെ രണ്ടു പേരുടെ കയ്യിലും ഓരോ കവറുകള്‍ ഞാന്‍ കണ്ടു.. അത് മിക്കാവാറും അവരുടെ സംസ്പന്ഷന്‍ ഓഡര്‍ ആയിരക്കും എന്ന് ഞാന്‍ ഊഹിച്ചു..  പ്രിന്‍സിപ്പാള്‍ വാര്‍ഡന്‍റെ കയ്യില്‍ നിന്നും ആയ ഔട്ട്‌ പാസ് വാങ്ങി ...  സൈന്‍ ചെയ്തു...  സൈന്‍ ചെയ്യുന്നതിന്‍റെ ഇടയ്ക്കു അയാള്‍ വര്ടനോട് ഒരു ചോദ്യം.. 
" അപ്പൊ ആ പെണ്‍കുട്ടിയുടെ പെരന്‍സ് വരാതെ ആ കുട്ടിയെ എങ്ങിനെ പറഞ്ഞയാക്കും ? "
വാര്‍ഡന്‍: " അത് വന്ത് സാര്‍ എപ്പടി എനിക്കും തരിയില്ലേ.. നീങ്ങതാ സൊല്ലനോം..!!"
പ്രിന്‍സിപ്പല്‍ : "ഒന്ന് പന്നാലാം ലേഡി വാര്‍ഡന്‍ കൂടെ പോകട്ടും..  "
വാര്‍ഡന്‍: " സാര്‍ ലേഡി വാര്‍ഡന്‍ നാളെയില്‍ ഇരുന്ത് ലീവ് ആകും.. "
പ്രിന്‍സിപ്പല്‍: "ആപ്പിടിയാ.. അപ്പൊ നീങ്ക പോങ്കോ ... "
വാര്‍ഡന്‍: "സാര്‍ അപ്പൊ ഹോസ്റ്റല്‍ പാത്ത്കരുതുക്ക് യാരുമേ ഇല്ലയെ സാര്‍ "
പ്രിന്‍സപ്പല്‍: "അത് സരി താന്‍, എന്ന പന്നലാം.. " പ്രിന്‍സിപ്പല്‍ താടി ചൊറിഞ്ഞു.. 
എന്നെ കണ്ടതും..  പ്രിന്‍സിപ്പല്‍ : " റയാന്‍ , നീ എതുക്ക്‌ വന്തേ? "
ഞാന്‍: "സാര്‍ പാരന്‍റെ മരിച്ച കുട്ടിയെ എനിക്കറിയാം...  സാര്‍"
പ്രിന്‍സിപ്പല്‍: " അപ്പൊ നീ പോയിട്ട് വാ..  കൂടെ വെ അന്ത പൊണ്ണ്‍ ടെ ലേഡി ഫ്രണ്ട്യേം അണപ്പുങ്കെ.." സാരി അവളോടെ വീട് എങ്കെ ? "
വാര്‍ഡന്‍: സാര്‍ കേരള , ഇങ്കര്‍ന്ത് റൊമ്പ ദൂരം ഇരുക്ക്‌ സാര്‍..
പ്രിന്‍സിപ്പല്‍: സാരി ഒന്ന് പണ്ണ്‍...  നമ്മ ഓംനി ഇരുക്കുലെ അതിലെ ദഡ്രൈവരു കൂടെയേ നീങ്ക അണപ്പ്‌ങ്കെ  സരി ...
വാര്‍ഡന്‍ ഓകെ സാര്‍..
പ്രിന്‍സിപ്പല്‍ സൈന്‍ ചെയ്തു കഴിഞ്ഞതിനു ശേഷം.. 
ആ ഔട്ട്‌ പാസില്‍ എന്‍റെ പേരും കൂടെ നിന്നവന്‍റെ പേരും പിന്നെ അവളുടെ ഒരു കൂട്ട കാരിയുടെ പേരും എഴുതി ചേര്‍ത്തു..
ഞാനും വാര്‍ഡനും..  കോളേജിലെ ഹോസ്റ്റല്‍ കുട്ടികലക്ക് മാത്രം പേ ചെയ്ത് ഉപയോകിക്കുന്ന ഓംനി കാറിന്‍റെ അടുത്തേക്ക് ചെന്നു.. വാര്‍ഡന്‍ ഡ്രൈവറോട് കാര്യങ്ങള്‍ പറഞ്ഞു..  എന്നെയും പിന്നെ എന്‍റെ കൂടെ വന്ന അവളുടെ ഫ്രണ്ടിനെയും വണ്ടിയില്‍ കയറ്റി..  അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന എ ഔട്ട്‌ പാസ് എന്‍റെ കയ്യില്‍ തന്നു..  ഇത് ഫ്രണ്ട് ഗൈറ്റില്‍ കാണിച്ചോളാനും പറഞ്ഞു..
ഞാന്‍ എന്‍റെ യൂണിഫോം പോലും ചേഞ്ച് ചെയ്തിരുന്നില്ല. ..  മുഷിഞ്ഞ നീല കളര്‍ പ്ലേന്‍ ഷര്‍ട്ടും കറുത്ത പാനസും ആണ് വേഷം..  ഡ്രൈവര്‍..  പെട്ടാന്നു തന്നെ വണ്ടി തിരിച്ചു..  നേരെ ലേഡീസ് ഹോസ്റ്റലിലോട്ടു...
അവളുടെ കൂടെ പോയ ആ ലേഡി വാര്‍ഡന്‍ ഞങ്ങളെയും കാത്ത്..  ലേഡീസ് ഹോസ്റ്റലില്‍ മുന്‍പില്‍ തന്നെ വെയിറ്റ് ചെയ്ത് നിക്കുന്നുണ്ടായിരുന്നു..  ഞങ്ങളുടെ വാര്‍ഡന്‍ എല്ലാം ഫോണില്‍ വിളിച്ചു പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു.. ഞങ്ങളെ കണ്ടതും ഫൌസിയെയും , പിന്നെ ലക്ഷ്മി (ഫൌസിയയുടെ സുഹ്രത്ത്) കൂട്ടി ഞങ്ങള്‍ ഇരിക്കുന്ന വണ്ടിയുടെ അടുത്തേക്ക് വന്നു..  ലക്ഷ്മിയുടെ കയ്യില്‍ തോളില്‍ ചുമക്കാവുന്ന ഒരു ചെറിയ ബാകും മാത്രമേ ഉണ്ടായിരുന്നൊള്ളൂ.
രണ്ടു പേരും യൂണിഫോമില്‍ തന്നെ... .ഫൌസിയയുടെ കണ്ണുകള്‍ ചുവന്നിരിന്നു..  അവളുടെ കവിളുകള്‍ കണ്ണ്നീര്‍ കൊണ്ട് കറുത്തിരുന്നു...  കട്ടിയില്‍ എഴുതിയ കണ്മഷി കണ്ണ്നീരാല്‍ പരന്നു കണ്ണിനു ചുറ്റും കട്ടിയായി നിന്ന് കൊണ്ടിരുന്നു.. . അവളുടെ മഫ്തയുടെ ഒരറ്റം കയ്യിനാല്‍ ചുണ്ടിനോട് ചേര്‍ത്ത് പിടിച്ചിരുന്നു.... അവളുടെ ഉള്‍മനസ്സിലെ സങ്കടം, വെളുത്ത ആ മുഖത്ത് കണ്ണ് നീരിനാല്‍ കറുത്ത വരകള്‍ ഉണ്ടാക്കി കൊണ്ടിരുന്നു..  അവളുടെ കണ്ണു നീരിനാല്‍ അവളുടെ മുഖ മക്കനയുടെ പാതി നനഞ്ഞിരുന്നു ... 
കാറില്‍ കയറുമ്പോള്‍ അവള്‍ അകെ അവശയായിരുന്നു...  ലക്ഷ്മിയുടെ തോളില്‍ അവള്‍ക്കൊരു ആശ്വാസം പകര്‍ന്നു ഞങ്ങള്‍ യാത്ര തിരിച്ചു..
ഒരു വെളുത്ത തുണിയില്‍ പൊതിഞ്ഞ അവളുടെ പിതാവിനെ അവസാന ഒരു നോക്ക് കാണാനുള്ള യാത്ര.. 
മനസ്സില്‍ ഒരു പാട് വേദനയും താങ്ങി .. ..  എന്‍ എച് 47 ലൂടെ ഒരു വിലാപ യാത്ര... 
സംസാരങ്ങളില്ലാത്ത .. ചിരികള്‍ ഇല്ലാത്ത.... . ഒരു സങ്കടയാത്ര...
സ്പീഡില്‍ നീങ്ങി കൊണ്ടിരിക്കുന്ന ആ ഓംനി കാര്‍ ... പല വാഹനങ്ങളെയും മറികടന്ന്.... അവളുടെ ഉപ്പയുറങ്ങി കിടക്കുന്ന വീട്ടിലേക്ക് നീങ്ങി കൊണ്ടിരുന്നു.. 
അവള്‍ കരഞ്ഞു കരഞ്ഞു അവശയായിരിക്കുന്നു..  അവളുടെ കണ്ണുകള്‍ അടഞ്ഞിരുന്നു..  ലക്ഷ്മി ഇടക്ക് ഇടക്ക് അവളെ സമാധാന പെടുത്തികൊണ്ടിരിന്നു..  അവളുടെ തട്ടം അവളറിയാതെ ഉരിഞ്ഞു ചാടി.... 
മുറുകെ കെട്ടി വെച്ചിരുന്ന അവളുടെ മുടി താനെ അഴിഞ്ഞു വീണു..  ചമ്പന്‍ നിറമുള്ള അവളുടെ മുടിയെ മറച്ചു കൊണ്ട് ലക്ഷ്മി അവളുടെ തട്ടത്തെ കൊണ്ട് അവളുടെ മുഖം പൊതിഞ്ഞു.... 
ഈ അവസ്ഥ..  ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥ..
സ്വന്തം പിതാവ് മരണ കിടക്കയില്‍ കിടക്കുകയാണ് എന്നറിഞ്ഞ ഒരു മകളുടെ സങ്കടം , പിന്നെ അവസാന നോക്ക് ഒന്ന്‍ കാണാന്‍ ..  മൈലുകള്‍ താണ്ടി ..  അഞ്ചര മണികൂറത്തെ യാത്ര ... .
ഷോ....  വെല്ലാത്തൊരു അവസ്ഥ... 
ഞങ്ങള്‍ അവിടെ ചെന്ന് എത്തുമ്പോള്‍ രാത്രി പതിനൊന്നു മണി...  ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു വലിയ ഒരു മുസ്ലിം തറവാടിനു മുന്നില്‍ കുറെ ആളുകള്‍ തടിച്ചു കൂടി ഇരിക്കുന്നു...  അവിടെ കൂടിയിടരിക്കുന്ന അധികം പേരും വെള്ള ഷര്‍ട്ടും മുണ്ടും പിന്നെ തലയില്‍ തലപ്പാവ് ധരിച്ച കുറെ മദ്ധ്യവയസ്സനമാരായിരുന്നു.. 
ആവള്‍ കരഞ്ഞു കരഞ്ഞു നടക്കാനുള്ള ശേഷി നഷട്ട പെട്ടിരിക്കുന്നു....  അവളുടെ തട്ടം കൊണ്ട് അവളെ പുതച്ചു മൂടി...  ലക്ഷ്മി അവളുടെ ചുമലില്‍ ആളെ താങ്ങി..  ആ വലിയ തറവാടിന്‍റെ പിന്‍വശത്തെ വാദിലിലൂടെ ഉള്ളിലോട്ട് പോയി... 
മഞ്ഞ വെളിച്ചം നിറഞ്ഞ കുറെ ഇലക്ട്രിക് വിളക്കുകള്‍ തൂക്കി ഇട്ടിരിക്കുന്ന പന്തലില്‍ വരിയായി ഇരുന്നു വിശുദ്ധ ഖുര്‍ഹാന്‍ ഓദികൊടിരിക്കുന്നു ... കൂട്ടത്തില്‍ ശ്രദ്ധിക്ക പെട്ടത് ....  ഒരു ചൈന കാരാനെ പോലുള്ള ഒരാളെ ആണ്... 
ഞാന്‍ നടന്നു നീങ്ങി....  നീലം കലര്‍ന്ന വെള്ള നിറമുള്ള കോട്ടന്‍ തുണിയാല്‍ പൊതിഞ്ഞ ഒരു ശരീരം പുറത്ത് തന്നെ കിടത്തിയിരിക്കുന്നു..  എന്‍റെ കൂടെ വന്ന അവളുടെ കൂട്ട് കാരനും ഞാന്‍ ചെന്നപ്പോള്‍....  മൂടി വെച്ചിരുന്നു ശരീരത്തിന്‍റെ മുഖം ഞങ്ങള്‍ക്ക് കാണിച്ച് തന്നു....  ഒലിഞ്ഞറങ്ങിയമുഖമുള്ള ആ ശരീരമായിരുന്നു അവളുടെ ഉപ്പ....
ആ ശരീരത്തിന്‍റെ തലഭാകത്ത് ഇരിക്കുന്ന അയാള്‍ക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു..  അയാളുടെ മുഖവും ചൈനാ കാരനെ പോലെ ഉണ്ടായിരന്നു...
എന്‍റെ തൊട്ടു പിന്നാലെ ...  അറബികളെ പോലെ വേഷം ധരിച്ച ഒരാള്‍ വന്നു...  അയാള്‍ വന്നപ്പഴും ....  ആ ശരീരത്തിന്‍റെ മുഖം കാണിച്ചു കൊടുത്തു..  ഞങ്ങള്‍ പുറത്ത് വന്നു..  നിറുത്താതെ ഓതികൊണ്ടിരിക്കുന്ന വിശുദ്ധ ഖുര്‍ഹാന്‍റെ വരികള്‍..  ചെവികളില്‍ കേട്ട കൊകൊണ്ടേ ഇരുന്നു.. 
പിന്‍വശത്തെ വാതിലിലൂടെ പോയ ലക്ഷ്മി മുന്നില്‍ വന്നു നിന്നു.. .. 
ലക്ഷ്മി : "ന്നാ, നമുക്ക് പോവാല്ലേ ....  ഡ്രൈവര്‍ അവിടെ വയിറ്റ് ചെയ്യുന്നുണ്ട്...  "
കൂടെ വന്ന അവളുടെ കൂട്ടൂകാരന്‍: " പോവാം.. "
ഞാനും അവനും ലക്ഷ്മിയും പതിയെ നടന്നു... 
ഞാന്‍ പിന്നിലോട്ട് തിരിഞ്ഞു നോക്കി.... 
ഒരു തരം...  കുന്തിരിക്കം പുകയുന്ന വാസനയും.. പിന്നെ നിക്കാതെ ചൊല്ലുന്ന .. വിശുദ്ധ ഖുര്‍ഹാനിലെ വരികളും.... 
പിന്നെ പന്തലില്‍ തൂക്കിയിട്ട മഞ്ഞ വെളിച്ചം തരുന്ന വിളക്കുകള്‍
കരയുന്ന വിളക്കുകള്‍ 

(തുടരും)        

Share this:

CONVERSATION

0 comments:

Post a Comment